








ആ ചിത്രകാരനോട് വല്ലാത്ത ബഹുമാനവും ആരാധനയും തോന്നി..ആരാണാവോ ആ ചിത്രകാരന്‍? ചിത്രത്തിന്റെ ഒരു കോണില്‍ എന്തോ എഴുതിയിട്ടുണ്ട്..ചിത്രം സൂം ചെയ്തുനോക്കി..ജിം വാരന്‍ എന്ന് എഴുതിയിരിക്കുന്നു...ആരാണാവോ ഈ മാന്ത്രികന്‍? എനിക്ക് അറിയാന്‍ തിടുക്കമായി.ഞാന്‍ നെറ്റില്‍ പരതി..ആദ്യമേ തന്നെ ചെന്നുവീണത് ജിമ്മിന്റെ ഔദ്യോഗിക സൈറ്റില്‍ തന്നയാണ്.. ജിം ഒരു അമേരിക്കന്‍ ചിത്രകാരനാണ്.ചെറുപ്പം മുതലേ അതായത് ഒരു വയസ്സുള്ളപ്പോഴേ ചിത്രം വരക്കാന്‍ ആരംഭിച്ചിരുന്നു..ഇന്ന് അമേരിക്കയിലെ പ്രസിദ്ധനായ ഇല്ല്യുഷന്‍ ചിത്രകാരനാണ്. നൂറുകണക്കിനുള്ള അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ ജിമ്മിന്റെ സൈറ്റില്‍ ഉണ്ട്...കുതിരയും ജലാശയവും ആകാശവും ഇഷ്ടവിഷയങ്ങളാണെന്നു കാണാം..കുറെ ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു..ചിത്രങ്ങളുടെ ഒരു സ്ലൈഡ് ഷോയും കാണുക

