മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രമാണിത്.
വേദനയും ഭീതിയും ദൈന്യതയും നിസ്സാഹായ അവസ്ഥയും നിറഞ്ഞ ഈ മനുഷ്യന്റെ ചിത്രം, സമൂഹത്തിന്റെ ജീര്‍ണ്ണിച്ച മറ്റൊരു മുഖമാണു കാണിക്കുന്നത്.ഈ അവസ്ഥയില്‍ നല്ല സമരിയാക്കാരനാകാന്‍ നില്‍ക്കാതെ ഫോട്ടോ പകര്‍ത്താന്‍ വെമ്പല്‍ കാട്ടിയ ആ പത്രപ്രവര്‍ത്തകനെ അനുമോദിക്കാതെ വയ്യ. നാളെ ഒന്നിച്ചു തോളീല്‍ കൈയിട്ടു പോകുമ്പോള്‍ ഒരു വണ്ടി തട്ടി ശരീരത്തിലൂടെ ചക്ക്രം കയറിയിറങ്ങുമ്പോള്‍ ഇവര്‍ നമ്മുടെ രക്ഷകനാകുമോ?
അതോ അത്യര്‍ത്തിയോടെ ഫോട്ടോ എടുക്കുമൊ?
ഒരു പാവം മനുഷ്യന്‍ തീര്‍ത്ഥക്കുളത്തില്‍ മുങ്ങി ചാകുമ്പോള്‍ അതു ലൈവായി മാലോകരെ കാണിച്ചവരാണ് നമ്മുടെ ചാനലുകള്‍.നാളെ ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നതും ഒരു കര്‍ഷകന്‍ തൂങ്ങി മരിക്കുന്നതും ലൈവായി പ്രതീക്ഷിക്കാം.