Pages

Wednesday, July 21, 2010

കരളും കേരളവും കുറെ കാര്യങ്ങളും

മലയാളിക്ക്‌ പണ്ടേ കരള്‍ വളരേ ഇഷ്ടമുള്ള പദമാണ്‌.സിനിമാഗാനങ്ങളില്‍ ഏറ്റവും ഉപയോഗിച്ചിട്ടുള്ള പദങ്ങളില്‍ ഒന്ന് കരളായിരിക്കും.പ്രിയപ്പെട്ടവളെ എന്തു വിളിക്കണമെന്ന് കാമുകന്മാര്‍ക്ക്‌ രണ്ടു പക്ഷമില്ല.
"കരളേ...എന്റെ കരളിന്റെ കരളാം...
"കരളേ നിന്‍ കൈപിടിച്ചാല്‍..."
"തങ്കക്കിനാവുകള്‍ തളിര്‍ മെത്തകള്‍ നീട്ടുന്ന നിന്‍ കരള്‍ മാത്രമവനു പോരും"
"കരള്‍ പുകഞ്ഞാളൂറും കണ്ണുനീര്‍ മുത്തുകള്‍ ...."
അങ്ങിനെ ഇഷ്ടപ്പെട്ടവരെ വിളിക്കാന്‍ മലയാളിക്ക്‌ കരളിനോളം കരളായ പദമില്ല.നൂറുകണക്കിന്‌ ഗാനങ്ങള്‍ കരളില്‍ തീര്‍ത്തതുണ്ടാകും..മലയാളിക്ക്‌ കരള്‍ കരളാണ്‌
കാമുകന്‍ കരളുറപ്പുള്ളവനുമാണ്‌."കരളുറപ്പുള്ള പടത്തലവനാണ"വന്‍.കരളുറപ്പ്പ്പുള്ളവര്‍ക്ക്‌ പറഞ്ഞ ചില പണികളെപ്പറ്റിയും നമ്മള്‍ പറയും.ചില കാര്യങ്ങള്‍ ചെയ്യാന്‍ കരളിന്‌ ഉറപ്പുവേണം പോലും.
ഇനി കരളലിയിക്കുന്ന കഥകളും നമ്മള്‍ വായിക്കാറുണ്ട്‌.കരള്‍ പിളര്‍ക്കുന്ന വാര്‍ത്തകളും വായിക്കാറുണ്ട്‌.
സിനിമയില്‍ ചില വില്ലന്മാര്‍ കുത്തി ലിവറെടുക്കുന്ന കാര്യം പറയാറുണ്ട്‌.
തീന്‍ മേശക്കു മുന്‍പില്‍ ഇരുന്നാല്‍ പോത്ത്‌ ലിവറും ,ലിവര്‍ റോസ്റ്റും വലിയ പ്രിയമാണ്‌.
ഹൃദയത്തിനേക്കാളും കണ്ണിനേക്കാളും മലയാളിക്ക്‌ പ്രധാനവും ഇഷ്ടവും കരളിനോടാണ്‌.പക്ഷേ ഇംഗ്ലീഷുകാര്‍ക്ക്‌ ഹൃദയമാണ്‌ ഇഷ്ട അവയവം'My sweet heart" എന്നല്ലാതെ "my sweet liver" എന്ന് വിളിക്കാറില്ല.തമിഴനും ഇദ യം തന്നെ.തമിഴന്‌ കണ്ണും പ്രിയകരം തന്നെ.
എങ്ങിനെയാണ്‌ കരള്‍ മലയാളിക്ക്‌ ഇത്ര പ്രിയമായ പദമായത്‌ എന്ന് ആലോചിക്കാറുണ്ട്‌....
ഇപ്പോളിതാ വീണ്ടും കരള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.അടുത്ത കാലത്ത്‌ ധാരാളം പ്രതിഭകള്‍ കരള്‍ രോഗം വന്ന് വിടപറഞ്ഞു.മൂക്കറ്റമുള്ള കുടി മലയാളിക്ക്‌ വീണ്ടും കരള്‍കുത്തി നോവാന്‍ തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ കരള്‍ എന്ന പദം കേള്‍ക്കാന്‍ മലയാളിക്ക്‌ അത്ര സുഖം പോരാ.അരിപ്പയായ കരളുള്ള കാമുകന്‍ കാമുകിയെ നീയെന്റെ കരളല്ലേ എന്ന് വിളിച്ചാലോ?വലിയ താമസമില്ലാതെ കരളിനെ കവികള്‍ പടിക്കു പുറത്താക്കും...കരള്‍ ഇഷ്ടമല്ലാത്ത പദമാകാന്‍ പോകുകയാണ്‌....കരളേ എന്ന് വിളിച്ചാല്‍ കാമുകി മാന നഷ്ടത്തിനു കേസ്സുകൊടുക്കും.
നമുക്ക്‌ മറ്റൊരു പദം കണ്ടെത്തിയേണ്ടിയിരിക്കുന്നു.ഇപ്പോള്‍ കരളിനെ വിടാം..കരള്‍ നമുക്ക്‌ കരളല്ലാതായിരിക്കുന്നു.

5 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ said...

ഹഹാ..
എന്നാ പറഞ്ഞാലും ഞാനെന്റെ കരളിനെ പാത്തും പതുങ്ങിയും ചെന്നു കരളെന്നേ വിളിക്കൂ..

ഏതായാലും പോത്തിന്റെയും കോഴീടെം കരളാ കരള്..!!

സമാന്തരന്‍ said...

വര്‍ഷാ വര്‍ഷം കൂടുതല്‍ വിലയിട്ട്, സര്‍ക്കാരിന്റെ അവയവ മാഫിയാ ഡിപ്പാര്‍ട്ട്മെന്റാണ് കരളിനെയും കവര്‍ന്നത്.
കോടികള്‍.... കോടികളല്ലേ, നാട്ടുകാരന്റെ കരള്‍ വിറ്റ് ഖജനാവിലേക്ക് ഒഴുക്കുന്നത്

jayanEvoor said...

കരൾ മറക്കുന്ന കേരളം!!

അനില്‍@ബ്ലോഗ് // anil said...

ഒറിജിനല്‍ കര്‍ള്‍ അല്ല ഈ കരള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ കരളും ഹൃദയവും എല്ലാം സിനോനിംസ് ആണെന്നെ.
:)

ബിന്ദു കെ പി said...

“തീന്‍ മേശക്കു മുന്‍പില്‍ ഇരുന്നാല്‍ പോത്ത്‌ ലിവറും ,ലിവര്‍ റോസ്റ്റും വലിയ പ്രിയമാണ്‌“. :) :)

Recent Posts

ജാലകം