Pages

Thursday, May 20, 2010

സ്ത്രീകളില്‍ യുക്തിവാദികളില്ലേ?



ഇങ്ങിനെയൊരു കണക്ക്‌ ആരും എടുത്തിട്ടുണ്ടാവില്ല.ഇപ്പോള്‍ ഇതിനെന്താണൊരു പ്രസക്തിയെന്നും തോന്നാം..,,എന്നാല്‍ ഇതില്‍ അല്‍പമല്ലാത്ത കാര്യമുണ്ടെന്നാണ്‌ തോന്നുന്നത്‌.യുക്തിവാദത്തിനും പുരോഗമന ആശയങ്ങള്‍ക്കും വിളനിലമായ കേരളത്തിന്റെ പശ്ചാത്തലത്തില്‍ തോന്നിയ ഒരു ചിന്തയാണ്‌ ഇവിടെ പങ്കുവെയ്ക്കുന്നത്‌.
കേരളത്തിലെ ജനങ്ങളില്‍ അമ്പതു ശതമാനവും സ്ത്രീകളാണ്‌.അതിനാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്തിയുള്ള ഒരു ചര്‍ച്ചകളും പൂര്‍ണ്ണമല്ല.എന്നാല്‍ എല്ലാ മേഖലകളിലും ഈ പങ്ക്‌ കാണാനില്ലന്നത്‌ ശ്രദ്ധേയമാണ്‌.യുക്തിവാദചിന്തകളില്‍ സ്ത്രീകളുടെ സാന്നിധ്യം എണ്ണാന്‍ ഒരു കൈയിലെ വിരലുകള്‍ പോലും ആവശ്യമില്ല.ധാരാളം സ്ത്രീകളെ പരിചയമുണ്ട്‌.എന്നാല്‍ ഇതില്‍ ആരും തന്നെ യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല എന്നതാണ്‌ യാഥാര്‍ഥ്യം.
വിശ്വാസങ്ങളെ എളുപ്പം അടിച്ചേല്‍പ്പിക്കാനകുന്നത്‌ പെണ്‍കുഞ്ഞുങ്ങളിലാണ്‌.പള്ളിയില്‍ പോകാനും അമ്പലത്തില്‍ പോകാനും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാളും നിര്‍ബന്ധിക്കപ്പെടുന്നു.ജീവിതത്തിന്റെ ഒരു വഴിയിലും യുക്തിചിന്തളോട്‌ ഇടപഴകാന്‍ ഇവര്‍ക്കാകുന്നില്ല.അതിനാല്‍ ഒരു സ്ത്രീക്കും യുക്തിവാദിയാകാന്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ സാധിക്കുന്നില്ലന്നത്‌ ചിന്തിക്കേണ്ടതതാണ്‌.
ശാസ്ത്രീയമല്ലാത്ത പല വിശ്വാസങ്ങളും സ്ത്രീകള്‍ക്ക്‌ പുലര്‍ത്താന്‍ ഒരു മടിയുമില്ല.എന്തെല്ലാം ശാസ്ത്രീയ ചിന്തകള്‍ പറഞ്ഞാലും അത്‌ ഉള്‍ക്കോള്ളാനും തയ്യാറല്ല.ഈ ദൗര്‍ബ്ബല്യം ഇന്ന് ശക്തമായി മുതലെടുക്കുകയാണ്‌.അക്ഷയതൃതീയയെന്ന പേരില്‍ സ്വര്‍ണ്ണം വിറ്റഴിക്കാനും,പൊങ്കാലയുടെപേരില്‍ കോടികള്‍ സമ്പാദിക്കാനും,കരിസ്മാറ്റിക്‌ കണ്‍ വെന്‍ഷനുകളും,അങ്ങിനെയെല്ലാം സ്ത്രീകളുടെ യുക്തിരാഹിത്യത്തെ ഫലപ്രദമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.....
സ്ത്രീകളില്‍ യുക്തിചിന്ത കടന്നു വരരുതെന്ന് ബോധപൂര്‍വ്വമായ ഒരു ശ്രമം നടക്കുന്നുണ്ടോ?കൃസ്ത്യന്‍ സഭകള്‍ എന്തുകൊണ്ടാണ്‌ ഗേള്‍സ്‌ സ്കൂളുകളല്ലാതെ ബോയ്‌ സ്‌ സ്കൂള്‍ നടത്താത്തത്‌?ചിന്തിച്ചാല്‍ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാകും

27 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെ പറയാനാവുമോ‌ മാഷെ?
ഇല്ലെന്നാണ് എന്റെ അനുഭവം.
ഒരു പക്ഷെ പുരുഷന്മാര്‍ കാണിക്കുന്ന പോലെയുള്ള അഗ്രസീവ് ബിഹേവിയര്‍ സ്റ്റ്രീകള്‍ കാണിക്കാത്തതുകൊണ്ട് ശ്രദ്ധയില്‍ പെടാത്തതാവാം . പള്ളീലച്ചന്മാര്‍ നടത്തുന്ന ആണ്‍ പള്ളിക്കൂടങ്ങള്‍ ഉണ്ടെന്നാണ് എന്റെ അറിവ് ..

സുരേഷ് ബാബു വവ്വാക്കാവ് said...

കമ്മ്യൂണിസ്റ്റുകളായ പുരുഷകേസരികൾ പോലും ശയനപ്രദക്ഷിണവും നടത്തി ശ്രീശ്രീയും മാതായും ആവുന്ന ഈ കാലത്ത് സ്ത്രീകൾ വിശ്വാസികളാവുന്നത് കുറ്റപ്പെടുത്താനാവില്ല.

മണിഷാരത്ത്‌ said...

അനില്‍ജി
vavvakkavu
യുക്തിവാദ പ്രസ്ഥാനം സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്‌.കമ്യുണിസ്റ്റുകളായ പുരുഷകേസരികള്‍ പോലും സ്ത്രീകളുടെ തീരുമാനങ്ങളില്‍ വശംവദരായാണ്‌ ആചാരങ്ങളും യുക്തിക്കു നിരക്കാത്തതുമായ പ്രവൃത്തികള്‍ ചെയ്യുന്നത്‌ എന്ന് കാണാനാകും.വഴിപാട്‌ നേര്‍ന്ന് ഭര്‍ത്താവിനെ ശയന പ്രദക്ഷിണം നടത്തിക്കുന്നത്‌ ഒരു സിനിമയില്‍ കണ്ടതായി ഓര്‍ക്കുന്നു.ഇത്‌ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കുന്നു.സ്ത്രീ യുക്തിവാദികള്‍ തുലോം കുറവു തന്നെ യാണ്‌.പ്രസിദ്ധരായ ഒരു സ്ത്രീ യുക്തിവാദിയെ ചൂണ്ടിക്കാണിച്ചാല്‍ നന്നായിരിക്കും.സന്ദര്‍ശ്ശനത്തിനും അഭിപ്രായത്തിനും നന്ദി

അപ്പൂട്ടൻ said...

സ്വയം ഒരു യുക്തിവാദിയാണെന്ന് പരിചയപ്പെടുത്താൻ പുരുഷന്മാരും മടിച്ചിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു. ദൈവനിഷേധം (in real terms, മതനിഷേധം) തുറന്ന് പ്രഖ്യാപിക്കാൻ പേടിയായിരുന്നു പലർക്കും. ഇന്ന് കുറേക്കൂടി വ്യക്തികൾ അത്‌ തുറന്നുതന്നെ പറയുന്നുണ്ട്‌. യുക്തിവാദത്തോട്‌ അനുഭാവം പ്രകടിപ്പിക്കുന്ന കാര്യത്തിൽ സ്ത്രീകൾ കുറച്ച്‌ വൈകുന്നുവെന്നേയുള്ളു. തുറന്നുപറയാൻ മടിയുണ്ടാവും പലർക്കും. ആ mental block എടുത്തുകളയുന്ന കാലം അത്ര വിദൂരമല്ലെന്ന് പ്രത്യാശിക്കാം.

പക്ഷെ ഇതൊരു പ്രത്യാശ മാത്രമേ ആകുന്നുള്ളു. പുരുഷന്മാർ മേധാവിത്വം സ്ഥാപിച്ചിരുന്ന സമൂഹത്തിൽ സ്ത്രീകൾ കുട്ടിക്കാലം മുതൽക്ക്‌ തന്നെ വീട്ടിലും വീടിന്‌ തൊട്ടയൽപക്കത്തുമായി തങ്ങളുടെ ലോകം സൃഷ്ടിക്കാൻ നിർബന്ധിതരായവരാണ്‌. അവർക്ക്‌ പറഞ്ഞുകൊടുക്കപ്പെടുന്ന കഥകൾ അധികവും പതിവ്രതകളുടേതും ദേവിമാരുടേതുമാണുതാനും. ഇന്നത്തെ സാമൂഹികഘടനയിൽ ഈ ചട്ടക്കൂടിന്റെ ബലം പിന്നീടുള്ള വായനകളാലോ ചിന്തകളാലോ എത്രമാത്രം കുറയ്ക്കാനാവുമെന്നത്‌ കണ്ടറിയേണ്ടിയിരിക്കുന്നു.

എങ്കിൽപ്പോലും സ്ത്രീയ്ക്ക്‌ സ്വന്തം ആശയം തുറന്നുപ്രകടിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ ഇത്‌ സംഭാവ്യമാകൂ. സ്ത്രീ എന്തെങ്കിലുമൊന്ന് പറഞ്ഞാലുടനെ കുടുംബഭദ്രതയ്ക്ക്‌ എന്തോ സാരമായി അപകടം സംഭവിയ്ക്കും എന്നരീതിയിൽ പ്രതികരണം വരുന്നിടത്തോളം കാര്യങ്ങൾ മാറാതെ നിൽക്കും.

പ്രശസ്തരായവരിൽ എത്രപേർ യുക്തിവാദികളായുണ്ട്‌ എന്നറിയില്ല. എന്നാലും ദൈവവിശ്വാസികളല്ലാത്ത സ്ത്രീകളെ എനിക്കറിയാം, വിരലിലെണ്ണാവുന്നവരാണെങ്കിലും.

ഞാൻ പഠിച്ചത്‌ അച്ചന്മാർ നടത്തുന്ന ഒരു ബോയ്സ്‌ സ്കൂളിലാണ്‌.

Anonymous said...

ഞാനൊരു സ്ത്രീയാണു, ഞാനൊരു യുക്തിവാദിയാണു.. കൂടുതലൊന്നും പറയാനുള്ള അര്‍ഹത ഇല്ല.

Typist | എഴുത്തുകാരി said...

തീരെ ഇല്ലെന്നു പറഞ്ഞുകൂടാ, പക്ഷേ വളരെ വളരെ കുറവാണ്.

ചിന്തകന്‍ said...

ആണ്‍ യുക്തിവാദികള്‍ പോലും തങ്ങളുടെ സ്ത്രീകളെ ഇത് വരെ രംഗത്തിറക്കിയതായി കണ്ടിട്ടില്ല. വാഗ്ദോരണികള്‍ മാത്രമല്ലാതെ അതിനപ്പുറത്തേക്കുള്ള പ്രവര്‍ത്തിക തലത്തിലേക്കുള്ള യാതുരു സമീപനവും അവരില്‍ നിന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ല. തങ്ങളുടെ സ്ത്രീകള്‍ തങ്ങളെ പോലെ യുക്തിവാദികളായാല്‍ ജീവിതം കുളമാകും എന്ന് പലയുക്തിവാദികളും ഭയക്കുന്നാണ്ടാവാം.

യുക്തിവാദി നേതാക്കളിലും ഇത് വരെ ഒരു സ്ത്രീ സാനിധ്യം ശ്രദ്ധയില്പെട്ടിട്ടില്ല. തീരെ ഇല്ലാഞ്ഞിട്ടാണോ? അതോ വളര്‍ത്തികൊണ്ടുവരാന്‍ യുക്തിവാദികള്‍ക്ക് താല്പര്യമില്ലാത്തതണോ?

മണിഷാരത്തിന്റെ പോസ്റ്റ് വളരെ പ്രസക്തം തന്നെ.

അപ്പൊകലിപ്തോ said...

യുക്തിവാദികള്‍ തന്നെ ഒരു അധ:സ്ഥിത വര്‍ഗ്ഗമാണു... ഇനി സ്ത്രീകളെയും അവരുടെ സ്റ്റേജിലിരുത്തി അപമാനിക്കണോ..

ചിത്രഭാനു Chithrabhanu said...

അപ്പൊ കാലിപ്റ്റോ.. ഇത് എന്തൊരു കലിപ്പാണപ്പോ...കഷ്ടം
വിശ്വാസി അല്ലാത്ത ഒരുപാട് സ്ത്രീകൾ ഉണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീക്ക് പലപ്പോഴും അത് പ്രകടിപ്പിക്കാൻ പറ്റിക്കോളണമെന്നില്ല.

//ശാസ്ത്രീയമല്ലാത്ത പല വിശ്വാസങ്ങളും സ്ത്രീകള്‍ക്ക്‌ പുലര്‍ത്താന്‍ ഒരു മടിയുമില്ല.എന്തെല്ലാം ശാസ്ത്രീയ ചിന്തകള്‍ പറഞ്ഞാലും അത്‌ ഉള്‍ക്കോള്ളാനും തയ്യാറല്ല//
ഇത് പറയുമ്പോൾ ശാസ്ത്രത്തിന്റെ ലോകത്തിലേക്ക് എത്രമാത്രം സ്ത്രീകൾ എത്തുന്നുണ്ട് എന്നുകൂടിനോക്കണം. അത് വെറും ഡിഗ്രി എന്നതല്ല.
നാം ശാസ്ത്രം പഠിക്കുന്നത് തന്നെ വികലമായാണു.
പരിണാമം പഠിച്ച് റാങ്ക് നേടുകയും അത് കിട്ടിയതിൽ സ്രുഷ്ടാവിനോട് നന്ദി പറയുകയും ചെയ്യുന്ന വിദ്യാഭ്യാസ രീതിയാണിന്നു. ഒരു പെൺകുട്ടി യുക്തിവാദിയാണെങ്കിൽ, അവൾ അത് തുറന്നു പറയുന്നു എങ്കിൽ അവളുടെ കല്യാണം വരെ മുടങ്ങിപ്പോയേക്കാവുന്ന അവസ്ഥയാണ് കേരളത്തിൽ! അതിനാൽ ഇത് പെൺ വർഗ്ഗത്തിന്റെയല്ല മറിച്ച് പുരുഷകേന്ദ്രീക്രുത സമൂഹത്തിന്റെ പ്രശ്നമാണ്.

ചിത്രഭാനു Chithrabhanu said...

എന്റെ ഒരു പെൺ യുക്തിവാദി സുഹ്രുത്തിന്റെ മാതാപിതാക്കൾ പാർട്ടിക്കാരാണ്. ചന്ദനം തൊടാതെ പുറത്തിറങ്ങരുത് എന്നാണ് അവൾക്കുള്ള താക്കീത്. മാത്രമല്ല, കണ്ണിക്കണ്ട പുസ്തകങ്ങൾ വായിച്ച് മകൾ യുക്തിവാദി ആയി എന്ന പരാതിയും!!

പാമരന്‍ said...

യുക്തിവാദിയും നിരീശ്വരരും തമ്മില്‍ വ്യത്യാസമുണ്ടെന്നതു മാനിക്കുമല്ലോ, അല്ലേ? നിരീശ്വരരായ ഒത്തിരി പ്രശസ്ത വനിതകളില്ലേ? ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രശസ്ത വനിതകളില്‍ ഒട്ടു മുക്കാലും പേര്‍ നിരീശ്വരരല്ലേ? ഒരു പക്ഷേ നേരിട്ട്‌ യുക്തിവാദ പ്രസ്ഥാനവുമായി ബന്ധപ്പെടാത്തതു കൊണ്ടായിരിക്കും യുക്തിവാദികള്‍ എന്ന്‌ അറിയപ്പെടാത്തത്‌.

ജബ്ബാര്‍മാഷിന്‍റെ പത്നി ഫൌസിയ റ്റീച്ചര്‍ ഒരു അറിയപ്പെടുന്ന യുക്തിവാദിയാണല്ലോ. മന്ദാകിനി (അജിതയും?) നിരീശ്വരയായിരുന്നെന്നു കേട്ടിട്ടുണ്ട്‌.

CKLatheef said...

ദൈവനിഷേധികളായ യുക്തിവാദികളുടെ തലച്ചോറിനെക്കുറിച്ച ഒരു പഠനത്തില്‍ അവര്‍ക്കെന്തോ കുറവുള്ളതായി പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. ഏതായാലും അത്തരത്തിലൊരു പഠനം നല്ലതാ. എന്തുകൊണ്ട് സ്ത്രീകളില്‍ യുക്തിവാദികളും ദൈവനിഷേധികളും കുറയുന്നു എന്നതില്‍. സാമൂഹ്യശാസ്ത്രം പഠിച്ച് ഒരു കേവല വിശ്വാസം ഇക്കാര്യത്തില്‍ രൂപീകരിക്കേണ്ടതില്ല. എല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെടട്ടേ. അതാണ് അതിന്റെ ഒരു രീതി. എന്തുകൊണ്ട് മഹാഭൂരിപക്ഷം പേരും ദൈവവിശ്വാസികളാകുന്നു എന്നായിരുന്നു ചോദ്യമെങ്കില്‍ ഉത്തരമുണ്ടായിരുന്നു. പക്ഷെ അതിവിടെ പ്രസക്തമല്ലല്ലോ.

പരിണാമം പഠിച്ച് ദൈവത്തിന് നന്ദിപറയുന്ന കാര്യം പറഞ്ഞപ്പോള്‍ അടുത്ത് കണ്ട ഒരു കാര്യം ഓര്‍ത്തുപോയി. സ്‌കൂളില്‍ ഗലീലിയോ ലിറ്റില്‍ സൈന്റിസ്റ്റ് മത്സരത്തിന് ബി.ആ.സിയില്‍ നിന്ന് പരിശോധകര്‍ വന്ന് കുട്ടികളോട് ഇന്റര്‍വ്യൂ നടത്തുകയും വിധികര്‍ത്താക്കളാകുകയും ചെയ്തു. കുട്ടികളോട് പറഞ്ഞ് അവസാനിപ്പിച്ചത് ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു. ഒന്നല്ല മൂന്നു പേരും.

അതുകൊണ്ട് ഈ പഠനം ശാസ്ത്രീയമായിത്തന്നെ നടക്കണം.

bright said...

മണിഷാരത്ത്‌ പറയുന്നു...
[[[[[...വിശ്വാസങ്ങളെ എളുപ്പം അടിച്ചേല്‍പ്പിക്കാനകുന്നത്‌ പെണ്‍കുഞ്ഞുങ്ങളിലാണ്‌.പള്ളിയില്‍ പോകാനും അമ്പലത്തില്‍ പോകാനും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാളും നിര്‍ബന്ധിക്കപ്പെടുന്നു......]]]

അപ്പൂട്ടന്‍.....
[[[..പുരുഷന്മാർ മേധാവിത്വം സ്ഥാപിച്ചിരുന്ന സമൂഹത്തിൽ സ്ത്രീകൾ കുട്ടിക്കാലം മുതൽക്ക്‌ തന്നെ വീട്ടിലും വീടിന്‌ തൊട്ടയൽപക്കത്തുമായി തങ്ങളുടെ ലോകം സൃഷ്ടിക്കാൻ നിർബന്ധിതരായവരാണ്‌. അവർക്ക്‌ പറഞ്ഞുകൊടുക്കപ്പെടുന്ന കഥകൾ അധികവും പതിവ്രതകളുടേതും ദേവിമാരുടേതുമാണുതാനും....]]]]

ചിത്രഭാനു പറയുന്നു....
[[[...ഇത് പെൺ വർഗ്ഗത്തിന്റെയല്ല മറിച്ച് പുരുഷകേന്ദ്രീക്രുത സമൂഹത്തിന്റെ പ്രശ്നമാണ്...]]]


എല്ലാവരും സമൂഹമാണ്‌ മനുഷ്യന്റെ ബുദ്ധിയെ നിയന്ത്രിക്കുന്നത്‌ എന്ന എന്നോ കാലഹരണപെട്ട അഭിപ്രായങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്.(Standard social science model of mind.SSSM)യഥാര്‍ത്ഥത്തില്‍ തലച്ചോര്‍ നമ്മുടെ കള്‍ച്ചറിനെ സ്വാധീനിക്കുകയാണ് ചെയ്യുന്നത്,അല്ലാതെ കള്‍ച്ചര്‍ തലച്ചോറിനെ സ്വാധീനിക്കുകയല്ല ചെയ്യുന്നത്.


നിങ്ങളുടെ ലോജിക്ക് ശരിയായിരുന്നെങ്കില്‍ ഫെമിനിസം സ്ത്രീകളുടെ ഇടയില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നല്ലോ?പുരുഷമേധാവിത്വം അനുവദിച്ചിട്ടായിരുന്നോ പെണ്‍കുട്ടികള്‍ ഫെമിനിസത്തിലോ മറ്റു പുരോഗമനാശയങ്ങളിലും ആകൃഷ്ടരാകുന്നത്?അപ്പോള്‍ യുക്തിവാദത്തിനു മാത്രമെന്താണ് പ്രത്യേകത?യുക്തിവാദത്തെ മാത്രം പുരുഷമേധാവിത്വം എന്തിനു തടയണം?ഇനി പുരുഷന്മാര്‍ യുക്തിവാദികളാകുന്നത് സമൂഹത്തിന്റെ അനുവാദത്തോടു കൂടിയാണോ?അപ്പോള്‍ സ്ത്രീകളെ മാത്രം സമൂഹത്തിന് സ്വാധീനിക്കാന്‍ കഴിയുന്നത് എന്തുകൊണ്ട്?സ്ത്രീകള്‍ക്ക് മാത്രമെന്താ സമൂഹം പറയുന്നപോലെ മാത്രം പ്രവര്‍ത്തിക്കുന്ന രണ്ടാം തരം തലച്ചോറാണോ ഉള്ളത്? സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ബുദ്ധിപരമായി ഒരു വ്യത്യാസവുമില്ല എന്ന് പറയുന്ന ബുദ്ധിജീവികള്‍ തന്നെയാണ്,സ്ത്രീകളുടെ തലച്ചോര്‍ സമൂഹത്താല്‍ എളുപ്പം സ്വാധീനിക്കപ്പെടും എന്നും വാദിക്കുന്നത് എന്നത് വിചിത്രമായ കാര്യമണ്.സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള വ്യത്യാസം ശാരീരികം മാത്രമാണെന്ന് ശഠിക്കുന്നത് അശാസ്ത്രീയമാണെന്നു മാത്രമല്ല ഈ വാദം സ്ത്രീകളെ അപമാനിക്കുന്നതുപോലുമാണ്.(സ്ത്രീകള്‍ പോലും അത് തിരിച്ചറിയുന്നില്ല എന്നതാണ് കഷ്ടം.) എല്ലവരും സമൂഹത്തിന്റെ സ്വാധീനത്തെപ്പറ്റി വാചാലരാകുന്നതല്ലതെ സമൂഹം/പുരുഷമേധാവിത്വം നമ്മുടെ (സ്ത്രീയുടെയോ പുരുഷന്റേയോ)ചിന്താരീതികള്‍ മാറ്റിയ ഒരു ഉദാഹരണമെങ്കിലും അറിയാമോ?കള്‍ച്ചര്‍ മനുഷ്യ നിര്‍മ്മിതിയായതുകൊണ്ട് മനുഷ്യനില്‍ മാത്രം കാണുന്ന,മറ്റു മൃഗങ്ങളില്‍ കാണാത്ത എന്തെങ്കിലും സ്വഭാവ വിശേഷം?

ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്ന സ്ത്രീകള്‍ പോലും യുക്തിവാദികളല്ല.The reason may be that major parts of the "women's movement" actively oppose any sort of skepticism, in large part because it would work counter to their unfounded and preconceived conclusions.ഈ വിഷയത്തില്‍ ഞാനൊരു പോസ്റെഴുതിയിരുന്നു.

The reasons I think relavent are, (1) Women think differently than men do.Men's and women's brains are wired differently.(2) Women are more in tune with emotions and emotions are by definition not logical. (4) Women handle confrontations differently than men.So we won't see them posting comments. (5) Women have distinctly different communication styles than men do and that this influences how comfortable they are within the skeptic movement.We won't usally see them in skeptic's meetings.

Disclaimer :All these doesn't mean men's brain are superior.It is just that both men and women have slightly different versions of the same software,or maybe the default settings are different.(I honestly don't know how much of these settings are changable.)

Dr.Doodu said...

എന്റെ ചാത്രീയ വിശ്വാസക്കാരാ ലത്തീഫെ ജ്ജ് തന്നെ ഇത് പറയണം "എല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെടട്ടേ. അതാണ് അതിന്റെ ഒരു രീതി." ബു ഹി ഹി ഹി!
അന്റെ പുത്തകം ആകാശത്തൂന്ന് നൂലില്‍ കെട്ടി ഇറക്കിയതെങ്ങനെയാണെന്നു ഒന്ന് ചാത്രീയമായി വിശദീകരിച്ചു കാണിക്കണേ..:- :-) :-) മലക്ക്, ജിന്ന് , ജിബ്രീല്‍ തുടങ്ങിയ സാധനങ്ങള്‍ എവിടെയാണെന്നും കൂടി ഒന്ന് വിശദീകരിക്ക്. ഒരു ദിവസം 2 എന്ന കണക്കില്‍ പ്രബോധനം പടച്ചു വിടുന്ന ജ്ജ് തന്നെ ഇത് പറയണം. എന്തായാലും അന്റെ കമന്‍റു വായിച്ചു ഞമ്മള് ചിരിച്ചു മയ്യത്തായി.
"ദൈവനിഷേധികളായ യുക്തിവാദികളുടെ തലച്ചോറിനെക്കുറിച്ച ഒരു പഠനത്തില്‍ അവര്‍ക്കെന്തോ കുറവുള്ളതായി പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു." അതെയതെ യുക്തിവാദികളായ ഐന്‍സ്റീന്‍ ഹോക്കിംഗ് എന്നിവരുടെ തലച്ചോറിനൊക്കെ എന്തോ കൊയപ്പണ്ട്. ജ്ജ് ഇതൊക്കെ ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയത് നന്നായി. എന്തായാലും ഈ ശനിയാഴ്ച നന്നായി ചിരിക്കാന്‍ പറ്റി.

തമ്മനം ബാപ്പു said...

പഹയാ ലത്തീഫെ,

ലോകത്തെ യുക്തിവാദികൾ ആരൊക്കെയാ എന്ന് അനക്ക് വല്ല ബോധോം ണ്ടാ‍? ലോകത്തെ മുന്തിയ സയന്റിസ്റ്റുകളിൽ 80 ശതമാനം പേരും നിരീശ്വരവാദികളും 10% പേർ അജ്ഞേയവാദികളും ആണെന്ന് അനക്കറിയോ?

യുക്തി, ശാസ്ത്രം ഒക്കെ എന്താന്നെങ്കിലും അനക്ക് വലിയ പുടി ണ്ടാ പുള്ളേ? തിയറി ഓഫ് എവല്യൂഷൻ ഇന്നെബിടെ എത്തി നിക്കുന്നു ന്നു ഏതേലും മൊല്ലാക്കാമാരെഴുതിയ പൊസ്തകമല്ലാതെ വായിച്ചറിവ് അനക്കുണ്ടോ? :)

ചിന്തകാ,
യുക്റ്റിബാദികളുടെ എടേല് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യസ്ഥാനോണ്. അബടെ ആണുങ്ങള് പറഞ്ഞിട്ടോ പൊറത്തെറക്കിക്കളിച്ചിട്ടോ ബേണ്ട പെണ്ണിനു യുക്തിവാദി ആവാനോ പ്രവർത്തിക്കാനോ. അനക്ക് എന്താ ഇഷ്ടം ച്ചാൽ ജ്ജങ്ങനെ ചെയോളീംമൊഞ്ചത്തീ ന്നങ്ങട്ട് പറഞ്ഞാളൂം. ഇതൊക്കെ കേട്ടിട്ടും പെണ്ണുങ്ങൾ ഈശ്വരബിസ്വാസോം മുറുക്കെപ്പിടിച്ച് അന്നെപ്പോലെ യുക്തി തീരെ ഇല്ലാണ്ടായിപ്പോണെ എന്താ ന്നാ മണി ശാരത്ത് ചോയ്ച്ചേ. മനസിലായോ കോയാ?

മിസ്സിസ് തമ്മനം ബാപ്പു said...

ങ്ങളെന്തൊക്ക്യാ ബ്രൈറ്റിക്കാ ഇപ്പറേണത്. ഇങ്ങള് ശാസ്ത്രം പഠിക്ക്ന്നത് ലത്തീഫിക്കാന്റെ ഉസ്കൂളീന്നാ?

മി | Mi said...

ലത്തീഫ്,

“ദൈവനിഷേധികളായ യുക്തിവാദികളുടെ തലച്ചോറിനെക്കുറിച്ച ഒരു പഠനത്തില്‍ അവര്‍ക്കെന്തോ കുറവുള്ളതായി പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു“

പത്രമൊക്കെ ശരിക്കു വായിക്കുന്ന ആളാണെങ്കില്‍ 2008 ജൂണ്‍ 13 ന്റെ കേരള കൌമുദി പത്രം കൂടി വായിക്കുക. ഒരു യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തില്‍ ഉയര്‍ന്ന ബുദ്ധിശക്തിയുള്ള ആളുകളില്‍ ദൈവ വിശ്വാസം വളരെ കുറവാണെന്നാണ് കണ്ടെത്തല്‍. ഇതിനെപ്പറ്റി പണ്ട് സി.കെ.ബാബുവിന്റെ ബ്ലോഗില്‍ ഞാനൊരു കമന്റിട്ടിരുന്നു.

ഈ വാര്‍ത്ത ചില ഓണ്‍ലൈന്‍ പത്രങ്ങളിലും കാണാം.

http://www.telegraph.co.uk/news/uknews/2111174/Intelligent-people-less-likely-to-believe-in-God.html

കാര്യങ്ങള്‍ പറയുന്നതിനു മുമ്പ് ഒരു അന്വേഷണം നടത്തുന്നത് നന്നായിരിക്കും. അബദ്ധങ്ങള്‍ ഒഴിവാക്കാം.

ബയാന്‍ said...

മണിഷാരത്ത് : Please adjust font color and background to ease my eyes; my eyes started feeling strained.

chithrabhanu says: "ഒരു പെൺകുട്ടി യുക്തിവാദിയാണെങ്കിൽ, അവൾ അത് തുറന്നു പറയുന്നു എങ്കിൽ അവളുടെ കല്യാണം വരെ മുടങ്ങിപ്പോയേക്കാവുന്ന അവസ്ഥയാണ് കേരളത്തിൽ!"

ചിത്രഭാനു: യുക്തിവാദികളുടെ പെണ്‌മക്കളുടെ കല്ല്യാണവും മുടങിപ്പോവുമോ ? :) അല്ലെങ്കില്‍ മുടക്കുമോ ? :)

Muhammed Shan said...

അനിശ്ചിതത്ത്വോവും ഭയവും ഒരു പക്ഷെ പെന്മനസ്സുകളെ കൂടുതലായി കീഴടക്കുന്നുണ്ടാകാം!
ലത്തീഫിന് എല്ലാം തികഞ്ഞൊരു തലച്ചോറുള്ളതില്‍ സന്തോഷിക്കുന്നു...

kaalidaasan said...

ദൈവനിഷേധികളായ യുക്തിവാദികളുടെ തലച്ചോറിനെക്കുറിച്ച ഒരു പഠനത്തില്‍ അവര്‍ക്കെന്തോ കുറവുള്ളതായി പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു.

ദൈവ വിശ്വാസികളുടെ തലച്ചോറിനേക്കുറിച്ചു പഠിച്ചപ്പോള്‍ അവര്‍ക്ക് എന്തെങ്കിലും കൂടുതലുള്ളതായി ഏതെങ്കിലും പത്രത്തില്‍ വായിച്ചിരുന്നോ? പ്രബോധനത്തിലോ മാദ്ധ്യമത്തിലോ മറ്റോ?

chithrakaran:ചിത്രകാരന്‍ said...

കാര്യകാരണ സഹിതം ബ്രൈറ്റ് നിജസ്ഥിതി വ്യക്തമാക്കിയ സ്ഥിതിക്ക് എല്ലാവരും ബിരിയാണി ബൈച്ച് കുടീ പോകിന്‍:)

പുരുഷ മനസ്സും സ്ത്രീ മനസ്സും ജീവിതത്തിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിലേക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സ്വാഭാവികമായി സ്ത്രീ ഇടതു ഭാഗത്തേക്കും,പുരുഷന്‍ വലതു ഭാഗത്തേക്കും എന്ന് ആപേക്ഷികമായി പറയാം. അതുകൊണ്ടു തന്നെ അവരുടെ കാഴ്ച്ചപ്പാട് തുല്യമല്ലെന്നും എന്നാല്‍ പരസ്പ്പര പൂരകമാണെന്നും കാണാം.
മതങ്ങളും,സാമൂഹ്യഉടമസ്തതയും,അധികാരവും,അടിമത്വവും ഈ രണ്ട് മനുഷ്യ പാതികള്‍ക്കും(സ്ത്രീക്കും പുരുഷനും) ഈ കാഴ്ച്ചക്ക് പരിധി നിശ്ചയിക്കാറുണ്ട്. പുരുഷനില്‍ സ്ത്രൈണത വളര്‍ത്തുക എന്നതും സ്ത്രീയില്‍ കൂടുതല്‍ പൌരുഷം ചേര്‍ക്കുക എന്നതും സമൂഹത്തെ വരുതിയിലാക്കാനുള്ള കുറുക്കുവഴിയായി മത പുരോഹിതരും അധികാരവും കംബോളവും ഉപയോഗപ്പെടുത്താറുണ്ട്.

മത വിശ്വാസികളായ പുരുഷന്മാരുടെ കൃത്രിമമായബുദ്ധി മാന്ദ്യവും അശാസ്ത്രീയ(സ്ത്രൈണമായ/വൈകാരികമായ) ചിന്താ രീതികളും,ഋണാത്മകതയും അതിന്റെ ഭാഗമാണ്.
സ്ത്രീകള്‍ മന്ദബുദ്ധികളാണെന്ന് ഇതിനര്‍ത്ഥമില്ല.
ആശംസകാള്‍ !!!

ബാബുരാജ് said...

ഉണ്ടല്ലോ, എന്റെ മൂത്തപുത്രി ഒന്പതാം ക്ളാസ്സുകാരി നല്ലൊരു യുക്തിവാദിയാണ്.

മണിഷാരത്ത്‌ said...

അപ്പൂട്ടന്‍.എഴുത്തുകാരി,
ചിന്തകന്‍,അപ്പോകലിപ്പോ,
ചിത്രഭാനു,
പാമരന്‍,
ലത്തീഫ്‌,
bright,
Dr.Doodo,
മി,
യരലവ,
കാളിദാസന്‍,
ചിത്രകാരന്‍,
ബാബുരാജ്‌....
സന്ദര്‍ശ്ശിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.പല പുതിയ വീക്ഷണങ്ങള്‍ അറിയുന്നതിന്‌ ഈ
അഭിപ്രായങ്ങള്‍ സഹായിച്ചു.
ബാബുരാജ്‌ മാഷുടെ
ഒമ്പതാം ക്ലാസ്സുകാരിയായ മകള്‍ യുക്തിവാദിയാണെന്ന്
കാണുന്നതില്‍ സന്തോഷം
തോന്നി..
എന്നാല്‍
ഇത്തരത്തില്‍ ചിന്തിക്കുന്നതിനുണ്ടായ സാമൂഹികമായ പശ്ചാത്തലം
അറിയുവാന്‍ ആഗ്രഹിക്കുന്നു..
അത്‌ എല്ലാവര്‍ക്കും വഴികാട്ടിയാകും...
നന്ദി

ജയരാജ്‌മുരുക്കുംപുഴ said...

viswassam athalle ellaam.....

ജയരാജ്‌മുരുക്കുംപുഴ said...

viswassam athalle ellaam.....

ഇ.എ.സജിം തട്ടത്തുമല said...

മണിഷാരത്ത് പറഞ്ഞതിൽ ചില കാര്യങ്ങൾ ഉണ്ടെന്നു മാത്രം പറയുന്നു!

ഇ.എ.സജിം തട്ടത്തുമല said...

വിശ്വാസിയാകുന്നതാണ് സൌകര്യം എന്നതുകൊണ്ടാണ് ബഹുഭൂരിപക്ഷം യുക്തിവാദികളാകാതെ വിശ്വാസികളായി കഴിയുന്നത്. അല്ലാതെ വിശ്വാസം കൊണ്ടൊന്നുമല്ല. വിശ്വാസികളിൽ നല്ലൊരു പങ്കും വിശ്വാസത്തിനപ്പുറം ഒരു ലോകത്തെപ്പറ്റി അറിവില്ലാത്തവരും അറിഞ്ഞാൽത്തന്നെ അതേപറ്റി ഗൌനിക്കാത്തവരും ആണ്. യഥാർത്ഥത്തിൽ വിശ്വാസി അവിശ്വാസി എന്ന തരം തിരിവ് തന്നെ തിരിച്ചറിയാനുള്ള ഉപാധികൾ മാത്രമാണ്. യുക്തിവാദവും ഒരു വിശ്വാസമാണ്. അവർ ശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് അവരാണ് ശരിക്കും വിശ്വാസികൾ എന്ന് വിളിക്കപ്പെടേണ്ടവർ. ശാസ്ത്രത്തെ അവിശ്വസിക്കുന്നവരെയാണ് അവിശ്വാസികൾ എന്നു വിളിക്കേണ്ടത്. പക്ഷെ നിർഭാഗ്യവശാൽ വിശ്വാസികൾ എന്ന പദം മുൻപേതന്നെ ശാസ്ത്ര നിഷേധികൽ കയ്യടക്കി. ഇനിയിപ്പോൾ യുക്തിവാദികൾ അവിശ്വാസികൾ എന്ന നിലയിൽത്തന്നെ തിരിച്ചറിയപ്പെടുകയേ നിവൃത്തിയുള്ളൂ! യുക്തിവാദികൾ പലവിധമുണ്ട്. അതിൽ ഒരു വിഭാഗം പരസ്യമായി യുക്തിവാദികൾ എന്ന് പ്രഖ്യാപിച്ച് നടക്കുന്നവരാണ്. മറ്റൊരു വിഭാഗം കടുത്ത വിശ്വാസികളായി അഭിനയിച്ച് ജീവിക്കുന്ന യുക്തിവാദികളാണ്. രാണ്ടാമത് പറഞ്ഞവരാണ് ഭൂരിപക്ഷം. കാരണം അവരിൽ പലരും ആരാധനാലയങ്ങളിലെ കാശുപോലും വെട്ടിക്കുന്നവരാണ്. ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ, ദൈവഭയമുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്യില്ല. അതുകൊണ്ടാണ് പറഞ്ഞത് അത്തരം വിശ്വാസികൾക്കാണ് ദൈവമില്ലെന്ന് ശരിക്കും ഉറപ്പുള്ളത്! അപ്പോൾ അവരും യുക്തിവാദികൾ തന്നെ. അല്ലപിന്നെ!

(നിഷ്കളങ്കരായ വിശാസികളെ നാം വെറുതേ വിടുക. പാവങ്ങൾ. അറിവില്ലായ്മകൊണ്ടാ)

Recent Posts

ജാലകം