Pages

Sunday, August 30, 2009

നിലമ്പൂരിനുമുണ്ട്‌ കഥ പറയാന്‍

ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ തേക്ക്‌ വളര്‍ന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം മാറുമായിരുന്നോ?സന്ദേഹമുണ്ട്‌.ഇത്‌ നിലമ്പൂരിലെ ഒരു വെടിക്കെട്ട്‌ യാത്രയുടെ അവസാനം മനസ്സിലുദിച്ചതാണ്‌.നിലമ്പൂരും തേക്കും ജനങ്ങളും കൃഷിയും വ്യവസായവും എല്ലാമെല്ലാം തേക്കെന്ന ആ അത്ഭുതവൃക്ഷവുമായി അത്ര ബന്ധപ്പെട്ടിരിക്കുന്നു.നിലമ്പൂരിലെ കാറ്റിനും വെള്ളത്തിനും തേകിന്‍പൂവിന്റെ മണമുണ്ട്‌.വനംകൊള്ളക്കും ആനവേട്ടക്കും കുപ്രസിദ്ധമായിരുന്ന ഒരു ഗതകാലം ഉണ്ടായിരുന്നിരിക്കാം പക്ഷേ ഇന്നത്‌ ചരിത്രം മാത്രമാണ്‌..
ഷൊര്‍ണൂരില്‍നിന്നും നിലമ്പൂരിലേക്കുള്ള തീവണ്ടിയാത്രയില്‍പോലും എന്തെന്നില്ലാത്ത ഒരു പ്രത്യേകത അനുഭവപ്പ്പെട്ടു.യാത്രയിലുടനീളം പാതക്കിരുവശവുമുള്ള തേക്കുമരങ്ങളോട്‌ കുശലം പറഞ്ഞേപോകാനാകൂ.തെക്കിന്‍ കാടല്ലങ്കിലും പാളത്തിനിരുവശവും നട്ടുപിടിപ്പിച്ചിരിക്കുന്ന തേക്കുമരങ്ങള്‍ നമ്മോടുപറയുന്നത്‌ ഒരു നാടിന്റെ ചരിത്രം തിരുത്തികുറിച്ചതിന്റെ കഥയാണ്‌.തീവണ്ടിയില്‍ തട്ടമിട്ട സ്ത്രീകളും തലേക്കെട്ട്‌ കെട്ടിയവരും സന്യാസിയും തമിഴനും പള്ളീലച്ചനും ഉണ്ടായത്‌ യാദൃശ്ചികമല്ല.ഈ വണ്ടി ഇന്ത്യന്‍ ദേശീയതയുടെ പ്രതീമാണെന്ന് ഞാന്‍ ധരിച്ചുപോയത്‌ തെറ്റല്ലന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
ഈ തീവണ്ടിപ്പാത കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാതയാണ്‌.തേക്ക്‌ എന്ന മരത്തിന്റെ സുഭിക്ഷതയാണ്‌ സായിപ്പിന്‌ നിലമ്പൂരില്‍ തീവണ്ടിപ്പാത ഉണാക്കാനുണ്ടായ ചേതോവികാരം.ഈ മരമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ പിന്നേയും ഏറെക്കാലം തീവണ്ടിക്കുവേണ്ടി കാത്തിരിക്കേണ്ടിവന്നേനേ കേരളീയര്‍ക്ക്‌.
ലോകത്തിലെ ആദ്യത്തെ തേക്കുപ്ലാന്റേഷനും നിലമ്പൂരില്‍ തന്നെയാണ്‌.1846ല്‍ കനോളിസായിപ്പാണ്‌ നിയമ്പൂരില്‍ ആദ്യമായി തേക്കുനട്ടുപിടിപ്പിക്കുന്നത്‌.1943ല്‍ ഈ തോട്ടത്തില്‍ നിന്നും ഒമ്പത്‌ ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കി.ഇപ്പോള്‍ അഞ്ച്‌ ഏക്കറോളം തോട്ടം ചരിത്രപരവും ഗവ്വേഷണപരവുമായ ആവശ്യങ്ങള്‍ക്ക്‌ സംരക്ഷിച്ചുപോരുന്നു.ഇതില്‍ ഇപ്പോള്‍ 117 മരങ്ങളുണ്ട്‌.ചാലിയാര്‍ പുഴയുടെ തീരത്തെ ഈ കനോളിപ്ലോട്ട്‌ കാണേണ്ടതുതന്നെയാണ്‌.കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ്‌ ഇവിടെയുള്ളത്‌.നിലമ്പൂരില്‍നിന്നും ചാലിയാര്‍ പുഴക്ക്‌ കുറുകെ ഉണ്ടാക്കിയിട്ടുള്ള തൂക്കുപാലം വഴിവേണം മറുകരയെത്താന്‍.വളരേമനോഹരമായി ഇത്‌ സംരക്ഷിച്ചിട്ടുണ്ട്‌.

തേക്ക്‌ മ്യുസിയം,ആനപിടുത്തകേന്ദ്രം, എന്നിങ്ങനെ ഏറെ കാണാനുണ്ടെങ്കിലും മറ്റൊരുവേളയിലേക്ക്‌ മാറ്റിവച്ച്‌ മടങ്ങേണ്ടിവന്നു.
മടങ്ങുമ്പോള്‍ എന്റെ ചിന്തയില്‍ വന്നതാണ്‌ ഈ കുറിപ്പിന്റെ ആദ്യം കൊടുത്തത്‌,..

11 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ said...

ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ തേക്ക്‌ വളര്‍ന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം മാറുമായിരുന്നോ?സന്ദേഹമുണ്ട്

വികടശിരോമണി said...

എന്റെ മനസ്സിലെ ഏറ്റവും കാൽ‌പ്പനികമായ തീവണ്ടിയാത്രയാണ് ഷൊർണ്ണൂർ-നിലമ്പൂർ.ഒരു വശത്ത് നിളയുടെ മണൽ‌പ്പരപ്പ്,മറുവശത്ത് വള്ളുവനാടിന്റെ ഗ്രാമീണത.
തേക്കുകളുടെ ആ സ‌മൃദ്ധി അനുഗ്രഹിച്ചില്ലായിരുന്നെങ്കിൽ,സംശയമില്ല,കേരളചരിത്രമേ മാറിപ്പോയേനെ.

മീര അനിരുദ്ധൻ said...

നിലമ്പൂരിനെ പറ്റി ഇത്രയും മനോഹരമായ ഒരു വിവരണം തന്നതിനു നന്ദി മാഷേ.നിലമ്പൂരിന്റെ ചിത്രങ്ങൾ കൊടുത്തിരിക്കുന്ന രീതി ഇഷ്ടമായി

അനില്‍@ബ്ലോഗ് // anil said...

മാഷെ,
വികടശിരോമണിയുടെ വരികള്‍ കൂടി ആകുമ്പോള്‍ നഷ്ടബോധം കൂടുന്നു.
ഇത്രകാലമായിട്ടും നിലമ്പൂര്‍ റൂട്ടില്‍ ട്രയിന്‍ യാത്ര നടത്തിയിട്ടില്ല.
നാളെയോ മറ്റന്നാളോ പോകാം.
നന്ദി ഈ പ്രചോദനത്തിന്.

വയനാടന്‍ said...

ഗംഭീരമായിരിക്കുനു പോസ്റ്റ്‌. നിരക്ഷരന്റെ നിലമ്പൂർ യാത്രയോടു ചേർത്തു വായിച്ചു.
അസ്സലായി ആ ഫോട്ടോ സീക്വൻസും
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

നിരക്ഷരൻ said...

“1943ല്‍ ഈ തോട്ടത്തില്‍ നിന്നും ഒമ്പത്‌ ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കി“

അങ്ങനെ ചില കാര്യങ്ങള്‍ അറിയില്ലായിരുന്നു. അതിന് നന്ദി മാഷേ :)

നിലംബൂര്‍ ഷൊര്‍ണ്ണൂര്‍ മേട്ടുപ്പാളയം ഊട്ടി വഴിയൊരു തീവണ്ടി യാത്ര എന്റേയും ആഗ്രഹമാണ്. ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ ആ ആഗ്രഹം കൂടുതലായി.

ഏറനാടന്‍ said...

മണിഷാരത്ത്, വളരെ നന്നായിട്ടുണ്ട് നിലമ്പൂര്‍ വിശേഷങ്ങള്‍.. പ്രത്യേകിച്ച് ആ ഫോട്ടോകള്‍ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നു..

എന്റെ ജന്മനാടിനെ ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയ താങ്കളെ എന്റെ സന്തോഷം അറിയിക്കുന്നു. നിരക്ഷരന്‍ എന്ന സുഹൃത്ത് അവിടെ പോയി യാത്രാവിവരണം ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ കോവിലകവും നെടുങ്കയം ഫോറസ്റ്റും പാട്ടുല്‍സവവും ഒക്കെ കാണുവാന്‍ അദ്ധേഹം ഇനിയും വരുന്നുണ്ട്.

താങ്കളെക്കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നു..

മണിഷാരത്ത്‌ said...

വികടശിരോമണി.........
കേരളത്തില്‍ ഒരു തീവണ്ടിയാത്രയും ഇത്ര ആസ്വാദ്യമാകില്ല.ഒരു ബസ്സ്സ്റ്റോപ്പ്‌ പൊലെ മാത്രമേ സ്റ്റേഷനുകള്‍ തോന്നൂ..നന്ദി
മീരാ അനിരുദ്ധന്‍...............
അഭിപ്രായത്തിന്‌ നന്ദി
അനില്‍ജി...................
നിശ്ചയമായും നിലമ്പൂര്‍ സന്ദര്‍ശ്ശിക്കണം.തീവണ്ടിയാത്ര ഒഴിവാക്കരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.നിരക്ഷരന്‍ പറഞ്ഞപോലേ അതുവഴി ഊട്ടിയും ആകാം,,നന്ദി
വയനാടന്‍.................
അഭിപ്രായത്തിനു നന്ദി
നിരക്ഷരന്‍.....................
നിശ്ചയമായും ഗൂഢല്ലൂര്‍ വഴി ഊട്ടിയാത്ര രസകരമായിരിക്കും..നന്ദി
ഏറനാടന്‍...................
എല്ലായിടവും സന്ദര്‍ശ്ശിക്കുവാന്‍ കഴിഞ്ഞില്ല.വിപുലമായ ഒരു യാത്ര ഉദ്ദേശിക്കുന്നുണ്ട്‌.ഒരു രാത്രിയില്‍ ഊട്ടിയില്‍ നിന്ന് മടങ്ങിവന്നത്‌ ഇതുവഴിയായിരുന്നു.എന്റെ പ്രൊഫെയില്‍ കാണുമല്ലോ?നന്ദി

bhoolokajalakam said...
This comment has been removed by the author.
bhoolokajalakam said...
This comment has been removed by the author.
bhoolokajalakam said...
This comment has been removed by the author.

Recent Posts

ജാലകം