മുഖം മൂടി ധരിക്കുന്നവരാരാണ്?കാര്‍ട്ടൂണുകളിലും സിനിമകളിലും കള്ളന്മാര് മുഖം മൂടി ധരിക്കുന്നതു കണ്ടിട്ടുണ്ട്..പിന്നെ സര്‍ക്കസ്സില്‍ കോമാളികള്‍ മുഖം മൂടി അണിഞ്ഞാണ് രംഗത്തുവരാറ്.തീവ്രവാദികളും മുഖം മൂടി അണിയുന്നു...ഇവിടെയെല്ലാം ഒരു പൊതുവായ ഉദ്ദേശം മുഖം മൂടിധരിക്കുന്നതിലുണ്ടെന്ന് കാണാം.എന്താണത്?സ്വന്തം identity മറ്റുള്ളവരില്‍ നിന്നും മറയ്കുക എന്നതാണ്.മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ വയ്യാത്തവര്‍ ആരാണ്? മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നത് ബെല്‍ജിയം നിയമനിര്മ്മാണാസഭ ഒരു ക്രിമിനല്കുറ്റമാക്കുന്നു.ഇത്തരത്തില്‍ ഒരു നിയമം നടപ്പാക്കുന്ന ആദ്യത്തെ യൂറോപ്പ്യന്‍ രാജ്യമാണ് ബെല്‍ജിയം.ബുധനാഴ്ച ഇത് സംബന്ധിച്ച് തീരുമാനമെടുത്തു..നിയമം ലംഘിച്ച് ബുര്‍ഖ ധരിച്ചാല്‍ ഏഴുദിവസത്തെ തടവാണ് ശിക്ഷ.അഞ്ചുലക്ഷം മുസ്ലിമുകള് അധിവസിക്കുന്ന ബെല്‍ജിയത്തില്‍ ഈ നിയമം സാധാരണജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിരിക്കുന്നത്.ഏകാഭിപ്രായത്തോടെയാണ് ഇവിടെ നിയമം പാസ്സാക്കിയതും. ഇന്ത്യയിലെ മുസ്ലീം സമുദായം ഇതിനെ എങ്ങി നെ വിലയിരുത്തുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്ഇവിടെ തൊട്ടതിനും പിടിച്ചതിനും മതസ്വാതന്ത്ര്യം എന്ന കാര്‍ഡുമായി ഇവര്‍ രംഗത്തെത്തും.ഒരു മുസ്ലീം സ്ത്രീകളും സ്വമനസ്സാലെയല്ല മുഖം മൂടി ധരിക്കുന്നതെന്ന് വ്യക്തമാണ്.ഇത് പുരുഷമേധാവിത്വത്തിന്റെ ഭാഗമാണ്.മുസ്ലീം പുരുഷന്മാരാണ് സ്ത്രീകളെ ബുര്‍ഖ ധരിപ്പിക്കുവാന്‍ നിര്‍ബന്ധിക്കുന്നത്.
ബുര്‍ഖ നിരോധിച്ചതുമായി ബന്ധപ്പെട്ട ഒരു വീഡിയോ
വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനവും രാജ്യദ്രോഹകുറ്റങ്ങളും മുന്‍ കൂട്ടികണ്ടുകൊണ്ട് ഇന്ത്യയും ബെല്‍ജിയത്തിന്റെ വഴിയെ പോകണം.പൊതുസ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകളോ,പ്രതീകങ്ങളൊ അണിയുന്നത് നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വിവിധമതവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളില്‍ മതപരമായ ഘോഷയാത്രകള്‍,സുവിശേഷങ്ങള്‍ തുടങ്ങിയ നിരോധിക്കണം.ഇത്തരത്തില്‍ ഒരു പൊതു അഭിപ്രായം രൂപപ്പെടേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
9 അഭിപ്രായങ്ങൾ:
വിവിധമതവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളില്‍ മതപരമായ ഘോഷയാത്രകള്‍,സുവിശേഷങ്ങള്‍ തുടങ്ങിയ നിരോധിക്കണം.ഇത്തരത്തില്‍ ഒരു പൊതു അഭിപ്രായം രൂപപ്പെടേണ്ടിയിരിക്കുന്നു.
വിവിധ രാഷ്ടീയക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ രാഷ്ട്രീയ റാലികളും ബന്ദുകളും ഘോഷയാത്രകളും പ്രസംഗങ്ങളും കൂടി നിരോധിച്ചാൽ നന്നായിരുന്നു.
സുഹൃത്ത് മണിഷാരത്തെ,
താങ്കള്‍ എന്തിനാണ് തെറ്റിദ്ധെരിപ്പിക്കാന് ശ്രമിക്കുന്നത്? ഇവിടെ ബെല്‍ജിയം ബുര്‍ഖയാണോ നിരോധിച്ചത് അല്ല മുഖാവരണം ധരിക്കുന്നതാണോ? താങ്കള്‍ കൊടുത്ത പോസ്റ്റിലെ പേപ്പര്‍ കട്ടിങ്ങിലുള്ള സ്ത്രീകളെല്ലാം ബുര്‍ഖ ധരിച്ചിട്ടാണല്ലോ കാണുന്നത്!!!!
പിന്നെ ഇസ്്ലാം ഒരാളുടെ പേരിലും ഒരു കാര്യവും അടിച്ചേല്പിക്കുന്നില്ല. അവനവന്ന് സ്വയം ബോധ്യമായത് സ്വീകരിക്കാനേ ആവശ്യപ്പെടുന്നുള്ളൂ, ഇവിടെ പുരുഷാധിപത്യമോ സ്ത്രിയാധപത്യമോ ഒന്നും തന്നെ വരുന്നില്ല. ഇനി ഒരു സ്ത്രീ അവളുടെ ശരീര സൗന്ദര്യം അന്യരായ പുരുഷന്മാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് അവളുടെ വ്യക്തി സ്വാതന്ത്ര്യമായി കാണാനെങ്കിലുമുള്ള സഹിഷ്ണുത കാണിക്കണം എല്ലാം പ്രദര്‍ശിപ്പിച്ച് നടക്കുന്ന ഒരുവള്‍ക്ക് നല്കുന്ന സ്വാതന്ത്ര്യത്തിന്ന് തുല്യമായി.... അല്ലാതെ എല്ലാറ്റിനെയും മതത്തിന്റെയും പുരുഷാധിപത്യത്തിന്റെയും തലയില്‍ കെട്ടിവെക്കുന്നത് സാമാന്യ ബോധത്തോടുള്ള കടന്നാക്രമണമായേ ഇവിടെ കാണാന്‍ കഴിയൂ.......
മുഖം മൂടുന്ന ബുർഖയോട് വ്യക്തിപരമായി വിയോജിപ്പു തന്നെ.
പത്ര വാർത്തയോടൊപ്പം കാണുന്ന ചിത്രത്തിലെ സ്ത്രീകളിൽ ഭൂരിഭാഗവും ശിരോ വസ്ത്രം ധരിച്ചിരിക്കുന്നതായും അവർ ആഹ്ലാദവതികളായും കാണപ്പെടുന്നു.താങ്കൾ ഉദ്ദേശിച്ചതും നിരോധിക്കപ്പെടണമെന്നു ആവശ്യപ്പെട്ടതും മുഖം മൂടിക്കൊണ്ടുള്ള വസ്ത്രമാണോ? ഇസ്ലാം നിർദ്ദേശിച്ചതു മുഖവും മുൻ കയ്യും ഒഴികെയുള്ള ഭാഗങ്ങൾ വസ്ത്രത്താൽ മറയപ്പെടണമെന്നു മാത്രമാണു എന്നാണു എന്റെ അറിവു.(ചിത്രത്തിലെ സ്ത്രീകളിൽ പലരും ധരിച്ചിരിക്കുന്നതു പോലുള്ള വസ്ത്രധാരണ രീതി.)ഇന്നത്തെ കാലത്തു "നീ ഈ തരത്തിലുള്ള വസ്ത്രം ധരിക്കണം" എന്നു നിർബന്ധമായി പറഞ്ഞു ബുർക്ഖ എടുത്തു കൊടുത്താൽ "പോ കൂവേ തന്റെ പാട്ടിനു" എന്നു പറഞ്ഞു മുഖത്തെടുത്തു എറിയുന്ന സ്വാതന്തൃയം സ്ത്രീ നേടി കഴിഞ്ഞു. അവളുടെ ഹിതാനുസരണം തന്നെയാണു അവളുടെ വസ്ത്രം.ശിരോ വസ്ത്രവും പർദ്ദയും ഇപ്പോൾ മുസ്ലിം സ്ത്രീകളിൽ പരക്കെ ഫാഷനായി കഴിഞ്ഞു.(മുഖം മൂടുന്ന ബുർക്ഖ അല്ല)
ഇസ്ലാം നിർദ്ദേശിച്ചതു മുഖവും മുൻ കയ്യും ഒഴികെയുള്ള ഭാഗങ്ങൾ വസ്ത്രത്താൽ മറയപ്പെടണമെന്നു മാത്രമാണു എന്നാണു എന്റെ അറിവു.
ഷെരീഫ് ഖുറാനൊനും വായിക്കാറില്ല അല്ലേ? ഇസ്ലാമിനെ അതിന്റെ യധാര്ത്ഥ രീതിയില്‍ പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന ജമായത്തേ ഇസ്ലാമിയുടെ വെബ് സൈറ്റിലെ ഖുറാന് പരിഭാഷയില്‍ ഇങ്ങനെ കാണുന്നു.
അള്ളാ പ്രവചകനോടു പറയുന്നു.
ഖുര്‍ആന്‍ ഭാഷ്യം.
അധ്യായം 33
അല്‍അഹ്സാബ്
59 അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക.20 അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായത് അതത്രെ.
ഇതിനു നല്കിയ വ്യഖ്യാനം താഴെ.
20. അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.
അപ്പോള്‍ ഷെരീഫിന്റെ അഭിപ്രായത്തില്‍ അള്ളായെ വരെ ധികരിക്കാനുള്ള ധൈര്യം മുസ്ലിം സ്ത്രീകള്‍ നേടിക്കഴിഞ്ഞു. എങ്കില്‍ അത് വളരെ നല്ലത്.
കാലത്തിന് മാറ്റങ്ങളൊന്നും
മതങ്ങളൊന്നുമുള് കൊണ്ടില്ല
അങ്ങനെയവയെല്ലാം
എന്നേ എക്സ്പിയറി ഡേറ്റ് കഴിഞ്ഞ
മരുന്നുകളായി , ദൈവമോയവയെക്കെ
വില്ക്ന്ന കെമിസ്റ്റ് ആന്റു് ഡ്രഗിസ്റ്റും
വിനീത സുഹുർത്തിനു
കള്ളന്മരും കൊള്ളക്കരും മാത്രമല്ല മുഖമൂടി ധരിക്കുനത് മറിച് സ്വന്ദം മുഖം സംരക്ഷിക്കണമെന്നു അഗരഹിക്കുംബൊൾ എല്ലാം മുഗം മറക്കാറുണ്ടു ഒരു മതാജാരം എന്നതിൽ ഉപരി സ്ത്രീക്ക് അവളുടെ സംരക്ഷണത്തിനു ഉതകുന്നതല്ലം അവൾക്ക് ഇസ്ലാം അനുഷസിക്കുന്നു ക്രിയത്മക്മയ പ്രതികരനഗ്ഗല്ക്ക് പകരം വിദ്ദൊഷ പ്രജരണമകരുത്
"വിവിധമതവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളില്‍ മതപരമായ ഘോഷയാത്രകള്‍,സുവിശേഷങ്ങള്‍ തുടങ്ങിയ നിരോധിക്കണം.ഇത്തരത്തില്‍ ഒരു പൊതു അഭിപ്രായം രൂപപ്പെടേണ്ടിയിരിക്കുന്നു."
നന്നായി... വിവിധ രാഷ്ട്രീയ പാര്ട്ടിക്കാര് ജീവിക്കുന്നിടത്തു കൊടികളും ജാഥകളും കൂടി നിരോധിക്കാവുന്നതാണ്. മതങ്ങളെക്കാള്‍ കൂടുതല്‍ ഇവിടെ രക്തം ചിന്തിയിട്ടുള്ളത് രാഷ്ട്രീയക്കാര്‍ ആണല്ലോ? മൊത്തത്തില്‍ ലോകത്ത് കളറുകള്‍ നിരോധിക്കുന്നത് മത രാഷ്ട്രീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ സഹായകമാവും.
Post a Comment