മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ളൊരു സ്കൂള്‍ അനുഭവത്തില്‍ നിന്നു് തുടങ്ങാം,.ഏതെങ്കിലും ഒരു പീരീഡില്‍ അദ്ധ്യാപകനില്ലെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ വന്ന് ക്ലാസ്സിലെ ഒരു മിണ്ടാപ്പൂച്ചയെ ഒരു ചുമതല ഏല്‍പ്പിക്കും.ക്ലാസ്സില്‍ വര്‍ത്തമാനം പറയുന്നവരുടെ പേര് കുറിക്കാന്‍.പിന്നെ ക്ലാസ്സില്‍ നിശ്ശബ്ദതയായി.എങ്കിലും നാവടക്കിനിര്‍ത്താനാകാത്തവര്‍ ശബ്ദം കുറച്ചാണെങ്കിലും വെല്ലുവിളിയെ നേരിടും.എങ്കിലും കുറെപ്പേര് കേഡിലിസ്റ്റില്‍ കയറും.പീരീഡ് തീരുന്നതിനുമുന്‍പെ അദ്ധ്യാപകന് എത്തുകയായി.മിണ്ടാപ്പൂച്ച തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക് പിന്നെ ചൂരല്‍ കഷായം ഉറപ്പ്.ഇങ്ങിനെ സ്ഥിരം കേഡിലിസ്റ്റില്‍ പെടുന്ന ഒരാളായിരുന്നു ബാബുപോള്‍.ഒരു നിമിഷം നാവടക്കിനിര്‍ത്തുവാന്‍ ബാബുവിനാകില്ല.എപ്പോഴും സംസാരം.അതും വളരേ ആകഷകം.പലപ്പോഴും ബാബുവിന്റെ സംസാരംകേട്ട് ക്ഷമനശിച്ച് ചിരിക്കുന്നവരോ അറിയാതെ ആ വര്‍ത്തമാനങ്ങളില്‍ പെട്ടുപോകുന്നവരോ ആണ് കേഡിലിസ്റ്റില്‍ പെടാറ്.പക്ഷെ ബാബുവിനൊതൊന്നും പ്രശ്നമല്ല.
ഈ അനുഭവം പഠിപ്പിച്ചതെന്താണ്?ക്ലാസ്സില്‍ മിണ്ടാതിരിക്കുന്നവര്‍ നല്ലകുട്ടികള്‍.അദ്ധ്യാപകന്റെ ഇഷ്ടഭാജനം.സംസാരിക്കുന്നവര്‍ ചീത്തകുട്ടികള്‍.അവരോട് കൂട്ടുകൂടുന്നതുതന്നെ നല്ല സ്വഭാവമല്ല..എന്നിങ്ങനെയൊക്കയാണ്.
ഭാഷയും സംസാരശേഷിയുമുള്ള ഏക ജീവിയാണു് മനുഷ്യന്.മിണ്ടാതിരിക്കുവാന്‍ പരിശീലിപ്പിക്കുക എന്നത് ഏറ്റവും വലിയ ദ്രോഹമാണ്.വളര്‍ന്നുവരുന്ന കുട്ടികളില്‍ പരിശീലിപ്പിച്ചെടുക്കേണ്ട ഒരു ശീലമാണ് നല്ല ആശയവിനിമയശേഷി.ശരിക്കും പറഞ്ഞാല്‍ സ്കൂളുകളില്‍ തമ്മില്‍തമ്മില്‍ വര്‍ത്തമാനം പറയാന്‍ തന്നെ ഒരു പീരീഡ് നല്‍കണമെന്നാണ് അഭിപ്രായം.അവര്‍ ധാരാളം വര്‍ത്തമാനങ്ങള്‍ പറയട്ടെ..ചിരിക്കട്ടെ..എന്നാല്‍ ഇന്നത്തെ അദ്ധ്യാപകര്‍ ചെയ്യുന്നത് വലിയ ദ്രോഹവും..അശാസ്ത്രീയവുമാണ്.
ഇനി ബാബുവിലേക്ക് വരാം..മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം..ബാബുവിന്ന് അറിയപ്പെടുന്ന അഭിഭാഷകനും പ്രാസംഗികനുമാണ്.ക്ലാസ്സിലെ പല മിണ്ടാപ്പൂച്ചകളും സര്‍ക്കാര്‍ സര്‍വീസിലെ അടുത്തൂണ്‍ പറ്റാറായ ഒരു ഗുമസ്തനൊ സൂപ്രണ്ടോ മാത്രമാണിന്ന്..എന്നതാണ് സത്യം
പ്രസംഗവും നല്ല ആശയവിനിമയശേഷിയും ഒരു കലയും സ്വത്തുമാണ്.ലോകത്തെ മാറ്റിമറിച്ചിട്ടുള്ള എത്രയോ പ്രസംഗങ്ങള്‍.മാര്ട്ടിന് ലൂതര്കിംഗ്,സ്വാമി വിവേകാനന്ദന്,നെഹ്രു......തുടങ്ങി അനവധി പേര്.
വിഷയമെന്തുമാകട്ടെ നല്ല പ്രസംഗം എനിക്ക് ഇന്നുമൊരു ഹരമാണ്.അത് രാഷ്ട്രീയമായാലും സാഹിത്യമായാലും എന്തിന് സുവിശേഷമായാല്പ്പോലും..
ഏറ്റവും ആകര്‍ഷിച്ചിട്ടുള്ള പ്രസംഗം നായനാരുടേതാണ്.കാര്യവും തമാശയും കേള്‍വിക്കാരോട് ഇടപഴകിയുമുള്ള ആ പ്രസംഗ വൈഭവം ഒന്നുവേറേ തന്നെ.മറ്റൊന്ന് എം.പി.മന്മഥന് സാറിന്റേതാണ് .ആ ഘനഗംഭീരമായ ശബ്ദവും വ്യക്തതയും വിശകലന രീതിയും അപാരം തന്നെ.
ഇന്നത്തെ പ്രാസംഗീകരില്‍ ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറെ ആകര്ഷിച്ചിട്ടുള്ളത് ഇവരുടെയാണ്..സുകുമാര്‍ അഴീക്കോട്,അബ്ദുള്‍ സമദ് സമദാനി,കെ.എന്‍ .രവീന്ദ്രനാഥ്,കെ.ഇ.എന്‍,.......
പി.ഡി.പി എന്ന പ്രസ്ഥാനത്തിന്റെ നിലനില്പ് മ് അദ്നിയുടെ വായിലെ നാവിന്റെ ബലത്തില്‍ മാത്രമായിരുന്നു.മ് അദ് നിയെക്കാള് ഭരണകൂടം പേടിച്ചത് മ് അദ് നിയുടെ നാവിനെയായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം.
ഈ അടുത്തകാലത്ത് കേട്ട ഒരു പ്രസംഗവും വല്ലാതെ ഇഷ്ടപ്പെട്ടു.ഏഴാച്ചേരി രാമചന്ദ്രന്റേത്..സംസാരത്തിന്റെ ഒഴുക്ക്,അടുത്തവാക്കിനോ വാചകത്തിനോ കാത്തുനിലക്കേണ്ടാത്ത സാഹിത്യം തുളുമ്പുന്ന ഒരു സുകുമാരകല.കേള്‍ക്കുക.....
ഇന്ന് വായിലെ നാക്ക് പലര്‍ക്കും ഒരു വരുമാനവും തൊഴിലുമാണ്.എന്തായാലും ആ കഴിവിനെ സ്തുതിക്കാതെ വയ്യ.
Subscribe to:
Post Comments (Atom)
3 അഭിപ്രായങ്ങൾ:
ചിലരുടെ പ്രസംഗം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണു.എന്നാൽ ചിലർ തുടങ്ങുമ്പോൾ പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ അതു ബോറാകുന്നു.പ്രസംഗവും ഒരു കലയാണു.നല്ല ലേഖനം
വാസ്തവം.
അതൊരു കല മാത്രമല്ല,ഒരു സിദ്ധി കൂടിയാണ്.
അഭിനന്ദിക്കാതിരിക്കാൻ വയ്യ.
പ്രസംഗം തീർച്ചയായും ഒരു കലയാണ്. നല്ല പ്രാസംഗികർ കലാകാരന്മാരും.പക്ഷെ പ്രസംഗത്തിനു മനുഷ്യ മനസ്സിലേക്കിറങ്ങിച്ചെല്ലാൻ ആത്മാർഥതയുടേയും ഉദ്ദേശ ശുദ്ധിയുടേയും പിൻബലം കൂടി ആവശ്യമാണ്.അതില്ലാത്ത പ്രസംഗം; എത്ര മധുരകോമളപദാവലികളാലലംകൃതമാണെങ്കിലും,എത്ര അനർഗ്ഗളമാണെങ്കിലും വെറും അധരവ്യായാമം മാത്രം.
Post a Comment