Friday, September 11, 2009
ധര്‍മ്മാചാരങ്ങളുടെ ഗതികേട്
പെട്ടെന്ന് ഈ തലക്കെട്ടിന്റെ സാംഗത്യം പിടികിട്ടിയില്ലങ്കില്‍ വിഷമിക്കണ്ട.ഗഹനമായ ഒരു കാര്യവുമല്ല പറഞ്ഞുവരുന്നത്. അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദു ധര്‍മാചാരങ്ങളെ സംബന്ധിച്ചുണ്ടായിരുന്ന കാഴ്ചപ്പാടും അതിന് ഇന്നത്തെ വ്യാഖ്യനവും തമ്മില്‍ താരതമ്യം ചെയ്യുന്നതിന് ഒരു പഴയ പുസ്തകം സഹായിച്ചതാണ് പറയുന്നത്.
1956 കാലത്ത് പ്രസിദ്ധീകരിച്ച "ഹിന്തുമതവര്ണ്ണാശ്രമ ധര്മാചാരവ്യവസ്ഥ" എന്നൊരു പുസ്തകമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.കൃത്യമായിപ്പറഞ്ഞാല്‍ മലയാളവര്‍ഷം 1126 ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്്.
ആ കാലത്തെ സാമൂഹിക വ്യവസ്ഥയെപ്പറ്റിയും ഒരു വിഭാഗം നമ്പൂതിരിമാരുടെ പരിഷ്കരണത്തോടുള്ള എതിര്‍പ്പും അറിയാന്‍ ഈ പുസ്തകം ഏറെ സഹായിച്ചു.പഴയ പലകാര്യങ്ങളും പുതിയ സാഹചര്യങ്ങളില്‍ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നാം.പക്ഷേ ഈ 86 പേജുള്ള പുസ്തകം വായിക്കുമ്പോള്‍ പല ഭാഗത്തും നമ്മള് അറിയാതെ പൊട്ടിച്ചിരിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ എറ്റെടുത്തതിനെപ്പറ്റിയും ക്ഷേത്രപ്രവേശനത്തെപ്പറ്റിയും ഒരു വിഭാഗം നമ്പൂതിരി
1]വിവിധ ജാതിമതസ്ഥരാല് അധിവസിക്കപ്പെടുന്ന ഭാരതഭൂമിയില്‍ ഏതാണ്ട് എണ്‍പതുശതമാനവും ഹിന്ദുക്കളാണെന്ന് കാനേഷുമാരികണക്കുപ്രകാരം കാണാവുന്നതാണ്.ഈ ഹിന്ദുക്കള്‍ ആരാണ്?നമ്മുടെ പ്രാചീനഗ്രന്ഥങ്ങളില്‍ ഹിന്ദുവെന്നോ ഹിന്ദുമതമെന്നോ ഒന്നു കാണുന്നില്ല.പഴയകാലത്ത് ഇവിടെ വന്നുചേര്‍ന്ന ഈ ഹിന്ദു പദം ആരാണ് സൃഷ്ടിച്ചെതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ,കൃസ്ത്യാനികള്‍,മുസ്ലീമുകള്‍ ജൈനര്‍ മുതലായ വര്ഗ്ഗക്കരില്നിന്നു ഭിന്നമായി ഇവിടെകണ്ടവരെ എല്ലാം ഒരുമിച്ച് ചെര്‍ത്ത് വിദേശികള്‍ കല്‍പ്പിച്ച് കൊടുത്തപേരായിരിക്കണം,,,,,
2]സവര്‍ണ്ണരുടെ ഈശ്വരാരാധനക്കുവേണ്ടി അവരാല്‍ സ്ഥാപിതമായിട്ടുള്ളതാണ് ഇന്നു കാണുന്ന ഖേത്രങ്ങള്...
3]ഭാരതത്തില്‍ അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തത് ധര്‍മ്മരാജാവ് എന്ന സുപ്രസിദ്ധനായ തിരുവിതാംകൂര്‍ മഹാരാജാവാണല്ലോ.അതിനെ തുടര്‍ന്ന് പലരാജാക്കന്മാരും അധ;കൃതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തു.ഇന്ന് അങ്ങിനെയുള്ള രാജാക്കന്മാര് അലങ്കരിച്ചിരുന്ന രാജസിംഹാസനങ്ങളും എവിടെയിരിക്കുന്നു എന്ന് ഞങ്ങള്‍ ശക്തിപൂര്‍വ്വം ചോദിച്ചുകൊള്ളുന്നു.
കൂടുതല്‍ വായിക്കാല്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
അന്ന് വിശ്വസിച്ചിരുന്ന ധര്‍മ്മാചാരങ്ങള്‍ക്ക് ഇന്നെന്ത് പ്രസക്തി?ആചാരങ്ങളു, അനുഷ്ടാനങ്ങളും വിശ്വാസങ്ങളും കാലത്തിനനുസരിച്ച് മാറിയിരിക്കുന്നു.എന്നാലും ഇപ്പോഴും പഴയ ധര്‍മ്മാചാരങ്ങളില്‍ സ്വപ്നം കണ്ടിരിക്കുന്നവരുണ്ട്
Subscribe to:
Post Comments (Atom)
9 അഭിപ്രായങ്ങൾ:
ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ എറ്റെടുത്തതിനെപ്പറ്റിയും ക്ഷേത്രപ്രവേശനത്തെപ്പറ്റിയും ഒരു വിഭാഗം നമ്പൂതിരിമാരുടെ കാഴ്ചപ്പാടും ഇതില്‍ നിന്നും വായിച്ചറിയാന്‍ രസകരമാണ്.
ഭയങ്കരം!
ഈ പോസ്റ്റിനു നന്ദി.
നന്ദി.
ഇതിവിടെ പോസ്റ്റിയതിനു വളരെയധികം നന്ദി.
വ്യത്യസ്തമായ പോസ്റ്റ്.
നന്ദി
വളരെ നന്നായിരിക്കുന്നു, സാമൂഹ്യ വ്യവസ്ഥിതി അന്നും ഇന്നും തന്റെ കാര്യം കാണുക എന്നതാണെന്ന് ഉറപ്പായി! ഇതുപോലെ തന്നെയാണ്, ആധുനിക കാലഘട്ടങ്ങളിലെ നായര്‍ ഈഴവ ഇത്യാദി സമുദായങ്ങളും ചിന്തിക്കുന്നത്.
53 കൊല്ലത്തിനുശേഷവും ഇതേ ധര്‍മ്മാചാരങ്ങള്‍ മനസ്സുകൊണ്ടെങ്കിലും പിന്തുടരുന്ന സനാതനികള്‍ കൂടിക്കൂടി വരുകയാണ്. എല്ലാ മതത്തിലും ഏകദേശം സ്ഥിതി ഇതുതന്നെയാണ്.
സെക്കുലറായ കാഴ്ചപ്പാടുകള്‍ പൊതുമണ്ഡലത്തിലും വ്യക്തിഗതജീവിതത്തിലും ഒരുപോലെ കൊണ്ടുവരാന്‍ ശ്രമിക്കുക എന്ന പരിഹാരമാര്‍ഗ്ഗം മാത്രമേ നമ്മുടെ മുന്നിലുള്ളു.
പോസ്റ്റിനു അഭിവാദ്യങ്ങളോടെ
ഉമേഷ്
മൂര്‍ത്തി
കാല് വിന്
വയനാടന്‍
ശ്രീ
രാജീവ്
അഭിപ്രാങ്ങള്‍ക്ക് നന്ദി
വ്ഹോ...
Post a Comment