ലോകത്തിലെ സംഗീതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സ്വതന്ത്ര പ്രസ്ഥാനമായ just plain Folks ന്റെ 2009 ലെ ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ മുസിക് ഫോക്സ് അവാര്‍ഡിന് ബംഗാളി ആല്‍ബമായ"മിസികി മിസികി" നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു.ജെപീഫ് 55000ത്തോളം വരുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഗാനരചയിതാക്കള്‍,പ്രസാധകര്‍,റിക്കാര്‍ഡിംഗ് ആര്‍ട്ടിസ്റ്റുകള്‍ എന്നിങ്ങനെ ഈ രംഗത്തുള്ളവരുടെ ഒരു ഓണ്‍ലൈന്‍ കൂട്ടുകെട്ടാണ്.ഓരോ വര്‍ഷവും വിവിധ രംഗത്ത് ഗാനങ്ങള്‍ക്ക് ജേപീഫ് നല്‍കുന്ന അവാര്‍ഡ് ഗ്രാമ്മി,എമ്മി അവാര്‍ഡ്കള്‍ക്കൊപ്പം നില്‍കാവുന്നതായാണ് സംഗീതാസ്വാദകര്‍ കരുതുന്നത്.ഏറ്റവും വലിയ അവാര്‍ഡ് ജനകീയമാകണമെന്നില്ല ജനകീയമായ അവാര്‍ഡ് ഏറ്റവും വലുതും പ്രസിദ്ധവുമാകണമെന്നില്ല.പക്ഷേ ജെപീഫ് അവാര്‍ഡ് അഭിമാനമായി ലോകത്തിലെ സംഗീതാസ്വാദകര്‍ കരുതുന്നു.
മിസികി മിസികിയിലെ ജാജബോര്‍.....എന്ന ഗാനം ഇന്‍ഡ്യയിലെ എറ്റവും മികച്ച ഗാനമായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നുണ്ട്.
ഇവിടെ ഇത്തരമൊരു സാധ്യത മലയാളത്തിലും നമ്മുടെ കലാകാരന്മര്‍ക്കും ആസ്വാദകര്‍ക്കും ആലോചിക്കാവുന്നതാണേന്ന് തോന്നുന്നു.ലോകത്തുള്ള മലയാള സംഗീതാസ്വാദകരുടേയും കലാകാരന്മാരുടെയും ഒരു കൂട്ടുകെട്ട്. ആലോചിക്കുമ്പോള്‍ പോലും രസംതോന്നുന്നു..പുതിയ മേഖലകളും ആശയങ്ങളും ഇതില്‍ നിന്നും മുളയ്ക്കും.
ജാജബോര്‍ കേള്‍ക്കൂ...
Subscribe to:
Post Comments (Atom)
4 അഭിപ്രായങ്ങൾ:
പ്ലേയര്‍ പ്രവര്‍ത്തിക്കുന്നില്ല.ലിങ്ക് വഴി പോകൂ
THANKS FOR THE INFORMATION
നല്ല ഒരു വാർത്ത. പോസ്റ്റിനു നന്ദി
മനോഹരമായ ഈണങ്ങള്‍....ഒത്തിരി നന്ദി. ഈ വാര്‍ത്തയ്ക്കും ലിങ്കിനും
Post a Comment