Friday, February 13, 2009
ആമേന്‍..ഒരു കന്യാസ്ത്രീയുടെ ആത്മകഥയും..സഭയുടെ അഴിയുന്ന മൂടുപടവും
നിങ്ങള്‍ വിശുദ്ധചുംബനത്തില്‍ അന്യോന്യം അഭിവാദനം ചെയ്യുവിന്‍,,,[1 കോറിന്തോര്‍ 16;20] വിശുദ്ധചുംബനം കൊണ്ട് എല്ലാവരെയും അഭിവാദനം ചെയ്യുവിന്‍..[1 തെസലോണിയന്‍ 5;26] സ്നേഹ ചുംബനം കൊണ്ട് നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍[1,പത്രോസ്;5;14] ധ്യാന ഗുരു നോവീസുകള്‍ക്ക് യേശുവിനെ പ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ നല്കി.ഇനി നോവീസുകള്‍ക്കുള്ള കുമ്പസാരമാണ്.കുമ്പസാരത്തിനുവന്ന പെണ്‍കുട്ടികളെ ഫാദര്‍ ചുംബിച്ചു.അതിനു ബൈബിളിലെ മേല്‍ വാക്യങ്ങള്‍ ചൊല്ലി ഫാദര്‍ ന്യായീകരിച്ചു. സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയിലെ ഒരു സംഭവമാണ് മുകളിലേത്.2008 ആഗസ്റ്റ് 31 ന് കന്യാസ്ത്രീപദം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയാണ്"ആമേന്‍""..സി.എം.സി കോണ്‍ ഗ്രിഗേഷനിലെ പീഢനങ്ങളിലും പോരുകളിലും മനം നൊന്താണ് സിസ്റ്റര്‍ ജസ്മി കന്യാസ്ത്രീ പദം ഉപേക്ഷിച്ചത്. കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയും ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അനുപമേരിക്കും ആത്മകഥയെഴുതാനായില്ല.ധീരതയോടെ ഇതൊരു ചരിത്രദൗത്യമായി സിസ്റ്റര്‍ ജസ്മി ഏറ്റെടുത്തു.സഭയുമായി ഏറ്റുമുട്ടുന്നത് കരിങ്കല്‍ ഭിത്തിയോട് ഏറ്റുമുട്ടുന്നതുപോലെയാണന്ന് സിസ്റ്റര്‍ ജസ്മി സി.എം.സി വിടുമ്പോള്‍ പറഞ്ഞിരുന്നു.സി.എം.സി യില്‍ നിന്നുകോണ്ട് കൊള്ളരുതായ്മക്കെതിരേ ഒന്നും ചെയ്യാനാകില്ലെന്ന് സിസ്റ്ററുടെ തിരിച്ചറിവാണ് ഈ ആത്മകഥ. മലയാള സാഹിത്യത്തില്‍ ഏറെ ആത്മകഥ വന്നിട്ടുണ്ട്.ഒരു കന്യാസ്ത്രീയുടേത് ആദ്യമാണ്.അതുകൊണ്ടുതന്നെ എന്തെല്ലാം പോരായ്മകള്‍ പറഞ്ഞാലും ഇതൊരു നീണ്ട യുദ്ധത്തിലെ പരാജയപ്പെടാത്ത ആയുധമാണ്. കന്യാസ്ത്രീകളുടെ നിഗൂഢമായ ജീവിതം എന്തെന്നറിയാണുള്ള ജിജ്ഞാസ തന്നെയാണ് ഈ പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിച്ചത്.ആശുപത്രികളിലും വിദ്യാലയങ്ങളിലും അനാഥാലയങ്ങളിലും കരുണയുടേയും ത്യാഗത്തിന്റേയും പ്രതിരൂപമായാണ് ഇവരെ കണാറ്.സ്വന്തം കുടുംബം ഉപേക്ഷിച്ച് ഉറ്റവരെ ഉപേക്ഷിച്ച് സന്യാസിനിയാകുന്നവരോട് ബഹുമാനം തോന്നിയിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാത്തോലിക്കാ അച്ചന്മാരെപ്പറ്റിയും കന്യാസ്ത്രീകളെപറ്റിയും രുചിക്കാത്തവാര്‍ത്തകള്‍ ധാരാളം വന്നു.കേരളത്തിലും അവിടവിടങ്ങളില്‍ നിന്നും വന്ന വാര്‍ത്തകള്‍ കൃസ്റ്റ്യന്‍ മേല്‍ക്കോയ്മയുള്ള്ല വാര്‍ത്താമാധ്യമങ്ങള്‍ ചരമക്കോളങ്ങള്‍ക്കിടയില്‍ ഒതുക്കി കശാപ്പുചെയ്തു. ഏതായാലും ഇതെല്ലാം കരിങ്കല്‍ ഭിത്തിക്കു പുറത്തുവരുവാന്‍ ലോകം ഏറെ മാറുന്നതുവരെ കാക്കേണ്ടിവന്നു.ഇന്ന് എവിടെയായാലും അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുംഭീഷണികള്‍ക്കും എതിരേ ശബ്ദമുയര്‍ത്തുവാന്‍ സിസ്റ്റര്‍ ജസ്മിമാര്‍ ഉയര്‍ന്നുവരും. ജസ്മിക്ക് ഈശോയോടുള്ള അഗാധമായ ഭക്തിയും സ്നേഹവും അന്നത്തേപോലെ ഇന്നും ഉണ്ട്.എതിര്‍പ്പ് വിശ്വാസത്തിനോടല്ല.സഭയുടെ തെറ്റായപോക്കിനും കന്യാസ്ത്രീ മഠങ്ങളിലെ സഭക്കുനിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കുമെതിരാണ്.ഈശോയുടെ മണവാട്ടിയാകാന്‍ കന്യാസ്ത്രീയാകേണ്ടന്ന തിരിച്ചറിവില്‍ നിന്നാണ്. പഠനത്തില്‍ മിടുക്കിയയിരുന്നു ജസ്മി.ഉന്നതനിലയില്‍ ബി.എ,എം.എ,എം.ഫില്‍,പി.എച്ച്ഡി, ബിരുദങ്ങള്‍ നേടി.തൃശ്ശൂര്‍ വിമലാ കോളേജില്‍ വൈസ് പ്രിന്സിപ്പളായും സെന്റ് മേരീസ് കോളേജില്‍ പ്രിന്സിപ്പളായും സേവനം ചെയ്തു. കന്യാസ്ത്രീയായിരുന്ന കാലത്തെ അനുഭവങ്ങള്‍ 183 പേജിലേക്ക് ചുരുക്കിയപ്പോള്‍ അതിന്റേതായ അഭംഗിയും വിസ്താരക്കുറവും ഉണ്ടായെങ്കില്‍ കുറ്റം പറയാനാകില്ല.ഒറ്റവായനയില്‍ സംഭവങ്ങളുടെ ഒഴുക്ക് പലപ്പോഴും കിട്ടുന്നില്ല. മഠത്തിലെ സ്വവര്‍ഗ്ഗരതിയും കോളേജുനടത്തിപ്പിലെ വെട്ടിപ്പും തട്ടിപ്പും കുശുമ്പും പ്രതികാരവും അച്ചന്മാരുടെ ലൈംഗികാസക്തിയും ചേര്‍ന്ന് ഒരു മസാലപ്പടത്തിന്റെ ചേരുവകളെല്ലമുണ്ട്. മഠത്തില്‍ എല്ലായ്പ്പോ ഴും രണ്ടു കന്യാസ്ത്രീകള്‍ ഒന്നിച്ചേ നടക്കൂ..ഒരാള്‍ക്ക് എപ്പോഴും മറ്റേയാള്‍ തുണയായിരിക്കും.ഇവരില്‍ സ്വവര്‍ഗ്ഗപ്രേമവും ബന്ധവും പുതുമയല്ലപോലും.സിസ്റ്റര്‍ ജസ്മിക്കും മറ്റൊരു സിസ്റ്ററുടെ പങ്കാളിയാകേണ്ടതായി വന്നിട്ടുണ്ട്. സിസ്റ്റര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന മറ്റൊരു സംഭവം ,ബാഗ്ലൂരില്‍ വച്ച് ഒരു ഫാദറിന് തന്റെ മേനി കാണിച്ചുകൊടുക്കേണ്ടിവന്നതാണ്.പുരുഷമേനികാണാത്ത സിസ്റ്ററിന് ഫാദര്‍ തന്റെ ശരീരം കാണിച്ചുകൊടുത്തു.ഫാദറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സിസ്റ്റര്‍ വിവസ്ത്രയകേണ്ടിവന്നു. സത്യം പറയുകയെന്നത് ബിഷപ്പുമുതല്‍ കന്യാസ്ത്രീക്കുവരെയുള്ള യോഗ്യതയല്ല.ചെറിയ കാര്യങ്ങളില്‍ പോലും നുണ പറയുന്നതിന് യാതൊരു മടിയുമില്ല. ഇല്ലത്ത നമ്പറിന് പട്ടികജാതി സീറ്റു നല്‍കുന്നതും അതുപ്രകാരം കോളേജില്‍ അഡ്മിഷന് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും പുത്തനറിവാണ്.2000 നമ്പര്‍ വരെ അപേക്ഷാഫാറം നല്കി.പട്ടികജാതിക്കാര്‍ക്ക് 2000 ത്തിനുമുകളിലുള്ള നമ്പര്‍ കാണിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.ആരും വരില്ലല്ലോ?ആ സീറ്റുകൂടി സഭ തലവരി വാങ്ങി അഡ്മിഷന് നടത്തുന്നു. സിസ്റ്ററിനെ മനോരോഗിയാക്കി ചികിത്സിക്കാന്‍ നടത്തിയ ശ്രമവും പ്രിന്‍സിപ്പാള്‍ പദവിയില്‍ നിന്നും മാറ്റുവാന്‍ നടത്തിയ തന്ത്രങ്ങളും എല്ലാം വായിക്കേണ്ടതുതന്നെ. ഏറെ വിസ്തരിക്കുന്നില്ല.ഒരു നിരൂപണത്തിനു ഞാന്‍ യോഗ്യനുമല്ല.പക്ഷേ വാക്കുകള്‍ ആയുധവും അക്ഷരങ്ങള്‍ തീയുമാകുമ്പോള്‍ യുദ്ധത്തിനു പുതിയമാനങ്ങള്‍ വരുന്നു. "എന്നെ ശക്തിപ്പെടുത്തുന്നതിലൂടെ എനിക്കെല്ലാം ചെയ്യുവാന്‍ കഴിയും."[ഫിലി.4;13] നിശ്ചയമായും. അടിച്ചമര്‍ത്തപ്പെട്ടവരും പീഢിതരും ദു;ഖിതരും ആര്ത്തന്മാരും ആ കൈകള്‍ക്ക് ശക്തിപകരുമെന്ന് പ്രത്യാശിക്കാം.
Subscribe to:
Post Comments (Atom)
18 അഭിപ്രായങ്ങൾ:
ലൈംഗികത ആരോപിക്കുന്നത് എളുപ്പമുള്ള കാര്യമാണ്....
അതെല്ലാം ശരിയാകണമെന്നില്ല .....
സിസ്റ്റര്‍ മനോരോഗിയാനെങ്കിലോ ?
അച്ചന്മാരും സമൂഹത്തിന്റെ ഭാഗമാണ് ... സമൂഹത്തിന്റെ എല്ലാം അവരിലുമുണ്ടാകും...
തിന്മയും നന്മയും .... അവര്‍ തെറ്റ് ചെയ്യില്ല എന്ന് പറയുന്നതും ചെയ്യും എന്ന് പറയുന്നതും ഒരുപോലെ ശരിയായിരിക്കില്ല .
അവര്‍ക്കു മേല്‍ സെക്സ് ആരോപണം ഇപ്പോള്‍ കൂടുന്നു ... ചിലത് ശരിയായിരിക്കും ...ചിലത് തെറ്റും ...
ജെസ്മി പറഞ്ഞു എന്നതിനാല്‍ ശരിയാകണം എന്നൊന്നുമില്ല ....
ശിക്ഷിച്ചാല്‍ വൈരാഗ്യം കൂടുമല്ലോ ........ ചിലപ്പോള്‍ അതാകും ജെസ്മിയുടെയും രോഗം !
അതുകൊണ്ട് മുന്‍ വിധികളൊന്നും നല്ലതല്ല .
വളരെ നന്നായിരിക്കുന്നു. സന്ദര്‍ഭോചിതം.
ഇത്തരം തീപ്പൊരികളില്‍ നിന്നു മാത്രമേ സമൂഹത്തിനു
മുന്നോട്ടു പോകാനുള്ള വെളിച്ചം ലഭിക്കു.
ഇതുപോലെ മഹനീയമായ ഒരാത്മകഥയെക്കുറിച്ച് ഒരു പോസ്റ്റ് ചിത്രകാരന്റെ ആത്മഗതം ബ്ലോഗിലുണ്ട്.
വായിക്കുക : നളിനി ജമീലയുടെ ആത്മകഥ.
Pakal sahodari, raathriyil sayanasakhi.
still i dont get the original book...if it is avilabile in saudi i have intrest to read...
നാട്ടുകാരന്......
വ്യവസ്ഥാപിതമായ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ഭ്രാന്തനെന്നും സമൂഹദ്രോഹിയെന്നും മുദ്രകുത്തുന്നത് പുതുമയല്ല.സോക്രട്ടീസിനും ഗലീലിയോയ്ക്കും ഉണ്ടായതും ഇതു തന്നെയാണ്.സിസ്റ്റര്‍ പറയുന്നത് മുഴുവന്‍ നുണയും സഭ പറയുന്നത് മുഴുവന്‍ ശരിയും എന്ന് പറയുവാന്‍ നമ്മള് പക്ഷം ചേരേണ്ടിവരും.അത് സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.സത്യങ്ങളെ തിരിച്ചറിയാനുള്ള ആര്‍ജ്ജവം ഉണ്ടാകട്ടെ..
ചിത്രകാരന്
ബ്ബ്ലോഗില്‍ കമന്റ് ഇട്ടത് ശ്രദ്ധിക്കുമല്ലോ?അഭിപ്രായത്തിനു നന്ദി...
തൈക്കാടന്‍...
മുകളിലെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുമല്ലോ? അഭിപ്രായത്തിന് നന്ദീ..
Anonymous
The book released only two weeks ago.please contact DC Books for a copy .please visit their web site. Thank you
തെറ്റു പറയാനാവില്ല മാഷേ....ഞാനും ഒരു സന്യാസവസ്ത്രം ഉപെക്ഷിച്ചിറങ്ങിപ്പോന്നതാ..ഇപ്പറഞ്ഞതൊക്കെ ഞാന്‍ എനിക്കു ചുറ്റിലും കണ്ടിരുന്നു...അനുഭവിച്ചിരുന്നു..പക്ഷെ, അവരും മനുഷ്യരല്ലേ എന്നാ ഞാന്‍ ചിന്തിച്ചേ...ഇന്നു എല്ലാം കഴിഞ്ഞു 5-6 വര്‍ഷത്തിനു ശേഷം തിരിച്ചറിയാനാകുന്നുണ്ട്, തെറ്റാണതെന്ന്!
എന്തു കൊണ്ടാണെന്നോ....ആരും ആവശ്യപ്പെട്ടിട്ടോ, നിര്‍ബന്ധം കൊണ്ടോ അല്ല ആരും സന്യാസവസ്ത്രം ധരിക്കുന്നത്;ധരിക്കേണ്ടതും! അതുകൊണ്ടു തന്നെ അങ്ങനെ ആസക്തി മൂലം വീണു പോകുന്നവര്‍ക്ക് പിന്തിരിയാന് സഭ വേണ്ടതിലേറെ സമയം കൊടുക്കുന്നുണ്ട്. സോ...ഏറ്റവും നല്ലത് അങ്ങനെയുള്ളവര്‍ സന്യാസത്തിലേക്കു കടക്കാതിരിക്കുക എന്നതാണ്.
ഇനി സന്യാസവസ്ത്രസ്വീകരണശേഷം ഇങ്ങനെ എന്തെങ്കിലും സംഭവിച്ചുപോവുകയും ആ ആസക്തിയില്‍ വൈവാഹികജീവിതം അഭിലഷണീയമായി കരുതുകയും ചെയ്യുന്നവര്‍ക്ക് വൃതത്തില്‍ നിന്നും വിടുതലിന് അപേക്ഷിക്കാനുള്ള സംവിധാനവും സഭയിന്നൊരുക്കിയിട്ടുണ്ട്!
ആയതിനാല്‍.....
ഇതിനെയൊന്നും ന്യായീകരിക്കാതിരിക്കുക,,,
അവരും മനുഷ്യരല്ലേ എന്നാ ചിന്തിക്കുന്നതെങ്കില്‍, മനുഷ്യരായ അവര്‍ക്ക് ജീവിക്കാന്‍ മറ്റു എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്? എന്തിനാ പിന്നെ ഇങ്ങനെ ഒരു "വെളുത്ത ഉടുപ്പിന്" പുറകില്‍ ദ്വന്ദവ്യക്തിത്വവും അപരനാമധേയങ്ങളും ആസക്തികളുടെ ചെമ്പുകിടാരങ്ങളും ചുമന്ന് ജീവിച്ചു നാറുന്നത്?
സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയെ പരിചയപ്പെടുത്തിയത് വളരെ നന്നായി. ഈ പുസ്തകം കൂടുതല്‍ പേരാല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.
എന്റെ ടീച്ചരും, ഞാന്‍ കുറ്ച്ച് കൊല്ലം അടുപ്പിച്ച് കണ്ട വ്യക്തി എന്ന നിലയിലും ഒരു കാര്യം എനിക്കുറപ്പിച്ച് പറയാം അവര്‍ക്ക് ഭ്രാന്തില്ല..വളരെ തുറന്നിടപെടുന്ന ഒരു സ്ത്രീ,, പിന്നെ നേരു തുറന്ന് പറയുന്നവര്‍ക്ക് നാം വളരെ പണ്ട് തന്നെ ഇത്തരം പദവികള്‍ കൊടുത്തനുഗ്രഹിക്കാറുണ്ടല്ലോ..അത്തരം പദവികള്‍ അനുഗ്രഹിച്ച് കൊടുക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു ആനന്ദമുണ്ട് അതാണ് ഭ്രാന്ത്...
പിന്നെ വിമലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി എന്ന നിലക്കും എനിക്കടക്കമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അറിയാവുന്ന നഗ്നസത്യമാണ്, അല്ലെങ്കില്‍ പരസ്യമായ രഹസ്യമാണ് കന്യാസ്ത്രീകള്കിടയിലെ സ്വവര്ഗ്ഗപ്രേമങ്ങള്...ബോധമുള്ള എതൊരു മനുഷ്യനും അതു വിശ്വസിക്കാവുന്നതെ ഒള്ളൂ...കാരണം അവരും സാധാരണ മനുഷ്യര്‍ ആണ്. അപ്പോള്‍ ഈ സാഹചര്യത്തില്‍ പ്രേമം തൊന്നുന്നത് സ്വവര്ഗ്ഗത്തോടാകും, പുരുഷന് നിഷിദ്ധമായവര്‍ ..ആ ലോകത്ത് സ്വവര്‍ഗ്ഗം വളരെ സ്വഭാവികമാകും..
അഭയയുടെത് കൊലപാതകമാണെന്നറിഞ്ഞിട്ടും ആ കൊലപാതകികള്‍ എന്ന് സംശയിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ നാടല്ലെ നമ്മുടേത്..അപ്പോള്‍ ജെസ്മി ഭ്രാന്തി തന്നെ..ഇത്ര ധൈര്യത്തോടെ ചര്‍ച്ച് എന്ന ലോബിയോട് യുദ്ധം ചെയ്യാനും, സ്വയം സദാചാരത്തിന്റെ മറയില്‍ നിന്നു പുറത്ത് വന്ന് ഇതീ ലോകത്തോട് വിളിച്ച് പറയാനും അവര്‍ കാണിച്ച ധൈര്യത്തെ ഞാന്‍ നമിക്കുന്നു..ഒരു സ്ത്രീ എന്ന നിലയില്‍ കൂടുതല്‍ ബഹുമാനിക്കുന്നു... ആമേന്‍ ഇപ്പോല്‍ 100 കോപ്പിയെ ഇറങ്ങിയിട്ടൊള്ളു..അതാണ് ബുക്ക് കിട്ടാന്‍ പ്രയാസം...കൂടുതല്‍ പ്രതികള്‍ ഇപ്പോള്‍ തന്നെ ഇറങ്ങും...
http://mayakazhchakal.blogspot.com/
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി...ഏതായാലും റ്റീച്ചറുടെ ഒരു വിദ്യാര്‍ഥിനിയുടെ അഭിപ്രായം വളരെ വിലമതിച്ചതുതന്നെ...നേരിട്ടുള്ള അറിവില്‍ നിന്നുതന്നെയാണല്ലോ
priyapetta Gourinathan
താങ്കള്‍ വിമലയിലെ പൂര്വ്വവിദ്യാര്ഥിയായിരുന്നുവെന്നു വായിച്ചു.. അങ്ങനെയെങ്കില്‍ sr.Jesmyയെക്കുറിച്ച് താങ്കളുടെ ഓര്‍മ്മകള്‍ ഉദ്ധരിച്ച് ഒരു പോസ്റ്റിട്ടു കൂടെ? ഞങ്ങള്‍ക്ക് അതൊരു നല്ല അനുഭവമായേക്കും....
ഇവിടെ ഞങ്ങളുടെ വിദ്യാര്‍ഥിസമൂഹത്തില്‍ ഈ പുസ്തകം ഒരു വല്യപ്രശ്നം തന്നെ ഉണ്ടാക്കി. ഇനി അതിന്റെ ഒരു കോപ്പി കിട്ടാതെ ഇത് ഒതുക്കാന്‍ പറ്റില്ല.
ഞാന്‍ അവരോട് നാലോ അഞ്ചോ വട്ടമേ സംസാരിചിട്ടൊള്ളൂ..പിന്നീട് ഉപരിപഠനത്തിനു പോകുമ്പോള്‍ ഒരു യാത്ര പറച്ചില്..എന്തൊ മറ്റുള്ള കന്യസ്ത്രീ അമ്മമാരോടുള്ളതിനേക്കാള് സ്വതന്ത്ര്യം അവരോട് വിമലയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നു. അത് അവരുടെ തുറന്ന ഇടപെടല്‍, മുന്‍ധാരണാകള്‍ വെച്ചുള്ള അളക്കലുകള്‍ ഇല്ല്യാത്തതും കൊണ്ടും ആണെന്നാണ് തോന്നാറ്..പിന്നെ വിമലയില്‍ ആകുമ്പോള്‍ കന്യാസ്ത്രീകളോട് സംസാരിക്കാന്‍ പേടിയായിരുന്നു, ആരാണ് പാര വെക്കുക എന്നറിയീല്ല..എങ്കിലും വിരലില്‍ എണ്ണാവുന്ന നല്ലവരില്‍ സിസ്റ്റര്‍ ജ്ജെസ്മിയും ഉണ്ടായിരുന്നു..അത് ഒരു സംഭവം കൊണ്ട് എടുത്ത് പറയേണ്ട ഒന്നായി തോന്നിയിട്ടില്ല..എങ്ങനെ അതു വിശദീകരിക്കും എന്നു പോലും അറിയുന്നില്ല..ഒരു intuition എന്നു പറഞ്ഞ് നിര്‍ത്തുന്നു. എന്റെ അടുത്ത സുഹ്രുത്തും, സിസ്റ്റെര് ജെസ്മിയുടെ വക്കീലും കൂടി ആയ ആഷ യാണ് ആ പുസ്തകം വിവര്‍ത്തനം ചെയ്തത്..കോപ്പി കിട്ടാന്‍ മാര്‍ഗ്ഗം ഉണ്ടോ എന്നു അന്വെഷിക്കാം..അറിയിക്കുക്കയും ചെയ്യാം
കത്തോലിക സഭയിലെ സന്യസ്തര്‍ക്ക് സന്യാസം ഉപേക്ഷിച്ചു പോകാന്‍ സഭ തന്നെ വാതില്‍ തുറന്നു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെ transit ഇല് ഉള്ളവര്‍ക്ക് താമസിക്കാന്‍ ഒരു ഇടത്താവളം സഭ കേരളത്തില്‍ കൊച്ചി ആസ്ഥാനമാക്കി തുറക്കണം. സന്യാസം ഉപേക്ഷിക്കാന്‍ തീരുമാനിച്ചവര്‍ക്കു വന്നു താമസിക്കാനും, ഭാവി പരിപാടികള്‍ plan ചെയ്യാനും ഒരിടം. കാരണം അവരെ [പ്രത്യേകിച്ച് സ്ത്രീകളെ] കുടുംബത്തിലോ സമൂഹത്തിലോ അടുപ്പിക്കില്ലല്ലോ. 5-6 മാസം അവിടെ താങ്ങാന്‍ അനുവദിക്കണം. അതിനിടയില്‍ വിവാഹം കഴിക്കാനോ, ജോലി കണ്ടെത്താനോ വേണ്ട സഹായം സഭ അവര്‍ക്ക് ചെയ്തു കൊടുക്കണം. സന്യാസം ഉപേക്ഷിക്കുന്നത് ഒരിക്കലും ഒരു മോശം പ്രവൃത്തിയായി ചിത്രീകരിക്കരുത്. ഇത്തരത്തില്‍ ഒരു സംവിധാനം ഉണ്ടായാല്‍ സഭയിലെ സന്യസ്തര്‍ക്കിടയിലെ കളകള്‍ കൊഴിഞ്ഞു പോവുകയും ശുദ്ധ സന്യാസികള്‍ സഭയുടെ പേര് നിലനിര്‍ത്തുകയും ചെയ്യും. താല്പര്യമില്ലാത്ത അവസ്ഥയില്‍ തുടര്‍ന്ന് പോകുന്നതിലും നല്ലത് ഇതല്ലേ? (www.jossyvarkey.blogspot.com)
നിശ്ചയമായും പുതിയ ചര്‍ച്ചകളും പുതിയ ചിന്താധാരകളും സഭയില്‍ നിന്നു തന്നെ തുടങ്ങിവൈക്കണം.കാലം മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകണം.എങ്കിലേ നിലനില്‍പ്പുള്ളു
Dear Brothers & Sisters
Just think why this much wrong things happends in convents? Cause they are away from GOD and they are away from GODs commandments.A christian must be a true follower of christ who kill his desires day by day carry the cross and follow JESUS noting else. But now what they do is worshiping hand made statues of dead and beliving they will hear the prayers. Please take time to realize GOD is the only one who is Omnipotent,omnistrength...he who knows every languages anymovements. Example mother may has given birth to JESUS jesus died on the cross and resurrected on the third day. mary was not like that she died and burried. she cannot understand malayalam or English...thats logic. But one who resurrected is JESUS he have a clear victory over death he is deserves the worship. If you accept his as your Saviour and Lord you will be saved its says bible,confess,repent take baptizum received Holyspirit through all this only a human could get the power to lead a blessed life, this persons will be called as saints in front of GOD. Human beings dieing everyday like any living creatures in this world cannot have power or authority to declear other man Saint. Always remember Nepoliyan,Nehru,Saddam,Abhaya,Jesmi,Ofcourse me too, every one will stand before GOD and will surely give accounts for what we have done there we will see the Exact Judjments and rewads. So my advise to all is as bible says "fear of the Lord is the begnng of wisdom" take time to think and take a desition where do you want to spend your eternity... Heavn/Hell? If Death is a truth both hell and heaven is a truth.May GOD BLESS YOU ALL
സഭ പാരമ്പര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്, ബൈബിളിലെ സത്യങ്ങള്‍ അവര്‍ക്ക് അന്യമാണ് എന്നതാണ് ഇതിലെ നിത്യ-യാഥാര്‍ത്ഥ്യം. സഭയുടെ മേലദ്ധ്യക്ഷന്മാര് (ആരായാലും) അവര്‍ നിശ്ചയമായും വിവാഹം കഴിച്ചിരിക്കണം എന്ന് 1തിമോത്തെയോസ് 3:1-5 ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് "മെത്രാന് സ്ഥാനം ആഗ്രഹിക്കുന്നവര്‍ ഉത്കൃഷ്ടമായ ഒരു ജോലി ആഗ്രഹിക്കുന്നു...മെത്രാന്..ഏക ഭാര്യയുടെ ഭര്‍ത്താവും...തന്റെ കുടുംബത്തെ ശരിയായി നിയന്ത്രിക്കുന്നവനും, സന്താനങ്ങളെ അനുസരനത്തിലും...വളര്ത്തുന്നവന് ആയിരിക്കണം.. സ്വന്തം കുടുംബത്തെ ഭരിക്കാന്‍ അറിഞ്ഞുകൂടാത്തവാന് ദൈവത്തിന്റെ സഭയെ എങ്ങനെ ഭരിക്കും?". 1തിമോത്തെയോസ് 3:12-ല്‍ "ഡീക്കന്മാര് ഏകപത്നീവൃതം അനുഷ്ട്ടിക്കുന്നവരും സന്താനങ്ങളെയും കുടുംബത്തെയും നന്നായി നിയന്ത്രിക്കുന്നവരും ആയിരിക്കണം". കൂടാതെ തീത്തോസ്1:6-8 തുടങ്ങി അനേക സ്ഥലത്ത് സഭാ-അധികാരികള്‍ ആരായാലും അവര്‍ വിവാഹം ചെയ്തവരും കുടുംബത്തെ മാതൃകയോടെ നയിക്കുന്നവരും ആകണം എന്ന് ബൈബിള്‍ നിഷ്കര്‍ഷിക്കുന്നു. ബൈബിള്‍ വായിക്കാന്‍ സഭയ്ക്കെവിടെ സമയം. മാത്രമല്ല ആദിമ കാലത്ത് പോപ്പ്മാര്‍ ബഹുഭാര്യാത്വം ഉള്ളവരും വെപ്പാട്ടിമാര്‍ പോലും ഉള്ളവരും ആയിരുന്നു എന്നത് ചരിത്ര സത്യമാണ്.
അമേരിക്കയില്‍ കത്തോലിക്ക സഭയുടെ ബിഷോപ്പുമാരുടെ ലൈംഗിക കേസുകളില്‍ നഷ്ടപരിഹാരമായി ലക്ഷക്കണക്കിന് ഡോളര്‍ ആണ് സഭയ്ക്ക് ചെലവാകുന്നത്. ഒരു വിവാഹം കൊണ്ട് തന്നെ തൃപ്തിപ്പെടാത്ത ആ നാട്ടില്‍ വിവാഹം വിലക്കപ്പെടുന്നത് എത്ര ശോചനീയമാണ്!
ഇതുപോലെ തന്നെ അംഗസംഖ്യയില്‍ തീരെ കുറവില്ലാത്ത യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍തോമ തുടങ്ങിയ സഭാനേതൃത്വം വിവാഹം കഴിക്കുന്നവര്‍ ആയിരിക്കെ അവരൊക്കെ മണ്ടന്മാരാണോ? ബൈബിള്‍ ആയിരിക്കണം ഒരു സഭയുടെ അടിസ്ഥാനം. അല്ലാതെ അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങളല്ല.
അതിനാല്‍ സഭ ബൈബിള്‍ മനസ്സിരുത്തി വായിക്കൂ.. (ബൈബിള്‍ രൂപക്കൂട്ടില്‍ പൂജിക്കാന്‍ വെയ്ക്കേണ്ട സാധനമല്ല) തീര്‍ച്ചയായും സഭാനേത്രുത്വത്തിലുള്ളവര് വിവാഹിതരാകൂ.. സഭയെ രക്ഷിക്കൂ..
Post a Comment