Pages

Wednesday, September 16, 2009

ബൈബിള്‍:ഉത്തരം തേടുന്ന സംശയങ്ങള്‍

കുട്ടിക്കാലത്ത്‌ ബൈബിള്‍കഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും നിരാശയാണുണ്ടായത്‌.സ്കൂള്‍ പാഠങ്ങളിലൊന്നും ബൈബിള്‍ കഥകളില്ലായിരുന്നു.ക്ലാസ്സില്‍ ഒരു മാഷും ബൈബിള്‍ കഥ പറയാറുമില്ല.യേശു എന്നും ബൈബിള്‍ എന്നുമല്ലാതെ അതിനപ്പുറം ഒന്നുമറിയില്ലായിരുന്നു.

ഇതിന്‌ മാറ്റം വരുന്നത്‌ ഹൈസ്കൂളില്‍ എത്തിയ ശേഷമാണ്‌.അന്ന് സൗജന്യമായി ബൈബിള്‍ കഥകളുടെ ചെറുപുസ്തകങ്ങള്‍ അയച്ചുതരുന്ന ചില കൃസ്തീയ സംഘടനകളുണ്ടായിരുന്നു.ഒരു പോസ്റ്റ്‌ കാര്‍ഡില്‍ വിലാസം എഴുതി അയച്ചാല്‍ മതി എല്ലാമാസവും ബൈബിള്‍ പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ തപാലില്‍ വരും.
പോസ്റ്റുമാന്‍ സ്കൂളില്‍ വന്ന് പേരുവിളിച്ച്‌ എഴുത്തു തരുന്നത്‌ ഒരു അഭിമാനമായിരുന്നു,.സാധാരണഗതിയില്‍ വിഷുവിനും സംക്രാന്തിക്കും മാത്രമെ ഒരു കത്ത്‌ ക്ലാസ്സിലെ ആര്‍ക്കെങ്കിലും വരൂ.ക്ലാസിലെ ബാബുവാണ്‌ ഈ വിദ്യ പറഞ്ഞുതന്നത്‌.പിന്നെ പലരും ഇതു തുടര്‍ന്നു.ബാബുവാണ്‌ സംശയങ്ങള്‍ക്ക്‌ നിവൃത്തി വരുത്തുന്നത്‌.ബൈബിള്‍ കഥകളും പറഞ്ഞുതരും.പക്ഷേ കഥകളില്‍ വെള്ളം ചേക്കുക മൂപ്പര്‍ക്ക്‌ പ്രത്യേക ഹരമാണ്‌.ഒരിക്കല്‍ കുന്തിരിക്കം എന്താണെന്ന് ചോദിച്ചപ്പോള്‍ പള്ളീലച്ചന്റെ കക്ഷത്തുനിന്ന് ചുരണ്ടിയെടുക്കുന്നതാണെന്ന് ബാബുപറഞ്ഞപ്പോള്‍ സംശയംതോന്നിയില്ല.

ആലുവയിലെ IHS എന്നൊരു സംഘടനയാണ്‌ പുസ്തകങ്ങള്‍ അയച്ചുതരുന്നത്‌.കുറെ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കിട്ടിയത്‌ ഇന്‍ലന്റിലുള്ള ഒരു കത്താണ്‌.അന്ധാളിപ്പാണ്‌ തോന്നിയത്‌.ആരാണാവോ?ഒരു ഫ്രാന്‍സിസാണ്‌ കത്ത്‌ എഴുതിയിരിക്കുന്നത്‌.IHS ല്‍ നിന്നുതന്നെ.പാഠങ്ങള്‍ സംബന്ധിച്ച്‌ സംശയങ്ങള്‍ എഴുതണമെന്നും കൂടാതെ ഒരു തൂലികാ സുഹൃത്തായി ഇനിമുതല്‍ കത്തുകളെഴുതുമെന്നും ഫ്രാന്‍സിസ്‌ എഴുതിയിരുന്നു.ഇന്‍ലന്റ്‌ മേടിക്കാനുള്ള പൈസ ഇല്ലാത്തതിനാല്‍ കത്തിടപാടുകള്‍ ഏറെ നീണ്ടുപോയില്ല.

കോളേജില്‍ എത്തിയപ്പോഴാണ്‌ ആദ്യമായി ഒരു ബൈബിള്‍ ലഭിക്കുന്നത്‌.അതും ഒരു കൃസ്തീയ സംഘടന കോളേജില്‍ സൗജന്യമായി വിതരണം ചെയ്തതാണ്‌.പുതിയനിയമം മാത്രമെ അതിലുണ്ടായിരുന്നുള്ളൂ.അത്‌ ഭദ്രമായി കുറേക്കാലം സൂക്ഷിച്ചു.പിന്നെ എവിടെ പോയെന്ന് അറിയില്ല.
ഇതിനിടെ ജീസസ്സ്‌ സിനിമ കണ്ടത്‌ നന്നായി ഓര്‍ക്കുന്നു.ബൈബിള്‍ കഥകള്‍ക്ക്‌ ഒരു രൂപം കിട്ടുന്നത്‌ ഇവിടെനിന്നാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത്‌ സ്നേഹപൂര്‍വ്വം ഒരു ബൈബിള്‍ എനിക്ക്‌ സമ്മാനിച്ചു.പഴയനിയമവും പുതിയനിയമവും ചേര്‍ന്നതാണത്‌.പൂര്‍ണ്ണമായും വായിച്ചുതീര്‍ക്കണമെന്ന ഒരു വാശിതോന്നി.ഓരോ ദിവസവും മൂന്നും നാലും പേജു വീതം വായിച്ചുപോന്നു.ഇടക്ക്‌ വായന തടസ്സപ്പെട്ടു.എങ്കിലും പഴയനിയമം പകുതിയില്‍കൂടുതല്‍ വായിച്ചു.എനിക്ക്‌ ബൈബിള്‍ സമ്മാനിച്ച സുഹൃത്തുതന്നെ പറഞ്ഞു താന്‍ തന്നെ ഒരു തവണയേ പൂര്‍ണ്ണമായി വായിച്ചിട്ടുള്ളൂവെന്ന്.അതുകൊണ്ട്‌ മുഴുവന്‍ വായിക്കാത്തതില്‍ എനിക്ക്‌ നിരാശ തോന്നിയില്ല.എങ്കിലും വായിച്ചെത്തിക്കണമെന്ന് പിന്നീട്‌ തീരുമാനിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.


ബൈബിള്‍ കഥകളിലെ പലതിനും ചരിത്രാവശിഷ്ടങ്ങളുണ്ടെന്ന് ഇന്ന് പലരും ശക്തമായി വാദിക്കുന്നുണ്ട്‌.അറാറത്ത്‌ പര്‍വ്വതത്തില്‍ ഇപ്പോഴും നോഹയുടെ പെട്ടകത്തിന്റെ അവശിഷ്ടമുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്‌.അങ്ങിനെ പലതും.

ബൈബിള്‍ കഥ കേള്‍ക്കുമ്പോള്‍ മുതല്‍ സ്വയം ചോദിക്കുന്ന ചില സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടായിരുന്നു.വായിക്കുംതോറും അത്‌ രൂഢമൂലമാകുകയേ ഉണ്ടായുള്ളൂ.ഇവയൊന്നിനും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചില്ല.ചിലപ്പോള്‍ ഇതൊരു മണ്ടന്‍ സംശയങ്ങളാണെങ്കിലോ എന്ന് കരുതിയിട്ടുമുണ്ട്‌.ചിലപ്പോള്‍ ഇതെല്ലാം പലരും പലകാലങ്ങളിലും ചോദിച്ചവയാകാമെന്നും കരുതി.എന്റെ മണ്ടന്‍ സംശയങ്ങള്‍ ചിലത്‌ ഇതാണ്‌.

  1. ഹവ്വയുമാണ്‌ ആദ്യത്തെ മനുഷ്യര്‍.കായേനും ആബേലും ഇവരുടെ സന്തതികള്‍.ആബേല്‍ കൊല്ലപ്പെടുന്നു.പിന്നെ ഇവര്‍ മൂന്നുപേര്‍ മാത്രം.കായേന്‍ തന്റെ ഭാര്യയുമായിചേര്‍ന്നു,എന്നു പറയുന്നു.ഈ ഭാര്യ എവിടുന്നു വന്നു?
  2. ജനത്തെ ഈജിപ്റ്റുരാജാവില്‍ നിന്ന് മോചിപ്പിക്കുന്നു.ഇവരെ ദൈവം വാഗ്ദത്ത ഭൂമിയില്‍ എത്തിക്കുന്നു.അവിടെയുള്ള ജനത്തെ കൂട്ടക്കൊലചെയ്ത്‌ കാനന്‍ ദേശത്ത്‌ പാര്‍പ്പിക്കുന്നു.കാനന്‍ ദേശത്തെ ജനത്തെ എന്തുതെറ്റിനാണ്‌ കൂട്ടക്കൊലചെയ്തത്‌?
  3. ഈജിപ്റ്റിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ ജനത്തിന്‌ ദൈവം എന്തുകൊണ്ട്‌ അനുവദിച്ചില്ല?
  4. മലയിലെ ദൈവം മുന്‍ കോപിയും തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയില്ലാത്ത ദുര്‍ബ്ബലനുമായിരുന്നോ?പലപ്പോഴും മോശയായിരുന്നല്ലോ ഉപദേശിച്ചിരുന്നത്‌.

കഥകളില്‍ ചോദ്യമില്ലായിരിക്കാം.എങ്കിലും എന്തു്‌..എന്ത്‌..എന്ന് ചോദിച്ചുപോകുന്നു എന്നു മാത്രം.

19 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ said...

ആദമും ഹവ്വയുമാണ്‌ ആദ്യത്തെ മനുഷ്യര്‍.കായേനും ആബേലും ഇവരുടെ സന്തതികള്‍.ആബേല്‍ കൊല്ലപ്പെടുന്നു.പിന്നെ ഇവര്‍ മൂന്നുപേര്‍ മാത്രം.കായേന്‍ തന്റെ ഭാര്യയുമായിചേര്‍ന്നു,എന്നു പറയുന്നു.ഈ ഭാര്യ എവിടുന്നു വന്നു?

Faisal said...

ആദമിനും ഹവ്വക്കും വീണ്ടും കുട്ടികള്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരു കുട്ടി seth. വേറെയും ആണ്‍ കുട്ടികളും പെന്‍ കുട്ടികളും.

Genesis 4:25 And Adam knew his wife again, and she bore a son and named him Seth, "For God has appointed another seed for me instead of Abel, whom Cain killed." 26 And as for Seth, to him also a son was born; and he named him *Enoch. Then men began to call on the name of the Lord.

Cain also married and had children.
Genesis 4:16 Then Cain went out from the presence of the Lord and dwelt in the land of Nod on the east of Eden. 17 And Cain knew his wife, and she conceived and bore Enoch. And he built a city, and called the name of the city after the name of his son--Enoch.

Who did Cain marry? It was his sister. Never his mother... And definitely not a monkey or an ape. How would they communicate? How would they fall in love? How would a monkey/ ape know that Cain was forever her husband. The Monkey/ Ape idea is just ridiculous.

ഉറുമ്പ്‌ /ANT said...

മണിഷാരത്ത്,

ആദത്തിനും ഹവ്വക്കും പിന്നീട് മക്കളുണ്ടായൂണ്ട്.
അതിലൊരു പെൺകുട്ടിയെ ഭാര്യയാക്കി അതിൽ മക്കളുണ്ടായി എന്നു കരുതുന്നു.

അക്കാലത്തും പിന്നെ റോമാസാമ്രാജ്യത്തിന്റെ കാലത്തും സഹോദരിയെ ഭാര്യയായി സ്വീകരിക്കുന്നത് തെറ്റായി കണ്ടിരുന്നില്ല.

മറ്റു ചോദ്യങ്ങൾക്കുത്തരം വഴിയേ വരും

എനിക്കുള്ളത് അതിലും വലിയ ചില ചോദ്യങ്ങളാണ്

ചർച്ച തുടരുമ്പോൾ വഴിയേ ചോദിക്കാം.

എന്തായാലും ചോദ്യം ഒന്ന്.

മറിയം പ്രസവിച്ച ഇമ്മാനുവേൽ തന്നെയാണോ ക്രൂശിൽ തറക്കപ്പെട്ട യേശു?

അനില്‍@ബ്ലോഗ് // anil said...

എന്റമ്മോ !!
ഫീകര സംശയങ്ങളാണല്ലോ.
ഉത്തരങ്ങള്‍ ട്രാക്കട്ടെ.

അപ്പൂട്ടൻ said...

തർക്കിക്കാൻ വേണ്ടിയല്ല, പറയുന്നതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുവാൻ അപേക്ഷ.

കായേൻ ആബേലിനെ വധിച്ചശേഷം അവിടം വിട്ട്‌ വേറെ ദേശത്തേയ്ക്ക്‌ പോയി എന്നാണല്ലൊ പറയുന്നത്‌. അപ്പോൾ എവിടെനിന്നാണ്‌ കായേൻ വിവാഹം കഴിക്കാൻ പറ്റുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തിയത്‌?

നാട്ടുകാരന്‍ said...
This comment has been removed by the author.
നാട്ടുകാരന്‍ said...

എല്ലാം ഉത്തരങ്ങലുള്ള ചോദ്യങ്ങള്‍ തന്നെ......

സജി said...

സ്വന്തം ഭാര്യയേപറ്റി ചിന്തിക്കാന്‍ നേരമില്ല അപ്പോഴാ കയീന്റെ ഭാര്യ !
(ബട്ട്, അതല്ലേ ഒരു രസം അല്ലേ!)

ഇതു തമാശ.

എനിക്കു മനസിലായതു പറയാം. അതു താങ്കള്‍ക്കു ബോധ്യമായിക്കൊള്ളണമെന്നില്ല.


ഉപഗുപ്തന്റെ മറൂപടിയേ തല്‍ക്കാലം ഈ ചോദ്യങ്ങള്‍ക്കു ഉള്ളൂ. അല്ലാതെ ഈചോദ്യങ്ങള്‍ക്കൊന്നും ഉത്തരമിജ്ജന്മം താ‍ങ്കള്‍ക്കു കിട്ടുമെന്നു എനിക്കു തോന്നുന്നില്ല!

കാ‍രണം, ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരിക എന്നൊരു ഉദ്ദേശം, ബൈബിള്‍ലേഖകനു ഉണ്ടായിരുന്നില്ല.

പലരും ബൈബിള്‍ വായിക്കുന്നതു പല വ്യത്യസ്ത ഉദ്ദേശത്തോടെയാണ്.

ര‍ണ്ടു വര്‍ഷം മുന്‍പു, മാവേലിക്കരയിള്ള ഒരു പ്രശസ്ത നാടകകൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ എഴുത്തു മേശയില്‍ ബൈബിള്‍ തുറന്നു വച്ചിരിക്കുന്നത് കണ്ടു അല്‍ഭുതപ്പെട്ടു. പക്ഷേ, പിന്നീടുള്ള സംസാരത്തില്‍ നിന്നും മനസിലായി, ഇദ്ദേഹത്തന്റ്റെ ആവശ്യം, ബൈബിളില്‍ നിന്നും അവസരോചിതമാ‍യി പ്രയോഗിക്കാവുന്ന നല്ല നല്ല “ക്വട്ടേഷന്‍“ എടുക്കുക എന്നുള്ളതാണ്.

താങ്കള്‍ കണ്ട ഒരു സംശയവും അദ്ദേഹത്തിനു തോന്നിയിട്ടേയില്ല. മാത്രമല്ല ബൈബിള്‍ വളരെ പ്രയോചനപ്പെടുന്നുണ്ടു താനും.

യതിയുടെ ഏതോ ഒരു പുസ്തകത്തില്‍ വാ‍യിച്ചു, ഏതു യാത്രയിലും,ഒരിക്കലും മറക്കാത്ത “സഹയാത്രി“കനായിരുന്നു ബൈബിള്‍ എന്ന്! പക്ഷേ, മഹാജ്ഞാനിയായിരുന്ന അദ്ദേഹത്തിനു, യേശുവില്‍ ഒരു രക്ഷകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഓരോരുത്തരും എന്തു ഉദ്ദേശത്തോടെ വായിക്കുന്നു എന്നതിനെ അനുസരിച്ചു ഇരിക്കും അവര്‍ കണ്ടെത്തുന്ന വസ്തുതകളും.

എന്നാല്‍, ഉല്‍പ്പത്തി മുതല്‍ വെളിപ്പാടുവരെയുള്ള പുസ്തകങ്ങള്‍ക്ക് വളരെ കൃത്യമായ ഒരു ഉദ്ദേശമുണ്ട്,മുന്‍പോട്ടു വയ്ക്കുന്ന ഒരൊറ്റ സന്ദേശമുണ്ട്. ആ വിഷയത്തില്‍ “ ആ വിഷയത്തില്‍ മാത്രം” ബൈബിള്‍ പൂര്‍ണ്ണത്തയൂള്ളതാണ്.

ഒരു കോണ്‍ഫ്ലിക്ടും ഇല്ല, ഒരു ആംബിഗ്യിറ്റിയും ഇല്ല!

മറ്റുപല വിഷയങ്ങളും, ബൈബിളില്‍ കടന്നു വരുന്നുണ്ട്. ഉദാ: ചരിത്രം, പക്ഷേ, ബൈബിളിലെ ചരിത്രം ഒരു വിശകലന വിഷയമാക്കിയാല്‍, ബൈബിള്‍ അപൂര്‍ണ്ണതയുള്ളതാണ്. മറ്റൊന്നാണ് ഇത്തരം യുക്തി ചിന്ത.

ബൈബിളില്‍ പരാമര്‍ശിച്ചിക്കുന്ന പല കാര്യങ്ങളേ സംബന്ധിച്ചു താങ്കള്‍ ചോദിച്ചതിനേക്കാള്‍ എത്രയോ സംശയങ്ങള്‍ ബൈബിള്‍ വിശ്വാസിയായ എനിക്കുണ്ട്!

പക്ഷേ,മനുഷ്യന്റെ ആത്മീയ വിഷയങ്ങളില്‍,തികച്ചും പൂര്‍ണ്ണവും,സമഗ്രവുമായ ഒരു കാഴ്ചപാട് ബൈബിള്‍ മുന്‍പോട്ടു വയ്ക്കുന്നു,എന്നേ സംബന്ധിച്ചു. അതാണ് ബൈബിള്‍. ഒരു ആത്മീയ ഗ്രന്ഥം!

ഒരുകന്യക ഗര്‍ഭം ധരിച്ചു എന്നും, ഒരു മകനെ പ്രസവിച്ചു എന്നും വിശ്വസിക്കുന്നവരാണ് ഞാനുള്‍പ്പെടുന്ന നസ്രാണികള്‍! അതിലെന്താണ് ഇത്ര യുക്തിയിരിക്കുന്നത്?

യുക്തിക്കു നിരക്കുന്ന പല‍തും ബൈബിളില്‍ ഉണ്ട്,പക്ഷേ,യുക്തി ഭദ്രമല്ല ബൈബിള്‍!
ചരിത്ര പരമായ പലതും ബൈബിളില്‍ ഉണ്ട്, പക്ഷേ ചരിത്ര പുസ്തകമല്ല ബൈബിള്‍!!
ശാസ്ത്രീയമായ പലതും ഉണ്ട് ബൈബിളില്‍, പക്ഷേ, ശാസ്ത്ര ഗ്രന്ഥമല്ല ബൈബിള്‍!!!

Anonymous said...

"ആദത്തിനും ഹവ്വക്കും പിന്നീട് മക്കളുണ്ടായൂണ്ട്.
അതിലൊരു പെൺകുട്ടിയെ ഭാര്യയാക്കി അതിൽ മക്കളുണ്ടായി എന്നു കരുതുന്നു."

ചുമ്മാതല്ല അച്ചന്മാര്‍ എല്ലാവരും പാപികളാണ്, പാപമോചനത്തിനായി മാമ്മോദീസ മുങ്ങി ക്രിസ്ത്യാനിയാകാന്‍ പറയുന്നത്.

മണിഷാരത്ത്‌ said...

ബൈബിള്‍ സ്കൂളില്‍ ഞാന്‍ എല്‍.കെ.ജി. വിദ്യാര്‍ഥി മാത്രം.അതിനാല്‍ എന്റേത്‌ സംശയങ്ങള്‍ മാത്രമാണ്‌.ചോദ്യങ്ങളല്ല.
ഉപ്പാപ്പ........
കായേന്റെ വംശാവലിയെപ്പറ്റി പറഞ്ഞശേഷമാണ്‌ സേത്തിന്റേയും മറ്റു സന്താനങ്ങളുടേയും കാര്യം പറയുന്നത്‌.അതിനാല്‍ കായേന്റെ സന്തതികള്‍ക്ക്‌ ശേഷമാണ്‌ ആദമിന്‌ പിന്നീട്‌ സന്താനങ്ങള്‍ പിറക്കുന്നത്‌ എന്നാണ്‌ എനിക്ക്‌ തോന്നിയത്‌...പ്രതികരണത്തിന്‌ നന്ദി
ഉറുമ്പ്‌
മുകളിലെ അഭിപ്രായം ശ്രദ്ധിക്കുമല്ലോ?താങ്കളുടെ സംശയത്തിന്‌ മറുപടി പറയാന്‍ ഞാന്‍ പ്രാപ്തനല്ല..ഇ കാര്യത്തില്‍ ആരെങ്കിലും അഭിപ്രായപ്പെടട്ടെ. .പ്രതികരണത്തിന്‌ നന്ദി

അനില്‍ജി
ചോദ്യങ്ങളല്ല..സംശയങ്ങളാണ്‌...നന്ദി

അപ്പൂട്ടന്‍........
ഇതും ശരിയാണെന്ന് തോന്നാം...നന്ദി

നാട്ടുകാരന്‍.....

ഉത്തരം പ്രതീക്ഷിക്കുന്നു....
നന്ദി

സജി....
വിശദമായ വിലയിരുത്തലിനു നന്ദി..
മനുഷ്യന്റെ ആത്മീയ വിഷയങ്ങളില്‍ തികച്ചും പൂര്‍ണവും......
ഇതിന്‌ അല്‍പ്പം കൂടി വിശകലനം പ്രതീക്ഷിക്കുന്നു.
യുക്തിയുടെ അളവുകോലില്‍ ഞാന്‍ ബൈബിള്‍ വായിച്ചായിരുന്നുവെങ്കില്‍ ഒരു പേജുപോലും വായിക്കനാകുമായിരുന്നില്ല.അതിനുമപ്പുറം ഒരു വലിയ ജനതയുടെ മാര്‍ഗ്ഗദര്‍ശിയായ ബൈബിളിനെ അടുത്തറിയാനാണ്‌ ശ്രമിച്ചത്‌.അപ്പോള്‍ തോന്നുന്ന സംശയങ്ങള്‍ സ്വാഭാവികമല്ലെ?..
ചിന്തകന്‍...
ശരിതന്നെ..പ്രതികരണത്തിനു നന്ദി

ബാബുരാജ് said...

മണിസാര്‍,
ഇത്രയ്ക്ക്‌ അടിസ്ഥാനപരമായ ഒരു വിശകലനത്തിന്‌ അര്‍ത്ഥമുണ്ടോ? മതഗ്രന്ഥങ്ങളെല്ലാം (ഏതു മതവുമാകട്ടെ) യുക്തിഭദ്രവും അപ്രമാദിതവും ആവണം എന്നു നമ്മള്‍ ആഗ്രഹിക്കുന്നതുകൊണ്ടാവാം ഇത്തരം സംശയങ്ങള്‍. താങ്കള്‍ തന്നെ നേരത്തെ ഒരിക്കല്‍ പറഞ്ഞതു പോലെ ഇതൊക്കെ ഒരു സാഹിത്യ സൃഷ്ടി എന്നു കണ്ടാല്‍ കാര്യങ്ങള്‍ തീരില്ലേ?

ഗൗരിനാഥന്‍ said...

ബാബുരാജ് പറഞ്ഞതാണെനിക്കു പലപ്പോഴുംതോന്നാറ്

കാട്ടിപ്പരുത്തി said...

മണിഷാരത്ത്- ബൈബിളിലെ സംശയത്തിന് ഇസ്ലാമികമായ വിശ്വാസത്തിലെ ഉത്തരം നല്‍കുന്നതിലെ അനൌചിത്യത്തിന് ക്ഷമാപണത്തോടെ-

ആദം-ഹവ്വ ദമ്പതികള്‍ക്ക് ആറോ അതോ പന്ത്രണ്ടോ ഗര്‍ഭകാലമായിരുന്നു.(അറിയാവര്‍ക്കു തിരുത്താം) ഓരൊ പ്രസവത്തിലും ഇരട്ടകള്‍- ഒന്നാണും ഒന്നു പെണ്ണും- ആദ്യത്തെ പെണ്ണ്‍ അടുത്തതിലെ ആണുമയും തിരിച്ചുമുള്ള വിവാഹം. അങ്ങിനെയാണു സമൂഹത്തിന്റെ വികസനം രൂപമെടുക്കുന്നത്. പിന്നീട് ഈ രൂപത്തിലുള്ള സഹോദരീ വിവാഹവും നിഷിദ്ധമാക്കുന്നു.

മണിഷാരത്ത്‌ said...

ബാബുരാജ്‌,ഗൗരിനാഥന്‍..
യുക്തിഭദ്രമെന്ന് ശഠിക്കുന്നില്ല.കഥയാണെങ്കിലും സിനിമയാണെങ്കിലും അവ സങ്കല്‍പ്പമാണെന്നറിഞ്ഞാല്‍ തന്നെയും പറയുന്ന കാര്യങ്ങള്‍ക്ക്‌ പരസ്പര പൊരുത്തമുണ്ടാകേണ്ടതുണ്ടള്‍ല്ലോ? അതുമാത്രമേ ഇവിടെ പറഞ്ഞുള്ളൂ..
കാട്ടിപ്പരുത്തി
ഇത്‌ എനിക്ക്‌ പുതിയ അറിവാണ്‌..വളരേ നന്ദി

Anonymous said...

The creation story in bible is an adaptation of ancient Babylonian traditions by Israelite exiles around eighth century B.C.
Many Churches do not treat the Bible stories up to the period of Abraham too seriously, except the fundamental concept of the "Fall of Human being from the constant companionship of his creator".

Anonymous said...

ഇതിന്‍റെയൊന്നും യഥാര്‍ത്ഥ ഉത്തരം ഇതൊന്നുമല്ല. mr.സജി പറഞ്ഞത് പോലെ ബൈബിള്‍ കയീന്‍റെ ഭാര്യ ആര് എന്ന് തെളിയിക്കാന്‍ എഴുതപ്പെട്ട ഗ്രന്ഥമല്ല. എന്നാലും ഇതിന്‍റെ കണ്ഫ്യൂഷന്‍റെ കാരണം മറ്റൊന്നാണ്. ഇനി പറയുന്നത് വളരെ ശ്രദ്ധിക്കണം. ബൈബിള്‍ എടുത്ത് (സത്യവേദപുസ്തകം) ഉലപ്പത്തി 1:1മുതല്‍ 2:3വരെ വായിക്കൂ. എല്ലായിടത്തും 'ദൈവം', 'ദൈവം' എന്ന പദം കാണാം. ഇനി 2:4 മുതല്‍ 3:24 വരെ 'യഹോവയായ ദൈവം', 'യഹോവയായ ദൈവം' എന്നാണ് ഉള്ളത്. ഇനി, 4-ആം അദ്ധ്യായം മുഴുവന്‍ 'യഹോവ' എന്ന് മാത്രം. 5-ആം അദ്ധ്യായം മുതല്‍ വീണ്ടും 'ദൈവം' എന്ന് വീണ്ടും ഉപയോഗിച്ചിരിക്കുന്നു.

ഞാന്‍ ചോദിക്കട്ടെ, ഒരു കുട്ടി പിതാവിനെ 'പപ്പാ' എന്ന് വിളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്‍ മാറ്റി 'ഡാഡി' എന്ന് വിളിക്കാറില്ല.

സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇവിടെ പലതരത്തില്‍ (ദൈവം,യഹോവയായ ദൈവം, യഹോവ) ഉപയോഗിച്ചിരിക്കുന്നത് 'സെക്ഷന്‍ പ്രകാരം' ആണെന്ന് നമുക്ക് മനസ്സിലാക്കാം. അതിനിടയില്‍ മറ്റൊരു സംബോധനയും കയറിയിട്ടില്ല എന്ന് കാണാം.

പൊതുവേ ബൈബിളിലെ ആദ്യ അഞ്ച് ഗ്രന്ഥങ്ങളും എഴുതിയത് മോശ ആണെന്ന്‍ പറയുന്നെങ്കിലും മോശെയുടെ ജനനം ബൈബിളിലെ രണ്ടാം പുസ്തകമായ പുറപ്പാട് മുതലാണ്‌. അതിനാല്‍ മോശെക്ക് ഒരിക്കലും തന്‍റെ പൂര്‍വ കാര്യങ്ങളെ നേരിട്ട് മനസ്സിലാക്കി എഴ്താന്‍ കഴിയില്ല. അതുകൊണ്ട് അപ്പോള്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന ചില ലഭ്യമായ രേഖകള്‍ ഉണ്ടായിരുന്നു എന്നും,അത് മോശെ തനിക്ക് സാധിച്ചത് പോലെയും ദൈവ കല്‍പ്പന പ്രകാരവും ക്രമത്തില്‍ അടുക്കി വച്ചു (compilation,ക്രോഡീകരണം) എന്നും വേണം മനസ്സിലാക്കാന്‍. (ഇതിനെ JEDP theory എന്ന് പറയുന്നു-Jehovaisthic, Elohisthic, Deutero, Preistly accounts). അതില്‍ ഇന്ന് യുക്തിരഹിതം എന്ന് തോന്നുന്ന നിലയില്‍ പലതും വിട്ടുപോയി എന്നത് തന്നെ സത്യം.

ഇത് ഒരിക്കലും മനപൂര്‍വമായി കരുതേണ്ടതില്ല. നേരത്തെ സൂചിപ്പിച്ച പോലെ കയീന്‍റെ ഭാര്യ ആരെന്നുള്ള കണ്ടെത്താന്‍ അല്ല ബൈബിള്‍. മാനവരാശിക്ക് വേണ്ടി ഏക യാഗമായി യേശുക്രിസ്തു തീരാന്‍ കാരണമായ പാശ്ചാത്തലം വിവരിക്കുക എന്നത് മാത്രമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഉല്‍പ്പത്തി മുതലേ കാണാം.
CHRISTHOPHER PHILIP, solafida_fida2000@yahoo.com

പിപ്പിലാഥന്‍ said...

മലയാളത്തില്‍ ബാലന്‍മാഷ്‌ <
കായേന്‍ ഭാര്യാ പ്രശനം പരിഹരിക്കുന്നു
https://www.youtube.com/watch?v=vtstFOdK5K8

Unknown said...

ഉല്പത്തി
5:3 ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.
5:4 ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
5:5 ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.

Unknown said...

അതേ

Recent Posts

ജാലകം