ലത കല്യാണത്തിനു വിളിച്ചപ്പോള്‍ എനിക്കൊരു സംശയം?ലതക്ക് വിവാഹപ്രായമായ മകനുണ്ടോ?ഒരു മകനും മകളുമാണ് ലതക്കുള്ളത്.മകളെ രണ്ടു വര്‍ഷം മുന്‍പ് കണ്ടിട്ടുണ്ട്.മകനെ കണ്ടിട്ട് കുറേ നാളായി.ഞായറാഴ്ച കല്യണം..തിങ്കളാഴ്ച പാര്‍ട്ടി..കല്യാണത്തിന് ഏതയാലും പോകുവാന്‍ അസൗകര്യമുണ്ട്.അതിനാല്‍ പാര്‍ട്ടിക്ക് പോകാമെന്ന് വച്ചു
ഞാന്‍ അല്‍പ്പം നേരത്തെ തന്നെ സ്ഥലത്തെത്തി.ആളുകള്‍ വന്നുതുടങ്ങിയിട്ടില്ല.പരിചയക്കാരായ ഒന്നുരണ്ടുപേരുമായി വര്‍ത്തമാനം പറഞ്ഞു നിന്നു.
വരനും വധുവും അണിഞ്ഞൊരുങ്ങുന്നതിന്റെ തിരക്കിലാണ്.
ഏതായാലും അല്‍പ്പസമയത്തിനകം തന്നെ നവദമ്പതികള്‍ സ്റ്റേജിലെത്തി.
എനിക്ക് അത്ഭുതം തോന്നി.പയ്യന് മീശവന്നിട്ടുണ്ടോ എന്ന് സംശയം.മുഖത്ത് ഒരു കൗമാരക്കരന്റെ ഇളക്കം.പെണ്‍കുട്ടിയെക്കണ്ടാല്‍ കൗമാരത്തിലേക്ക് കടക്കുന്ന ഒരു കുട്ടിയെന്നേ തോന്നൂ...
ശരിയാണ് ആണ്‍കുട്ടിക്ക് 21 വയസ്സുകഴിഞ്ഞതേ ഉള്ളൂ.പ്ലസ്സ് ടു കഴിഞ്ഞ് 3 വര്‍ഷം ഫയര്‍ മനേജ് മെന്റ് കഴിഞ്ഞ ഉടനേ ബാംഗ്ലൂരില്‍ നല്ല ജോലിയും കിട്ടി.പെണ്‍കുട്ടി രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുന്നു....
ആണ്‍കുട്ടിക്ക് 21 വയസ്സും പെണ്‍കുട്ടിക്ക് 19 വയസ്സുമാണ് നിയമപരമായ വിവാഹപ്രായം.എന്നാലും പണ്ടൊക്കെ ചുരുക്കം ചില വിഭാഗങ്ങളിലൊഴികെ 25 വയസ്സെങ്കിലും കഴിഞ്ഞേ ആണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാറുള്ളൂ.ഈ രീതിക്ക് ഇന്ന് വ്യാപകമായ മാറ്റം വന്നിരിക്കുന്നു.
ഇന്ന് 25 വയസ്സെത്തുന്നതിന് മുന്‍പ് തന്നെ ആണ്‍കുട്ടികളുടെ വിവാഹം നടത്തുന്നു.പഠിത്തം കഴിഞ്ഞാല്‍ അവര്‍ക്ക് സമൂഹവുമായി ഇടപെടാനുള്ള ഒരു കാലയളവ് ലഭിക്കുന്നില്ല.സമൂഹത്തിന്റെ സ്വഭാവമോ പ്രശ്നങ്ങളോ അവര്‍ മനസ്സിലാക്കുന്നില്ല.അതുകൊണ്ടുതന്നെ ഇവര്‍ സമൂഹത്തില്‍ നിന്നും വളരേയധികം വേറിട്ടുനിലക്കുന്നുണ്ടെന്ന് കാണാം.
25 വയസ്സുള്ള ആണ്‍കുട്ടിക്ക് 22 വയസ്സിനു താഴെയുള്ള പെണ്‍കുട്ടി വേണം.നല്ല കഴിവും സാമര്‍ത്ഥ്യവുമുള്ള പെണ്‍കുട്ടികള്‍ക്ക് ഉന്നത പഠനം പലപ്പോഴും ഇതു കാരണം തുടരാന്‍ പറ്റുന്നില്ല,.ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് പ്രായം കൊണ്ട് യോജിച്ച ആണ്‍കുട്ടികളെ കിട്ടുവാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്.
25 വയസ്സില്‍ താഴെ ആണ്‍കുട്ടികള്‍ വൈവാഹിക ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടോ?വേണ്ടന്നാണ് എനിക്ക് തോന്നുന്നത്.പക്വതയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇതൊരു പ്രായമല്ല.വൈവാഹികജീവിതത്തെപറ്റി ഇവര്‍ക്ക് സിനിമയില്‍ കാണുന്ന അറിവേ ഉണ്ടാകുകയുള്ളൂ.അത് യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒത്തിരി അകലെയാണ്.പെണ്‍കുട്ടികളുടെ കാര്യത്തിലും ഇതുതന്നെയാണ്.ന്യുക്ലിയര്‍ കുടുംബങ്ങളിലെ പുതിയ പ്രവണതകളാണിത്.ഇന്ന് അഞ്ചും എട്ടും കല്യാണങ്ങള്‍ ഒരു വീട്ടില്‍ നടത്തേണ്ടതില്ലല്ലോ.അതിനാല്‍ നേരത്തേ തന്നെ യാകട്ടെയെന്ന് രക്ഷിതാക്കളും കരുതുന്നുണ്ടാകും.

15 അഭിപ്രായങ്ങൾ:
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ആണുങ്ങൾ 25-നും 30-നും ഇടക്കുള്ള പ്രായമാണ് കല്യാണം കഴിക്കാൻ നല്ലതെന്ന് തൊന്നുന്നു. അപ്പോൾ പഠിത്തമെല്ലാം കഴിഞ്ഞ് കുറച്ചു കാലം പുറം ലോകത്തെ കണ്ണു തുറന്നു കാണുവാൻ സമയം കിട്ടും. പെൺകുട്ടികൾക്ക് കല്യാണപ്രായം 25 വയസ്സിൽ കൂടാതിരിക്കുന്നതും നല്ലത്.
ഞാൻ 14ആം വയസ്സിൽ വിവാഹത്തിനൊരുക്കമായിരുന്നു. :)
ആണുങ്ങൾക്കു 28 നും 32 നും ഇടക്കും..
പെൺകുട്ടികൾ 25 നും 28 നും ഇടക്കും ആയിരിക്കും യോജിച്ച സമയം എന്നതാണു എന്റെ വ്യക്തിപരമായ അഭിപ്രായം..
കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിൽ വിവാഹം കഴിച്ചാൽ പലപ്പോഴും അവർ തമ്മിലുണ്ടാകുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങൾ പരസ്പരം ഉൾകൊള്ളാനാവാതെ കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്കു വഴി തെളിച്ചിട്ടുളള അനുഭവങ്ങൾ ധാരാളമെന്റെ കണ്മുൻപിലുണ്ട്.
കുട്ടികളെ സാമൂഹികരമായ ചുറ്റുപാടുകളിലേക്കു സ്വതന്ത്രമായി വിഹരിക്കുവാൻ അനുവദിക്കുന്ന പക്ഷം അവർക്കു കൂടുതൽ പക്വതയും, മനസംയമനവും കൈവരിക്കാനാകുമെന്നാണു എന്റെ പ്രതീക്ഷ.
പാവം പയ്യന് !
അവനു നഷ്ടപ്പെട്ടത് സ്വാതന്ത്ര്യത്തിന്റെ ഏഴെട്ടു വര്‍ഷങ്ങള്‍!
ക്രിയെട്ടീവായി എന്തൊക്കെ ചെയ്യാവുന്ന പ്രായം...
അതിനി ഭാര്യയുടെ ഗര്‍ഭ പരിചര്യ, പ്രസവം, കുട്ടിയുടെ ചോറൂണ്, നേഴ്സറി, സ്കൂള്‍ അഡ്മിഷന്... സൂകെടുകള്... അങ്ങനെ കോഞ്ഞാട്ടയായി പോകുമല്ലോ!
ശരിയാണ് മാഷെ.
പൊതുവെ ഈ പ്രായത്തില്‍ വിവാഹങ്ങള്‍ കാണാറില്ല. പിന്നെ വല്ല പ്രണയക്കേസോ മറ്റോ ആണ് നേരത്തെ ഉള്ള വിവാഹത്തിലേക്ക് നയിക്കുക.
എന്തു തന്നെയായാലു 21 വയസ്സില്‍ ഗൌരവമായി അല്ലെങ്കില്‍ പക്വമായി തീരുമാനങ്ങളെടുക്കാനാവുമെന്ന് തോന്നുന്നില്ല, പുറം ലോകം ഒക്കെ കണ്ട് ഒന്ന് തഴക്കം വരുകയാണ് നല്ലത്.
shariyanu. nammudey kuttikal pettennu valarunnu alley?
nammudey pazhya radha elley avrudey makal nayikayayi varunnathrey!
entha vekatha kalathindey.
sneham.
asmo puthenchira.
താങ്കളുടെ അഭിപ്രായത്തോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല. വിവാഹ പ്രായം കണക്കിലെടുക്കേണ്ടതു കാലഘട്ടങ്ങളിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു തന്നെ ആവണം എന്നാണു ചരിത്രം പഠിപ്പിക്കുന്നതു. കൂടാതെ മറ്റു പല ഘടകങ്ങളും കൂടി ഇതിൽ ഭാഗഭാക്കാകുന്നു. ഇന്നത്തെ കാലത്തു മുകളിൽ കണ്ട കമന്റുകൾ പ്രസക്തമായിരിക്കാം. ഒരു അൻപതു വർഷങ്ങൾക്കു മുമ്പോ? അന്നു ഹരീഷ് പറഞ്ഞ അഭിപ്രായം ആരോടെങ്കിലും പറഞ്ഞാൽ അവർ പൊട്ടി ചിരിക്കും. ഇതു ബോദ്ധ്യം ആകണമെങ്കിൽ നമ്മുടെ കുടുംബങ്ങളിലെ പ്രായം ചെന്നവരോടു അവരുടെ കാലത്തു വിവാഹ പ്രായം എത്ര ആയിരുനു എന്നു അന്വേഷണം നടത്തുക ;മറുപടി രസാവഹമായിരിക്കും. അവർ ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ പക്വത ഇല്ലാത്തതു ആയിരുന്നോ? ആ തലമുറയിൽ ശാസ്ത്രഞ്ജന്മാർ ജനിച്ചില്ലേ? ബുദ്ധി ജീവികൾ ജനിച്ചില്ലേ? രാജാക്കന്മാർ, ഭരണ കർത്താക്കൾ,കലാകാരന്മാർ ഇവരെല്ലാം ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നു.നമ്മുടെ രാഷ്ട്ര പിതാവു വിവാഹിതനായതു 16 വയസ്സിൽ. അന്നത്തെ സാഹചര്യം അതായിരുന്നു. ഇന്നത്തേതു മുകളിലെ കമന്റുകൾ സൂചിപ്പിച്ചതു പോലെയും. ഹാസ്യ സാഹിത്യകരനായ ഈ.വി. കൃഷ്ണപിള്ള(സിനിമ നടൻ ആയിരുന്ന അടൂർ ഭാസിയുടെ പിതാവു) രചിച്ച ഒരു നോവൽ അടുത്ത കാലത്തു വായിക്കുക ഉണ്ടായി.(വർഷങ്ങൾക്കു മുമ്പുള്ള സാമൂഹ്യാന്തരീക്ഷം മനസ്സിലാക്കാൻ ഈ വക ഗ്രന്ഥങ്ങൾ സഹായകരമാണു) ആ നോവലിലെ നായികയുടെ പ്രായം 13 വയസ്സു.ഞാൻ ചിരിച്ചു പോയി.ഇന്നത്തെ കാലത്തും ചില കേസ്സുകളിൽ പ്രായം കണക്കിലെടുക്കാതെ തന്നെ വിവാഹം നടത്തി കൊടുക്കേണ്ടി വരും. അതിനു പലഘടകങ്ങൾ കാരണമായിരിക്കും. ഈ വിഷയം ഒരു കമന്റിൽ ഒതുക്കാൻ കഴിയാത്തതിനാൽ നിർത്തുന്നു. ഇതൊരു നിരീക്ഷണമായി മാത്രം കണക്കിലെടുകുമല്ലോ.
ഇത്ര ചെറുപ്പത്തിലേ വിവാഹം കഴിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ആണ്‍കുട്ടികള്‍ക്കു് 27-28 വയസ്സും, പെണ്‍കുട്ടികള്‍ക്കു് 23-26 വയസ്സുമാണ് നന്നായിരിക്കുക എന്നെനിക്കു തോന്നുന്നു.
ഇപ്പോള്‍ കുറേ വിവാഹങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ നടക്കുന്നു. പ്രത്യേകിച്ചും ഐ ടി മേഖലയില്‍ നിന്നുള്ളവര്‍,23 വയസ്സിലൊക്കെ.പലതിലും പ്രായവ്യത്യാസവുമില്ല. ചിലതില്‍ പെണ്‍കുട്ടികള്‍ക്കു പ്രായക്കൂടുതല്‍ വരെ ഉണ്ട്.
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ആണുങ്ങൾ 25-നും 30-നും ഇടക്കുള്ള പ്രായമാണ് കല്യാണം കഴിക്കാൻ നല്ലതെന്ന് തൊന്നുന്നു.
nandana
സ്ഥിര വരുമാനം. അത് മാത്രമാണ് പലരും വിവാഹത്തിന് പരിഗണിക്കുന്നത്. മാനസിക പക്വത. അത് ജീവിതാനുഭവങ്ങളില്‍ നിന്നും നേടേണ്ടതാണ്. അതിനുള്ള സമയമെടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അവസരോചിതമായ പോസ്റ്റ്. ആശംസകള്‍
ആ ചെക്കന് അങ്ങനെതന്നെ വേണം. (ഹ ഹ ഞാന്‍ കെട്ടിയത് ഇരുപത്തെട്ടിലാണേ)
ശരിക്ക് പറഞ്ഞാല്‍ വിവാഹപ്രായം 18 തന്നെ
യാണ് വേണ്ടത് .കാരണം ഒരു 45 വയസ്സാകുമ്പോഴേക്കും ..
3,4 കല്യാണവും ഡൈവോഴ്സം നടത്താമല്ലോ ......
ആണുങ്ങൾക്കു 27 നും 30 നും ഇടക്കും..
പെൺകുട്ടികൾ 22 നും 25 നും ഇടക്കും ആയിരിക്കും യോജിച്ച സമയം എന്നതാണു എന്റെ വ്യക്തിപരമായ അഭിപ്രായം..
വിവേചനങ്ങള്‍ പാടില്ല സുഹൃത്തുക്കളേ...
വിവാഹത്തിന് ആണിന് പെണ്ണിനേക്കാള്‍ പ്രായക്കൂടുതല്‍ വേണം എന്ന് ആര്‍ക്കാണ് ഇത്ര ശാഠ്യം?
ആ ശാഠ്യത്തിന്റെ അടിസ്ഥാനം തന്നെ വിവേചനമാണ്...
സച്ചിനും അഞ്ജലിയും ഇന്നും പ്രശ്നമില്ലാതെ കഴിയുന്നു എന്നു കൂടി ഓര്‍ക്കുക
പ്രായമൊന്നുമല്ല വിവാഹത്തിന്റെ അിസ്ഥാനം പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുക ഇതൊക്കെത്തന്നെ..
പിന്നെ ലോകപരിചയമില്ല എന്നൊക്കെയുള്ള പരാതി.. പ്രായം അവിടെ ഒരു ഘടകമേ അല്ല...
tracking
Post a Comment