കഴിഞ്ഞ ദിവസം ലഭിച്ച ഒരു സുഹൃത്ത് അയച്ച മെയിലില്‍ ഒരു ചിത്രം അടക്കം ചെയ്തിരുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.നിറങ്ങളുടെയും ഇല്ല്യുഷന്റെയും മാസ്മരികതയുടേയും മായാപ്രപഞ്ചത്തിലെത്തിച്ച ആ ചിത്രത്തിലേക്ക് ഏറെനേരം കണ്ണുനട്ടിരുന്നു..
ആ ചിത്രകാരനോട് വല്ലാത്ത ബഹുമാനവും ആരാധനയും തോന്നി..ആരാണാവോ ആ ചിത്രകാരന്‍? ചിത്രത്തിന്റെ ഒരു കോണില്‍ എന്തോ എഴുതിയിട്ടുണ്ട്..ചിത്രം സൂം ചെയ്തുനോക്കി..ജിം വാരന്‍ എന്ന് എഴുതിയിരിക്കുന്നു...ആരാണാവോ ഈ മാന്ത്രികന്‍? എനിക്ക് അറിയാന്‍ തിടുക്കമായി.ഞാന്‍ നെറ്റില്‍ പരതി..ആദ്യമേ തന്നെ ചെന്നുവീണത് ജിമ്മിന്റെ ഔദ്യോഗിക സൈറ്റില്‍ തന്നയാണ്.. ജിം ഒരു അമേരിക്കന്‍ ചിത്രകാരനാണ്.ചെറുപ്പം മുതലേ അതായത് ഒരു വയസ്സുള്ളപ്പോഴേ ചിത്രം വരക്കാന്‍ ആരംഭിച്ചിരുന്നു..ഇന്ന് അമേരിക്കയിലെ പ്രസിദ്ധനായ ഇല്ല്യുഷന്‍ ചിത്രകാരനാണ്. നൂറുകണക്കിനുള്ള അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ ജിമ്മിന്റെ സൈറ്റില്‍ ഉണ്ട്...കുതിരയും ജലാശയവും ആകാശവും ഇഷ്ടവിഷയങ്ങളാണെന്നു കാണാം..കുറെ ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു..ചിത്രങ്ങളുടെ ഒരു സ്ലൈഡ് ഷോയും കാണുക
Sunday, June 7, 2009
Subscribe to:
Post Comments (Atom)
14 അഭിപ്രായങ്ങൾ:
വിവരങ്ങള്‍ക്ക് നന്ദി
ഞാന്‍ നേരത്തെ ഇത് പോസ്റ്റു ചെയ്തിട്ടുണ്ടായിരുന്നു
എങ്ങനെയാ ഇതൊക്കെ വരക്കണേ ആവോ? അത്ഭുതം തോന്നുന്നു.
ചിത്രങ്ങള് കണ്ടിട്ട് ഞാനും അദേഹത്തിന്റെ ഒരു ആരാധിക ആയി.......
ഇത് പോസ്റ്റ് ചെയ്തതിനു നന്ദി...
:)
എല്ലാം അത്ഭുത ചിത്രങ്ങൾ...
വിസ്മയകരമായ ചിത്രങ്ങള്. ചിത്രകാരനെ പരിചയപ്പെടുത്തിയതില് നന്ദി! ആദ്യത്തെ ചിത്രം കണ്ടപ്പോള് ശരിക്കും ഒരു ഫോട്ടോഷോപ് അഭ്യാസം ആണെന്നാണ് തോന്നിയത്. :
വിസ്മയിപ്പിക്കുന്നൂ ഈ ചിത്രങ്ങള്‍..
അദ്ദേഹത്തേപറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നു, കൂടുതല്‍ ചിത്രങ്ങള്‍ കാണാനും..
ഓഫ്: പുതിയ ഒരു ബ്ലോഗ്മീറ്റിനേപറ്റി ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്..
http://kalyanasaugandikam.blogspot.com/2009/06/blog-post_07.html
തീര്‍ച്ചയായും പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നു..
ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും. സര്‍ഗഭാവനയുടെയും സാങ്കേതികയുടെയും മനോഹരമായ മേളനം...!
നന്ദി.
Thanks for sharing these...!
അഭിപ്രായങ്ങള്‍ക്ക് നന്ദി......
നാട്ടുകാരന്റെ പോസ്റ്റിന് ഒരു ലിങ്ക് ഇടുമല്ലോ?
ഹരീഷ്......... ബ്ലോഗ് മീറ്റിനെപ്പറ്റി അറിഞ്ഞു..എന്റെ അഭിപ്രായം ഹരീഷിന്റെ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.വായിക്കുമല്ലോ?
ഈ ചിത്രങ്ങൾ വിസ്മയിപ്പിക്കുന്നു. ചിത്രങ്ങളും ചിത്രകാരനേയും പരിചയപ്പെടുത്തിയതിനു നന്ദി.
ചില സംഗതികള്‍ അനന്തതയോടടുത്ത് നില്‍ക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. കടലും ആകാശവും മലമുടികളും. കാരണം അവയാണല്ലോ ദൈവത്തിന്റെ വാസസ്ഥലങ്ങള്‍. ഈ ചിത്രങ്ങളും അനന്തതയോട് ചേര്‍ന്നു നില്‍ക്കുന്ന പോലെ. എത്രകണ്ടാലും കാഴ്ച അവസാനിപ്പിക്കാനേ തോന്നില്ല. നന്ദി ഈ ചിത്രങ്ങള്‍ക്ക്.
reallllly amazing fantastic enchanting tremendous nd beautiful................
Post a Comment