Pages

Wednesday, September 10, 2008

ആരാണ്‌ പേപ്പട്ടി?????


മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രമാണിത്‌.


വേദനയും ഭീതിയും ദൈന്യതയും നിസ്സാഹായ അവസ്ഥയും നിറഞ്ഞ ഈ മനുഷ്യന്റെ ചിത്രം, സമൂഹത്തിന്റെ ജീര്‍ണ്ണിച്ച മറ്റൊരു മുഖമാണു കാണിക്കുന്നത്‌.ഈ അവസ്ഥയില്‍ നല്ല സമരിയാക്കാരനാകാന്‍ നില്‍ക്കാതെ ഫോട്ടോ പകര്‍ത്താന്‍ വെമ്പല്‍ കാട്ടിയ ആ പത്രപ്രവര്‍ത്തകനെ അനുമോദിക്കാതെ വയ്യ. നാളെ ഒന്നിച്ചു തോളീല്‍ കൈയിട്ടു പോകുമ്പോള്‍ ഒരു വണ്ടി തട്ടി ശരീരത്തിലൂടെ ചക്ക്രം കയറിയിറങ്ങുമ്പോള്‍ ഇവര്‍ നമ്മുടെ രക്ഷകനാകുമോ?


അതോ അത്യര്‍ത്തിയോടെ ഫോട്ടോ എടുക്കുമൊ?


ഒരു പാവം മനുഷ്യന്‍ തീര്‍ത്ഥക്കുളത്തില്‍ മുങ്ങി ചാകുമ്പോള്‍ അതു ലൈവായി മാലോകരെ കാണിച്ചവരാണ്‌ നമ്മുടെ ചാനലുകള്‍.നാളെ ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നതും ഒരു കര്‍ഷകന്‍ തൂങ്ങി മരിക്കുന്നതും ലൈവായി പ്രതീക്ഷിക്കാം.

6 അഭിപ്രായങ്ങൾ:

ജിജ സുബ്രഹ്മണ്യൻ said...

മനുഷ്യത്വം മരവിച്ച കുറെ പേര്‍ക്ക് ഇത്തരം രംഗങ്ങള്‍ ഉത്സവം അല്ലെ..നാളെ ഒരിക്കല്‍ ഈ ഫോട്ടോഗ്രാഫര്‍ക്കും ഈ ഗതി വന്നാലും അത് ആഘോഷിക്കാന്‍ അരെങ്കിലും ഒക്കെ കാണും

ഇനിയും എന്തെല്ലാം കണ്ടാല്‍ ഈ ലോകം വിടാന്‍ പറ്റും ?

Anonymous said...

നാളെ ഇതിനൊരു മാധ്യമ അവാര്‍ഡും മാധ്യമ സാംസ്‌കാരി സമ്പന്നര്‍ ഇതിന്‌ ചാര്‍ത്തിക്കൊടുക്കാം. അതോടെ അയാള്‍ സമ്പന്നനാകും ഏത്‌ രീതിയില്‍?

എന്ന്‌
അഭ്യുതയകാംക്ഷി

നിരക്ഷരൻ said...

കുറേ നാളുകള്‍ക്ക് മുന്‍പ് ചില പത്ര ഫോട്ടോഗ്രാഫര്‍മാരോട് ഈ വിഷയത്തെപ്പറ്റി നടത്തിയ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു. ഒരു അത്യാഹിതം ഉണ്ടാകുമ്പോള്‍ സാധാരണ ഒരു മനുഷ്യസ്നേഹി ചെയ്യുന്നതുപോലെ തന്നെ രക്ഷിക്കാന്‍ അവരും ഓടിയണയാറുണ്ട്. ആ ഓട്ടത്തിനിടയില്‍ത്തന്നെ അവര്‍ ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിക്കാണുകയും ചെയ്യും. അതിനവര്‍ക്ക് സെക്കന്റുകള്‍ പോലും ആവശ്യമില്ല. ഫോക്കസ് ചെയ്യാനോ, ഫ്രയിം ശരിയാക്കാനോ, പോസ് ചെയ്യിക്കാനോ ഒരു അമച്ച്വര്‍ ഫോട്ടോഗ്രാഫറെപ്പോലെ അവര്‍ സമയം പാഴാക്കില്ല.

പിന്നെ ഇതുപോലെ ഒരാളെ പേപ്പട്ടി കടിക്കുന്ന സമയത്ത് ഫോട്ടോഗ്രാഫര്‍ അല്ലാത്ത എത്രപേര്‍ രക്ഷപ്പെടുത്താന്‍ ഓടിയണയും ? സ്വയരക്ഷയാണ് എല്ലാരും ആദ്യം ചിന്തിക്കുക.

ഇക്കഴിഞ്ഞ മൂന്നാം തീയതി കത്തുപിടിക്കുന്ന ഒരു ഹെലിക്കോപ്റ്ററില്‍ ഇരുന്ന് 7 പേര്‍ വെന്തുമരിക്കുന്നത് 20 അടി മാത്രം ദൂരെനിന്ന് കണ്ട ഒരാളാണ് ഞാന്‍. അവരെ ആരേയും രക്ഷിക്കാന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഞാനടക്കമുള്ള 110 പേര്‍ക്ക് സാധിച്ചില്ല. (ദുബായ് ഓഫ്‌ഷോറില്‍ നടന്ന ആ സംഭവത്തെപ്പറ്റി ഞാന്‍ പിന്നീടൊരിക്കല്‍‍ എഴുതുന്നുണ്ട്)

എനിക്ക് പറയാനുള്ളത്, ഒരുപടം എടുത്തു എന്നതുകൊണ്ട് മാത്രം അവരെ എല്ലാവരേയും അടച്ച് കുറ്റം പറയാന്‍ സാധിക്കില്ല.

ഞാന്‍ താങ്കളുമായി ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതല്ല. നാണയത്തിന്റെ മറുവശം കൂടെ കാണാനും ചിന്തിക്കാനും വേണ്ടി ഒരു അഭിപ്രായം പറഞ്ഞത് മാത്രമാണ്.പിന്നെ ഞാനൊരു പത്രക്കാരനുമല്ല കേട്ടോ ? :) :)

ഓണാശംസകള്‍.

un said...

ചേര്‍ത്തു വായിക്കുക
http://vellezhuthth.blogspot.com/2008/09/blog-post_16.html

ആയുര്‍വേദ വിദ്യാര്‍ത്ഥി സംഗമം... said...

nw am remembering one photo which i saw in mathrubhumi paper.an accident has been take place. a two wheeler has ovwer runned by a bus, many people surrounding that scene are taking photo with heir camera...no one is ready to take the victims to hospital.
SARIYANU MALAYALIKALUDE MANASAKSHI AMRAVICHIRIKKUNU.

kavi paranjathupole...ELLAVARKUM THIIMIRAM. NAMMALKELLAVARKUM THIMIRAM

Anonymous said...

engka naattil ithellaam sakajamappa. ippatiyana photovai naangkaL PIRASURIPPATHAAKA IRUNTHAAL VERU NEWS POTA ITAME IRUKKAATHU. THERIYUMA?

Recent Posts

ജാലകം