ശത്രുവിനെ സംഹരിക്കാന്‍ ദൈവത്തിന്റെ സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് ശത്രുസംഹാരപൂജ നടത്താം.അവരവരുടെ സാമ്പത്തികശേഷിപോലെ കൂടുതല്‍ കൊടുത്താല്‍ ഏതു ദൈവത്തേയും വിലക്കെടുക്കാം.ഇത് ദൈവഹിതമാണോ മനുഷ്യഹിതമാണോ ?ക്ഷേത്രത്തിലെ വഴിപാടുവിവരങ്ങളില്‍ കണ്ണോടിച്ചാല്‍ ഇങ്ങിനെ എത്രയോ കാണാം.
എന്നാല്‍ ചില ദൈവങ്ങള്‍ക്ക് അല്‍പ്പം സ്ത്രീ വിദ്വേഷം കൂടിയുണ്ട്.പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ച ദൈവത്തിന് ഒരു ലിംഗത്തോട് പ്രത്യേകം പക്ഷപാതം ആകാമോ?
ഇതാ ഒരു ക്ഷേത്രത്തിലെ വളരേ വിശിഷ്ടമായ വഴിപാട് വിവരം ഈ നോട്ടീസില്‍ കാണാം.
ബാലയൂട്ട്..കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാനും പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക് ആണ്‍കുട്ടികളെകിട്ടാനും ഈ വഴിപാട് ആകാം.ആരാണാവോ ദൈവത്തിന്റെ ഇംഗിതം ഇവരോട് ചൊല്ലിയത്?പെണ്‍കുട്ടികളോട് ദൈവത്തിനെന്താണാവോ ഇത്രവിരോധം?എന്നാല്‍ ആണ്‍കുട്ടികളുള്ളവര്‍ക്ക് പെണ്‍കുട്ടികളെ ലഭിക്കാന്‍ ദൈവം ഒരു സഹായവും ചെയ്യില്ലേ ആവോ?.സ്ത്രീകള്‍ ഭരണാധികാരികളായ ഒരു ക്ഷേത്രത്തില്‍ ഇത്തരം ഒരു വഴിപാടിന് സമ്മതിക്കുമോ?ഇല്ല.
ഒരു ദേവാലയത്തിലും സ്ത്രീ ഭരണാധികാരികളില്ലന്നത് വിരോധാഭാസമായി തോന്നാം.ദേവാലയ ദര്‍ശനത്തിന് എത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണുതാനും.എന്നിട്ടും എന്താണ് ഈ വിവേചനം?സ്ത്രീകളുടെ ശബരിമലയെന്നു വിളിക്കുന്ന ആറ്റുകാലില്‍ സ്ത്രീകളുടെ ഭരണസമിതിയല്ലന്നാണ് തോന്നുന്നത്.ഒരു സ്ത്രീ സംഘടനയും അതിനായി വാദിക്കുന്നുമില്ല.
ക്ഷേത്രങ്ങളിലെ മിക്ക ആചാരങ്ങളും സ്ത്രീവിരുദ്ധമാണ്.ചുരിദാര്‍ ധരിക്കുവാന്‍ അനുമതി നല്‍കിയപ്പോള്‍ ഉണ്ടായ കോലാഹലം കണ്ടതാണല്ലോ.ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനമാനങ്ങളുമില്ല.പൂജാരിമുതല്‍ ഈ വിവേചനം ആരംഭിക്കുന്നു.സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് ഉണ്ട്.. ഇങ്ങിനെയെത്രയോ....

