രാജാവും പോയി രാജഭരണവും അസ്തമിച്ചു,..ഇംഗ്ലീഷുകാരും പോയി സായിപ്പിന്റെ ഭരണവും കഴിഞ്ഞു.മലയാളിയെ മലയാളി ഭരിക്കുന്ന കാലം വന്നു.എന്നാല്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ഇപ്പോഴും രാജാവും സായിപ്പും ഒളിച്ചുകളിക്കുന്നുണ്ട്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഇന്നും ശി രസ്താറും ഡഫേദാറും ഉണ്ട്.പേഷ്കാര്‍ പോയിരിക്കാം.എന്നാല്‍ ജില്ലയുടെ അധിപന്‍ കളക്ടര്‍ തന്നെ വേണമെന്ന് നമുക്ക് നിര്‍ബന്ധം.ജഡ്ജിക്കും വക്കീലിനും കറുത്ത ഗൗണ്‍ മാറ്റാന്‍ ആരും തുനിഞ്ഞില്ല.
വിദ്യാഭ്യാസ വകുപ്പില്‍ 'വിടുപണിക്കാരന്‍' എന്ന ഉദ്യോഗപ്പേരുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ടെന്ന് പറഞ്ഞാല്‍ അവിശ്വസിക്കണ്ട.part time Menial,full time Menial എന്നപേരിലുള്ള ഉദ്യോഗസ്ഥരുടെ കാര്യമാണ് പറയുന്നത്.രാമലിംഗം പിള്ളയുടെ ഡിക്ഷണറിയില്‍ menial എന്ന വാക്കിന്റെ അര്‍ത്ഥം 'പാദസേവപരമായ,വിടുപണിചെയ്യുന്ന,വിടുപണിചെയ്യുന്നവന്‍,വിടുജോലിക്കാരന്‍' എന്നാണ്.സത്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ തന്നെ തങ്ങളുടെ ഉദ്യോഗം ഇതാണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.ഒരു യൂണിയനും ഇതിനെതിരെ ശബ്ദിച്ചിട്ടില്ല.പോലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പോലീസ് ഓഫീസര്‍ എന്ന് പരിഷ്കരിച്ചപ്പോഴും ഈ വിടുപണിക്കാരുടെ രക്ഷക്ക് ആരും എത്തിയില്ല.ഇത് നമുക്ക് അപമാനമാണ്.എല്ലാ സര്‍ക്കാരുദ്യോഗസ്ഥരുടേയും തസ്തികയുടെ പേര് പുന:പരിശോധിക്കുകയും ആവശ്യമായ പരിഷ്ക്കാരങ്ങള്‍ വരുത്തേണ്ടതായ കാലം കഴിഞ്ഞിരിക്കുന്നു.ഭരണത്തിന്റെ ഇടനാഴികളില്‍നിന്നും സായ് വിനേയും രാജാവിനേയും പുറത്താക്കി ശുദ്ധീകരണം നടത്തുവാന്‍ ആര്‍ക്കുകഴിയും?