1994 ലെ ഡയറിയിലെ ഡിസംബര്‍ 8 ,9 തീയതികളിലെ ചെലവുകണക്ക് നോക്കാം.അന്നത്തെ വിലനിലവാരം നോക്കുക.
പാല്‍ 9.50രൂ വെളിച്ചെണ്ണ 22 രൂ ഓറഞ്ച് 12രൂ
3കിലോ പച്ചരി 1കിലോ പഞ്ചസാര കാല്‍ കിലോ ചെറിയ ഉള്ളി കാല്‍ കിലോ തേയില ഒരു പിയേഴ്സ് സോപ്പ് ഇവക്ക് എല്ലാം കൂടി 76.50 രൂപാ
അന്ധാളിച്ചുപോയി.ഇന്ന് 76 രൂപക്ക് ഒരു കിലോ സവാള ലഭിക്കില്ല.വിലയില്‍ പത്തോ പതിനഞ്ചോ മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.എന്നാല്‍ നിത്യവരുമാനക്കാരില്‍ വരുമാനത്തില്‍ ഇത്ര വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.അതേപോലെ അന്നത്തെ 1രൂപയുടെ മൂല്യം ഇന്ന് 10 രൂപയ്ക്കും മുകളിലാണ്.ആശങ്കാജനകമായ ഈ പണപ്പെരുപ്പം നമ്മളെ എവിടെ എത്തിക്കും..ഉല്‍പ്പാദനക്കുറവുമാത്രമല്ല...വന്‍ കിട റീട്ടയില്‍ കമ്പനികള്‍ ചരക്കുകള്‍ വന്‍ തോതില്‍ സ്റ്റോക്ക് ചെയ്തതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഇന്ന് നമ്മുടെ കേന്ദ്രമന്ത്രി കണ്ടെത്തിയിരിക്കുന്നു.കാലവര്‍ഷക്കെടുതിമൂലം 10 ശതമാനം കൃഷിയെ നശിച്ചിട്ടുള്ളൂപോലും.
കുത്തകകള്‍ ചില്ലറവില്‍പ്പനരംഗത്ത് വരുന്നതിലെ അപായം ഇടതുപാര്‍ട്ടികള്‍ മാത്രമെ പറഞ്ഞിരുന്നുള്ളൂ.അന്ന് ഇതാരും ഗൗരവമാക്കിയില്ല.ഇന്ന് റിലയന്‍സ്,മോര്‍ തുടങ്ങിയ വന്‍ കിട കമ്പനികള്‍ കൃഷിക്കാര്‍ക്ക് മുന്‍ കൂറായി പണം നല്‍കി കൃഷി നടത്തുന്നു.ഉല്‍പ്പന്നം മുഴുവന്‍ നിസ്സാര വിലകൊടുത്തുവാങ്ങി സ്റ്റോക്ക് ചെയ്യുന്നു.ഇന്ന് സവാളക്ക് വില നിശ്ചയിക്കുന്നത് അംബാനിയോ ബിര്‍ളയോ ആണ്.കോടിക്കണക്കിനു രൂപയുടെ നിത്യോപയോഗ വസ്തുക്കളുടെ മാര്‍ക്കറ്റ് ഒന്നോ രണ്ടോ വ്യവസായികളുടെ കൈകളിലേക്ക് എത്തുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷം ആസന്നമായിരിക്കുന്നു.
ഇന്നത്തെ പണപ്പെരുപ്പനിരക്ക് 8% ആണ്.1947 നു ശേഷം ശരാശരി പതിവര്‍ഷ പണപ്പെരുപ്പനിരക്ക് 6.68% ആണ്.അതായത് 1947ല്‍ 5 രൂപ ചെലവിന്റെ സ്ഥാനത്ത് ഇന്ന് 232.21രൂപയാണുവേണ്ടതെന്ന് ചുരുക്കം.അതായത് 4544 ശതമാനത്തിന്റെ ശരാശരി വര്‍ദ്ധന.പഴയ ബാര്‍ട്ടര്‍ സിസ്റ്റം തിരിച്ചെത്തുന്ന കാലം വരുമോ?
ശമ്പളം നിത്യോപയോഗ സാധനങ്ങളായി തരുന്ന കാലം വരുമോ?
1 അഭിപ്രായങ്ങൾ:
ഈയിടെ കേട്ട തമാശ - സബോള ഇപ്പോൾ അലമാരിയിൽ വച്ച് പൂട്ടുകയാണെന്നും ആവശ്യത്തിനു ഓരോന്ന് എടുത്തു കൊടുക്കുകയാണെന്നും.
Post a Comment