Thursday, March 12, 2009
കൊടൈക്കനാല്‍...ഒരു നിരാശയുടെ ബാക്കിപത്രം
എഴുപതുകളിലെ ഒരു നാട്ടിന്‍പുറത്തുള്ള സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ ഒരു വിദ്യാര്‍ത്ഥിയുടെ വിനോദയാത്രാസ്വപ്നങ്ങളിലൊന്നും ഊട്ടിയോ,കൊടൈക്കനാലോ,മൈസൂറോ,കന്യാകുമാരിയോ ഇല്ലായിരുന്നു.തൊട്ടടുത്ത് ഠൗണില്‍ വരുന്ന ഒരു സര്‍ക്കസ്സോ സിനിമയോ കാണുന്നതുപോലും ഒരു വിനോദയാത്രയായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിനോദയാത്രക്ക് പോകുന്നത്.വല്ലപ്പോഴും നാട്ടിലെത്തുന്ന ഒരു പോലീസ് വാഹനമോ സര്‍ക്കാര്‍ വാഹനമോ കാണാത്ത ഞങ്ങള്‍ക്ക് ഠൗണ്‍ കാണുന്നത് കണ്‍നിറയെ വാഹനങ്ങള്‍ കാണുന്നതിനുകൂടിയാണ്.എറണാകുളത്തേക്കയിരുന്നു യാത്ര.വണ്ടിയിലെ ജനാലക്കരികിലെ സീറ്റിനുവേണ്ടി തിരക്കുകൂട്ടുന്നത് വാഹനമോടുമ്പോള്‍ പിന്നോട്ടോടുന്ന മരങ്ങളും കെട്ടിടങ്ങളും കാണുന്നതിനാണ്.എറണാകുളം ഠൗണിലെ വാഹനങ്ങള്‍ കണ്ട് അന്തംവിട്ടിട്ടുണ്ട്. കോളേജിലെത്തിയപ്പോള്‍ മധുരയും കൊടൈക്കനാലുമാണ് ഏവര്‍ക്കും പ്രിയം.അതൊരു അന്തസ്സിന്റെകൂടി പ്രശ്നമായിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ ബഹുഭൂരിപക്ഷം കുട്ടികളും സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്നവരായിരുന്നു.ന്യൂനപക്ഷം വരുന്നവര്‍ മധുരയും കൊടൈക്കനാലും തിരഞ്ഞെടുത്തപ്പോള്‍ അതിനെ തോല്‍പ്പിക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നു.നാടുകാണാനിഷ്ടമില്ലാഞ്ഞിട്ടല്ല,..പൈസയില്ല.. കൂടാതെ ഇല്ലായ്മകാണിക്കുന്നതിലുള്ള അഭിമാനക്കുറവും.ഞങ്ങള്‍ മറ്റുകാരണങ്ങള്‍ പറഞ്ഞ് കൊടൈക്കനാല്‍ യാത്ര മുടക്കി. പിന്നെ നാട്ടിലെ ക്ലബ്ബുകളുടെ വിനോദയാത്രപരിപാടിയാണ്.അവിടേയും കൊടൈക്കനാല്‍ തന്നെ.അങ്ങിനെ കോടൈക്കനാല്‍ ഒരു സ്വപ്നഭൂമിയായി അവശേഷിച്ചു.അന്നും ഇന്നും ഏതൊരു മലയാളിയുടേയും ... ഏതാണ്ട് അഞ്ചുവര്‍ഷം ജോലിയുടെ ഭാഗമായി മൂന്നാറില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്.മൂന്നാറിന്റെ മുക്കും മൂലയും സഞ്ചരിച്ചിട്ടുണ്ട്.ഒരു മാസ്മരികലോകം തന്നെയെന്നാണ് ഇന്നും തോന്നുന്നത്.. നേര്യമംഗലത്തുനിന്നുള്ളവനത്തില് കൂടിയുള്ള യാത്രമുതല്‍ മനോഹാരിതതുടങ്ങുകയായി. പള്ളിവാസല്‍ തേയിലത്തോട്ടം എത്തിയാല്‍ മൂന്നാറിന്റെ കവാടമായി.ഏതു വേനലില്‍ പോലുമുള്ള ഇളംതണുപ്പില്‍ ഈ തേയില തോട്ടത്തിലൂടെയുള്ള യാത്ര ഹരം തന്നെ.മൂന്നാര്‍ കാണണമെങ്കില്‍ ദിവസങ്ങളോളം വേണം.മുണ്ടശ്ശേരി പറയുന്നതുപോലെ വെറുതെ പാഴ്സലായി പോയിവന്നിട്ടുകാര്യമില്ല. എന്തെല്ലാം കഴ്ചകള്‍? പള്ളിവാസലിലെ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴികള്‍.... തണല്‍ മരങ്ങള്‍... പോതമേട്ടില്നിന്നും താഴോട്ടുള്ള കാഴ്ച... ഹെഡ് വര്‍ക്സിലെ പാര്‍ക്കും പുല്തട്ടും.. പഴയമൂന്നാറിലെ യൂക്കാലിക്കാടും.... എത്രയോ,,,,എത്രയോ... ദേവികുളം എത്തുന്നതിനു് തൊട്ടുമുന്‍പ് ഇരുവശവും മരങ്ങള്‍ മൂടിയ റോഡുകള്‍ ഇംഗ്ലണ്ടിലാണോയെന്ന് സംശയിപ്പിക്കില്ലേ? ദേവികുളത്തുനിന്ന് തേയിലക്കാടുവഴി കുറച്ച് യാത്രചെയ്താല്‍ ദേവികുളം ലേയ്ക്കിലെത്താം...കണ്ണുമൂടി ഒരാളെ ഇവിടെ ഇറക്കിവിട്ടാല്‍ അയാള്‍ കാശ്മീരിലല്ലെന്ന് പറയില്ല,,ഉദയനാണുതാരത്തിലെ ഒരു ഗാനരംഗം ചിത്രീകരിച്ചത് ഇവിടെയാണ്.. പൂപ്പാററോഡില് ഡബിള്‍ കട്ടിംഗിലെത്തി തിരിഞ്ഞുനോക്കൂ...തേയിലതോട്ടങ്ങളുടെ ഈ പാരാവാരം എവിടെ കാണും?" ഡബിള്‍ കട്ടിംഗിലെ കാറ്റും അതിനുതാഴെകാണൂന്ന ജനപദങ്ങളും എത്രകണ്ടാലും മതിവരില്ല.. ഇനി മാട്ടുപ്പെട്ടി.. അതുകഴിഞ്ഞ് ടോപ്പ് സ്റ്റേഷനിലേക്കുള്ള യാത്ര.. കാബേജും കോളീഫ്ലവറും കൃഷിചെയ്യുന്ന കോവിലൂര്‍,,, കുണ്ടള ഡാം... പഴത്തോട്ടം.. മറയൂര്‍ക്കുള്ള യാത്രതന്നെ എത്ര രസകരം..ഇരുചക്രമാണങ്കില് നന്നായിരിക്കും ആപ്പിളും പ്ലമ്മും വിളയുന്ന കാന്തല്ലൂര്‍.. പയസ് നഗര്‍..മുനിയറകള്‍... മറയൂരില്‍ പൂത്തുനില്ക്കുന്ന കരിമ്പിന്തോട്ടത്തിനുമുകളീല് പ്രഭാതസൂര്യന്റെ മഞ്ഞവെയിലിന്റെ മായാജാലം... കോവില്‍കടവിലെ തട്ടുതട്ടായ കൃഷിയിടങ്ങള്‍.. ചന്ദനക്കാടുകള്‍...ചിന്നാര്‍...രാജമല...തീരില്ല മൂന്നാറിനടുത്ത തെന്മലയില് ഒരു ഏപ്രില്‍ മാസത്തില്‍ സ്വറ്ററും അതിനുമുകളില്‍ ഷാളും പുതച്ച് ഒരു ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പുഡ്യുട്ടി ...മറക്കാനാകില്ല. മൂന്നാര്‍ എന്നും സുന്ദരമാണ്.മഴക്കാലത്തും...മഞ്ഞുകാലത്തും..ശൈത്യകാലത്തും... കോടമൂടിയ നൂല്‍മഴപെയ്യുന്ന മൂന്നാറും...പൂജ്യത്തിനുതാഴെ മെര്ക്കുറിയെത്തുന്ന ശൈത്യകാലവും.....എല്ലാം അനുഭവിച്ചറിയേണ്ടതുതന്നെ... അടുത്തകാലത്ത് ആദ്യമായി കൊടൈക്കനാല്‍ സന്ദര്‍ശിച്ചു,,ചെറുപ്പത്തിലെ സാക്ഷാത്കരിക്കാത്ത ഒരു സ്വപ്നത്തിന്റെ പൂര്‍ത്തീകരണം പോലെ.. കടുത്ത നിരാശതോന്നി.. മൂന്നാര്‍ എവിടെ? കൊടൈക്കനാല്‍ എവിടെ? ഇവിടെ ഒരു തടാകവും ഒരു ചെറുകുളിര്കാറ്റും മാത്രം. യാത്രപോലും രസകരമല്ല.. ഇപ്പോള്‍ ഒരു സംശയം ഊട്ടിയും നിരാശപ്പെടുത്തുമോ?
Subscribe to:
Post Comments (Atom)
6 അഭിപ്രായങ്ങൾ:
നല്ല വിവരണം മാഷേ...
മൂന്നാറില്‍ രണ്ടു മൂന്നു തവണ പോയിട്ടുണ്ടെങ്കിലും മാഷുടെ വിവരണം വായിച്ചപ്പോള്‍ വീണ്ടും പോകാന്‍ തോന്നുന്നു...
മൂന്നാർ ഇതുവരെ കണാനൊത്തില്ല.നിങ്ങളെത്ര ഭാഗ്യവാൻ..!!
ഇന്നത്തെ കുട്ടികള്‍ ഭാഗ്യം ചെയ്തവരാണ്
മനോഹരമായിരിക്കുന്നു
വളരെ ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങള്‍
ഞാന്‍ സ്കൂള്‍-കോളേജ് കാലത്തില്‍ പോയതാണ് ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം.
പ്രവാസിയായതില്‍ പിന്നെ നാട്ടിലെത്തുന്നത് ഒരുപാട് സ്ഥലം കാണണം എന്ന മോഹം ഉള്ളില്‍ വച്ചാണ്.മിക്കവാറും,അത് ഉള്ളില്‍ തന്നെ മടക്കി വച്ച് തിരിച്ചു ഫ്ലൈറ്റ് പിടിക്കും.
ഇഷ്ടപ്പെട്ടു,പോസ്റ്റ്
ഞാന്‍ ഇനിയും മുഴുവന്‍ വായിച്ചു തീര്‍ന്നിട്ടില്ല. പക്ഷെ മാര്‍ച്ചിലെ നന്നയിട്ടുണ്ട്..
Post a Comment