Pages

Sunday, August 9, 2009

മറ്റൊരു സൈറ്റിലെ ചിത്രത്തെ കൊണ്ടുവരാം

ഇത്‌ ഒരു സാങ്കേതികവിദഗ്ദന്റെ കുറിപ്പല്ല.അനുഭവമാണ്‌ ഗുരു എന്നു കേട്ടിട്ടില്ലേ.അങ്ങിനെ സ്വന്തം അനുഭവത്തില്‍ നിന്ന് കണ്ടുപിടിച്ചതാണ്‌.ഇത്‌ പുതിയകണ്ടുപിടുത്തമൊന്നുമല്ലായിരിക്കും.
ഇവിടെ പറയുന്നത്‌ മറ്റൊരു സൈറ്റിലുള്ള ഒരു ചിത്രത്തെ സ്വന്തം സൈറ്റില്‍ കൊണ്ടുവരാനുള്ള വിദ്യയാണ്‌.നോക്കാം
ഇത്‌ കേരളാമാട്രിമോണി യുടെ സൈറ്റാണ്‌ .

ഇതിലെ ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രം ഈ ബ്ലോഗിലെത്തിക്കണം.ഇപ്രകാരം ചെയ്യാം
ആദ്യമായി കഴ്സര്‍ ചിത്രത്തിനുമുകളിലാക്കുക.ഇനി വലത്‌ ക്ലിക്ക്‌ ചെയ്യുക.തുറന്നുവരുന്ന ജാലകത്തില്‍ properties ക്ലിക്കുക.
ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ ഇമേജിനുനേരേയുള്ള URL കോപ്പിചെയ്ത്‌ ഒരു നോട്ട്‌ പാഡിലേക്ക്‌ പേസ്റ്റ്‌ ചെയ്യുക

ഇനി ഈ ചിത്രം നമ്മുടെ ബ്ലോഗിലേക്ക്‌ കോണ്ടുവരാം.അതിന്‌ താഴെ പറയുന്ന HTML കോഡ്‌ ഉപയോഗിക്കാം



ഫയര്‍ഫൊക്സിലാണെങ്കില്‍ style img src= എന്ന് വേണം
ഇവിടെ കോമക്കകത്ത്‌ ചിത്രത്തിന്റെ url കൊടുക്കുക.
ഇനി ഈ കോഡ്‌ edit posts എടുത്ത്‌ html എടുത്ത്‌ ആവശ്യമുള്ളിടത്ത്‌ പേസ്റ്റ്‌ ചെയ്യുക..save ചെയ്യുക.
ഇപ്പോള്‍ ചിത്രം നമ്മുടെ ബ്ലോഗിലെത്തിയിട്ടുണ്ടാകും.ചിത്രത്തിന്റെ വലിപ്പം width,height എന്നീ ആട്രിബ്യുട്ടുകളുപയോഗിച്ച്‌ വ്യത്യാസപ്പെടുത്താം.
ഇനി ഈ ചിത്രത്തില്‍ ക്ലിക്കുമ്പോള്‍ അതിന്റെ സൈറ്റിലെത്താന്‍ താഴെ പറയുന്ന കോഡ്‌ ഉപയോഗിക്കാം



ഇപ്പോള്‍ ചിത്രത്തെ ക്ലിക്ക്‌ ചെയ്താല്‍ ആ സൈറ്റിലേക്ക്‌ ചെല്ലാം.സൈറ്റിന്റെ url കിട്ടാന്‍ ആ സൈറ്റ്‌ ഓപ്പണ്‍ ചെയ്ത്‌ address ബാറില്‍ കാണുന്നത്‌ കോപ്പി ചെയ്താല്‍ മതിയാകും.
പരീക്ഷിച്ച്‌ നോക്കൂ.
താഴത്തെ ചിത്രം അങ്ങിനെ കോണ്ടുവന്നതാണ്‌

14 അഭിപ്രായങ്ങൾ:

anoopkothanalloor said...

kollam maashe nalla kuripp

ചാണക്യന്‍ said...

കൊള്ളാമല്ലോ..പരീക്ഷിച്ച് നോക്കട്ടെ...

നാട്ടുകാരന്‍ said...

തികച്ചും ഉപയോഗപ്രദം !

Unknown said...

ithu risk aanu... pandu SEBI (Securities and Exchange Board of India) yude website-l asheela chithrangal vanna kaaryam ormayundallo... athinu kaaranamaayathum ithupole external resource link cheythathaanu.

Risk: ningal innu kodukkunna link ingane http://server.com/file.jpg. ippol athilullathu oru poovinte padamaanennu karuthuka. naale server.com-nte admin vannu athe peril oru vasamketta padam vachaal, athum ningade blogil kaanikkum.

So, better practice, external resource link cheyyathirikkuka.. :)

മണിഷാരത്ത്‌ said...

സന്തോഷ്‌ പറഞ്ഞത്‌ ശരിയാണ്‌.വിശ്വാസമുള്ള സൈറ്റില്‍ നീന്നേ ഇപ്രകാരം ലിങ്ക്‌ കോടുക്കാവൂ..ലിങ്ക്‌ കോടുത്ത സൈറ്റിലെ ചിത്രം മാറിയാല്‍ നമ്മുടെ ബ്ലോഗിലെ ചിത്രവും മാറും.അത്‌ ഓര്‍ത്തിരിക്കണം..നന്ദി

അരുണ്‍ കരിമുട്ടം said...

ഇങനെ വെറെ ലിങ്ക് കൊടുക്കുന്നതിനു പകരം, ആ ഇമേജിനെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ഇമേജ് എന്ന് ഭാഗം ഉപയോഗിച്ച് സേവ് ചെയ്യുക.എന്നിട്ട് ആ പടം ഉപയോഗിക്കുക:)

വയനാടന്‍ said...

അരുൺ പറഞ്ഞതു തന്നെയാകും നല്ലതു. എന്തായാലും ഇതിലുള്ള്‌ രിസ്ക്‌ മനസ്സിലാക്കാൻ പറ്റി. പോസ്റ്റിനു നന്ദി

മണിഷാരത്ത്‌ said...

സന്തോഷ്‌ പറഞ്ഞതിനെപറ്റി എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായം ഇതാണ്‌.ചിത്രത്തിന്റെ url ഒരു യൂണീക്ക്‌ ആണ്‌.അത്‌ ആ ചിത്രത്തിനുമാത്രമേ ഉണ്ടാകൂ.പിന്നീട്‌ വേറേ ചിത്രം സെര്‍വറില്‍ ചേര്‍ത്താല്‍ അതിന്റെ urlമറ്റോന്നായിരിക്കും.അതുകൊണ്ട്‌ ചിത്രം മാറ്റിയാല്‍ കിട്ടില്ലന്നേ ഉള്ളൂ.മറ്റ്‌ യാതൊരു പ്രശ്നവുമില്ലന്നാണ്‌.അതാണ്‌ ശരിയെന്ന് എനിക്കും തോന്നുന്നു.ശരിയാണോ?
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

Areekkodan | അരീക്കോടന്‍ said...

ഉപയോഗപ്രദം !പരീക്ഷിച്ച് നോക്കട്ടെ...

Unknown said...

Mani, thaankal paranjathu technically thettaanu. It is very simple to replace an image without changing the url. But, if you are trusting the foreign website, you can go ahead and add their image in your site. But keep a fact that, if you are using an image from another site, they can easily find out that you are using their image. May lead to legal issues too :)

കണ്ണനുണ്ണി said...

ഇമേജ് ഫയലിന്‍റെ രൂപത്തില്‍ സ്ക്രിപ്റ്റ് ഫയല്‍ ഇന്ഞെക്റ്റ്‌ ചെയ്തു ഹാക്കിംഗ് നടത്തുന്ന വിരുതന്മാരുണ്ട് .
അത് കൊണ്ട് ക്രോസ് ലിങ്ക് കൊടുക്കുമ്പോള്‍ വിശ്വസിക്കാവുന്ന സൈറ്റില്‍ നിന്ന് ആവാന്‍ ശ്രദ്ധിക്കണം

മണിഷാരത്ത്‌ said...

സന്തോഷ്‌ ..കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുതന്നതിന്‌ വളരേ നന്ദി..അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി..

കിനാവ് said...

നന്നായിരിക്കുന്നു

കിനാവ് said...

നന്നായിരിക്കുന്നു

Recent Posts

ജാലകം