സ്നേഹദൂതനായ കൃസ്തുദേവന്റെ അനുയായികള്‍ തമ്മില്‍ തമ്മി ല്‍പോരുവിളിക്കുകയും വെട്ടുകയും കുത്തുകയും വൈരത്തിന്റെ വിത്തുപാകി അസമധാനം പടര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇതിനുമുന്‍പ് ഈ ബ്ലോഗ്ഗില്‍ ഇട്ടിരുന്നു.ഇവിടെ വായിക്കാം.ഈ പോസ്റ്റ് അതിന്റെ ബാക്കിയാണ്.രണ്ടും മൂന്നുമായി പിരിഞ്ഞ കുഞ്ഞാടുകള്‍ ഒരു കാലത്ത് ഒത്തുചേര്‍ന്ന് കുര്‍ബ്ബാന കൊണ്ട പള്ളികള്‍ ഇന്ന് സ്മാരകങ്ങളായി.ചിതലരിച്ചും പേരാല്‍ വളര്‍ന്നും ഇവ ഇന്ന് വൈരത്തിന്റെ സാക്ഷ്യപത്രങ്ങളായി നില കൊള്ളുന്നു.ഇവക്ക് സമീപം മല്‍സരിച്ച് പുതിയ ദേവാലയങ്ങള്‍ ഉയര്‍ന്നു.പെരുന്നാളുകളും പ്രദക്ഷിണങ്ങളും പലതായി കൊണ്ടാടി. ഇത്തരത്തില്‍ പൊളിഞ്ഞും പേരാല്‍മുളച്ചും നരിച്ചീറുകളുടെ ഗേഹവുമായ വൈരത്തിന്റെയും വിദ്വേഷത്തിന്റേയും ഒരു സ്മാരകത്തിന്റെ ചിത്രം ഇതാ.പുതിയ പള്ളി ഇതോടുചേര്‍ന്ന് രണ്ടെണ്ണം ഉണ്ട്.അതിലൊന്നും കാണാം.
ഇത്തരം ചിത്രങ്ങള്‍ എത്രവേണമെങ്കിലും ഇവിടുണ്ട്...
Sunday, February 28, 2010
Sunday, February 21, 2010
ഇനിയെന്തിന് സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍?
കേരളത്തില്‍ ഇപ്പോള്‍ ബാറുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ദിനമ്പ്രതി എന്നവണ്ണം പുതിയതായി തുറക്കുകയാണ്.ഇവ പരസ്പര ബന്ധമുള്ള രണ്ടു പ്രസ്ഥാനങ്ങളാകാം.ഏതായാലും ബാറിനെപ്പറ്റിപ്പറഞ്ഞാല്‍ വഴക്കിലേ കലാശിക്കുകയുള്ളൂ എന്നതിനാല്‍ വിടുന്നു.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെ നോക്കുക.കോഴിക്കോട്ടെ ബേബി മമ്മോറിയല്‍ ആശുപത്രി ഉടനെ തന്നെ കോടികള്‍ മുടക്കി കൊച്ചിയിലും ആശുപത്രി തുടങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.മെഡിക്കല്‍ ടൂറിസം എന്നപേരില്‍ ചില വമ്പന്‍ കമ്പനികളും കൊച്ചിയെ ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.കൊച്ചിയില്‍ ഇപ്പോള്‍ തന്നെ പത്തോളം സൂപ്പര്‍ സ്പെഷ്യാലിറ്റികളുണ്ട്.അമൃത,ലേക്ഷോര്‍,പിവീ എസ്സ്,മെഡിക്കല്‍ ട്രസ്റ്റ്,ലിസ്സി,സ്പെഷ്യാലിറ്റി,കൃഷ്ണാ നഴ്സിംഗ് ഹോം,കൊച്ചിന്‍,എന്നിങ്ങനെ കൂടാതെ നിരവധി ഇടത്തരവും ചെറുതുമായ ആശുപത്രികള്‍ കൊച്ചിയിലും പരിസരങ്ങളിലുമുണ്ട്.ഈ സാഹചര്യങ്ങളില്‍ ഇനിയും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കൊച്ചിക്കാവശ്യമുണ്ടോ?
വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്കും അപകടങ്ങളില്‍പെട്ടവര്‍ക്കുമാണ് പ്രധാനമായും ഈ സൂപ്പറുകള്‍ ചികില്‍സ നല്‍കുന്നത്.ക്യാന്‍സര്‍,വൃക്ക രോഗങ്ങള്‍,ഹൃദയസംബന്ധിയായ രോഗങ്ങള്‍ എന്നിവയാണ് സൂപ്പറുകല്‍ക്ക് ചികില്‍സിക്കനിഷ്ടം.മറ്റുചികില്‍സകള്‍ക്ക് വന്നാലും രക്തപരിശോധനമുതല്‍ സ്കാനിംഗ് വരെ ഇവര്‍ നടത്തും.ചികില്‍സ തുടങ്ങുമ്പോഴേക്കും അസുഖം മാറിയിരിക്കുമെന്നത് ഇവിടങ്ങളില്‍ പുതുമയല്ല.അതുമാത്രമല്ല സാധാരണക്കാരെ ബാധിക്കുന്ന അസുഖങ്ങളെ പറ്റി ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും അത്ര നിശ്ചയമില്ല.പനിയുമായി ചെന്നാലും ക്യാന്‍സറിന്റെ ആരംഭമാണോ എന്നാണ് ഇവര്‍ നൊക്കുന്നത്.
ഇതിനുമാത്രം ആശുപത്രികള്‍ക്ക് വേണ്ടി എവിടെനിന്നാണ് വിദഗ്ദ ഡോക്ടര്‍മാരെ കിട്ടുന്നത്?അത് ഗുണനിലവാരത്തെ ബാധിക്കില്ലേ?
സാധരണക്കാരെ ബാധിക്കുന്ന ഭൂരിപകഷം അസുഖങ്ങള്‍ക്കും ഇന്ന് മിതമായ നിരക്കില്‍ ചികില്‍സ ലഭിക്കുന്നില്ല.സൂപ്പര്‍ സ്പെഷ്യാലിറ്റിക്കുവേണ്ട തുകകൊണ്ട് ഇടത്തരക്കാര്‍ക്കുവേണ്ട ചെറുകിട ആശുപത്രികള്‍ ധാരാളം സ്ഥാപിക്കുകയാണ് വേണ്ടത്.
വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്കായി കോടികള്‍ മുടക്കി ആശുപത്രികള്‍ സ്ഥാപിക്കുന്നത് കച്ചവടക്കണ്ണല്ലേ

Labels:
പലവക
Thursday, February 4, 2010
ദൈവത്തിനും സ്ത്രീവിദ്വേഷമോ?
ദൈവം സ്ത്രീ വിദ്വേഷിയാണോ?മനുഷ്യനേയും സകലചരാചരങ്ങളേയും സൃഷ്ടിച്ച ദൈവം മനുഷ്യനേക്കാള്‍ എത്രയോ ഉയരങ്ങളിലായിരിക്കും നിലകൊള്ളുന്നത്.സാധാരണ മനുഷ്യര്‍ക്കുള്ള ദൗര്‍ബ്ബല്യങ്ങള്‍ ദൈവത്തിനും ഉണ്ടെങ്കില്‍ പിന്നെ ദൈവവും മനുഷ്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?പ്രതികാരവും ദേഷ്യവും വിവേചനവും അസൂയയും ഒക്കെ മനുഷ്യന്റെ വികാരങ്ങളാണെങ്കില്‍ ഈ സ്വഭാവങ്ങളുള്ള ദൈവങ്ങളെ പിന്നെ ആരാധിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്.
ശത്രുവിനെ സംഹരിക്കാന്‍ ദൈവത്തിന്റെ സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് ശത്രുസംഹാരപൂജ നടത്താം.അവരവരുടെ സാമ്പത്തികശേഷിപോലെ കൂടുതല്‍ കൊടുത്താല്‍ ഏതു ദൈവത്തേയും വിലക്കെടുക്കാം.ഇത് ദൈവഹിതമാണോ മനുഷ്യഹിതമാണോ ?ക്ഷേത്രത്തിലെ വഴിപാടുവിവരങ്ങളില്‍ കണ്ണോടിച്ചാല്‍ ഇങ്ങിനെ എത്രയോ കാണാം.
എന്നാല്‍ ചില ദൈവങ്ങള്‍ക്ക് അല്‍പ്പം സ്ത്രീ വിദ്വേഷം കൂടിയുണ്ട്.പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ച ദൈവത്തിന് ഒരു ലിംഗത്തോട് പ്രത്യേകം പക്ഷപാതം ആകാമോ?
ഇതാ ഒരു ക്ഷേത്രത്തിലെ വളരേ വിശിഷ്ടമായ വഴിപാട് വിവരം ഈ നോട്ടീസില്‍ കാണാം.ബാലയൂട്ട്..കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാനും പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക് ആണ്‍കുട്ടികളെകിട്ടാനും ഈ വഴിപാട് ആകാം.ആരാണാവോ ദൈവത്തിന്റെ ഇംഗിതം ഇവരോട് ചൊല്ലിയത്?പെണ്‍കുട്ടികളോട് ദൈവത്തിനെന്താണാവോ ഇത്രവിരോധം?എന്നാല്‍ ആണ്‍കുട്ടികളുള്ളവര്‍ക്ക് പെണ്‍കുട്ടികളെ ലഭിക്കാന്‍ ദൈവം ഒരു സഹായവും ചെയ്യില്ലേ ആവോ?.
സ്ത്രീകള്‍ ഭരണാധികാരികളായ ഒരു ക്ഷേത്രത്തില്‍ ഇത്തരം ഒരു വഴിപാടിന് സമ്മതിക്കുമോ?ഇല്ല.
ഒരു ദേവാലയത്തിലും സ്ത്രീ ഭരണാധികാരികളില്ലന്നത് വിരോധാഭാസമായി തോന്നാം.ദേവാലയ ദര്‍ശനത്തിന് എത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണുതാനും.എന്നിട്ടും എന്താണ് ഈ വിവേചനം?സ്ത്രീകളുടെ ശബരിമലയെന്നു വിളിക്കുന്ന ആറ്റുകാലില്‍ സ്ത്രീകളുടെ ഭരണസമിതിയല്ലന്നാണ് തോന്നുന്നത്.ഒരു സ്ത്രീ സംഘടനയും അതിനായി വാദിക്കുന്നുമില്ല.
ക്ഷേത്രങ്ങളിലെ മിക്ക ആചാരങ്ങളും സ്ത്രീവിരുദ്ധമാണ്.ചുരിദാര്‍ ധരിക്കുവാന്‍ അനുമതി നല്‍കിയപ്പോള്‍ ഉണ്ടായ കോലാഹലം കണ്ടതാണല്ലോ.ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനമാനങ്ങളുമില്ല.പൂജാരിമുതല്‍ ഈ വിവേചനം ആരംഭിക്കുന്നു.സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് ഉണ്ട്.. ഇങ്ങിനെയെത്രയോ....

Subscribe to:
Posts (Atom)