Pages

Wednesday, August 5, 2009

രാമായണം ആര്‍ക്കും സ്വന്തമല്ല

രാമായണ കഥ ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ?ഇത്രയേറെ കഥാപാത്രങ്ങളുംഫിക്ഷനും ആക്ഷനും നിറഞ്ഞ ഒരു സാഹിത്യ സൃഷ്ടിയും ഭൂലോകത്തുണ്ടാകില്ല.പത്തുതലയുള്ള രാവണനും പറക്കുന്ന കുരങ്ങനും ഇന്നോളമുള്ള ഒരു സാഹിത്യത്തിലേയും കഥാകാരന്റെ സങ്കല്‍പ്പത്തില്‍ വന്നിട്ടില്ല..വനവാസകാലവും,സേതുബന്ധനവും രാമരാവണയുദ്ധവും ത്രസിപ്പിക്കുന്നതുംഭാവനയുടെ അപാരതയിലേക്ക്‌ നിശ്ചയമായും നമ്മളെ എത്തിക്കുന്നതുമാണ്‌.
ഒരു ലോകോത്തര ക്ലാസ്സിക്കുകളും രാമായണത്തിനു പകരം നില്‍ക്കില്ല.ഇത്രത്തോളം സമഗ്രതയും കെട്ടുറപ്പും ആദ്യാവസാനം സൂക്ഷിച്ച ഒരു കൃതിയുണ്ടോ?സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികള്‍ അത്ഭുതത്തോടെയേ കാണാനാകൂ. മകനെ കാണാതെയായിരിക്കും ദശരഥന്റെ അന്ത്യം എന്ന് നിശ്ചയിക്കപ്പെട്ടതായിരുന്നു.ഇതൊരു വൃദ്ധദമ്പതികളുടെ ശാപവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇങ്ങനെ കഥയുടെ പുരോഗതി പരസ്പരബന്ധിതമാണ്‌.ഇത്തരത്തില്‍ രംഗങ്ങളെ പരസ്പരം ഇഴമുറിയാതെ കോര്‍ത്തിണക്കി രൂപപ്പെടുത്താന്‍ കഥാകാരന്‍ കാണിച്ച പാടവം ഏതു വിശ്വസാഹിത്യകൃതിയില്‍ കാണും.?
എന്നിട്ടും വിശ്വസാഹിത്യത്തില്‍ രാമായണത്തിന്റെ സ്ഥാനം എവിടെ നില്‍കുന്നു എന്നു കാണുമ്പോള്‍ വിഷമം തോന്നും
ഇത്‌ പ്രധാനമായും രാമായണം ഹിന്ദുവുശ്വാസികളുടെ പുണ്യ ഗ്രന്ഥമായി പരിഗണിച്ചുപോന്നു എന്നതിനാലാണ്‌.മറ്റൊന്ന് സംസ്കൃതത്തിന്റെ പ്രചാരക്കുറവും.
രാമായണം ഇംഗ്ലീഷിലോ,ലാറ്റിനിലോ രചിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നത്‌ ലോകോത്തരക്ലാസീക്കായേനേ.ഇന്‍ഡ്യാക്കാര്‍ വളരേ ബഹുമാനത്തോടെയും ഭവ്യതയോടെയും കൊണ്ടുനടന്നേനേ.ഒരു നോബല്‍സമ്മാനവും അടിച്ചെടുത്തേനേ.
സത്യത്തില്‍ രാമായണവും ഹിന്ദുമതവും തമ്മില്‍ ഒരു ബന്ധവുമില്ല.രാമായണം രചിച്ച കാലയളവില്‍ ഭാരതത്തില്‍ ഒരു മതവും രൂപപ്പെട്ടിരുന്നില്ല.ഭാരതീയസംസ്കാരത്തിന്റെ സംഭാവനകളില്‍ ഒന്നു മാത്രമാണ്‌ രാമായണം.അത്‌ ഹിന്ദു സംസ്കാരവുമല്ല.പിന്നീട്‌ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ രാമായണത്തെ സ്വന്തമാക്കുകയായിരുന്നു.ഇതുമൂലം സാര്‍വദേശീയതലത്തില്‍ ഒരു വിശ്വസാഹിത്യകൃതി എന്ന നിലയില്‍ ലഭിക്കേണ്ട അംഗീകാരം കിട്ടാതെപോയി.രാമായണം ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടേയും സ്വത്താണ്‌.ഒരു മതത്തിനും രാമായണം സ്വന്തമല്ല.ഒരു മതത്തിന്റേയും പുണ്യഗ്രന്ഥമല്ല.
എഴുത്തച്ഛന്റെ രാമായണംകിളിപ്പാട്ട്‌ മലയാളഭാഷയുടെ ഖ നിയാണ്‌.പതിനായിരക്കണക്കിന്‌ പദങ്ങളുടെ നിധിയാണത്‌.
രാമായണംകിളിപ്പാട്ട്‌ പഠിക്കാതെ ഒരു മലായള പഠനവും പൂര്‍ത്തിയാകില്ല.മിക്ക മലയാളസാഹിത്യകാരന്മാര്‍ക്കും പ്രചോദനവും ഭാവനയും സര്‍ഗാത്മകതയും സമ്മാനിച്ചത്‌ രാമായണം കിളപ്പാട്ടാണ്‌.
കവിതചൊല്ലലിന്റെ ശൈലി താന്‍ പഠിച്ചത്‌ മുത്തശ്ശിയുടെ രാമായണം ചൊല്ലല്‍ കേട്ടിട്ടാണെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞിട്ടുണ്ടല്ലോ.മന്ത്രി സുധാകരനും രാമായണ പണ്ഡിതനാണ്‌.മുത്തശ്ശിയില്‍ നിന്നാണ്‌ സുധാകരനും രാമായണം ഹൃദിസ്ഥമാക്കുന്നത്‌.
വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ ഭാവനയും സര്‍ഗ്ഗാത്മകതയും എന്തിന്‌ സ്വഭാവരൂപീകരണത്തിനുവരെ രാമായണകഥ സഹായിക്കും.ജാതിമതവ്യത്യാസമില്ലാതെ രാമായണം ഓരോ മലയാളിയും പഠിക്കേണ്ടേ?അത്തരത്തില്‍ ഒരു മതനിരപേക്ഷപ്രവര്‍ത്തനം ഉണ്ടാകണം.കര്‍ക്കിടകത്തില്‍ ബൈബിള്‍ വായിക്കാന്‍ ഒരു കൃസ്തീയ വിഭാഗത്തിന്റെ ആഹ്വാനം ബാലിശമെന്നേ പറയാനുള്ളൂ.
രാമായണം ഒരു മതവിഭാഗത്തിനുമെതിരല്ല.ഹാരീപോട്ടര്‍ കഥപോലെ ചാള്‍സ്‌ ഡിക്കന്‍സ്‌ കഥപോലെ ഒരു ഫിക്ഷന്‍ കഥപോലെ രാമായണത്തെ കണ്ടാല്‍ ഈ അയിത്തം അവസാനിക്കും.

ഒരു രാമായണം ക്വിസ്സ്‌ താഴെ

18 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ said...

ഞാന്‍ ഒരു രാമായണ പണ്ഡിതനല്ല.ഇത്‌ ആധികാരികമായ വിലയിരുത്തലാണെന്ന അഭിപ്രായവുമില്ല.പക്ഷെ മലയാളത്തെ സ്നേഹിക്കുന്നു...അതിനാല്‍ മനസ്സില്‍ വന്നത്‌ കുറിച്ചു എന്നുമാത്രം

Anonymous said...

രാമായണം മാത്രമല്ല, മഹാഭാരതവും ഭഗവത്‌ ഗീതയും ഒക്കെ മാത്രം കൊണ്ടല്ല ഹിന്ദു സംസ്കാരം ഉണ്ടായിട്ടുള്ളത്.. ഇവ എഴുതിയത് തന്നെ വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്.. മതം എന്ന് വിളിക്കാന്‍ മാത്രം ചെറുതല്ല വിവിധ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ചിന്തകളുടെയും വേദാന്തങ്ങളുടെയും ആകെത്തുകയായ ഹൈന്ദവ സംസ്കാരം എന്നത്.. അതിനെ വിശേഷിപ്പിക്കുക തന്നെ വിഷമകരമാണ്..

പിന്നെ, ""ഹിന്ദു വര്‍ഗ്ഗീയവാദികള്‍ രാമായണത്തെ സ്വന്തമാക്കുകയായിരുന്നു"" എന്നത് മനസ്സിലായില്ല.... രാമായണത്തെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം അത് സ്വന്തമാണ്.. അതിനെ കൂടുതല്‍ പ്രചരിപ്പിക്കുന്നവര്‍ വര്‍ഗ്ഗീയവാദികള്‍ ആകുന്നതെങ്ങനെ?? ഇഷ്ടപ്പെടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും സ്വന്തമല്ലെങ്കില്‍ പിന്നെ ആരുടെ സ്വത്താണ് രാമായണം??

Ezhuthukari said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

എന്തിനാ രാമായണം ആരുടേയെങ്കിലും സ്വന്തമാവുന്നതു്? അതു വായിക്കുന്ന ഇഷ്ടപ്പെടുന്ന എല്ലാവരുടേയും സ്വന്തം തന്നെ അല്ലേ അതു്?

Anonymous said...

ചുമ്മാ ഇരുന്ന മണി ഒന്നു മതേതര പുരോഗമനക്കാരന്‍ ആകാന്‍ നോക്കി എന്നല്ലാതെ ഈ എഴുത്തിനെക്കുറിച്ച് എന്തു പറയാന്‍. വെറുതെ രാമായണം നല്ലതാണ് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞാല്‍ “ഹിന്ദു വര്‍ഗ്ഗീയവാദി“ എന്ന മുദ്ര കിട്ടും മണി ഷാരത്തിനു നന്നായി അറിയാം.

കഷ്ടം കപടത തന്നെ എല്ലായിടത്തും

മണിഷാരത്ത്‌ said...

സത,എഴുത്തുകാരി...

1964 ലാണ്‌ ശ്രീ.വെട്ടം മാണിയുടെ 'പുരാണിക്‌ എന്‍സൈക്ലോപീഡിയ "പുറത്തു വരുന്നത്‌.അതിനുശേഷം പുരാണങ്ങളെ സംബന്ധിച്ച്‌ കൃസ്ത്യാനികളുടേത്തായ ഒരു കൃതിയും പുറത്തുവന്നിട്ടില്ലന്നു കാണാം.അതെന്താണ്‌?
എന്‍സൈക്ലോപീഡിയക്ക്‌ പുത്തേഴത്ത്‌ രാമമേനോന്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ പറയുന്നു.
"ഹിന്ദുക്കളുടെ പുരാണങ്ങളാകുന്ന പാലാഴിയെ മഥനം നടത്താനും അതിന്റെ അടിയില്‍ കിടക്കുന്ന അമൃതത്തെ ആപത്തുകൂടാതെ പുറത്തെടുക്കാനും പരസ്യമായി പ്രദര്‍ശിപ്പിക്കാനും പ്രയത്നപ്പെട്ടിട്ടുള്ളവരെല്ലാം ഏതുകാലത്തും-കേരളത്തെ സംബന്ധിച്ച്‌ ഏതായാലും--പ്രയത്നശീലരും പ്രതിഭശാലികളുമായ ക്രിസ്ത്യാനിസഹൃദയന്മാരാണെന്നുള്ളത്‌ സിവിദിതമാണ്‌.ഒരു ഹിന്ദുവും ദുഷ്കരവും ദുര്‍ഘടപൂര്‍ണ്ണവുമായ ആ പ്രകൃഷ്ടപ്രവൃത്തിക്ക്‌,അലസതയായാലും അനഭിജ്ഞതയായാലും മുതിര്‍ന്നു കണ്ടിട്ടില്ല.മലയാളത്തിലെ ആദ്യ നി ഘണ്ടുവും നിരുക്തവും വ്യാകരണവും എല്ലാം തന്നെ ക്രൈസ്തവ പണ്ഡിതന്മാരുടെ പരിശ്രമഫലമായിട്ടുണ്ടായിട്ടുള്ളതണ്‌.ശ്രീ.ഒ.എം.ചെറിയാന്റെ സുപ്രസിദ്ധമായ 'ഹൈന്ദവധര്‍മ്മസുധാകാരം" ആദരാധിശയത്തോടുകൂടിയാണ്‌ എല്ലാ ഹിന്ദുക്കളും അംഗീകരിച്ചിട്ടുള്ളത്‌.'പുരാണ നിഘണ്ടു"എന്ന പേരില്‍ ഒരു പ്രഥമ ഗ്രന്ഥം നിര്‍മ്മിച്ചിട്ടുള്ള പോലോ പോളും ഹിന്ദു പുരാണാദികളില്‍ നിഷ്ണാതരായിരുന്ന ക്രിസ്ത്യന്‍ സംസ്കൃതാശയന്മാരുടെ പരമ്പരയില്‍പെടുന്നു.അവരെ പിന്തുടര്‍ന്നാണ്‌ ശ്രീമാന്‍ മാണിയും തന്റെ പുരാണഗവേഷണപരിശ്രമങ്ങളെ തുടര്‍ന്നുപോന്നിട്ടുള്ളത്‌......."
70 കള്‍ക്ക്‌ മുന്‍പ്‌ ഈ പുരാണങ്ങള്‍ എല്ലാവരും പഠിക്കുകയും വിലയിരുത്തുകയും ,അത്‌ ജാതിമത ഭേദമില്ലാതെ,ചെയ്തപ്പോള്‍ പിന്നീടൊന്നും ഇത്തരത്തില്‍ ഒരു ശ്രമം ഇതര വിഭാഗങ്ങളില്‍ നിന്നും ഉണ്ടാകാത്തത്‌ ഇവരില്‍ പ്രഗത്ഭരോ പണ്ഡിതരോ ഇല്ലാത്തതുകോണ്ടല്ല.പിന്നെന്താണുകാരണം?എല്ലാരംഗത്തും ഉണ്ടായ ചേരിതിരിവുതന്നെയാണു്‌ കാരണം.
പിന്നെ പണ്ട്‌ മലബാറില്‍ താമസിച്ചുകോണ്ടിരുന്നവരെ മലബാറികള്‍ എന്നു വിളിച്ചപോലെയേ സിന്ധുനദിയുടെ തീരത്തുതാമസിച്ചിരുന്നവരെ പിന്നീട്‌ ഹിന്ദു എന്ന് വിളിച്ചതും.ഇന്നും കേരളീയരെ മലബാറി എന്നു പല വടക്കേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും വിളിക്കുന്നുണ്ട്‌.അതുകോണ്ട്‌ ഭാരതീയസംസ്കാരത്തെ ഹിന്ദുസംസ്കാരം എന്നുവിളിക്കുന്നതിനുള്ളഗൂഢ ഉദ്ദേശം എല്ലവര്‍ക്കും അറിയാം.
പ്രതികരണങ്ങള്‍ക്ക്‌ നന്ദി

Anonymous said...

മണിഷാരത്ത്,

താങ്കള്‍ എന്തെല്ലാം ആണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെങ്കിലും, സാധാരണ ചില ഇടതു ബുജികള്‍, ലോകത്തില്‍ സൂര്യന് താഴെ ഉള്ള എല്ലാം തങ്ങള്‍ ഉള്ളത് കൊണ്ടാണ് നിലനില്‍ക്കുന്നതെന്നും, തങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാവരും വെറും ചൂഷകന്മാരാണ് എന്നും സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ എന്തെക്കെയോ ഭാവിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നുന്നു..

"""ഹിന്ദുക്കളുടെ പുരാണങ്ങളാകുന്ന പാലാഴിയെ മഥനം നടത്താനും അതിന്റെ അടിയില്‍ കിടക്കുന്ന അമൃതത്തെ ആപത്തുകൂടാതെ പുറത്തെടുക്കാനും പരസ്യമായി പ്രദര്‍ശിപ്പിക്കാനും പ്രയത്നപ്പെട്ടിട്ടുള്ളവരെല്ലാം"""---കൃസ്ത്യാനികള്‍ ആണെന്ന് സമ്മതിക്കണോ?? ശരി സമ്മതിക്കുന്നു...

"""മലയാളത്തിലെ ആദ്യ നിഘണ്ടുവും നിരുക്തവും വ്യാകരണവും എല്ലാം തന്നെ ക്രൈസ്തവ പണ്ഡിതന്മാരുടെ പരിശ്രമഫലമായിട്ടുണ്ടായിട്ടുള്ളതണ്‌"""" ഇതൊക്കെ സമ്മതിക്കില്ല എന്ന് ഹിന്ദു തീവ്രവാദികള്‍ താങ്കളുടെ നാട്ടില്‍ വിളംബരം ചെയ്തിരുന്നോ??

""""മലബാറില്‍ താമസിച്ചുകോണ്ടിരുന്നവരെ മലബാറികള്‍ എന്നു വിളിച്ചപോലെയേ സിന്ധുനദിയുടെ തീരത്തുതാമസിച്ചിരുന്നവരെ പിന്നീട്‌ ഹിന്ദു എന്ന് വിളിച്ചതും"""" അങ്ങനയെ വിളിക്കാവൂ എന്നാണല്ലോ ഹിന്ദു തീവ്രവാദികള്‍("??") തന്നെ പറയുന്നത്?? പിന്നെ എന്താണ് ഹേ 'പ്രശ്നം'??

""""ഭാരതീയസംസ്കാരത്തെ ഹിന്ദുസംസ്കാരം എന്നുവിളിക്കുന്നതിനുള്ളഗൂഢ ഉദ്ദേശം എല്ലവര്‍ക്കും അറിയാം""" ഇതൊക്കെ അറിയാവുന്ന സ്ഥിതിക്ക് താങ്കള്‍ ഭാരതീയസംസ്കാരത്തെ മുഗള്‍ സംസ്കാരം എന്നോ പാതിരി സംസ്കാരം എന്നോ വിളിച്ചോളൂ.. വിളിക്കുന്നതില്‍ പോലും 'ഹിന്ദു' എന്നാ പദം കാണാതിരുന്നാല്‍ പോരെ??

രാമായണവും ഭഗവത്‌ ഗീതയും ഒക്കെ സര്‍ക്കാരിലോട്ടു കണ്ടു കെട്ടുകയാണെങ്കില്‍ 'തീവ്രവാദി' ബന്ധം അവസാനിപ്പിച്ചു മനസ്സമാധാനത്തോടെ താങ്കള്‍ക്കു വായിക്കാന്‍ സാധിച്ചേക്കും.. അതിനുള്ള ശ്രമമാകട്ടെ..ഇനി മുതല്‍...

ബാബുരാജ് said...

ആകെ ചുറ്റായല്ലോ മണി മാഷേ!
ഹാരിപോട്ടറും ഡിക്കന്സും പോലെ തന്നെ രാമായണം വായിക്കണോ?

പാവത്താൻ said...

മാപ്പിള രാമായണത്തെപ്പറ്റി വായിച്ചു കാണുമല്ലോ...
മന്ത്രി സുധാകരന്‍ രാമായണ പണ്ഡിതനോ..ഹെന്റമ്മേ.
കര്‍ക്കിടകമല്ലേ വിവാദങ്ങളില്‍ പെടാതെ ഞാനിരുന്ന് രാമായണം വായിക്കട്ടെ.....

Anonymous said...

ഹ ഹ ഹ ആകെ ചുറ്റിയല്ലോ മണി സാറേ... രാമായണം ഹിന്ദുക്കളുടെ മാത്രമല്ല എന്ന മതേതര വാക്യം പറഞ്ഞു തീരുന്നതിനു മുന്‍പുതന്നെ മതം തിരിച്ചുള്ള കണക്കാണല്ലോ പറഞ്ഞിരിക്കുന്നത്.

“അതിനുശേഷം പുരാണങ്ങളെ സംബന്ധിച്ച്‌ കൃസ്ത്യാനികളുടേത്തായ ഒരു കൃതിയും പുറത്തുവന്നിട്ടില്ലന്നു കാണാം.അതെന്താണ്‌?“

കേരളത്തിലെ ക്രിസ്ത്യാനികളെല്ലാം ഹിന്ദുക്കളായിപ്പോയിക്കാം..

ബഷീർ said...

രാമന്റെ ദു:ഖം :)

ബഷീർ said...

പറയാൻ വിട്ടു. ലേഖനം കൊള്ളാ‍ാം

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കര്‍ക്കിടക മാസം രാമായണമാസം ആയി ആഘോഷിക്കാന്‍ വിശാലഹിന്ദു സമ്മേളനത്തില്‍ ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്താ സമയത്ത് ഏതാണ്ട് ഇതേപോലെ ഉള്ള നിലപാടുകളായിരുന്നു കേരളം മുഴുവന്‍.. വീടുകള്‍ തോറും രാമായണം വിതരണവും രാമായണ പാരായണ ക്ലാസ്സുകളുമായി ഈയുള്ളവനും നടന്നിട്ടുണ്ട്. (ഒരു സംഘടനയുടേയും പേരിലല്ല) .ഇന്ന് രാമായണമാസം ആഘോഷിക്കാന്‍ ചാനലുകളും മീഡിയകളും തിരക്കിലാണ്..നല്ലത്..പിന്നെ ആരും ഒന്നും സ്വന്തമാകിയതല്ല..മറിച്ച് എല്ലാം എല്ലാവരുടേയും സ്വന്തമാണ്..ആരും പ്രചരിപ്പിക്കാതെ, പ്രത്യേകിച്ചും ഹിന്ദു എന്നാല്‍ വെറുക്കപ്പെടേണ്ട പദമാണ് എന്ന് പ്രച്ചരിപ്പികാന്‍ ചരിത്രത്തെ പോലും വളച്ചൊടിച്ചു മൂന്നാംകിട രാഷ്ട്രീയ നിലപാടുകള്‍ ഉള്ള പ്രസ്ഥാനങ്ങള്‍ ഉള്ള നമ്മുടെ ഈ കൊച്ചു കേരളത്തില്‍ , രാമായണമാസം ഇത്രയെങ്കിലും ശ്രദ്ധിക്കുന്ന ഒന്നാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞത് ഒരു നേട്ടം തന്നെയാണ്...ഇവര്‍ അത് ചെയ്തില്ലെങ്കില്‍ വേറെ ആര് അത് ചെയ്യും സുഹൃത്തേ ? മതേതരം എന്നാല്‍ ഹിന്ദുവിരുദ്ധം അല്ലേ ചിലര്‍ക്കെങ്കിലും ..

വെറുതെ...ചുമ്മാ...

എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സന്ദര്‍ഭം ഉണ്ട് വാല്മീകി രാമായണത്തില്‍..
സീതാ ദേവിയെ തേടി സുഗ്രീവാദികളുടെ അടുത്തെത്തിയ രാമലക്ഷമണന്മാര്‍ക്ക് മുന്നില്‍ തങ്ങള്‍ക്കു കിട്ടിയ ആഭരണങ്ങള്‍ വാനര സേനകള്‍ പ്രദര്‍ശിപ്പിച്ചു. അത് ദേവിയുടേതാണോ എന്ന് പരിശോധിക്കാന്‍ പറഞ്ഞു.. ആഭരണങ്ങളുടെ ദര്‍ശനമാത്രയില്‍ രാമന്റെ കണ്ണുകള്‍ സജലങ്ങളായി ..കാഴ്ച മങ്ങി ..ലക്ഷ്മണനോട്‌ പരിശോധിക്കാന്‍ പറഞ്ഞു..,ലക്ഷ്മണന്‍ പറഞ്ഞു
"നാഹം ജനാമി കേയൂരേ നാഹം ജന്മി കുണ്ഡലേ
നൂപുരേ ത്വഭിജനാമി നിത്യം പാദാഭി വന്ദനാല്‍ "
"ഈ മാലകളും കമ്മലും ഒന്നും സീതാദേവിയുടെയാണോ എന്ന് എനിക്കറിയില്ല..പക്ഷെ ഈ പാദസരം ഏട്ടത്തിയുടെ തന്നെ..കാരണം എന്നും ആ പാദങ്ങള്‍ തൊട്ടു നമസ്കരിക്കുമ്പോള്‍ ഞാന്‍ അത് കണ്ടിട്ടുണ്ട് " -

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്തിനാ രാമായണം ആരുടേയെങ്കിലും സ്വന്തമാവുന്നതു്? അതു വായിക്കുന്ന ഇഷ്ടപ്പെടുന്ന എല്ലാവരുടേയും സ്വന്തം തന്നെ അല്ലേ അതു്?..Undersigned

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഭാരതത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന ഇതിഹാസങ്ങളില്‍ ഒന്നായ രാമായണത്തിന്റെ പ്രസക്തി ഏറിവരികയാണ്.ദയവായി ഇത് ഒരു വിവാദവിഷയമാക്കാതിരിക്കുക.
ആശംസകള്‍....

നാട്ടുകാരന്‍ said...

"കര്‍ക്കിടകത്തില്‍ ബൈബിള്‍ വായിക്കാന്‍ ഒരു കൃസ്തീയ വിഭാഗത്തിന്റെ ആഹ്വാനം ബാലിശമെന്നേ പറയാനുള്ളൂ."

ആരോട് പറയാന്‍ ..........
ഈ മതങ്ങളുടെ ഓരോ കോമാളിത്തരങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍ !

മണിഷാരത്ത്‌ said...

പ്രതികരണങ്ങള്‍ക്ക്‌ നന്ദി

Anonymous said...

@നാട്ടുകാരന്‍

athu hindukkalodulla bahumaana soochakamaayittaanu avar cheyyunnathu allaathe vere enthenkilum udheshathoda alla .
athu poornamaayum bharatha sabhayaanu .
hyndava aachaarangalumaayittu izhuki chernnaanu keralathile christians jeevikkunnathu.

Recent Posts

ജാലകം