Pages

Sunday, August 31, 2008

പത്രകച്ചവടത്തിന്റെ പിന്നാമ്പുറങ്ങള്‍

കേരളത്തില്‍ വളര്‍ന്നുവരുന്ന ഉപഭോഗ സംസ്കാരവും അമിതമായ ആത്ംഹത്യാ നിരക്കും വിവിധമാധ്യമങ്ങള്‍പലവിധത്തില്‍ ഫീച്ചറുകള്‍ക്കും, റിപ്പോര്‍ട്ടിങ്ങുകള്‍ക്കുംവിഷയമായിട്ടുണ്ട്‌.
കേരളത്തിലെ ജനങ്ങള്‍ അതിഭയങ്കരമായ ഉപഭോഗത്രുഷ്ണക്ക്‌ വശംവദരായിട്ടുള്ളവരാണന്ന് സത്യമാണ്‌.എന്നാല്‍ പത്രങ്ങള്‍ മനഃപൂര്‍വ്വം ചര്‍ച്ചചെയ്യപ്പെടാത്തതും ചര്‍ച്ചചെയ്യാന്‍ ഇഷ്ടപ്പെടാത്തതുമാണ്‌ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കുള്ളപങ്കിനെപറ്റി.മാധ്യമങ്ങള്‍ വളര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതുമായ ഒരു സംസ്കാരമുണ്ട്‌.പാവം ജനം പത്രങ്ങളില്‍ അച്ചടിച്ചുവരുന്നതെല്ലാം സത്യവും വാസ്തവുമാണന്ന് വിശ്വസിക്കുന്നു.
പത്രങ്ങള്‍ വളര്‍ത്തുന്ന സംസ്കാരവും പത്രവ്യവസായത്തിന്റെ സാമ്പത്തികശാസ്ത്രവും കച്ചവടതാല്‍പര്യവും അനാവരണം ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു.ജനത്തിനുവേണ്ടി പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണന്ന മേനിയിലാണ്‌ ഇന്ന് എല്ലാപത്രങ്ങളും. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തെപ്പറ്റി മുതലകണ്ണീരൊഴുക്കുമ്പോള്‍പത്രത്തിന്റെ വിലയെപ്പറ്റി മലയാള പത്രങ്ങള്‍ ബോധപൂര്‍വം മറക്കുന്നു.ഒരു പതിറ്റാണ്ടു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ പത്രത്തിന്റെ നിര്‍മാണചെലവു വളരെ കുറഞ്ഞു.
ധാരാളം മനുഷ്യശേഷി വേണ്ടിയിരുന്ന പത്രവ്യവസായം ഇന്ന് വിരലിലെണ്ണാവുന്ന മനുഷ്യശക്തികൊണ്ട്‌ നടത്താം.ഒരു സമയത്ത്‌ 1000 പേര്‍ വേണ്ടിയിരുന്നത്‌ ഇപ്പോള്‍ 10 പേര്‍ ചെയ്യുന്നു.എല്ലാം കമ്പ്യുട്ടര്‍...........വാര്‍ത്തകളും ചിത്രങ്ങളും എല്ലാം ഞൊടിയിടയില്‍ ലഭിക്കുന്നു.നിര്‍മാണചെലവ്‌ എത്രയോ കുറഞ്ഞു...എന്നാല്‍ ഒരു മലയാള പത്രവും വില കുറക്കുന്നില്ല. 50000 രൂപക്കു മേല്‍ വിലയുണ്ടായിരുന്ന കമ്പ്യുട്ടര്‍ ഇന്ന് 20000 രൂപയില്‍ താഴെ പോലും കിട്ടും.അങ്ങിനെ ഇലക്ട്ട്രൊനിക്‌ ഉപകരണങ്ങളെല്ലാം ഇന്ന് നിസ്സാരവിലയില്‍ പോലും കിട്ടുന്ന അവസ്ഥയിലായി. പക്ഷേ മലയാള പത്രങ്ങള്‍ ഇന്നും 3 രൂപ മുതലില്‍ മാത്രമെ കിട്ടൂ. മദ്രാസിലും ബാംഗ്ലൂരിലും ഡക്കാന്‍ ഹെറാള്‍ഡ്‌ പോലുള്ള പത്രങ്ങള്‍ ഒന്നര രൂപയ്ക്കു കിട്ടുന്നു.മനോരമ പത്രം ഓണത്തിനും ക്രിസ്തുമസ്സിനും ഒരു പത്രത്തിന്റെ വിലക്ക്‌ രണ്ടുപത്രം എന്ന ത്യാഗം ചെയ്യുന്നു.സത്യത്തില്‍ പരസ്യത്തിന്റെ പെരുമഴയില്‍ സൗജന്യമായി പോലും പത്രം നല്‍കാനാവും എന്നതാണു വാസ്തവം. 3 രൂപയ്ക്ക്‌ രണ്ടു പത്രം തരാമെങ്കില്‍ 1.50 രൂപയ്ക്ക്‌ ഒരു പത്രം തരാന്‍ കഴിയുമെന്ന ഗണിതം ഏവര്‍ക്കുമറിയാം.പക്ഷെ പത്ര ഉപഭോക്താക്കള്‍ സംഘടിതരല്ലല്ലോ? പത്രം പറയുന്നു നമ്മള്‍ വിശ്വസിക്കുന്നു.
മനൊരമ ഇന്നു ഒരു പത്രസ്ഥാപനമല്ല.കോടികള്‍ മുടക്കുള്ള അതിവിപുലമായ വ്യവസായ ശൃംഖലയുടെ ഒരു പ്രസ്ഥാനമാണ്‌.ഉപഭോഗസംസ്കാരം വളര്‍ത്തേണ്ടത്‌ ഇന്ന് പത്രങ്ങളുടെ ആവശ്യമാണ്‌.കൂടുതല്‍ പരസ്യങ്ങള്‍ക്കും കൂടുതല്‍ വരുമാനത്തിന്നും ഇതാവശ്യമാണ്‌.വായനക്കാരോടുള്ള പ്രതിബദ്ധത എന്നത്‌ പച്ചകള്ളമാണ്‌.കൊക്കോകോളയുടെ പരസ്യം കിട്ടാത്തതാണ്‌ പ്ലാച്ചിമടയിലെ സമരത്തിനു്‌ പിന്തുണച്ച മാതൃഭൂമിയുടെ ധാര്‍മകത.തേക്ക്‌, മഞ്ചിയം ആട്‌ കൃഷികളുടെ മുഴുപേജും അരപേജും പരസ്യം നല്‍കി കോടികള്‍ പോക്കറ്റിലിട്ടത്‌ മനോരമയും മാതൃഭൂമിയുമാണ്‌. എന്നാല്‍ ജനങ്ങളുടെ കാശുപോകുന്നതുവരെ ഇവര്‍ കമ എന്നു മിണ്ടിയില്ല.എല്ലാം കഴിഞ്ഞപ്പോള്‍ ഇവര്‍ ജനത്തെ പറ്റിക്കാന്‍ കണ്ണീരൊഴുക്കി. എന്നാല്‍ മന്മോഹന്‍ സിന്‍ഹ്‌ അധികാരമേറ്റവേളയില്‍ ഷെയര്‍മാര്‍ക്കറ്റ്‌ ഇടിഞ്ഞപ്പോള്‍ ഇവര്‍ വെണ്ടയ്ക്ക നിരത്തി.ധാരാളം കണ്ണീരൊഴുക്കി.അവര്‍ കണ്ണീരൊഴുക്കിയത്‌ സത്യത്തില്‍ അവര്‍ക്കുവേണ്ടി തന്നെ ആയിരുന്നു എന്ന സത്യം ജനം അറിഞ്ഞില്ല.
ഇപ്പോള്‍ 23000 ല്‍ നിന്ന് 13000ലേക്ക്‌ മുങ്ങിയിട്ടും ഒരു പത്രവും കരഞ്ഞില്ല. വാലന്റീന്‍സ്‌ ഡേ, മദേര്‍സ്‌ ഡെ തുടങ്ങി നമ്മള്‍ കേള്‍ക്കാത്ത ദിനങ്ങള്‍ ആഘോഷിക്കുവാന്‍ നമ്മളെ ശീലിപ്പിച്ചതും മനോരമയും മാതൃഭൂമിയുമാണ്‌.സ്പെഷ്യല്‍ സപ്ലിമന്റ്‌ ഇതിനു വേണ്ടി നീക്കിവച്ച്‌ ഇവര്‍ നമ്മളെ കോരിത്തരിപ്പിച്ചു. ദേശീയത പറയുന്ന മാതൃഭൂമിയും വടക്കുനോക്കിയന്ത്രങ്ങളായി.
മറ്റേതൊരു ഉല്‍പന്നത്തെപോലെയും പത്രവും ഒരു ഉല്‍പന്നമാണന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.നാട്ടില്‍ അരി കച്ചവടം നടത്തുന്നവനും തടികച്ചവടം നടത്തുന്നവനും ഇറച്ചി വില്‍ക്കുന്നവനുംടാറ്റക്കും ബിര്‍ളക്കുമൊരു ലക്ഷ്യം മാത്രം---ലാഭം..ലാഭം..ഇതുതന്നെ പത്ര മുതലാളിക്കും.സാമൂഹ്യപ്രതിബദ്ധതയും ജനസേവനവും ഇവര്‍ക്ക്‌ പത്രത്തിലെ അക്ഷരങ്ങള്‍ മാത്രം.കൊക്കൊകൊളക്ക്‌ എതിരെ സമരം നടത്തി spice എന്ന കോള ഇറക്കാന്‍ മനോരമക്ക്‌ യാതൊരു ജാള്യതയും ഉണ്ടായില്ല.കൈരളി ചാനലിനെതിരെ കിലോമീറ്ററുകളോളം എഴുതി.എന്നിട്ടോ?മനോരമവിഷന്‍ തുടങ്ങി.
ബംഗാളില്‍ ടാറ്റയുടെ കാര്‍ ഫാക്ടറിക്കതിരെ സമരം നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിന്ന് ആവോളം അനുഗ്രഹങ്ങളും നമ്മുടെ മലയാളപത്രങ്ങള്‍ നല്‍കി.എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ഒരു സമരം വന്നാലോ? ഇവിടെ വ്യവസായത്തിനു പറ്റിയ അന്തരീക്ഷമില്ലന്ന് ഈ പത്രങ്ങള്‍ തന്നെ എഴുതും.ഇത്‌ പത്രങ്ങളുടെ രാഷ്ടീയം.
നമ്മള്‍ പത്രങ്ങളിലെ വാര്‍ത്തകള്‍ക്കപ്പുറം കാണേണ്ടിയിരിക്കുന്നു.
സത്യമായ വാര്‍ത്ത അറിയുവാനുള്ള അവകാശവും ഓരോ വായനക്കാരനുമുണ്ട്‌.

7 അഭിപ്രായങ്ങൾ:

കടത്തുകാരന്‍/kadathukaaran said...

ആള്‍ദൈവങ്ങള്‍ക്കെതിരേയുള്ള പാര്‍ട്ടി നേതാവിന്‍റെ പ്രസ്താവന കൈരളി ചാനലിന്‍റെ മുകളിലെ ഫോള്‍ഡറിലൂടെ എഴുതിക്കാണിക്കുമ്പോള്‍ താഴെയുള്ള പരസ്യ ക്ലിപ്പില്‍ പെരിങ്ങോട്ടുകര കാനാടി ദേവസ്ഥാനത്തിന്‍റെ തിളങ്ങുന്ന ഫോട്ടോ പരസ്യവും കാണാനിടയായതും എഴുതാമായിരുന്നു...
ആശംസകള്‍.

മൂര്‍ത്തി said...

ഇടത് പക്ഷം സമരം ചെയ്താലേ പ്രശ്നമുള്ളൂ. വിദ്യാര്‍ത്ഥി സമരത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചവര്‍ സ്കൂള്‍ അടച്ചിട്ട് പ്രതിഷേധിക്കുമ്പോള്‍ ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.

Anonymous said...

നമുക്കറിയാവുന്ന കുറെയൊക്കെ സത്യങ്ങള്‍ നമുക്കും എഴുതാം. തൊട്ടാല്‍ പൊള്ളുന്ന കള്ളങ്ങളൊന്നും ഒരു പത്രവും വെളിച്ചം കാണിക്കില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുന്ന ധാരാളം പരസ്യങ്ങള്‍ വന്‍ പത്രങ്ങള്‍ മാത്രം വീതം വെയ്ക്കുന്നു. എനിക്കറിയാവുന്നവ ഞാനിവിടെ കുറിച്ചിടുന്നു.

കണാദന്‍ said...

well done .its realy true.wish you all the best. seek more story behind the media.

Anonymous said...

പത്ര സ്വാത്ന്ത്ര്യം പത്ര സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാ അതു ഭയങ്കര സ്വാതന്ത്ര്യമല്യോ..അതല്ലെ പണ്‍റ്റു കവി കുഞ്ചുക്കുറുപ്പ് പാടിയെഴുതിയത് 'പതസ്വാതന്ത്രയ്ം മാനികള്‍ക്കു വിശേഷാല്‍ പ്രതിയേക്കാള്‍ ഭയാനകം' എന്ന്...

chithrakaran ചിത്രകാരന്‍ said...

വളരെ നന്നായിരിക്കുന്നു. പത്രങ്ങളെക്കുറിച്ച് ഇത്തരം ധാരാളം കാര്യങ്ങള്‍ പുറത്തുവരേണ്ടിയിരിക്കുന്നു.

Anonymous said...

വളരെ നന്നായിരിക്കുന്നു.പത്രങ്ങളെ പറ്റി നമുക്കു തെറ്റായ ധാരണകളാണുള്ളത്‌.കാലം മാറി കോലം മാറി

Recent Posts

ജാലകം