ഇത്തരത്തില്‍ ഒരു നിയമം നടപ്പാക്കുന്ന ആദ്യത്തെ യൂറോപ്പ്യന്‍ രാജ്യമാണ് ബെല്‍ജിയം.ബുധനാഴ്ച ഇത് സംബന്ധിച്ച് തീരുമാനമെടുത്തു..നിയമം ലംഘിച്ച് ബുര്‍ഖ ധരിച്ചാല്‍ ഏഴുദിവസത്തെ തടവാണ് ശിക്ഷ.അഞ്ചുലക്ഷം മുസ്ലിമുകള്‍ അധിവസിക്കുന്ന ബെല്‍ജിയത്തില്‍ ഈ നിയമം സാധാരണജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിരിക്കുന്നത്.ഏകാഭിപ്രായത്തോടെയാണ് ഇവിടെ നിയമം പാസ്സാക്കിയതും. ഇന്ത്യയിലെ മുസ്ലീം സമുദായം ഇതിനെ എങ്ങി നെ വിലയിരുത്തുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്‌ഇവിടെ തൊട്ടതിനും പിടിച്ചതിനും മതസ്വാതന്ത്ര്യം എന്ന കാര്‍ഡുമായി ഇവര്‍ രംഗത്തെത്തും.ഒരു മുസ്ലീം സ്ത്രീകളും സ്വമനസ്സാലെയല്ല മുഖം മൂടി ധരിക്കുന്നതെന്ന് വ്യക്തമാണ്.ഇത് പുരുഷമേധാവിത്വത്തിന്റെ ഭാഗമാണ്.മുസ്ലീം പുരുഷന്മാരാണ് സ്ത്രീകളെ ബുര്‍ഖ ധരിപ്പിക്കുവാന്‍ നിര്‍ബന്ധിക്കുന്നത്. ബുര്‍ഖ നിരോധിച്ചതുമായി ബന്ധപ്പെട്ട ഒരു വീഡിയോ
വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനവും രാജ്യദ്രോഹകുറ്റങ്ങളും മുന്‍ കൂട്ടികണ്ടുകൊണ്ട് ഇന്ത്യയും ബെല്‍ജിയത്തിന്റെ വഴിയെ പോകണം.പൊതുസ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകളോ,പ്രതീകങ്ങളൊ അണിയുന്നത് നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വിവിധമതവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളില്‍ മതപരമായ ഘോഷയാത്രകള്‍,സുവിശേഷങ്ങള്‍ തുടങ്ങിയ നിരോധിക്കണം.ഇത്തരത്തില്‍ ഒരു പൊതു അഭിപ്രായം രൂപപ്പെടേണ്ടിയിരിക്കുന്നു.

