ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ തേക്ക് വളര്‍ന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം മാറുമായിരുന്നോ?സന്ദേഹമുണ്ട്.ഇത് നിലമ്പൂരിലെ ഒരു വെടിക്കെട്ട് യാത്രയുടെ അവസാനം മനസ്സിലുദിച്ചതാണ്.നിലമ്പൂരും തേക്കും ജനങ്ങളും കൃഷിയും വ്യവസായവും എല്ലാമെല്ലാം തേക്കെന്ന ആ അത്ഭുതവൃക്ഷവുമായി അത്ര ബന്ധപ്പെട്ടിരിക്കുന്നു.നിലമ്പൂരിലെ കാറ്റിനും വെള്ളത്തിനും തേകിന്‍പൂവിന്റെ മണമുണ്ട്.വനംകൊള്ളക്കും ആനവേട്ടക്കും കുപ്രസിദ്ധമായിരുന്ന ഒരു ഗതകാലം ഉണ്ടായിരുന്നിരിക്കാം പക്ഷേ ഇന്നത് ചരിത്രം മാത്രമാണ്..
ഷൊര്‍ണൂരില്‍നിന്നും നിലമ്പൂരിലേക്കുള്ള തീവണ്ടിയാത്രയില്‍പോലും എന്തെന്നില്ലാത്ത ഒരു പ്രത്യേകത അനുഭവപ്പ്പെട്ടു.യാത്രയിലുടനീളം പാതക്കിരുവശവുമുള്ള തേക്കുമരങ്ങളോട് കുശലം പറഞ്ഞേപോകാനാകൂ.തെക്കിന്‍ കാടല്ലങ്കിലും പാളത്തിനിരുവശവും നട്ടുപിടിപ്പിച്ചിരിക്കുന്ന തേക്കുമരങ്ങള്‍ നമ്മോടുപറയുന്നത് ഒരു നാടിന്റെ ചരിത്രം തിരുത്തികുറിച്ചതിന്റെ കഥയാണ്.തീവണ്ടിയില്‍ തട്ടമിട്ട സ്ത്രീകളും തലേക്കെട്ട് കെട്ടിയവരും സന്യാസിയും തമിഴനും പള്ളീലച്ചനും ഉണ്ടായത് യാദൃശ്ചികമല്ല.ഈ വണ്ടി ഇന്ത്യന്‍ ദേശീയതയുടെ പ്രതീമാണെന്ന് ഞാന്‍ ധരിച്ചുപോയത് തെറ്റല്ലന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
ഈ തീവണ്ടിപ്പാത കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാതയാണ്.തേക്ക് എന്ന മരത്തിന്റെ സുഭിക്ഷതയാണ് സായിപ്പിന് നിലമ്പൂരില്‍ തീവണ്ടിപ്പാത ഉണാക്കാനുണ്ടായ ചേതോവികാരം.ഈ മരമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ പിന്നേയും ഏറെക്കാലം തീവണ്ടിക്കുവേണ്ടി കാത്തിരിക്കേണ്ടിവന്നേനേ കേരളീയര്‍ക്ക്.
ലോകത്തിലെ ആദ്യത്തെ തേക്കുപ്ലാന്റേഷനും നിലമ്പൂരില്‍ തന്നെയാണ്.1846ല്‍ കനോളിസായിപ്പാണ് നിയമ്പൂരില്‍ ആദ്യമായി തേക്കുനട്ടുപിടിപ്പിക്കുന്നത്.1943ല്‍ ഈ തോട്ടത്തില്‍ നിന്നും ഒമ്പത് ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കി.ഇപ്പോള്‍ അഞ്ച് ഏക്കറോളം തോട്ടം ചരിത്രപരവും ഗവ്വേഷണപരവുമായ ആവശ്യങ്ങള്‍ക്ക് സംരക്ഷിച്ചുപോരുന്നു.ഇതില്‍ ഇപ്പോള്‍ 117 മരങ്ങളുണ്ട്.ചാലിയാര്‍ പുഴയുടെ തീരത്തെ ഈ കനോളിപ്ലോട്ട് കാണേണ്ടതുതന്നെയാണ്.കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് ഇവിടെയുള്ളത്.നിലമ്പൂരില്‍നിന്നും ചാലിയാര്‍ പുഴക്ക് കുറുകെ ഉണ്ടാക്കിയിട്ടുള്ള തൂക്കുപാലം വഴിവേണം മറുകരയെത്താന്‍.വളരേമനോഹരമായി ഇത് സംരക്ഷിച്ചിട്ടുണ്ട്.
തേക്ക് മ്യുസിയം,ആനപിടുത്തകേന്ദ്രം, എന്നിങ്ങനെ ഏറെ കാണാനുണ്ടെങ്കിലും മറ്റൊരുവേളയിലേക്ക് മാറ്റിവച്ച് മടങ്ങേണ്ടിവന്നു.
മടങ്ങുമ്പോള്‍ എന്റെ ചിന്തയില്‍ വന്നതാണ് ഈ കുറിപ്പിന്റെ ആദ്യം കൊടുത്തത്,..
മടങ്ങുമ്പോള്‍ എന്റെ ചിന്തയില്‍ വന്നതാണ് ഈ കുറിപ്പിന്റെ ആദ്യം കൊടുത്തത്,..