പത്തോ മുപ്പതോ വര്‍ഷങ്ങള്‍ മുന്‍പുള്ള മഴക്കാലത്തെ ഓര്‍ത്തത് അമ്മാവന്‍ സിണ്ട്രോമാണെന്ന് പുതിയ തലമുറ അവഹേളിക്കും.അതുകൊണ്ട് പഴയ കാലങ്ങള്‍ പറഞ്ഞ് മക്കളെ ബോറടിപ്പിച്ചില്ല.എങ്കിലും എന്താണ് മഴക്കാലക്കാഴ്ചകളായി നിങ്ങള്‍ കണ്ടത് എന്ന് അവരോട് തിരക്കി.സുഖമാണ്.വാതിലും പൂട്ടി ചാനല്‍ സിനിമകള്‍ കാണാന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷിച്ചു.സുഖമായി ഉറങ്ങാനും പറ്റിപോലും.
സൂര്യനെ കണ്ട ഇന്ന് മക്കളേയും കൂട്ടി തൊടിയിലൂടെ നടന്നു.എന്താണ് നിങ്ങള്‍ മഴക്കാലക്കാഴ്ചകളായി കണ്ടത് എന്ന് തിരക്കി.അവയെല്ലാം ക്യാമറയില്‍ പകര്‍ത്താനും പറഞ്ഞു.അട്ടയും ചെളിയും നിറഞ്ഞ തൊടിയില്‍ നടക്കാന്‍ ആദ്യം അവര്‍ക്ക് പരിഭ്രമമായിരുന്നു.പിന്നെ അതെല്ലാം മാറി.കരിഞ്ഞ ഇലകള്‍ നിറഞ്ഞിരുന്ന തൊടിയില്‍ നിറയെ പച്ചപ്പ്..അവര്‍ ഇതുവരെ കാണാത്ത ചെടികളുടെ തളിര്‍പ്പുകള്‍..പായല്‍ മെത്തിയ കുളം...തളിര്‍ത്തു നിലക്കുന്ന മഷിത്തണ്ട്..തുമ്പികള്‍..അങ്ങിനെ...15ഉം 17ഉം വയസ്സുള്ള അവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒരു മഴക്കാലക്കാഴ്ചയായി ഇവിടെ ചേര്‍ക്കുന്നു.