ഈ ചിത്രത്തിലെ വ്യക്തിയെ അറിയുമോ?ഒരു പക്ഷേ മലയാളികള്‍ക്കാര്‍ക്കും അറിയില്ലായിരിക്കാം.പക്ഷേ ഒരു ഇന്ത്യാക്കാരനും മറക്കാനാകാത്ത പ്രതിഭയായിരുന്നു ഈ വലിയ മനുഷ്യന്‍.ലോകത്തിനു മുന്‍പില്‍ ജ്വലിച്ചുനിലക്കേണ്ട ഇദ്ദേഹത്തോട് ഗവന്മെന്റുകള്‍ കാണിച്ച നീതികേടിനും നന്ദികേടിനും എന്ത് പ്രായശ്ചിത്തം ചെയ്യാനാകും? ഒരു ഭാരതരത്നമോ പദ്മശ്രീയോ മരണശേഷമെങ്കിലും എന്തുകൊണ്ട് ഇദ്ദേഹത്തെ തേടിവന്നില്ല.
ഇത് സുഭാഷ് മുഖോപാധ്യായ....ഭാരതത്തില്‍ ആദ്യമായി ടെസ്റ്റ്റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ച് ചരിത്രം രചിച്ച കൊല്‍ക്കത്തക്കാരനായ ഒരു സാധാരണ ഡോക്ടര്‍.ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത ബംഗാളിലെ ഗവണ്‍മന്റ് ഗലീലിയോക്കും സോക്രട്ടീസിനും മരണം വിധിച്ച യാഥാസ്ഥിതിക മത ഭരണകൂടങ്ങളുടെ പിന്മുറക്കാരായിരുന്നെന്ന് വിലയിരുത്തുന്നത് തെറ്റാണോ?ചരിത്രത്തിലെ നീതികേടുകള്‍ക്കും നന്ദികേടിനും പുതുതലമുറ എങ്ങിനെയാണ് പ്രായശ്ചിത്തം ചെയ്യേണ്ടത്?
ലൂയിസ് ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ് ശിശു പിറക്കുന്നത് 1978 ജൂലൈ 25 നാണ്.വെറും 67 ദിവസങ്ങള്‍ക്കു ശേഷം 1978 ഒക്ടോബര്‍ 3 ന് ലോകത്തിലെ രണ്ടാമത്തെ ടെസ്റ്റ്യൂബ് ശിശുവായ ദുര്‍ഗ്ഗയെന്ന കനുപ്രിയ അഗര്‍വാള്‍ ഇന്ത്യയില്‍ പിറക്കുന്നു.ബംഗാളില്‍ ഏറെ അറിയപ്പെടാത്തതും ഒരു സാധാരണഡോക്ടറുമായ സുഭാഷ് മുഖോപാധ്യായയുടെ നിതാന്ത ഗവേഷണവും അശ്രാന്ത പരിശ്രമവുമായിരുന്നു ഇതിനു പിന്നില്‍.എന്നാല്‍ ചരിത്രം കുറിച്ച ഈ കണ്ടുപിടിത്തത്തെ ബംഗാളിലെ ശാസ്ത്ര സമൂഹവും ഗവണ്മെന്റും അംഗീകരിക്കാന്‍ തയ്യാറായില്ല എന്നത് ചരിത്രത്തിലെ തന്നെ വലിയൊരു മണ്ടത്തരമായി അവശേഷിക്കുന്നു.അതിലും ഉപരിയായി ഇത് വെറും തട്ടിപ്പുംകള്ളവുമാണെന്ന് വിലയിരുത്തി സുഭാഷിനെ വിചാരണചെയ്യുവാന്‍ പ്രത്യേക വിദഗ്ദസമിതിയെ നിയോഗിക്കുകയും ചെയ്തു.സുഭാഷിനെതിരെ പ്രധാനമായും നാല് ആരോപണങ്ങളാണ് ഉന്നയിച്ചത്
1) ദുര്‍ഗ്ഗയെന്ന ശിശുവിന്റെ സൃഷ്ടാവാണെന്ന് അവകാശമുന്നയിച്ചു
2)ഗവണ്മെന്റോ ബ്യൂറോക്രസിയോ അംഗീകരിക്കതെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കി
3)വിലപിടിച്ചതും ആധുനികവുമായ ഉപകരണങ്ങള്‍ ഉള്ളപ്പോള്‍ വെറും ഫ്രിഡ്ജും സാധാരണ ഉപകരണങ്ങളും ഉപയോഗിച്ച് ശീശുവിനെ സൃഷ്ടിച്ചു എന്നത് അസാധ്യമാണ്
4)ഗവന്മെന്റിന്റേയൊ ഉദ്യോഗസ്ഥരുടേയോ മുന്‍പില്‍ മുട്ടുമടക്കാന്‍ തയ്യാറായില്ല
ആധുനുക പ്രത്യുല്‍പാദന സാങ്കേതികങ്ങളെപ്പ്റ്റി യാതൊരു ഗ്രാഹ്യവുമില്ലാത്ത അഞ്ചുപേരായിരുന്നു വിദഗ്ദസമിതിയിലെ അംഗങ്ങള്‍.ഡോ.സുഭാഷിനു മുന്നില്‍ ഇവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇവരുടെ അല്‍പ്പത്തവും ബുദ്ധിശൂന്യതയും വെളിവാക്കുന്നതായിരുന്നു.അവസാനം വിദഗ്ദസമിതി ഐകകണ്ഠ്യേന തീരുമാനിച്ചു" തട്ടിപ്പ്"
പിന്നെ പ്രതികാരനടപടികളായി.ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു് വിലക്കേര്‍പ്പെടുത്തി.ഒഫ്താല്‍മോളജി വകുപ്പിലേക്ക് സ്ഥലം മാറ്റി അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു.നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ 1981 ജൂണ്‍ 19 ന് അദ്ദേഹം ആത്മഹത്യചെയ്തു.
എന്നാല്‍ ശാസ്ത്രസമൂഹം ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം അംഗീകരിക്കുവാന്‍ വീണ്ടും 27 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.ഇന്ത്യയിലെ ആദ്യടെസ്റ്റ്യൂബ് ശിശുവെന്ന അംഗീകരിച്ച ഹര്‍ഷചൗദയുടെ സൃഷ്ടാവായ അനന്തകുമാര്‍ തന്നെ തന്റെ പിന്‍ ഗാമിയായിരുന്ന സുഭാഷ് മുഖോപാധ്യായയുടെ രേഖകള്‍ പരിശോധിച്ച് ദുര്‍ഗ്ഗയാണ് ആദ്യ ടെസ്റ്റ്യൂബ് ശിശുവെന്ന് തിരുത്തി.2005ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ അംഗീകരിച്ചു,
ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശുവിന്റെ സൃഷ്ടാവായ റോബര്‍ട്ട് എഡ്വേര്‍ഡ്സിന് 2010ല്‍ നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചപ്പോള്‍ ഇന്ത്യന്‍ സമൂഹവും ഗവണ്മെന്റും സുഭാഷ് മുഖോപാധ്യായ മറന്നു.ഒരു ഭാരതരത്നമോ പദ്മ്മശ്രീയോ അദ്ദേഹത്തെ തേടിവന്നില്ല.
എക് ഡോക്ടര്‍ കി മോത് എന്നപേരില്‍ തപന്‍ സിന്‍ഹ സുഭാഷ് മുഖോപാധ്യായയുടെ ജീവിതം ആധാരമാക്കി സിനിമ നിര്‍മ്മിച്ചിട്ടുണ്ട്.
ജൂലൈ 25ന് ലോകത്തെ ആദ്യ ടെസ്റ്റ്യൂബ് ശിശു പിറന്നതിന്റെ വാര്‍ഷികമാണ്.ഈ ദിവസമെങ്കിലും നമുക്ക് സുഭാഷ് മുഖോപാധ്യായയെ ഓര്‍മ്മിക്കാം