കേരളത്തില്‍ ഇപ്പോള്‍ ബാറുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ദിനമ്പ്രതി എന്നവണ്ണം പുതിയതായി തുറക്കുകയാണ്.ഇവ പരസ്പര ബന്ധമുള്ള രണ്ടു പ്രസ്ഥാനങ്ങളാകാം.ഏതായാലും ബാറിനെപ്പറ്റിപ്പറഞ്ഞാല്‍ വഴക്കിലേ കലാശിക്കുകയുള്ളൂ എന്നതിനാല്‍ വിടുന്നു.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെ നോക്കുക.കോഴിക്കോട്ടെ ബേബി മമ്മോറിയല്‍ ആശുപത്രി ഉടനെ തന്നെ കോടികള്‍ മുടക്കി കൊച്ചിയിലും ആശുപത്രി തുടങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.മെഡിക്കല്‍ ടൂറിസം എന്നപേരില്‍ ചില വമ്പന്‍ കമ്പനികളും കൊച്ചിയെ ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.കൊച്ചിയില്‍ ഇപ്പോള്‍ തന്നെ പത്തോളം സൂപ്പര്‍ സ്പെഷ്യാലിറ്റികളുണ്ട്.അമൃത,ലേക്ഷോര്‍,പിവീ എസ്സ്,മെഡിക്കല്‍ ട്രസ്റ്റ്,ലിസ്സി,സ്പെഷ്യാലിറ്റി,കൃഷ്ണാ നഴ്സിംഗ് ഹോം,കൊച്ചിന്‍,എന്നിങ്ങനെ കൂടാതെ നിരവധി ഇടത്തരവും ചെറുതുമായ ആശുപത്രികള്‍ കൊച്ചിയിലും പരിസരങ്ങളിലുമുണ്ട്.ഈ സാഹചര്യങ്ങളില്‍ ഇനിയും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കൊച്ചിക്കാവശ്യമുണ്ടോ?
വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്കും അപകടങ്ങളില്‍പെട്ടവര്‍ക്കുമാണ് പ്രധാനമായും ഈ സൂപ്പറുകള്‍ ചികില്‍സ നല്‍കുന്നത്.ക്യാന്‍സര്‍,വൃക്ക രോഗങ്ങള്‍,ഹൃദയസംബന്ധിയായ രോഗങ്ങള്‍ എന്നിവയാണ് സൂപ്പറുകല്‍ക്ക് ചികില്‍സിക്കനിഷ്ടം.മറ്റുചികില്‍സകള്‍ക്ക് വന്നാലും രക്തപരിശോധനമുതല്‍ സ്കാനിംഗ് വരെ ഇവര്‍ നടത്തും.ചികില്‍സ തുടങ്ങുമ്പോഴേക്കും അസുഖം മാറിയിരിക്കുമെന്നത് ഇവിടങ്ങളില്‍ പുതുമയല്ല.അതുമാത്രമല്ല സാധാരണക്കാരെ ബാധിക്കുന്ന അസുഖങ്ങളെ പറ്റി ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും അത്ര നിശ്ചയമില്ല.പനിയുമായി ചെന്നാലും ക്യാന്‍സറിന്റെ ആരംഭമാണോ എന്നാണ് ഇവര്‍ നൊക്കുന്നത്.
ഇതിനുമാത്രം ആശുപത്രികള്‍ക്ക് വേണ്ടി എവിടെനിന്നാണ് വിദഗ്ദ ഡോക്ടര്‍മാരെ കിട്ടുന്നത്?അത് ഗുണനിലവാരത്തെ ബാധിക്കില്ലേ?
സാധരണക്കാരെ ബാധിക്കുന്ന ഭൂരിപകഷം അസുഖങ്ങള്‍ക്കും ഇന്ന് മിതമായ നിരക്കില്‍ ചികില്‍സ ലഭിക്കുന്നില്ല.സൂപ്പര്‍ സ്പെഷ്യാലിറ്റിക്കുവേണ്ട തുകകൊണ്ട് ഇടത്തരക്കാര്‍ക്കുവേണ്ട ചെറുകിട ആശുപത്രികള്‍ ധാരാളം സ്ഥാപിക്കുകയാണ് വേണ്ടത്.
വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്കായി കോടികള്‍ മുടക്കി ആശുപത്രികള്‍ സ്ഥാപിക്കുന്നത് കച്ചവടക്കണ്ണല്ലേ
Subscribe to:
Post Comments (Atom)
5 അഭിപ്രായങ്ങൾ:
ഹെന്റെ മണി ഷാരത്തേ. ഈ ആതുരസേവനവും വിദ്യാഭ്യാസവും 'സേവനം' ആണെന്നാണൊ താങ്കള്‍ കരുതിയതു. ഏറ്റവും ലാഭമുള്ള ബിസിനെസ്സ് ആണവ. മനുഷ്യദൈവങ്ങള്‍ വരെ ഈ ഫീല്‍ഡിലാണു.
സൂപ്പര്‍ സ്പെഷ്യാലിറ്റിക്കുവേണ്ട തുകകൊണ്ട് ഇടത്തരക്കാര്‍ക്കുവേണ്ട ചെറുകിട ആശുപത്രികള്‍ ധാരാളം സ്ഥാപിക്കുകയാണ് വേണ്ടത്.
ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം അല്ലെന്നാണ് എന്റെ ധാരണ,
:)
ചെറിയ ആശുപത്രികളെ വിഴുങ്ങിക്കൊണ്ടാണ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ ഉയര്‍ന്നു പൊങ്ങുന്നത്..
“വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്കായി കോടികള്‍ മുടക്കി ആശുപത്രികള്‍ സ്ഥാപിക്കുന്നത് കച്ചവടക്കണ്ണല്ലേ“
തീര്‍ച്ചയായും അതെ, എന്താ സംശയം!
മഞ്ഞുതോട്ടക്കാരന്‍,അനില്‍ബ്ലോഗ്ഗ്,വ്രജേഷ്,എഴുത്തുകാരി
അഭിപ്രായങ്ങള്‍ക്ക് നന്ദി
Post a Comment