Pages

Saturday, October 17, 2009

ഒരു മൊബൈല്‍ വിശേഷംകൂടി

"ഹല്ലോ ജോസുകുട്ടിയല്ലേ?"
"അതേ"
"തിരുവല്ലേന്ന് സണ്ണിച്ചായനാടാ,,"
"...................."
"മനസ്സിലായില്ലേ?"
"..പിന്നേ അതെന്താ അങ്ങിനെപറഞ്ഞേ..."
"നീയെന്നാ ബസ്സിലാണോ?"
"അതേ.."
"എന്നാ പിന്നെ വിളിക്കാം"
"വേണ്ടാ...പറഞ്ഞോളൂ...അല്‍പ്പം തിരക്കുണ്ട്‌ എന്നാലും സാരല്ല്യ"
"എന്തുണ്ടടാ വിശേഷങ്ങള്‍..പറഞ്ഞേ.."
"പ്രത്യേകിച്ച്‌ ഒന്നുമില്ല"
"അപ്പനുമമ്മക്കും സുഖാല്ലേ.."
"അപ്പന്‍ എന്റെകൂടയാ...അമ്മച്ചി സിസിലിയുടെ കൂടെയാ..അവളു രണ്ടാമത്‌ പെറ്റുകിടക്കുന്നു."
"ങാ...സിസിലിയെ കണ്ടിട്ട്‌ ഒരുപാടുകാലായി..അവള്‌ ഗള്‍ഫിലാല്ലായിരുന്നോ?"
"അല്ലല്ല...അവള്‌ നാട്ടീത്തന്നെയല്ലേ..സലീനയാണ്‌ ഗള്‍ഫില്‍"
"സലീനയോ...എനിക്കങ്ങ്‌ ഓര്‍ക്കണില്ലാ.."
"സണ്ണിച്ചായന്റെ വിശേഷം പറയൂ..."
"നീ ഇപ്പെ എന്തോക്കായാ പണി..പഴേ കച്ചോടൊക്കെയുണ്ടോ?"
"കച്ചോടോ...അല്‍പ്പം റബ്ബര്‍വെട്ടാനുണ്ട്‌..പിന്നെ ഇത്തിരി നെല്‍ കൃഷീണ്ട്‌.."
"നിനക്ക്‌ കച്ചോടമെന്തൊ ഉണ്ടായിരുന്നതായാണ്‌ എന്റെ ഓര്‍മ്മ"
"അതെനിക്കല്ല..."
"പിള്ളേരൊക്കെയെന്തെടുക്കുന്നു?"
"മൂത്തവള്‌ പ്ലസ്സ്‌ വണ്‍ ചെറക്കന്‍ എട്ടിലും"
"നിനക്ക്‌ രണ്ട്‌ പെണ്ണായിരുന്നെന്നാ ഞാന്‍ കരുതിയത്‌"
"അത്‌ കുഞ്ഞുമോനല്ലേ?"
"ഞാന്‍ വിളിച്ചതേ...അപ്പന്റെ നാല്‍പ്പതാണ്‌ വരുന്ന ശനിയാഴ്ച..നീ പെണ്ണിനേം പിള്ളേരേം കൂട്ടി വരണം.വന്ന് വിളിക്കാനോന്നും നേരമില്ല.എല്ലാത്തിനും ഞാന്‍ തന്നെ വേണ്ടേ?"
"അപ്പന്‍ മരിച്ചത്‌ ഞാന്‍ അറിഞ്ഞില്ല..കിടപ്പായിരുന്നോ?"
"അപ്പേ നീയും പെണ്ണുംകൂടിയല്ലേ ആശുപത്രിയില്‍ വന്നതും ..പിന്നെ മരിച്ചപ്പോള്‍ അപ്പനുമമ്മച്ചിയുമായി വന്നതും"
".............................."
"തെറ്റാലിക്കലെ ജോസ്‌ കുട്ടിയല്ലേ?'...മര്‍ക്കോസുചേട്ടന്റെ മോന്‍,,,"
"അല്ലല്ല..ഞാന്‍ പ്ലാമടയിലെ തോമസ്സിന്റെ മകനാ...ചേട്ടനുദ്ദേശിച്ച ആളല്ല..റോങ്ങ്‌ നമ്പറാ."
"ഛേ ഇത്‌ നേരത്തെ പറയ്ണ്ടേ..എന്നാ അപ്പന്റെ നാല്‍പ്പതിന്നും വരണ്ടാ..ശരി"

12 അഭിപ്രായങ്ങൾ:

ANITHA HARISH said...

itharam anubhavangal oru paadu namukkidayil nadakkunnundu. phone eduthaal marupurathu aaranennu nokkanulla kshama polum namukku nashtamaayirikkunnu. nannaayittundu. deepaavali aashamsakal.

കാട്ടിപ്പരുത്തി said...

എന്നാ പോകേണ്ടല്ലോ-
രക്ഷപ്പെട്ടു

Typist | എഴുത്തുകാരി said...

അതു നന്നായി!

siva // ശിവ said...

It is interesting....

മലബാറി said...

kannadachoru vili
kaaryam parachil

avasaanam aale thirakkal
ithu sadharanamanippol

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മണിസാറേ,

ഇതു നന്നായി.ഓട്ടമോ ഓട്ടം ...ഇതിനിടയിൽ ആരോടു സംസാരിക്കുന്നു എന്തിനു സംസാരിക്കുന്നു എന്നു പോലും അറിയാനാവാത്ത വിധം നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു..

ഈ ചെറിയ സംഭാഷണത്തിലൂടെ വലിയൊരു യാഥാർത്ഥ്യമാണു വെളിവാക്കപ്പെടുന്നത്..നന്ദി ആശംസകൾ!

മണിഷാരത്ത്‌ said...

അനിത
കാട്ടിപ്പരുത്തി
എഴുത്തുകാരി
ശിവ
മലബാറി
സുനില്‍ കൃഷ്ണന്‍
ഇതിലേ വന്നതിനും അഭിപ്രായങ്ങള്‍ കുറിച്ചതിനും നന്ദി

ജിന്‍സെന്‍ കരേടത് said...

നിത്യ ജീവിതത്തില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ധാരാളം. ഫോണ്‍ എടുത്താല്‍ അത് നമുക്ക് ആവശ്യമുള്ള ആളുതന്നെയാണോ എന്ന് നോക്കാനുള്ള സമയം പോലും മലയാളിക്ക് നഷ്ടപെട്ടിരുക്കുന്നു. എന്തായാലും ഇവിടെ എഴുതിയത് നന്നായി... നമ്മള്‍ സാധാരണ ഇങ്ങിനെ ഉളള കാര്യങ്ങള്‍ തള്ളികളയുകയാണല്ലോ പതിവ്. ആശംസകള്‍

Micky Mathew said...

ആളറിയാതെ കല്ലെറിഞ്ഞു ..........

വയനാടന്‍ said...

പ്രമാദം;
ഇതൊരു കുറിപ്പല്ല; ഓർമ്മപ്പെടുത്തലാണു

തൃശൂര്‍കാരന്‍ ..... said...

ഹ ഹ...ഇത് പോലെ ഒരു റോങ്ങ്‌ നമ്പര്‍ കാള്‍ എനിക്കും വന്നിട്ടുണ്ട്..പക്ഷെ, പെട്ടെന്ന് മനസ്സിലയോണ്ട് അധികം നേരം കൊല്ലേണ്ടി വന്നില്ല...

Gini said...

kollam...
:)

Recent Posts

ജാലകം