Friday, January 23, 2009
ലഹരിയുടെ കാണാക്കണക്കുകളും കേള്ക്കാകഥകളും...
നീചചിന്തകളുംക്രൂരതയും പ്രതികാരവും കാമവും കോപവും അസുരതയുടെ അടയാളങ്ങളും സ്നേഹവും കാരുണ്യവുംസഹിഷ്ണുതയും ക്ഷമയും ദൈവികതയുടെ അടയാളങ്ങളുമായി കണക്കാക്കുന്നു.കറുത്ത കൊമ്പന് മീശയും ബലിഷ്ഠമായ ശരീരവുംചുവന്ന കണ്ണുകളും കറുത്തനിറവും ആസുരമാണ്.ഒരു രോമം പോലും കിളിര്ക്കാത്തമുഖവും ഗോതമ്പുനിറവും കരിനീല കണ്ണുകളും സ്ത്രൈണ ശരീരവുംദൈവീകമാണ്. പുരാണങ്ങളിലൊന്നും ആസുരതക്ക് വിജയമില്ല.അവസാന വിജയം ദൈവികതക്കു തന്നെ. മാംസാഹാരവും മദ്യവും ആസുരമാണ്.സസ്യാഹാരവും സോമരസവും(സസ്യജന്യം തന്നെ)ദൈവീകമാണ്.സ്വര്‍ണവും ആഭരണങ്ങളും ദൈവീകമാണ്.സ്വര്‍ണാഭരണങ്ങള്‍ അസുരര്ക്കുള്ളതല്ല.വാദ്യങ്ങളിലും ദൈവീകവും ആസുരവുമുണ്ട്.ചെണ്ട അസുരമാകുമ്പോള് വീണ ദൈവീകമാണ്.ഇങ്ങിനെ വിനോദങ്ങളിലും ആഘോഷങ്ങളിലും ആസുരവും ദൈവീകവുമുണ്ട്. കാമം ദൈവീകമോ അതോ ആസുരമോ? അസുരനും ഭോഗിക്കുന്നു...ദൈവവും ഭോഗിക്കുന്നു...മഹര്‍ഷിമാരും ഭോഗിക്കുന്നു... ദ്രോണരുടെ ജനനവും പരാശരമഹര്‍ഷിയുടെ ഭോഗവും ഓര്‍ക്കാം. ഏതായാലും അതവിടെ നില്ക്കട്ടെ. ഞാന്‍ തര്‍ക്കത്തിനില്ല. നീചമായതെന്തും അസുരതയുടെ അടയാളങ്ങളും ഉല്ക്രുഷ്ടമായതെന്തും ദൈവീകതയുടെ അടയാളങ്ങളായും പുരാണങ്ങളില്‍ നിന്നിറങ്ങി ചിത്രകാരന്മാരുടെ ഭാവനകളില്‍ കൂടിപടര്ന്നുപന്തലിച്ച് ഇന്നോളം എത്തിനില്‍ക്കുന്നു. മദ്യം ആസുരമാണെന്ന് സങ്കല്പ്പിച്ചാല് ദൈവീകമായ സോമരസത്തിന് ആ പദവി നല്കാനാകില്ലല്ലോ?അപ്പോള്‍ കാമം പോലെ മദ്യവും പാതി അസുരവും പാതി ദൈവീകവുമാണോ?ആകാം. എന്നാല്‍ സത്യമായ ഒന്നുണ്ട്.മദ്യം ആസുര ചിന്തകളുടേയും പ്രചൊദനങ്ങളുയും ഉറവിടമാണ്. വഞ്ചനയുടേയും കള്ളത്തരത്തിന്റെയും അത്യാര്‍ത്തിയുടേയും അസത്യത്തിന്റേയും ആത്മവഞ്ചനയുടേയും നീര്ചാലിലൂടെ ഒഴുകിയേ മദ്യവുമായി ബന്ധപ്പെട്ടവര്‍ക്ക് യാത്രചെയ്യാനാകൂ..ഇരുളിന്റെ മറവില്‍ ഭീതിയുടെ പുതപ്പില്‍ ചാരായം വാറ്റുന്നവനും മദ്യം മൊത്തവില്‍പ്പന നടത്തുന്ന സര്‍ക്കാരും ഈ അര്‍ഥത്തില്‍ വിഭിന്നരല്ല. മദ്യത്തില്‍ നിന്നും കൈനനയാതെ ലഭിക്കുന്ന പണമാണ്...സര്‍ക്കാരിന്റെ ആര്‍ത്തി.മുന്‍ വാതിലും പിന് വാതിലും തുറന്നിട്ട് ലൈറ്റണച്ച് പട്ടിയെ മയക്കികിടത്തി അലമാരയുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ട് തളികയില്‍ തുറന്നിരിക്കുന്ന സ്വര്‍ണ്ണക്കൂമ്പാരം കവരാന്‍ അവസരമൊരുക്കുന്നവര്‍ ആരാണ്? കണക്കുകള്‍ കഥപറയുന്നതു നോക്കുക. ബിവറേജസ് കോര്പ്പറേഷന് ഡിസ്റ്റില്ലറിയില്‍ നിന്നും മദ്യം വാങ്ങിയതിന്റെ ബില്ലാണു് ചിത്രത്തില്‍.High class XXX Rum 750 mlന്റെ ഒരു കേയ്സ് മദ്യം ബീവറേജസ് കോര്പ്പറേഷന് വാങ്ങുന്നത് 348.50രൂപക്കാണ്.അതായത് 750 മില്ലി കുപ്പി മദ്യത്തിന് 29 രൂപാമാത്രം വച്ച്. ഒരു കൈയ്സ് മദ്യം ബാറുകള്‍ക്ക് വില്‍ക്കുന്നതോ1901.71 രൂപക്കും.അതായത് ഒരു കുപ്പി 158.47 രൂപക്ക്.ബാറില്‍ ഇത് വില്‍ക്കുന്നത് അവര്‍ക്കിഷ്ടമുള്ള വിലയ്കാണ്.ഏറ്റവും കുറഞ്ഞത് 200 രൂപയ്ക്കങ്കിലും എന്ന് വിചാരിക്കാം. ഒരു കേയ്സ് മദ്യത്തിന്റെ വില എങ്ങി നെ വരുന്നെന്ന് കൊടുക്കുന്നു. ഒരു കേയ്സിന്റെ വില 348.50 എക്സൈസ് ഡ്യുട്ടി 376.38 കോര്‍പ്പറേഷന്റെ ലാഭം 272.12 വില്‍പ്പന നികുതി 904.71 ആകെ 1901.71 അതായത് 29 രൂപ വിലയ്ക്ക് മേടിച്ച് 158.47 രൂപായ്ക്ക് വില്കുന്ന മദ്യത്തില്‍ 129.47 രൂപയും സര്‍ക്കാരിനു കിട്ടുന്നു.ഇതു കൂടാതെ ലൈസന്‍സ് ഫീസ് വേറേയും. 29 രൂപാ വിലയുള്ള മദ്യത്തില്‍ അടങ്ങിയ ആല്‍ക്കഹോളിന്റെ മൂല്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും.42% വീര്യമാണ് വിദേശമദ്യത്തിന് നിശ്ചയിച്ചിരിക്കുന്നത്.അതായത് 750 മില്ലി. മദ്യത്തില്‍ 315 മില്ലി മാത്രമേ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളു.ബാക്കി വെള്ളവും.ഡിസ്റ്റില്ലറി 29 രൂപക്ക് മദ്യം കോര്പ്പറേഷന് നല്കണമെങ്കില് അതിലെ ആല്‍ക്കഹോളിന്റെ മൂല്യം എത്രയുണ്ടെന്ന് ഒരു ഏകദേശകണക്ക് താഴെ കൊടുക്കുന്നു. കുപ്പിയുടെ വില,ലേബല്‍,പാക്കിംഗ് 1.00രൂ ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് 1.00രൂ നിര്‍മാണച്ചെലവ് 10.00 ലാഭം 7.00 വിതരണക്കാരുടെ വിഹിതം 3.00 മറ്റിനം 2.00 സ്പിരിറ്റ് 5.00 ആകെ 29.00രൂ അപ്പോള്‍ ഏതാണ്ട് 5രൂപാ മാത്രം മുടക്കുള്ള മദ്യമാണ്200രൂപയ്ക്ക് ബാര്‍ വഴിയുംചില്ലറവില്പനശാലവഴിയും വില്‍ക്കുന്നതും.ലാഭത്തിന്റെ കണക്ക് എത്ര വരും?ഏതാണ്ട് 40 ഇരട്ടി ലാഭം. ഇനിയാണ് കൊള്ളലാഭത്തിന്റെ വഴി..158 രൂപയ്ക്ക് സര്‍ക്കാര്‍ ഗോഡൗണില്‍ നിന്നും മദ്യം വാങ്ങിയാല്‍ വില്ക്കുമ്പോള് കിട്ടുന്നത് 42 രൂപാമാത്രം.എന്നാല്‍ 10 രൂപയ്ക്കങ്കിലും റിസ്കെടുത്താല്‍ നിര്മ്മിക്കാമെങ്കിലോ?190 രൂപാ ലാഭം.1000 രൂപയുടെ കള്ളനോട്ടുണ്ടാക്കിയാലും 1000 രൂപകിട്ടില്ലല്ലോ?ലാഭത്തിന്റെ കാണാപ്പുറങ്ങള്‍. ഇവിടെ വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനത്തിനുള്ള ചോദന സര്‍ക്കാര്‍ തന്നെ ഉണ്ടാക്കികൊടുക്കുന്നു.സര്‍ക്കാരിന് 3000 കോടി രൂപ മദ്യത്തില്‍ നിന്നും വരുമാനമുണ്ടെന്നാണ് ഏകദേശകണക്ക്.എന്നാല്‍ ഇതിന്റെ ഇരട്ടിയെങ്കിലും അതായത് 6000 കോടിയെങ്കിലും മദ്യകച്ചവടക്കാര്‍ക്ക് ലഭിക്കുന്നുണ്ടാകാം. ഈ 6000 കോടി രൂപ എവിടെ എത്തുന്നു.?ആര്‍ക്കൊക്കെ കിട്ടുന്നു?എവിടെയെല്ലാം മുതല്‍ മുടക്കുന്നു?ഉത്തരമില്ലാത്ത ചോദ്യമല്ല. ഭാരതീയ പൗരന് 50 രൂപ മുടക്കി 3 രൂപയുടെ ആല്‍ക്കഹോളും അകത്താക്കി 47 രൂപാ ടാക്സും കൊടുത്ത് അത്താഴത്തിന് അരിമേടിക്കാന്‍ മറന്ന് കുട്ടികള്‍ക്കുള്ള ബുക്കുമേടിക്കാന് മറന്ന് വഴി മറന്ന് ദിശമറന്ന് വഴിയിലെ പാമ്പിന്റെ തലയില്‍ ചവിട്ടി ഓടയില്‍ വീണ് മണ്ണ് തിന്ന് ചാണകം മെഴുകിയ നിലത്ത് കിടന്ന് ബോധം കെട്ടു ഉടുതുണിയില്ലാതെ കിടക്കുമ്പോള്‍ ബാര്‍ മുതലാളി അന്നത്തെ കളക്ഷന്‍ ഇനം തിരിച്ച് അടുക്കുകയായിരുന്നു. മദ്യം അകത്താക്കി ശരീരവും നികുതി അടച്ച് കീശയും നശിക്കുന്നു.രണ്ടിലൊന്ന് മതിയെന്ന് ആരാണ് തീരുമാനിക്കുക?
Subscribe to:
Post Comments (Atom)
6 അഭിപ്രായങ്ങൾ:
എല്ലാവരും ലാഭത്തിന്റെ വഴിയേ.. സര്‍ക്കാരും.സോമരസം എന്നാല്‍ നാടന്‍ തെങ്ങിന് കള്ള്,പന എന്നിവ ഉള്‍പ്പെടുമോ?അറിയില്ല.
ഭാരതീയ പൗരന് 50 രൂപ മുടക്കി 3 രൂപയുടെ ആല്‍ക്കഹോളും അകത്താക്കി 47 രൂപാ ടാക്സും കൊടുത്ത് അത്താഴത്തിന് അരിമേടിക്കാന്‍ മറന്ന് കുട്ടികള്‍ക്കുള്ള ബുക്കുമേടിക്കാന് മറന്ന് വഴി മറന്ന് ദിശമറന്ന് വഴിയിലെ പാമ്പിന്റെ തലയില്‍ ചവിട്ടി ഓടയില്‍ വീണ് മണ്ണ് തിന്ന് ചാണകം മെഴുകിയ നിലത്ത് കിടന്ന് ബോധം കെട്ടു ഉടുതുണിയില്ലാതെ കിടക്കുമ്പോള്‍ ബാര്‍ മുതലാളി അന്നത്തെ കളക്ഷന്‍ ഇനം തിരിച്ച് അടുക്കുകയായിരുന്നു.
:) നേര്‍കാഴ്ച... !!!
"സ്വര്‍ണവും ആഭരണങ്ങളും ദൈവീകമാണ്.സ്വര്‍ണാഭരണങ്ങള്‍ അസുരര്ക്കുള്ളതല്ല"
അങ്ങിനെയെങ്കില്‍ ഞാന്‍ അസുരന്മാരുടെ പക്ഷം!
ഞാൻ ശ്രീഹരീടേയും!
ശ്രീക്കുട്ടാ............
അതിനെ പറ്റി എനിക്ക് കൂടുതൽ അറിയില്ലാ.സോമരസം ഒരു മദ്യമാണന്നു മാത്രമേ അറിയൂ
പകൽക്കിനാവൻ......
കണക്കും വിശകലനവും വന്നപ്പോൾ അൽപ്പം ഏറിപ്പോയെന്നു തോന്നി.സത്യത്തോട് നമുക്ക് മുഖം തിരിക്കാനാക്കുമോ?
ശ്രീഹരി...
വികടശിരോമണി"..
അസുരന്മാരുടെ പക്ഷത്തുകൂടാൻ മറ്റുവല്ലകാരണവുമുണ്ടോ?
Dear Mani Sharathu....
First I thought its an anti- alcaholic speech. But its a diffrent and novel approach to the problem. Realities give us more conviction than advice. Yes u did it here. Copmliments.
മദ്യം ആസുരമാണെന്ന് സങ്കല്പ്പിച്ചാല് ദൈവീകമായ സോമരസത്തിന് ആ പദവി നല്കാനാകില്ലല്ലോ?അപ്പോള്‍ കാമം പോലെ മദ്യവും പാതി അസുരവും പാതി ദൈവീകവുമാണോ?ആകാം.
This example doesn't sound good. Because I belive God is perfect GOOD. Therefore no evil or asuratha from Him. If something is good its completely goodness. Alcahol is evil. And how kams is evil. Its divine but when man in his freedom misuses it. Then it becomes evil...
Ur thoughts are innovative creative.. and ur responses are open and welcoming ....
Post a Comment