Pages

Monday, April 13, 2009

വില്‍ക്കാനുണ്ട്‌ വാര്‍ത്തകള്‍

മൂല്യങ്ങളുടെ നഷ്ടം പത്രപ്രവര്‍ത്തനത്തിലുംബാധിച്ചിട്ടുണ്ടെന്നുപറഞ്ഞാല്‍ പത്രപ്രവര്‍ത്തകര്‍ സമ്മതിച്ചെന്നിരിക്കില്ല.നിഷ്പകഷത സത്യസന്ധത,സമൂഹ്യപ്രതിബന്ധത,അഴിമതിവിരുന്ധത,ത്യാഗം,കരുണ എന്നിങ്ങനെ സര്‍വ സത്ഗുണ സമ്പന്നന്മാരായിരിക്കണം പത്രപ്രവര്‍ത്തകരും പത്ര സ്ഥാപങ്ങളും എന്നാണ്‌ പൊതുധാരണ. നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയിലെ ദോഷങ്ങളോ പുഴുക്കുത്തുകളോ ഇവരെ ബാധിക്കാതിരിക്കണമെങ്കില്‍ അത്രത്തോളം ത്യാഗം ഓരോ പത്രപ്രവര്‍ത്തകനും അനുഷ്ടിക്കേണ്ടിവരും. കലക്കവെള്ളത്തില്‍ കിടക്കുന്ന മീനിന്‌ ശുദ്ധജലത്തേപ്പറ്റി സ്വപ്നം കാണാനാകും...പക്ഷേ കലക്കവെള്ളം കുടിക്കേണ്ടിവരും.അപ്പോളെന്താണ്‌ ചെയ്യണ്ടിവരുന്നത്‌? ഒന്നുകില്‍ ശുദ്ധജലത്തിനുവേണ്ടി സ്വപ്നം കണ്ട്‌ മരിക്കാം.....അല്ലങ്കില്‍ മധുരത്തോടെ കലക്കവെള്ളം നുണഞ്ഞിറക്കാം..അവസാനം ശുദ്ധജലമേത്‌ കലക്കവെള്ളമേത്‌ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക്‌ പരിണമിക്കാം. കേരലീയ സമൂഹത്തെപ്പറ്റി എന്തെല്ലാമാണ്‌ പറയപ്പെടുന്നത്‌?പത്രങ്ങളുള്‍പ്പെടെയുള്ള സാമൂഹിക ജിഹ്വകളുടെ കണ്ടെത്തലുകള്‍?അമിതമായി രാഷ്ടീയവല്‍ക്കരിക്കപ്പെട്ട സമൂഹം.....കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം......അഴിമതിയുടെ വ്യാപനം...ദുരഭിമാനം....അമിതമായി മദ്യത്തിനടിപ്പെട്ട സമൂഹം....പണത്തോടുള്ള അത്യാര്‍ത്തി...ജാടകള്‍...എന്നിങ്ങനെ കേരളീയ സമൂഹത്തിന്‌ പത്രങ്ങള്‍ ചാര്‍ത്തിക്കൊടുത്തതോ അല്ലങ്കില്‍ പ്രചരിപ്പിക്ക പ്പെട്ടതോ ആയ ഒരു സാമൂഹ്യമുഖമുണ്ട്‌.ഇത്തരം സമൂഹത്തില്‍ നിലനില്‍ക്കുന്ന പത്രപ്രവര്‍ത്തനത്തിന്‌ ഇത്തരം സാമൂഹ്യ സ്വഭാവങ്ങളോ ശീലങ്ങളോ ഇല്ലന്ന് പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കേണ്ടതില്ല.അങ്ങിനെയാണന്ന് വരുത്തിതീര്‍ക്കുവാന്‍ ഓരോ പത്രവും പെടാപാടുപെടുമ്പോഴും അവരുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഗുരുതരമായി ചോദ്യം ചെയ്യപ്പെടുന്നതിലേക്ക്‌ എത്തുന്നുണ്ട്‌. മാധ്യമങ്ങളുടെ പ്രചാരം വര്‍ദ്ധിച്ചതോടെ പത്രങ്ങള്‍ക്ക്‌ അതിന്റെ പിന്‍ ഗാമികളുടെ സ്ഥാനവും മാനവും ഇന്നില്ലന്നത്‌ തര്‍ക്കമല്ല.രണ്ട്‌ പതിറ്റാണ്ട്‌ മുന്‍പ്‌ റേഡിയോ അല്ലങ്കില്‍ പത്രം മാത്രമേ വാര്‍ത്താമാധ്യമങ്ങളുടെ സ്ഥാനത്തുണ്ടായിരുന്നുള്ളു.തലേ ദിവസം അറിഞ്ഞ വാര്‍ത്തകളുടെ വിശദാംശങ്ങള്‍ക്കുവേണ്ടിയും ചിത്രങ്ങള്‍ക്കുവേണ്ടിയും പിറ്റേദിവസത്തെ പത്രം ആവശ്യമായിരുന്നു.ഇന്നതില്ല.വാര്‍ത്തകള്‍ക്കുപിന്നിലെ വാര്‍ത്തകള്‍ക്കുപിന്നിലെ വാര്‍ത്തകള്‍ക്കാണ്‌ ഇന്ന് പത്രങ്ങള്‍ പ്രാധാന്യം നല്‍കുന്നത്‌.ചിത്രങ്ങളും വീഡിയോയും തല്‍സമയം ലഭിക്കുമെന്നതിനാല്‍ ഇതിനായി പത്രത്തെ കാര്യമായി ആശ്രയിക്കാറില്ല.അതിനാല്‍ തവള പാമ്പിനെ വിഴുങ്ങുന്നതും പട്ടിയും പൂച്ചയും സ്നേഹംകൂടുന്നതുമാണ്‌ ഇന്നത്തെ പത്രങ്ങളിലെ ചിത്രങ്ങള്‍. വാര്‍ത്തകള്‍ക്കുപിന്നിലെ വാര്‍ത്തകള്‍ക്കായി പത്രങ്ങള്‍ മല്‍സരിക്കുമ്പോള്‍ പലമൂല്യങ്ങളും പത്രങ്ങള്‍ കളഞ്ഞുകുളിക്കുന്നു.വിശ്വാസ്യതയോ സത്യസന്ധതയോ നിക്ഷ്പക്ഷതയോ ഇന്ന് പത്രങ്ങളുടെ മൂല്യങ്ങളായി അവകാശപ്പെടാനാകില്ല. വാര്‍ത്തയും വീക്ഷണവും തമ്മിലുള്ള [news and views]അകലം കുറഞ്ഞിരിക്കുന്നു.ഓരോ പത്രവും തങ്ങളുടെ വീക്ഷണം തന്നെ വാര്‍ത്തയായി നല്‍കുന്നു.പ്രധാന തലക്കെട്ടുകളില്‍ വന്ന വ്യതിയാനം ആര്‍ക്കും മനസ്സിലാക്കാം. അതെപോലെ നിക്ഷ്പക്ഷത..കേരളത്തിലെ എല്ലാപത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടേയോ പക്ഷത്തുനില്‍ക്കുന്നു.നോക്കുക. മനോരമ--ക്രൈസ്തവ കോണ്‍ഗ്രസ്സ്‌ പക്ഷം. മാതൃഭൂമി---സവര്‍ണ്ണ ഹിന്ദു,ബി.ജെ.പി.പക്ഷം മംഗളം--വലതുസമീപനം കേരളകൗമുദി---ഈഴവ, ഇടതുപക്ഷം[പ്രത്യേകിച്ച്‌ വി.എസ്സ്‌] മറ്റുപത്രങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ മുഖപത്രങ്ങളാണ്‌.അതുകൊണ്ട്‌ അവയെ ഇങ്ങനെ അളക്കേണ്ടതില്ല. കെ.കരുണാകരനെതിരേ ചാരവൃത്തിക്കേസ്‌ ഉയര്‍ത്തിക്കൊണ്ടുവന്ന മനോരമ എ.കെ.ആന്റണിയെ കേരളരാഷ്ട്രീയത്തില്‍ പ്രതിഷ്ടിക്കുവാനായിരുന്നുവെന്ന് ഇന്ന് വളരേ വ്യക്തമാണ്‌.അതൊരു ചാരവൃത്തിക്കേസുപോലുമായിരുന്നില്ല.കരുണാകരനെ കേരളരാഷ്ട്രീയത്തില്‍ നിന്നും എന്നന്നേക്കുമായി പുറത്താക്കാന്‍ നടത്തിയ ഒരു ഗൂ ഢാലോചനയുടെ ഭാഗമായിരുന്നു. കടുത്ത ഇടതുവിരോധം അവരുടെ ബിസ്സിനസ്സിന്റെ ഭാഗം പോലുമാണ്‌.ഈ.എം.എസ്സിന്റെ മരണശേഷം ചിത്രപ്രദര്‍ശനവും പ്രത്യേക സപ്ലിമെന്റിറക്കിയതും ഇടതുപക്ഷപ്രേമം കൊണ്ടല്ലന്നാര്‍ക്കാണറിയാത്തത്‌. സാധാരണ വായനക്കാര്‍ക്ക്‌ സാങ്കേതിക രംഗത്തുവന്ന പല നൂതന സങ്കേതങ്ങളെപറ്റിയും അറിവില്ല.ചിത്രങ്ങളെ ഇന്ന് സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ ഇഷടം പോലെ പരുവപ്പെടുത്തിയെടുക്കാം[manipulation]ഇറാഖ്‌ യുദ്ധ കാലത്ത്‌ റോയിട്ടര്‍ പ്രസീദ്ധീകരിച്ച പല ചിത്രങ്ങളും പരുവപ്പെടുത്തിയെടുത്തതാണെന്ന് അന്നേ സംശയമുണ്ടായിരുന്നു.ഇന്നത്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. അടുത്തദിവസം ഹിന്ദുവിന്റെ ചെന്നൈ എഡീഷനില്‍ വന്ന രണ്ടു ഇരട്ടകുയിലുകളുടേതെന്ന് തോന്നിക്കുന്ന ചിത്രം കാണുക.എം.എ ചിദംബരം സ്റ്റേഡിയത്തില്‍ അടുത്തദിവസം കണ്ട കാഴ്ച എന്ന നിലയിലാണ്ചിത്രം പ്രസിദ്ധീകരിച്ചത്‌.പക്ഷേ വായനക്കാര്‍ ചോദ്യം ചെയ്തു.അവസാനം റീഡേഴ്സ്‌ എഡിട്ടര്‍ക്ക്‌ ചിത്രം പരുവപ്പെടുത്തിയതാണെന്ന് സമ്മതിക്കേണ്ടി വന്നു.അത്‌ ഹിന്ദു വിന്റെ മര്യാദ.പക്ഷെ മലയാളപത്രങ്ങളേതെങ്കിലും ഇത്തരത്തില്‍ തെറ്റു സമ്മതിക്കുമോ?ഇതാണ്‌ ദുരഭിമാനം...കലക്കവെള്ളത്തിലെ മീനെങ്കില്‍ അങ്ങിനെ തന്നെ. സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത്‌ ചിത്രങ്ങളോ വീഡിയോകളോ പ്രത്യെക അടിക്കുറിപ്പുനല്‍കി തെറ്റായ സന്ദര്‍ഭത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌,പ്രചരിപ്പിക്കുന്നത്‌ മാദ്ധ്യമ ധര്‍മ്മമാണെന്ന് പറയാനാകുമോ?അപ്രകാരം ചെയ്യുന്നത്‌ വായനക്കാരെ തെറ്റിദ്ധരിപ്പിക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തൊടുകൂടിയാണ്‌.നിരുപദ്രവമായ ഹസ്യമോ ഫോട്ടോഗ്രാഫറുടെ പ്രാഗത്ഭ്യം കാണിക്കുന്നതിനോ അല്ല.മറിച്ച്‌ ഒരു പത്രം പ്രചരിപ്പിക്കുന്ന ആശയത്തിനോ ലക്ഷ്യത്തിനോ പിന്‍ബലം നല്‍കുന്നതിനാണ്‌.ഇത്‌ വഞ്ചിക്കലാണ്‌ തെറ്റിദ്ധരിപ്പിക്കലാണ്‌. ഇത്‌ മീനമാസം കാലം...കത്തിക്കാളുന്ന വെയിലും ചൂടും...ഈ തെരഞ്ഞെപ്പുകാലത്ത്‌ നേതാക്കള്‍ സ്റ്റേജിലിരുന്ന് വെള്ളം കുടിക്കുന്നത്‌ ഒരു വാര്‍ത്തയാണോ? മനോരമയില്‍ വന്ന പിണറായി വിജയനും വി.എസ്സും വെള്ളം കുടിക്കുന്ന ചിത്രവും അടിക്കുറിപ്പും കാണുക.ഈ ചിത്രത്തിനെന്തു പ്രസക്തി?മുന്‍ പേജില്‍ കളറില്‍ ഈ ചിത്രങ്ങള്‍ കൊടുക്കുവാന്‍ അത്ര പ്രാധാന്യമുണ്ടോ?അതു വാര്‍ത്തയാണോ വീക്ഷണമാണോ?ഈ മീനക്കാലത്ത്‌ വെള്ളം കുടിക്കുന്ന നേതാക്കള്‍ ഇവര്‍ മാത്രമേ ഉള്ളോ?അപ്പോള്‍ ഈ ചിത്രം പരുവപ്പെടുത്തിയതല്ലെങ്കിലും അസ്ഥാനത്ത്‌ ഉപയോഗിച്ചിരിക്കുന്നത്‌ പത്രധര്‍മ്മമാണോ?കോണ്‍ഗ്രസ്സ്‌ ആഭിമുഖ്യം കാണിക്കേണ്ടത്‌ മനോരമയുടെ ബിസ്സിനസ്സിന്റെ ഭാഗമായിരിക്കാം.കേവലം ഒരു പത്ര സ്ഥാപനം മാത്രമല്ല മനോരമ.വ്യവസായ ശൃംഖലയുള്ള ഒരു വലിയ പ്രസ്ഥാനമാണ്‌.കേന്ദ്രത്തിന്റെ കാരുണ്യം ഇവര്‍ക്ക്‌ ആവശ്യമുണ്ട്‌.അപ്പോള്‍ ഈ വിധേയത്വത്തിന്റെ അര്‍ഥം വ്യകതമല്ലേ? സമൂഹത്തിലെ എല്ലാജീര്‍ണ്ണതകളും ഇന്ന് പത്രമാധ്യമത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്‌.മല്‍സരങ്ങിള്‍ക്കിടയില്‍ എവിടെ മൂല്യങ്ങള്‍ക്കു്‌ സ്ഥാനം? യഥാര്‍ഥവാര്‍ത്തകളറിയുവാന്‍ ജനങ്ങളില്‍നിന്നും ഓഹരിസ്വരൂപിച്ച്‌ ജനങ്ങളുടെ നിയന്ത്രണത്തിലൊരു പത്രസ്ഥാപനം ഉര്‍ന്നുവരേണ്ടിയിരിക്കുന്നു.ആവശ്യമായ പരസ്യങ്ങള്‍ ലഭിച്ചാല്‍ സൗജന്യമാറ്റിപ്പ്പോലും പത്രം നല്‍കാനാകും.അങ്ങിനെയൊരുമുന്നേറ്റമുണ്ടായാല്‍ എല്ലാ മലയാളികളും സഹകരിക്കും.ഒരു മാറ്റം മലയാളി ആഗ്രഹിക്കുന്നു.ഒരു പുതിയ കാല്‍ വെയ്പ്പ്‌ ഈ കേരളത്തില്‍ നിന്നു തന്നെ യാകട്ടെ. വളച്ചൊടിക്കാത്തതും നിറംചേര്‍ക്കാത്തതുമായ വാര്‍ത്തകള്‍ക്ക്‌ ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടിവരും?

3 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ said...

ഇത്‌ മീനമാസം കാലം...കത്തിക്കാളുന്ന വെയിലും ചൂടും...ഈ തെരഞ്ഞെപ്പുകാലത്ത്‌ നേതാക്കള്‍ സ്റ്റേജിലിരുന്ന് വെള്ളം കുടിക്കുന്നത്‌ ഒരു വാര്‍ത്തയാണോ? മനോരമയില്‍ വന്ന പിണറായി വിജയനും വി.എസ്സും വെള്ളം കുടിക്കുന്ന ചിത്രവും അടിക്കുറിപ്പും കാണുക.ഈ ചിത്രത്തിനെന്തു പ്രസക്തി?മുന്‍ പേജില്‍ കളറില്‍ ഈ ചിത്രങ്ങള്‍ കൊടുക്കുവാന്‍ അത്ര പ്രാധാന്യമുണ്ടോ?

വാര്‍ത്തകള്‍ക്ക് പിന്നാലെ പായുന്ന കഴുക കണ്ണുകള്‍ പത്ര ധര്‍മ്മം എന്നാ മണ്ണാങ്കട്ടയെ കുഴിച്ചു മൂടി .
നന്നായി എഴുതി ആശംസകള്‍

mumsy-മുംസി said...

മലയാള പത്രങ്ങളുടെ പക്ഷപാതം കാരണം സത്യം ഏതാണെന്നുള്ളത് പോട്ടെ വാര്‍ത്ത ഏതാണെന്നു തന്നെ മനസിലാവതെ പോകുന്നു, അടുത്തിടെ നടന്ന ഇസ്രയേല്‍ ആയുധ ഇടപാടിനെ മലയാളപത്രങ്ങള്‍ (പ്രത്യേകിച്ച് മനോരമ ) സമീപിച്ച രീതി ഒന്നാന്തരം ഉദാഹരണമാണ്‌.
നല്ല ലേഖനം നന്ദി,

അരങ്ങ്‌ said...

Hello Maniyettaa.., Very sharp and provoking article. The Decay of malayalam fourth estate is clearly presented here without any bias. Congrats. What is the reason behind it? I think we don't have any national crisis. In the Kerala history , we don't find any catastrophy like war, freedom struggle, communal riots, famine, or any slavery. Good press is born out of a national need. We are in a state of easiness, and comfort.
And I am sure as u hope a new generation with a pure and motivated press concience will emerge soon.

Recent Posts

ജാലകം