Pages

Thursday, February 4, 2010

ദൈവത്തിനും സ്ത്രീവിദ്വേഷമോ?

ദൈവം സ്ത്രീ വിദ്വേഷിയാണോ?മനുഷ്യനേയും സകലചരാചരങ്ങളേയും സൃഷ്ടിച്ച ദൈവം മനുഷ്യനേക്കാള്‍ എത്രയോ ഉയരങ്ങളിലായിരിക്കും നിലകൊള്ളുന്നത്‌.സാധാരണ മനുഷ്യര്‍ക്കുള്ള ദൗര്‍ബ്ബല്യങ്ങള്‍ ദൈവത്തിനും ഉണ്ടെങ്കില്‍ പിന്നെ ദൈവവും മനുഷ്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?പ്രതികാരവും ദേഷ്യവും വിവേചനവും അസൂയയും ഒക്കെ മനുഷ്യന്റെ വികാരങ്ങളാണെങ്കില്‍ ഈ സ്വഭാവങ്ങളുള്ള ദൈവങ്ങളെ പിന്നെ ആരാധിക്കുന്നതില്‍ എന്ത്‌ അര്‍ഥമാണുള്ളത്‌.
ശത്രുവിനെ സംഹരിക്കാന്‍ ദൈവത്തിന്റെ സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ശത്രുസംഹാരപൂജ നടത്താം.അവരവരുടെ സാമ്പത്തികശേഷിപോലെ കൂടുതല്‍ കൊടുത്താല്‍ ഏതു ദൈവത്തേയും വിലക്കെടുക്കാം.ഇത്‌ ദൈവഹിതമാണോ മനുഷ്യഹിതമാണോ ?ക്ഷേത്രത്തിലെ വഴിപാടുവിവരങ്ങളില്‍ കണ്ണോടിച്ചാല്‍ ഇങ്ങിനെ എത്രയോ കാണാം.
എന്നാല്‍ ചില ദൈവങ്ങള്‍ക്ക്‌ അല്‍പ്പം സ്ത്രീ വിദ്വേഷം കൂടിയുണ്ട്‌.പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ച ദൈവത്തിന്‌ ഒരു ലിംഗത്തോട്‌ പ്രത്യേകം പക്ഷപാതം ആകാമോ?
ഇതാ ഒരു ക്ഷേത്രത്തിലെ വളരേ വിശിഷ്ടമായ വഴിപാട്‌ വിവരം ഈ നോട്ടീസില്‍ കാണാം.ബാലയൂട്ട്‌..കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവാനും പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക്‌ ആണ്‍കുട്ടികളെകിട്ടാനും ഈ വഴിപാട്‌ ആകാം.ആരാണാവോ ദൈവത്തിന്റെ ഇംഗിതം ഇവരോട്‌ ചൊല്ലിയത്‌?പെണ്‍കുട്ടികളോട്‌ ദൈവത്തിനെന്താണാവോ ഇത്രവിരോധം?എന്നാല്‍ ആണ്‍കുട്ടികളുള്ളവര്‍ക്ക്‌ പെണ്‍കുട്ടികളെ ലഭിക്കാന്‍ ദൈവം ഒരു സഹായവും ചെയ്യില്ലേ ആവോ?.
സ്ത്രീകള്‍ ഭരണാധികാരികളായ ഒരു ക്ഷേത്രത്തില്‍ ഇത്തരം ഒരു വഴിപാടിന്‌ സമ്മതിക്കുമോ?ഇല്ല.
ഒരു ദേവാലയത്തിലും സ്ത്രീ ഭരണാധികാരികളില്ലന്നത്‌ വിരോധാഭാസമായി തോന്നാം.ദേവാലയ ദര്‍ശനത്തിന്‌ എത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണുതാനും.എന്നിട്ടും എന്താണ്‌ ഈ വിവേചനം?സ്ത്രീകളുടെ ശബരിമലയെന്നു വിളിക്കുന്ന ആറ്റുകാലില്‍ സ്ത്രീകളുടെ ഭരണസമിതിയല്ലന്നാണ്‌ തോന്നുന്നത്‌.ഒരു സ്ത്രീ സംഘടനയും അതിനായി വാദിക്കുന്നുമില്ല.
ക്ഷേത്രങ്ങളിലെ മിക്ക ആചാരങ്ങളും സ്ത്രീവിരുദ്ധമാണ്‌.ചുരിദാര്‍ ധരിക്കുവാന്‍ അനുമതി നല്‍കിയപ്പോള്‍ ഉണ്ടായ കോലാഹലം കണ്ടതാണല്ലോ.ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക്‌ ഒരു സ്ഥാനമാനങ്ങളുമില്ല.പൂജാരിമുതല്‍ ഈ വിവേചനം ആരംഭിക്കുന്നു.സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക്‌ പ്രവേശനവിലക്ക്‌ ഉണ്ട്‌.. ഇങ്ങിനെയെത്രയോ....

21 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി said...

ദൈവത്തിനു ഞങ്ങളോടൊരു വിരോധവുമില്ലെന്നു മാത്രമല്ല, ഇത്തിരി ഇ
ഷ്ടം കൂടുതലുമാണ്:)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!!!
ദൈവം സ്ത്രീ വിരോധിയാണോ?

ശബരിമല ഉള്ള പുള്ളിക്കാരന്‍ അങ്ങിനെയല്ലെ?
പെണ്ണുങ്ങള്‍ അങ്ങോട്ട് കയറാനേ പാടില്ല.
പിന്നെ പീരീഡ്സ് ആകുന്ന സമയത്ത് ഒരമ്പലത്തിലും പെണ്ണുങ്ങള്‍ കയറാന്‍ പാടില്ല, സാത്താന്‍ കൂടിയിരിക്കുന്നതല്ലെ.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ.......

ആ നോട്ടീസ് ദൈവം അച്ചടിച്ചതല്ല എന്ന്
താങ്കള്‍ക്ക് ബോധ്യമാകാത്ത സ്ഥിതിക്ക് ഒന്നും
മനസ്സിലാകാനിടയില്ല. സ്ത്രീയേയും പുരുഷനേയും
വിവേചനം കാണിക്കുന്ന സവര്‍ണ്ണസാംസ്ക്കാരികതക്കെതിരെ,
മതത്തിനെതിരെ,പൌരോഹിത്യത്തിനെതിരെ
ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശക്തിയുള്ള ആണുങ്ങളുണ്ടാകട്ടെ
എന്നാണ് ചിത്രകാരനു പറയാനുള്ളത്.

ചാണക്യന്‍ said...

ദൈവത്തിന്റെ വികൃതികൾ.....:):)

അനില്‍@ബ്ലോഗ് // anil said...

മണി മാഷെ,
ഒരു ഓഫടിക്കട്ടെ.
ചിത്രകാരാ,
സ്ത്രീയേയും പുരുഷനേയും
വിവേചനം കാണിക്കുന്ന സവര്‍ണ്ണസാംസ്ക്കാരികതക്കെതിരെ,


സവര്‍ണ്ണര്‍ ഉണ്ടാക്കിയതാണ് ഈ വിവേചനം എന്നോ ഈ വിവേചനത്തെ സവര്‍ണ്ണ സംസ്കാരം എന്ന് വിളിക്കാമെന്നോ എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് വിശദമാക്കിയാല്‍ നന്നായിരുന്നു.

മണിഷാരത്ത്‌ said...

എഴുത്തുകാരി..
സന്ദർശ്ശനത്തിനു നന്ദി.ദൈവത്തിന് സ്ത്രീകളോട്‌ വിവേചനനം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം ,ആ പേരിൽ ക്ഷേത്രങ്ങളിൽ പല തരത്തിലുള്ള വിവേചനം ഇന്ന് വച്ചു പുലർത്തുന്നുണ്ട്‌.അതിലൊന്നാണ​‍്‌ ഭരണകാര്യങ്ങളിൽ കാണിക്കിന്ന വിവേചനം,സ്ത്രീകളെ ക്ഷേത്ര ഭരണങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിച്ചുനിർത്തുന്നുണ്ട്‌,ഇത്‌ സ്ത്രീ സംഘടനകൾ പ്രതിരോധിക്കണം.
ചിത്രകാരൻ,അനിൽജി
നോട്ടീസടിച്ചത്‌ ദൈവമാണെന്നോന്നും ഞാൻ കരുതിയിട്ടില്ല.ദേവാലയങ്ങളിലെ സ്ത്രീ വിവേചനത്തിനു പുതിയ വേഷങ്ങൾ പരിചയപ്പെടുത്താൻ നോട്ടീസ്‌ ഹേതുവായെന്നേ ഉള്ളൂ.ഇന്നത്തെ ദേവാലയങ്ങളിലെ വിവേചനത്തിന​‍്‌ സവർണ്ണസ്വഭാവമോ പൗരോഹിത്യമോ ആരോപൈക്കുന്നതിൽ കഴമ്പില്ല.
ചാണക്യൻ..നന്ദി

Anonymous said...

ദൈവത്തിന്റെ മാനെജർമാർ കസ്റ്റമെർസിനു വേണ്ട പ്രൊഡക്റ്റ്സിന്റെ മാത്രം പരസ്യം പതിച്ചു എന്നേ ഉള്ളൂ. മറ്റ് സ്പെഷ്യൽ റിക്വസ്റ്റ് ഉള്ളവർ അവരെ കോണ്ടാക്ട് ചെയ്താൽ മതി.

വിദ്യാഭ്യാസവും വിവേകവും തമ്മിൽ ഒരു കണക്ഷനും ഇല്ലെന്ന് അറിയാൽ ഈ ഭക്തിപ്രസ്ഥാനങ്ങളെ നോക്കിയാൽ മതി.

ഓഫ്:
ശത്രുസംഹാരം എന്നാൽ ‘ശത്രുവിനെ ഇല്ലായ്മ ചെയ്യുക‘ എന്നല്ലാ, ‘ശത്രു അല്ലാതാക്കണം’ എന്നാണ് കേട്ടിരിക്കുന്നത്. ശത്രുസംഹാരപൂജ നേരുന്ന വിശ്വാസികൽക്കതറിയില്ലെങ്കിലും.

അനിൽ@ബ്ലോഗിന്റെ ഓഫിന് :
അതൊന്നുമല്ല, "സ്ത്രീയേയും പുരുഷനേയും
വിവേചനം കാണിക്കുന്ന സവര്‍ണ്ണസാംസ്ക്കാരികതക്കെതിരെ,
മതത്തിനെതിരെ,പൌരോഹിത്യത്തിനെതിരെ
ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശക്തിയുള്ള ആണുങ്ങളുണ്ടാകട്ടെ" എന്നാണ് ചിത്രകാരൻ ഉദ്ദേശിച്ചത്. ആണുങ്ങൾ, അല്ലാതെ ബുദ്ധിയും വിവേകവും ഉള്ള കുട്ടികൽ അല്ല :) അങ്ങനെ രക്ഷകരായ ആൺകുട്ടികൾ ഉണ്ടാവാൻ പെൺകുഞ്ഞുങ്ങളെ നടക്കിരുത്താതെ എന്തു ചെയ്യും? :)

Anonymous said...

ശത്രുസംഹാരം എന്നാൽ ‘ശത്രുവിനെ ഇല്ലായ്മ ചെയ്യുക‘ എന്നല്ലാ, ‘ശത്രു അല്ലാതാക്കണം’ എന്നാണ് കേട്ടിരിക്കുന്നത്.

ശത്രുസംഹാരം എന്നാല്‍ 'ശത്രു എന്നെ ഇല്ലാതാക്കണം' എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്.
എന്തേ അങ്ങനെ പാടില്ലാന്നുണ്ടോ?

ആത്മീയശ്രീ ചീഞ്ഞതിന്‍റെ ഒരു മണം!

അപ്പൊകലിപ്തോ said...

നിങ്ങളൊന്നു സബൂറാക്ക്‌ പഹയന്‍മാരെ....

ഞമ്മട പള്ളികളിലും കാന്തപുരം (A.P) പുള്ളികളു പെണ്ണുങ്ങളെ എടുക്കൂലെന്ന്‌ വലിയ എടങ്ങേറിലാണു...

പച്ചേങ്കിലു ... ഞമ്മട മക്കം പള്ളിയില്‍ പെമ്പെറെന്നോരെ കേറ്റും... ഗല്‍ഫില്‍ എല്ലാ പള്ളീലും കേറ്റും... കേരളത്തില്‍ പറ്റൂല്ലാ....

ഓരൊക്കെ പള്ളീ പോയാലു കോയിക്കറി ബെക്കാന്‍ ബീവിമാരെ കിട്ട്വോ... ഞമ്മട മുല്ലമാരുടെ വയറാണു കേരളത്തില്‍ ഞമ്മട മതം...

Anonymous said...

കലിപ്പേ,

ഇവ്ടെ വിവരിച്ചിരിക്കുന്നത് ഏകനായ ദൈവത്തെ കുറിച്ചല്ല. പല വിധ വിഗ്രഹ ദൈവങ്ങളെ കുറിച്ചാ മണ്ടൻ കുണാപ്പാ..

പിന്നെ ദൈവം ആണോ അതോ പെണ്ണോ ? അതിന്റെ ഉത്തരം ഒന്ന് പറഞ്ഞാ കൊള്ളാ‍ാം

കേരളത്തിൽ ആദ്യമായി സ്ത്രീകളെ പള്ളിയിൽ കൊണ്ടു പോയി (മലപ്പുറം ജില്ലയിലെ ഒതായി എന്ന സ്ഥലത്തെ പള്ളിയിൽ വെച്ച് ബലാത്സംഘം ചെയ്ത നിന്റെ പാരമ്പര്യവും കൂടി ഒന്ന് പറയാമായിരുന്നില്ലെ കലിപ്പൂ‍ൂ

Anonymous said...

കേരളത്തിൽ ആദ്യമായി സ്ത്രീകളെ പള്ളിയിൽ കൊണ്ടു പോയി (മലപ്പുറം ജില്ലയിലെ ഒതായി എന്ന സ്ഥലത്തെ പള്ളിയിൽ വെച്ച് ബലാത്സംഘം ചെയ്ത നിന്റെ
*************************
?? sathyam?

അറബിപ്പടക്കം said...

ചിന്തകോ പള്ളിക്കൊളമേ കാലമേ ചെറിയപാലമേ കാട്ടിപ്പരുത്തീ A.K.എമാനേ... എല്ലാരും ഓടിവായോ. ദേ ഇവടെ അവിശ്വാസി അനോണികള്‍ അപ്പൊകലിപ്തോനേം ഇസ്ലാമിനേം ആക്രമിക്കുന്നേ!

Anonymous said...

alla njan kettittillatha sambhavamayathu kond,aviswasaneeyamayi thonniyathu kond sathyamano ennu chodichatha...allathe areyum akramikkanum prathirodhikkanonnumalla

അപ്പൊകലിപ്തോ said...

ഞമ്മ ഇതെന്നാ ഈ കേക്കണതു... ആ പള്ളിയിലെ ബലാത്സംഗത്തിലാണോ ഈ അനോനീ എ.പി മോന്‍ ഉണ്ടായ്യേന്നൊരു സംശയം..

അല്ലാച്ചാ ഈ കാന്തപുരം മോന്‍ ഇത്ര ബേജാറാവേണ്ട കാര്യമുണ്ടായിരുന്നോ ...

കണ്ണടേ .. നിങ്ങ ഇത്തി ക്ഷമി...

ഓലപ്പടക്കം said...

അപ്പൊകലിപ്തോ മോനും അനോനി എ.പി മോനും ഒരു മുഖച്ഛായ എനിക്കും തോന്നി.

അപ്പൊകലിപ്തോ said...

ഓലപ്പടക്കം... ഇടയില്‍ കയറി നിന്നു ചോരുന്നതെടുത്തു കുടിച്ച്‌ ഗര്‍ഭം ധരിക്കല്ലെ ....

മാലപ്പടക്കം said...

ചോര്‍ച്ച തുടങ്ങിയോ?

Irshad said...

ചിന്തനീയമായ ഒരു വിഷയമായിരുന്നു. പക്ഷെ കമന്റുകള്‍ക്കൊടുവിലെത്തിയപ്പോള്‍ ആ വിഷയം ഹൈജാക്ക് ചെയ്യപ്പെട്ടെന്നു ബോധ്യമായി.

വീണ്ടും വിഷയത്തിലേക്കു,
എഴുത്തുകാരിച്ചേച്ചി പറഞ്ഞപോലെ ദൈവത്തിനു അവരോടു ഇത്തിരി ഇഷ്ടം കൂടുതലാണെന്നാ എനിക്കു തോന്നുന്നെ. ദൈവത്തെ വില്‍ക്കുന്നവര്‍ക്കു അവര്‍ തൊട്ടുകൂടാത്തവരും. അമ്മയില്ലാതെ ഒരാളും ജനിക്കില്ലെന്നെങ്കിലും ഓര്‍ത്താല്‍ എത്ര നന്നായിരുന്നു.

chithrakaran:ചിത്രകാരന്‍ said...

സാധാരണഗതിയില്‍
പുരുഷന്‍ ഭക്തിയുടെ കച്ചവടക്കാരനും
സ്ത്രീ ഭക്തിയുടെ ഉപഭോക്താവുമാകുന്നു.

എന്നാല്‍,
സ്ത്രൈണതയുള്ള പുരുഷന്മാരും,
പൌരുഷമുള്ള സ്ത്രീകളും
ജനത്തിന് സ്ഥലജല വിഭ്രാന്തിയുണ്ടാകുന്നതിന്
തല്‍ക്കാലം മരുന്നില്ല.

നമ്മുടെ സമൂഹത്തില്‍ ആണുങ്ങളില്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു :) കേരളം ഒരു നപുംസക സംസ്ഥാനമാണെന്നതാണ് സത്യം !
ഈ നപുംസകങ്ങള്‍ കുറച്ചു നേരത്തേക്കെങ്കിലും ആണായിരിക്കാന്‍ മദ്യത്തില്‍ മുങ്ങിക്കുളിക്കേണ്ടി വരുന്നു എന്നത് മറ്റൊരു ദുരന്തം !

ജയരാജ്‌മുരുക്കുംപുഴ said...

nammal ariyatha enthellaam sambhavangal......sathyam......

ഗൗരിനാഥന്‍ said...

വരാനിത്തിരി വൈകി..വന്നതേയാലും മുതലായി ഈ പോസ്റ്റ് വായിച്ചപ്പോള്‍..ഇതിലെന്ത് അത്ഭുതമിരിക്കുന്നു, ഞാന്‍ കേട്ടിട്ടില്ല ഒരു സ്ത്രീ പോലും എനിക്കൊരു പെണ്‍കുട്ടി ജനിക്കണെ എന്ന് പ്രാര്‍ഥിക്കുന്നത്..എല്ലാവരും ഈ സമൂഹത്തിന്റെ മുഖ്യധാരാ സന്‍പ്രദായമനുസരിച്ച്, വായ്കരിയിടാനും, സ്വന്തം തലമുറ നിലനില്‍ക്കാനും വേണ്ടി ഇതൊക്കെ തന്നെ അഗ്രഹിക്കുന്നത്..ക്ഷേത്രം അത് മാര്‍ക്കറ്റ് ചെയ്യുന്നു( പെണ്‍കുട്ടി ഉണ്ടായാല്‍ ഇതൊന്നും നടകില്ലല്ലോ!!!)

ചിരിക്കാനെ ഇതൊക്കെ ഉപകരിക്കു..അല്ലതെന്ത് പറയാന്‍..ഞങ്ങളുടെ കുടുംബത്തില്‍ മൂത്ത കുട്ടി പെണ്ണായി പോയത് കൊണ്ട് കൂട്ടകരച്ചില്‍ ഉണ്ടായിട്ടുണ്ടെത്രെ..സങ്ങതി ജനിച്ച് കഴിഞ്ഞിട്ട് കരയുന്നതിലും എളുപ്പല്ലേ ദൈവസഹായം ചോദിക്കുന്നത്!!!????

Recent Posts

ജാലകം