Pages

Saturday, October 3, 2009

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണ്ട

കുഞ്ഞുവര്‍ക്കിച്ചേട്ടനും വര്‍ഗീസുചേട്ടനും അയല്‍ വാസികളാണ്‌.ഒരേ ദൈവത്തില്‍ വിശ്വസിച്ചിരുന്നവരും ഒന്നിച്ച്‌ ഒരേ പള്ളിയില്‍ പോകുന്നവരുമായിരുന്നു.
പുഴയിലേക്കു പോകുന്ന തൊണ്ടിന്റെ ഇരുവശങ്ങളിലും മുഖാമുഖമാണ്‌ ഇവരുടെ വീടുകള്‍.ഇവരുടെ വീടിനുമുന്‍പില്‍ മതിലോ വേലിയോ ഉണ്ടായിരുന്നില്ല.ഉമ്മറത്തിരുന്നാല്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാം.ഇവര്‍ക്ക്‌ ഇപ്പോള്‍ ഏതാണ്ട്‌ എണ്‍പത്‌ വയസ്സെങ്കിലും ഉണ്ടാകും.

ചെറുപ്പം മുതലേ കളിച്ചുവളര്‍ന്നവരാണ്‌.രണ്ടുപേരും പാടത്തും പറമ്പിലുമായി എത്ര വിയര്‍പ്പൊഴുക്കിയിരിക്കുന്നു.ഇവരുടെ പാടങ്ങളും അടുത്തടുത്താണ്‌.കൃഷിയിറക്കലും പുല്ലുപറിക്കലും വളമിടലും എല്ലാം പരസ്പരം സഹായിച്ചാണ്‌ ചെയ്തിരുന്നുള്ളൂ.രണ്ടുപേര്‍ക്കും ഒരേര്‍ കാളകള്‍ വീതമുണ്ടായിരുന്നു.ഒന്നിച്ച്‌ മാറിമാറി അവരവരുടെ പാടത്ത്‌ കാളകളെ പൂട്ടിയാണ്‌ ചെലവ്‌ ലാഭിച്ചത്‌.ഒരാളുടെ പാടം കോയ്തശേഷമാണ്‌ അടുത്തയാളുടെ കൊയ്യാറുള്ളൂ.കൊയ്തുകാര്‍ക്ക്‌ രണ്ടു കൊയ്ത്‌ കിട്ടാനാണ്‌ ഇത്‌.
വര്‍ഷകാലമായാല്‍ പുഴയിലും പാടത്തും വെള്ളം പൊങ്ങും.രാത്രിയില്‍ പിന്നെ രണ്ടുപേര്‍ക്കും ഉറക്കമില്ല.പാടമായ പാടമെല്ലാം നടന്ന് ഊത്ത പിടിക്കാന്‍ പോകും.കിട്ടുന്നത്‌ പങ്കിട്ടെടുക്കും.വര്‍ഗീസുചേട്ടന്റെ വീട്ടില്‍ കള്ളുചെത്തുണ്ട്‌.വീതം കിട്ടുന്ന കള്ള്‌ രണ്ടുപേരും പങ്കിട്ട്‌ കഴിക്കും.അല്ലാതെ കള്ളുഷാപ്പില്‍ പോയി സ്ഥിരമായി കള്ളുകുടിക്കാറില്ല.പിന്നെയുള്ളത്‌ കടമറ്റം പള്ളിപെരുന്നാളിനോ കോലഞ്ചേരിപള്ളി പെരുന്നാളിനോ ഷാപ്പില്‍ പോയി അല്‍പ്പം മിനുങ്ങുന്നത്‌ മാത്രമേയുള്ളൂ.
രണ്ടുപേരും പെണ്ണുകാണാന്‍ പോയതും ഒന്നിച്ചാണ്‌.ഇരുവര്‍ക്കും ഇഷ്ടപ്പെട്ട ബന്ധങ്ങളാണ്‌ കെട്ടില്‍ കലാശിച്ചത്‌.
കുഞ്ഞുവര്‍ക്കിചേട്ടന്‌ നാലുപെണ്ണും ഒരാണും.വര്‍ഗീസുചേട്ടന്‌ രണ്ടാണും.കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ പെണ്ണുങ്ങള്‍ സുന്ദരികളായതിനാല്‍ നല്ലനിലയില്‍ കെട്ടിച്ചുവിടാന്‍ വിഷമമുണ്ടായില്ല.വര്‍ഗീസുചേട്ടന്റെ മക്കളും സുന്ദരികളെ തന്നെയാണ്‌ കെട്ടിയത്‌.
കൃഷിനിന്നു.പറമ്പിലും കാര്യമായ പണിയില്ലാതായി.എങ്കിലും രണ്ടുപേരും ഒന്നിച്ച്‌ പള്ളിയില്‍ പോകുകയും രാവിലെ ചായക്കടയില്‍ പോകുകയും പുഴയില്‍ കുളിക്കുകയും കള്ളുകുടിക്കുകയും ഇറച്ചിവാങ്ങാന്‍ പോകുകയും ഊത്തപിടിക്കാന്‍ പോകുകയും ടിവി കാണുകയും പെരുന്നാളിനുപോകുകയും ചെയ്തിരുന്നു.
ഇതു മൂന്നോനാലോ വര്‍ഷം മുന്‍പുള്ള കഥ.ഇന്ന് രണ്ടുപേരുടേയും വീടിനുമുന്‍പില്‍ വലിയ മതിലുകള്‍ പണിതിരിക്കുന്നു.പരസ്പരം കാണാനാകില്ല.കാണരുതെന്നുമാണ്‌ കരുതാറും.കഴിഞ്ഞവര്‍ഷം പ്ലാവിന്റെ ഒരു കമ്പ്‌ പറമ്പിലേക്ക്‌ കയറി ചോലയായി എന്ന് പറഞ്ഞ്‌ തമ്മില്‍ തമ്മില്‍ പേ വിളിച്ചു.തല്ലോളം എത്തിയായിരുന്നു.കുഞ്ഞുവര്‍ക്കിചേട്ടന്റെ പേരക്കിടാവിന്റെ കല്യാണത്തിന്‌ വര്‍ഗീസുചേട്ടനെ വിളിച്ചില്ല.വര്‍ഗീസുചേട്ടന്റെ പേരക്കിടാവിന്റെ മാമ്മോദിസക്ക്‌ കുഞ്ഞുവര്‍ക്കിചേട്ടനെയും വിളിച്ചില്ല.
ഇവര്‍ തമ്മില്‍ പിണങ്ങാന്‍ ഇവരായി ഒരു കാരണവും ഉണ്ടാക്കിയിട്ടില്ല.രൂപ മേടിച്ച്‌ കൊടുക്കാതിരിക്കുകയോ മക്കളായി എന്തെങ്കിലും വഴക്കുണ്ടാകുകയോ ചെയ്തിട്ടില്ല...പിന്നയോ?
രണ്ടുപേരും ഇന്നും ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നു.രണ്ടുപേരും പള്ളിയില്‍ പോകുന്നു.പക്ഷേ രണ്ടുപള്ളികളിലാണെന്നു മാത്രം .ഇവര്‍ പൊയ്ക്കോണ്ടിരുന്ന പള്ളി ഇന്ന് അടഞ്ഞു കിടക്കുകയാണ്‌.ഇപ്പോള്‍ രണ്ടുപേര്‍ക്കും പ്രത്യേകം പള്ളികളുണ്ട്‌.പെരുന്നാളിന്‌ പ്രത്യേകം പ്രത്യേകം പ്രദക്ഷിണങ്ങള്‍......
ഇത്‌ എറണാകുളം ജില്ലയിലെ യാക്കോബായ സഭയിലെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥയുടെ പരിച്ഛേദമാണ്‌.ഈ ചുറ്റുവട്ടത്തെല്ലാം ഇന്ന് പ്രധാനപള്ളിയോട്‌ ചേര്‍ന്ന് രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌.പ്രസിദ്ധമായ കടമറ്റം പള്ളിയും കോലഞ്ചേരിപള്ളിയും ഇന്ന് അടഞ്ഞു കിടക്കുന്നു.ഇവിടേയും പുതിയ രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌....ഒരു കക്ഷിയുടെ കടയില്‍ മറ്റേകക്ഷിക്കാര്‍ കയറാറില്ല.പരസ്പരം കല്യാണമോ മാമ്മോദിസയോ വിളിക്കാറില്ല...
കുഞ്ഞുവര്‍ക്കിചേട്ടനേയും വര്‍ഗീസുചേട്ടനേയും ദൈവം അകറ്റിയതല്ല.അയല്‍ക്കാരനെ സ്നേഹിക്കണമെന്ന യേശുവിന്റെ ഉപദേശം ഇവര്‍ക്ക്‌ തിരുത്തി നല്‍കിയതാരാണ്‌?
ഇത്‌ സത്യമായ കഥയാണ്‌....പേരുകളിലെ വ്യത്യാസം മാത്രം..
കല്ലെറിയുന്നവര്‍ക്ക്‌ എറിയാം..പാപം ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും

14 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ said...

കല്ലെറിയുന്നവര്‍ക്ക്‌ എറിയാം..പാപം ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും

അനില്‍@ബ്ലോഗ് // anil said...

ആരും മോശമല്ല മാഷെ.
പരസ്പര സ്നേഹം സമൂഹത്തില്‍ നിന്നും നഷ്ടമായി

കാട്ടിപ്പരുത്തി said...

കൊള്ളാം-

കണ്ണനുണ്ണി said...

കഷ്ടം...എന്ത് ചെയ്യാം

വയനാടന്‍ said...

സന്തോഷം. അവർ ദൈവത്തെ പകുത്തെടുത്തില്ലല്ലോ.

ഇനി അതു കൂടി കാണേണ്ടി വരുമോ ദൈവമേ?

മീര അനിരുദ്ധൻ said...

ഇന്നു നമ്മുടെയെല്ലാം മനസ്സിൽ നിന്ന് പരസ്പര സ്നേഹം എന്ന ബോധം കൂടെ മാഞ്ഞു പോയില്ലേ സർ.ജാതിയും മതവും മനുഷ്യരുടെ മനസ്സിൽ ചെകുത്താന്റെ കോട്ടകൾ സൃഷ്ടിക്കുമ്പോൾ സ്നേഹത്തിനെന്തു വില ?

മണിഷാരത്ത്‌ said...

അനില്‍ജി
കാട്ടിപ്പരുത്തി
കണ്ണനുണ്ണി
വയനാടന്‍
മീര അനിരുദ്ധന്‍
ഞാന്‍ വിവരിച്ചതിലും എത്രയോ ആഴത്തിലാണ്‌ ഇവര്‍ക്കിടയിലെ വൈരവും വിഭാഗീയതയുമെന്ന് പറയട്ടെ.സന്ദര്‍ശ്സിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി

ഗൗരിനാഥന്‍ said...

പള്ളിക്കിഷ്ടം പരസ്പര സ്നേഹമല്ല..ചിലപ്പോള്‍ വല്ലാത്ത പ്രധിഷേധം തോന്നാറുണ്ട്..ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റിന്റെ പേരില്‍ തന്നെ ഇക്കണ്ട തോന്ന്യാസങ്ങള്‍ കാണിക്കുന്നത് കാണുമ്പോള്‍..പിന്നെ കടന്ന് പോന്ന ചില അനുഭവങ്ങളും കൂടി ഓര്‍ക്കുമ്പോള്‍.. കാലവും, മനുഷ്യരും എല്ലാം മനസ്സിലാക്കി മാറുമായിരിക്കും അല്ലേ

നാട്ടുകാരന്‍ said...

ഇത് പള്ളിപ്രശ്നമൊന്നുമല്ല....
രണ്ടു കുടുംബങ്ങളിലെ പെണ്ണുങ്ങൾ തമ്മിലുള്ള വട്ടിപ്പണത്തിന്റെ പ്രശ്നം മാത്രം.... കുറേ മണ്ടന്മാർ ഇതിൽ പാവ കളിക്കുന്നു.

Typist | എഴുത്തുകാരി said...

നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പറഞ്ഞ ദൈവം കാണുന്നുണ്ടാവില്ലേ ഇതൊക്കെ?

കുഞ്ഞായി | kunjai said...

‘വളരുന്തോരും പിളരും ,പിളരുന്തോറും വളരും‘
ഇതാര് പറഞ്ഞതെന്നറിയില്ല പക്ഷേ ഇന്ന് രാഷ്ട്രീയ കക്ഷികളെപ്പോലെ മതത്തിലെ വിഭാഗങ്ങള്‍ക്കും ഈ അസുഖം ബാധിച്ചിരിക്കുന്നു.പിന്നെ സഹോദരങ്ങള്‍ തമ്മില്‍ വരെ വിവിധ ഗ്രൂപ്പുകളുടെ പേരില്‍ ചേരി തിരിയുന്നു...

സ്വതന്ത്രന്‍ said...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു .
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു .
പുരോഹിതരും ,മതങ്ങളും ,ദൈവങ്ങളും
കൂടി മണ്ണ് പങ്കുവെച്ചു,....മനസ്സ് പങ്കുവെച്ചു .....

മണിഷാരത്ത്‌ said...

ഗൗരിനാഥന്‍
പള്ളിക്കും ഇപ്പോള്‍ നഷ്ടപ്പെടാന്‍ പലതും ഉണ്ടല്ലോ?അതെല്ലാം കഴിഞ്ഞേ സ്നേഹത്തിന്‌ ഇടമുള്ളൂ..നന്ദി

എഴുത്തുകാരി
ഇന്ന് അയല്‍ക്കാരനെ സ്നേഹിക്കാന്‍ പറയാന്‍ പള്ളിക്കും പേടിയാണ്‌..ദൈവത്തിനുള്ളത്‌ ദൈവത്തിന്‌.....നന്ദി


നാട്ടുകാരന്‍
പണം തന്നെ പ്രശ്നം ..ആരോക്കെ തമ്മിലാണെന്നതാണ്‌ കാര്യം..ചില ചിത്രങ്ങള്‍ കൂടി പ്രതീക്ഷിക്കാം...നന്ദി


കുഞ്ഞായി
വളരുന്നതിന്റേയും പിളരുന്നതിന്റേയും പിന്നില്‍ പണവും അധികാരവുമാണ്‌ കാര്യം .ഇവിടേയും അതുതന്നെ കാര്യം..നന്ദി


സ്വതന്ത്രന്‍
എത്രയോ മുന്‍പ്‌ ഇത്‌ പ്രവചിച്ച ആ മഹാഗായകനെ ഈ അവസരത്തില്‍ ഓര്‍ക്കാം..നന്ദി..

Anonymous said...

maniyetta,
hindu mathakkaaranaaya njaan mattullavarodu parayumaayirunnu;kristians ne kandu paddikkanamennu.samaanamaaya sthithi ente naattilum ippol nilanilkkunnu.padmasreeDrK.J.Yesudas edavakakkaarodu parayukayundaayi ninngal onnichunilkkanam, ennaal kazhiyunna sahaayam njaan cheyyaam ennokke.valare hridayavepadhuvodeyaanu addeham ithu paranjathu.ellaam thalakulukkikketta "kunjaadukal"pinnem thengel!!!!!!!!!!!!!anumodanangal.

Recent Posts

ജാലകം