Thursday, May 20, 2010
സ്ത്രീകളില്‍ യുക്തിവാദികളില്ലേ?
ഇങ്ങിനെയൊരു കണക്ക് ആരും എടുത്തിട്ടുണ്ടാവില്ല.ഇപ്പോള്‍ ഇതിനെന്താണൊരു പ്രസക്തിയെന്നും തോന്നാം..,,എന്നാല്‍ ഇതില്‍ അല്‍പമല്ലാത്ത കാര്യമുണ്ടെന്നാണ് തോന്നുന്നത്.യുക്തിവാദത്തിനും പുരോഗമന ആശയങ്ങള്‍ക്കും വിളനിലമായ കേരളത്തിന്റെ പശ്ചാത്തലത്തില്‍ തോന്നിയ ഒരു ചിന്തയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
കേരളത്തിലെ ജനങ്ങളില്‍ അമ്പതു ശതമാനവും സ്ത്രീകളാണ്.അതിനാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്തിയുള്ള ഒരു ചര്‍ച്ചകളും പൂര്‍ണ്ണമല്ല.എന്നാല്‍ എല്ലാ മേഖലകളിലും ഈ പങ്ക് കാണാനില്ലന്നത് ശ്രദ്ധേയമാണ്.യുക്തിവാദചിന്തകളില്‍ സ്ത്രീകളുടെ സാന്നിധ്യം എണ്ണാന്‍ ഒരു കൈയിലെ വിരലുകള്‍ പോലും ആവശ്യമില്ല.ധാരാളം സ്ത്രീകളെ പരിചയമുണ്ട്.എന്നാല്‍ ഇതില്‍ ആരും തന്നെ യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല എന്നതാണ് യാഥാര്‍ഥ്യം.
വിശ്വാസങ്ങളെ എളുപ്പം അടിച്ചേല്‍പ്പിക്കാനകുന്നത് പെണ്‍കുഞ്ഞുങ്ങളിലാണ്.പള്ളിയില്‍ പോകാനും അമ്പലത്തില്‍ പോകാനും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാളും നിര്‍ബന്ധിക്കപ്പെടുന്നു.ജീവിതത്തിന്റെ ഒരു വഴിയിലും യുക്തിചിന്തളോട് ഇടപഴകാന്‍ ഇവര്‍ക്കാകുന്നില്ല.അതിനാല്‍ ഒരു സ്ത്രീക്കും യുക്തിവാദിയാകാന്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ സാധിക്കുന്നില്ലന്നത് ചിന്തിക്കേണ്ടതതാണ്.
ശാസ്ത്രീയമല്ലാത്ത പല വിശ്വാസങ്ങളും സ്ത്രീകള്‍ക്ക് പുലര്‍ത്താന്‍ ഒരു മടിയുമില്ല.എന്തെല്ലാം ശാസ്ത്രീയ ചിന്തകള്‍ പറഞ്ഞാലും അത് ഉള്‍ക്കോള്ളാനും തയ്യാറല്ല.ഈ ദൗര്‍ബ്ബല്യം ഇന്ന് ശക്തമായി മുതലെടുക്കുകയാണ്.അക്ഷയതൃതീയയെന്ന പേരില്‍ സ്വര്‍ണ്ണം വിറ്റഴിക്കാനും,പൊങ്കാലയുടെപേരില്‍ കോടികള്‍ സമ്പാദിക്കാനും,കരിസ്മാറ്റിക് കണ്‍ വെന്‍ഷനുകളും,അങ്ങിനെയെല്ലാം സ്ത്രീകളുടെ യുക്തിരാഹിത്യത്തെ ഫലപ്രദമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.....
സ്ത്രീകളില്‍ യുക്തിചിന്ത കടന്നു വരരുതെന്ന് ബോധപൂര്‍വ്വമായ ഒരു ശ്രമം നടക്കുന്നുണ്ടോ?കൃസ്ത്യന്‍ സഭകള്‍ എന്തുകൊണ്ടാണ് ഗേള്‍സ് സ്കൂളുകളല്ലാതെ ബോയ് സ് സ്കൂള്‍ നടത്താത്തത്?ചിന്തിച്ചാല്‍ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാകും
Labels:
പലവക
Subscribe to:
Posts (Atom)