Pages

Friday, January 16, 2009

ദൈവത്തിന്റെ മാത്രം സ്വന്തമല്ലാത്ത നാട്‌

അങ്ങിനെ ഒരു ശബരിമല തീര്‍ഥാടകാലവും അവസാനിക്കുന്നു.കേരളത്തിന്റെ ആകെ ജനസംഖ്യയുടെ അത്ര ഭക്തര്‍ ഇക്കുറിയും മലകയറിയിട്ടുണ്ടാകും.100കോടി രൂപാ നടവരവുണ്ടന്നാണ്‌ ഏകദേശകണക്ക്‌.ഇതു കൂടാതെ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‌ നല്ല വരുമാനം ഇത്തവണയും ലഭിച്ചു.പെട്രോള്‍ പമ്പുകള്‍ ഹോട്ടലുകള്‍,തുടങ്ങി വഴിയരിലെ മറ്റു ക്ഷേത്രങ്ങള്‍ക്ക്‌ പോലും നല്ലകോളായിരുന്നു.

ഇതേപോലെ ഒരു വര്‍ഷത്തെ മറ്റ്‌ ദേവാലയങ്ങളിലെ തീര്‍ഥാടനവും നോക്കുക.ആറ്റുകാല്‍ പൊങ്കാല,തിരുവൈരാണിക്കുളം,മണര്‍കാട്‌ പള്ളി,മലയാറ്റൂര്‍ പള്ളി,ചക്കുളത്തുകാവ്‌,ഗുരുവായൂര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദേവാലയങ്ങയങ്ങളില്‍ ആയിരങ്ങളാണു്‌ തടിച്ചുകൂടുന്നത്‌.ഇതു കൂടാതെ മനുഷ്യദൈവങ്ങളും സന്യാസികളും ധ്യാനകേന്ദ്രങ്ങളും വേറേ.

സ്നേഹവും കാരുണ്യവും സഹിഷ്ണുതയും ഭക്തിയുടെ പര്യായമാണ്‌.കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇങ്ങനെ ഒരു തരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍ ദൈവവഴിയിലാണ്‌.

ഇനി മറ്റൊരു വശം.ഇന്‍ഡ്യയിലെ ഇതര സംസഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ജനങ്ങള്‍ പ്രതിവര്‍ഷം കൂടുതല്‍ ചെലവാക്കുന്നു.ആത്മഹത്യയുടെ കാര്യത്തില്‍ കേരളം നമ്പര്‍ വണ്‍.കൂടുതല്‍ മദ്യം അകത്താക്കുന്നവരും കേരളീയര്‍.ഏറ്റവും കൂടുതല്‍ കുറ്റക്രുത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പേടുന്നതും കേരളത്തില്‍.

സിക്കിം ഏറ്റവും കുറച്ച്‌ മാത്രം കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമാണ്‌.റോഡില്‍ ഒരു ബാഗ്‌ കിടന്നാല്‍ അതിന്റെ ഉടമസ്ഥന്‍ വരുന്നതുവരെ അ ല്ലങ്കില്‍ ഒരു മലയാളി വരുന്നതുവരെ അത്‌ അവിടെ തന്നെ കിടക്കും.ഇവിടെ വലിയ ഭക്തിയോ വിശ്വാസമോ ജനങ്ങള്‍ക്കില്ല.കേരളത്തിന്റെ സാക്ഷരതപോലുമില്ല.

ഭക്തിയും ദേവാലയങ്ങളും ആവേശമാക്കിയ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്‌ കുറ്റങ്ങളും രോഗങ്ങളും മദ്യപാനവും കലാപവും കൂടുതല്‍.തെറ്റ്‌ ആര്‍ക്കാണു പറ്റി യത്‌?ദൈവത്തിനൊ?വിശ്വാസത്തിനോ?

14 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ said...

റോഡില്‍ ഒരു ബാഗ്‌ കിടന്നാല്‍ അതിന്റെ ഉടമസ്ഥന്‍ വരുന്നതുവരെ അ ല്ലങ്കില്‍ ഒരു മലയാളി വരുന്നതുവരെ അത്‌ അവിടെ തന്നെ കിടക്കും!!!!!!

ഹ ഹാ!!!

പകല്‍കിനാവന്‍ | daYdreaMer said...

സിക്കിം ഏറ്റവും കുറച്ച്‌ മാത്രം കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമാണ്‌.റോഡില്‍ ഒരു ബാഗ്‌ കിടന്നാല്‍ അതിന്റെ ഉടമസ്ഥന്‍ വരുന്നതുവരെ അ ല്ലങ്കില്‍ ഒരു മലയാളി വരുന്നതുവരെ അത്‌ അവിടെ തന്നെ കിടക്കും!!!
ഇപ്പൊ സിക്കിമിലാണോ മണി താമസം... ? ശരിക്ക് ചിരിച്ചു കേട്ടോ...
തെറ്റുപറ്റിയത്‌ ദേവസ്വം ബോര്ടിനാ...

മണിഷാരത്ത്‌ said...

ഹരീഷ്‌.....
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ ഒരു പ്രത്യേക സംസ്കാരമാണന്നാണ്‌ എനിക്കു തോന്നിയിരിക്കുന്നത്‌.ആഘോഷങ്ങള്‍ക്ക്‌ ഇത്ര്റ പ്രാധാന്യം കല്‍പ്പിക്കുന്ന പ്രദേശം ഇന്‍ഡ്യയിലില്ലന്ന് തോന്നുന്നു.ശരീരവും മനസ്സും ഒരുപോലെ ഇഴുകിചേര്‍ന്ന ഇവരുടെ കലാരൂപങ്ങള്‍ നമുക്ക്‌ അന്യമാണെന്ന് കാണാം.അവിടെ കാഴ്ചക്കരില്ല,എല്ലാവര്‍ക്കും ആഘോഷങ്ങളില്‍ പങ്കാളികളാണ്‌.നമ്മുടെ നാട്ടില്‍ കലാകാരന്മാര്‍ പണിചെയ്യൂന്നു കാഴ്ച്ചക്കാര്‍ കാണുന്നു.ജനകീയ പങ്കാളിത്തമുള്ള ഏതു കലാരൂപം നമുക്കുണ്ട്‌?കഥകളി,തുള്ളല്‍,കൂത്ത്‌,തുടങ്ങി ഇപ്പോഴുള്ളഗാനമേള,നാടകം,മിമിക്രി ഇവയിലെല്ലാം ഒരു വിഭാഗം സ്റ്റേജിലും ഭൂരിപക്ഷം വരുന്ന കാണികള്‍ പുറത്തും,ഞാന്‍ പറഞ്ഞെന്നേ ഉള്ളു.
ഒളമറ്റം,കോലാനി,മുട്ടം,കാരിക്കോട്‌,വെങ്ങല്ലൂര്‍,മണക്കാട്‌,....എവിടെയാണാവോ ഹരീഷിന്റെ സ്ഥാപനവും താമസവും?

മണിഷാരത്ത്‌ said...

പകല്‍ക്കിനാവന്‍,,,,,,
ഞാന്‍ സിക്കിമിലല്ലട്ടോ താമസം ഈ കേരളത്തില്‍ തന്നെ.ഒരു ആകാംക്ഷയിലാണെങ്കിലും വഴിയില്‍ കിടക്കുന്നത്‌ എന്താണെന്നറിയാന്‍ എനിക്കും തോന്നാറുണ്ട്‌.അതു ഒരു ജന്മവാസനയാണ്‌.എളുപ്പം മാറ്റാന്‍ പറ്റുമോ?

അരങ്ങ്‌ said...

മണി ഷാരത്ത്‌, ഈ ബ്ലോഗ്‌ കാണുമ്പോള്‍ തന്നെ നല്ല ഐശ്വര്യം. ആ സ്വര്‍ണ്ണപ്പാടം കൊള്ളാം കെട്ടോ.
പിന്നെ ഈ നിരീക്ഷണവും സുന്ദരം. ആചാരങ്ങളുടെയും തീര്‍ത്ഥാടനത്തിന്റെയും അര്‍ത്ഥവും ചരിത്രവുമൊക്കെ വിശുദ്ധമാണ്‌. പക്ഷേ എന്തു ചെയ്യാം മതങ്ങള്‍ സ്ഥാപിതവത്ക്കരിക്കപ്പെട്ടുപോയില്ലേ? അതുകൊണ്ട്‌ നമ്മുടെ പവിത്രമായ വൃശ്ചികവും തിരുവാതിരയുമെല്ലാം മലിനമായിപ്പോയി. എങ്കിലും ഈ മണ്ണിലിനിയും ചോര്‍ന്നു പോകാത്ത ആദ്ധ്യത്മികതയുടെ ഒരന്തരീക്ഷമുണ്ട്‌. പിന്നെ മലയാളി എത്തുവോളം കാത്തുകിടക്കുന്ന ബാഗ്‌ അതു നല്ല ബഷീര്‍ ടൈപ്പ്‌ പ്രയോഗം.അഭിനന്ദനങ്ങള്‍!

ഹരീഷ് തൊടുപുഴ said...

ഹായ്!!!
വീണ്ടും ഒരു തൊടുപുഴക്കാരന്‍!!! കണ്ടതില്‍ വളരെ സന്തോഷം!!!

എന്റെ വീട് മണക്കാട് ആണ്.
സ്ഥാപനം പൂജാ ഡെക്കറേഷന്‍, ആദം സ്റ്റാറില്‍...

എവിടെയാ വര്‍ക്ക് ചെയ്യുന്നത്? വീട് എവിടെയാണ്?
സൌകര്യപ്രദമെങ്കില്‍ എന്നെ വിളിച്ചിട്ട് വരൂ...
9447302370 ആണ് എന്റെ മോബൈല്‍ നമ്പര്‍..

മണിഷാരത്ത്‌ said...

അരങ്ങ്‌..........
ആധ്യാത്മികതയും മനുഷ്യത്ത്വവും പരസ്പരം ബന്ധപ്പെട്ട്‌ കിടക്കുന്നു.അതേപൊലെ കലയും.നല്ല മനസ്സിലെ നല്ല കലയുള്ളു..ഈബന്ധം എവിടെയോ മുറിഞ്ഞിട്ടില്ലേ?....അഭിപ്രായം സര്‍വാത്മനാ സ്വീകരിക്കുന്നു.നന്ദി....

മണിഷാരത്ത്‌ said...

ഹരീഷ്‌....
ഞാന്‍ ഉടനെ പൂജയിലെത്തും...അതിനുമുന്‍പേ വിളിക്കാം

Jayasree Lakshmy Kumar said...

‘സിക്കിം ഏറ്റവും കുറച്ച്‌ മാത്രം കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമാണ്‌.റോഡില്‍ ഒരു ബാഗ്‌ കിടന്നാല്‍ അതിന്റെ ഉടമസ്ഥന്‍ വരുന്നതുവരെ അ ല്ലങ്കില്‍ ഒരു മലയാളി വരുന്നതുവരെ അത്‌ അവിടെ തന്നെ കിടക്കും‘
ഹ ഹ. അതു കലക്കി

B Shihab said...

കൊള്ളാം

മണിഷാരത്ത്‌ said...

ലക്ഷ്മി.....ഷിഹാബ്‌,,,
നന്ദി....

നാട്ടുകാരന്‍ said...

thodupuzhakkaranano?

ഗൗരിനാഥന്‍ said...

പക്ഷെ കോഴിക്കോട്ടെ അനുഭവം വ്യത്യസ്തമായിരുന്നു..ഒരു തവണയല്ല പല തവണ ഞാന്‍ കണ്ടിട്ടുണ്ട് നഷ്ടപെട്ടു പോയ പേഴ്സ്, ബാഗ് എന്നിവ തിരിച്ച് കിട്ടുന്നതു..അതും ഒരിക്കല്‍ ഓഫിസിലെ എല്ലാവര്‍ക്കും കൊടുക്കാനുള്ള ശമ്പളമായിരുന്നു ബാഗോടെ മറന്ന് പോയത്..അതും കിട്ടിയിരുന്നു

മണിഷാരത്ത്‌ said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി...

Recent Posts

ജാലകം