Pages

Saturday, September 19, 2009

മൃദുസാമാനം അല്ലെങ്കില്‍?

ഇതെന്താണ്‌ ഈ മൃദുസാമാനം എന്ന് തോന്നിക്കാണും?സോഫ്റ്റ്‌ വെയര്‍ എന്നുള്ളതിന്‌ ഒരു മലയാള പരിഭാഷ കൊടുത്തതാണ്‌.പല കമ്പ്യുട്ടര്‍ സാങ്കേതിക പദങ്ങള്‍ക്കും സമാന മലയാള പദങ്ങളില്ല.അതിന്റെ ആവശ്യമുണ്ടോ എന്നത്‌ വേറേ കാര്യം.എങ്കിലും ഇത്തരത്തില്‍ പദങ്ങളുണ്ടായാല്‍ അത്‌ മലയാളഭാഷക്ക്‌ മുതല്‍ക്കൂട്ടാകുമെന്നതിനു സംശയമില്ല.
കമ്പ്യുട്ടര്‍ സംബന്ധമായ പദങ്ങളുടെ ഒരു നിഘണ്ടു(glossory) മലയാളത്തില്‍ ഇല്ലന്നുവേണം കരുതാന്‍.പ്രയോഗത്തിലൂടെ ചില പദങ്ങള്‍ പ്രചരിച്ചിട്ടുണ്ട്‌.ഉദാ-ജാലകം
എന്നാല്‍ തമിഴില്‍ പല കമ്പ്യുട്ടര്‍ സംബന്ധിയായപദങ്ങള്‍ക്കും തമിഴ്‌ പദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഉദാഹരണങ്ങള്‍ താഴേ കൊടുക്കുന്നു.


  1. computer science kaNani iyal
  2. contact thodarpu
  3. copy pirathi, nakal
  4. create uruvAkku
  5. crop cethukku
  6. cursor Eval
  7. cyberspace kaNiniyakam
  8. decompress virivAkku
  9. desktop computer mEcaik kaNani
  10. desktop publication mEcaip piracuram
  11. dictionary akarAthi
  12. directory kattu, kattai
  13. distribute viniyOki, viniyOkappaduththu
  14. document AvaNam
  15. download izhuththuvai
തമിഴ്‌ പദങ്ങളുടെ ഒരു നിഘണ്ടു ഇതിലേ പോയാല്‍ കാണാം.
ചില സാങ്കേതിക പദങ്ങള്‍ക്ക്‌ എനിക്കു തോന്നിയ മലയാള പദങ്ങള്‍ താഴേ കൊടുക്കുന്നു.
  • desk top -മുഖജാലകം
  • software-മൃദുസാമാനം
  • hardware-ഖരസാമാനം
  • email-ഇതപാല്‍
  • download-കീഴ്ശേഖരണം
ഇത്തരത്തില്‍ സാങ്കേതികപദങ്ങള്‍ക്ക്‌ ഒരു മലയാളപദം നിര്‍ദ്ദേശിക്കാവുന്നതാണ്‌.

15 അഭിപ്രായങ്ങൾ:

മീര അനിരുദ്ധൻ said...

ഇംഗ്ലീഷ് പദങ്ങൾക്ക് തത്തുല്യമായ മലയാളം ഉണ്ടാക്കാൻ പോയാൽ ചുറ്റും ! ഇതേതായാലും കൊള്ളാം ട്ടോ

നാട്ടുകാരന്‍ said...

ഈ "എഴുത്തച്ഛന്‍ " പരിപാടി അത്ര നല്ലതിനോന്നുമാണെന്നു തോന്നുന്നില്ല!
എങ്കിലും മലയാള കമ്പ്യൂട്ടര്‍ ഭാഷയുടെ പിതാവെന്നു നാളെ കൊച്ചുമക്കള്‍ പഠിക്കുന്നത് കാണുമ്പോള്‍ ഈ "ഭാഷാപിതാവിനെ" നേരിട്ടറിയാം എന്ന് പറഞു ഒന്നഹങ്കരിക്കാമല്ലോ !

അതുകൊണ്ട് ഈ ഭാഷാ സ്നേഹം തുടര്‍ന്നോളൂ .... ഞാന്‍ പറഞ്ഞു എന്ന് ആരോടും പറയരുത്.

കാവലാന്‍ said...

സാമാനം എന്നതിനു പകരം സംവിധാനം എന്നാക്കിയാല്‍ ഒന്നു കൂടി അര്‍ത്ഥപൂര്‍ണ്ണമാവില്ലേ?

മണിഷാരത്ത്‌ said...

മീര............
ഒരു പദം സംഭാവനചെയ്യൂ..അഭിപ്രായത്തിനു നന്ദി
നാട്ടുകാരന്‍.,,,.
നാട്ടുകാരന്റെ വക ഒരു സംഭാവനയും ആകട്ടെ.എഴുത്തച്ഛന്റെ സഹകാരിയായിരുന്നു എന്നു പറഞ്ഞുകൊള്ളാം.

കാവാലന്‍
ware എന്നതിന്‌ സാമഗ്രി എന്നും സാമാനം എന്നുമൊക്കെ അര്‍ത്ഥമുണ്ട്‌.മൃദുസാമഗ്രി..എന്നോ കാവാലന്‍ പറഞ്ഞപോലെയോ മാറ്റാം..കൂടുതല്‍ അഭിപ്രായങ്ങളും..പദങ്ങളും നിര്‍ദ്ദേശിക്കുമല്ലോ?

Unknown said...

അങ്ങനെ വന്നാൽ ബഞ്ചിന്റെ മലയാളം എന്താണ്.
എന്തായാലും ഉള്ള മലയാളം നമ്മൾ നെരെ പറയുന്നില്ല

വീകെ said...

മലയാള പദങ്ങൾ ഉണ്ടാകുന്നത് നല്ലതു തന്നെ. പക്ഷെ,മനുഷ്യന് മനസ്സിലാകുന്ന ഭാഷയാകണം.

‘വൈദ്യുതി ചാലക ഗമനാഗമന നിയന്ത്രണ യന്ത്രം’ എന്ന് സ്വിച്ചിന്റെ(switch) മലയാള പദമായി പണ്ടൊരിക്കൽ വായിച്ചതോർക്കുന്നു.
അങ്ങനെയായാൽ ചുറ്റിയതു തന്നെ.

softwere എന്നതിന് ‘മൃതു സാമഗ്രി‘
hardwere എന്നതിന് ‘ഖരസാമഗ്രി‘
ഇതുപോലെ പദങ്ങൾ വളരെ കുറഞ്ഞിരുന്നാൽ ഓർത്തിരിക്കാൻ എളുപ്പമായിരിക്കും.

ഈ ഉദ്യമത്തിന് ആശംസകൾ.

കണ്ണനുണ്ണി said...

desktop = മേശപ്പുറം
shut down = അടച്ചു താഴെ വയ്ക്കുക
boot = ചെരുപ്പിട്ട് തട്ടുക
reboot = പിന്നെയും ചെരുപ്പിട്ട് തട്ടുക
standby - കൂടെ നില്‍ക്കുക
photoshop - പെയിന്റ് കട
windows messenger - ജാലക ദൂതന്‍
network - വലപ്പണി

ദെ ഇത്രേ ഒക്കെ എന്‍റെ വക :)

ELDHO said...

Sorry.. I cannot agree it. The age of Malayalam is approx. 200 years only. And mostly it will die in another 200 years. First novel was INDULEKHA. But Tamil is older than 1000 years. Malayalam formed from "ZENTAMIL". After reading this "chora njarambukalil thilachittundavum ella malayalikkum"...joking

By
A Malayalee (I am more malayalee than most of the malayalees)

സുരേഷ് said...

Save - രക്ഷിക്കുക
Save As - പിന്നേം രക്ഷിക്കുക
Run - ഓടടാ
Search - തപ്പുക


തൽക്കാലം ഇത്രയും ഇരിക്കട്ടേ..

Unknown said...

മലയാളം തമിഴില്‍ നിന്നും കൂടി ആണല്ലൊ വന്നത്... ആ ഒരു ഗതിക്ക് ചിന്തിച്ചാല്‍, തമിഴ് പദങ്ങള്‍ തന്നെ മലയാളത്തിനും ഉപയോഗിക്കാം. ശുദ്ധമായ മലയാളം, തമിഴിനോട് വളരെ അടുത്ത് നില്‍ക്കും...

Ajay Sreesanth said...

ഹൊ.. ഭയങ്കര ഭാഷാ സ്‌നേഹം തന്നെ....
തര്‍ജ്ജമ കൊള്ളാം...
പക്ഷെ ഇതുപോലെ സോഫ്‌റ്റ്‌ വെയര്‍ എന്നതിനൊന്നും
മലയാള പദം കണ്ടെത്തിയേക്കരുത്‌.....
മലയാളീകരണം...എന്നാല്‍ മലയാളത്തെ കരിക്കലാകരുതല്ലോ...

എന്തായാലും നല്ല ഉദ്യമം തന്നെ മാഷേ....
ഹാര്‍ഡ്‌ വെയര്‍: ടച്ചബിള്‍ പാര്‍ട്ട്‌
സോഫ്‌റ്റ്‌ വെയര്‍; അണ്‍ടച്ചബിള്‍ പാര്‍ട്ട്‌
എന്നൊക്കെയാണ്‌ കേട്ടിരുന്നത്‌...
സോഫ്‌റ്റ്‌ വെയര്‍ മൃദുവല്ല....
എന്തൊക്കെ പറഞ്ഞാലും
കിടിലന്‍ ശ്രമം തന്നെ മച്ചു...

ഗൗരിനാഥന്‍ said...

ithithiri katti paniyanene...alojichittu veendum varam

★ Shine said...

:-)

മണിഷാരത്ത്‌ said...

അനൂപ്‌ കോതനെല്ലൂര്‍
എല്ലാ പദങ്ങള്‍ക്കും യോജിച്ച പദം കിട്ടണമെന്നില്ല.എങ്കിലും ഒരു കൂട്ടായ ശ്രമത്തിനുള്ള തുടക്കമാണ്‌ ഞാന്‍ ചെയ്തത്‌
വീകേ
ഏറ്റവും ലളിതവും പ്രയോഗിക്കാന്‍ എളുപ്പവുമായ പദങ്ങള്‍ ഉണ്ടാകണം.ഇലക്ട്രിസിറ്റി വന്നശേഷം വൈദ്യുതി എന്നോരു പദം ഉണ്ടായില്ലേ?അങ്ങിനെ ഒരു ശ്രമം ആകാമല്ലോ?
കണ്ണനുണ്ണി
ആദ്യം കേള്‍ക്കുമ്പോള്‍ ഒരു തമാശയായി തോന്നാം.പക്ഷേ തനതു പദങ്ങള്‍ ഇല്ലങ്കില്‍ പിന്നെ മുഴുവനും ഇംഗ്ലീഷായാല്‍ പോരേ എന്നൊരു ചോദ്യം ഉണ്ടാകും
എല്‍ദോ
ധാരാളം ഇംഗ്ലീഷ്‌ പദങ്ങള്‍ക്ക്‌ പകരം നമ്മള്‍ മലയാള പദങ്ങള്‍ കണ്ടുപിടിക്കുകയും ഇന്ന് പ്രചാരത്തില്‍ വരുകയും ചെയ്തിട്ടുണ്ട്‌.അങ്ങിനെ തന്നെയാണ്‌ മലയാളം പ്രചരിച്ച്തതും വളര്‍ന്നതും.പ്രായം വിഷയമാണോ?
സുരേഷ്‌
അങ്ങിനെയെങ്കില്‍ അങ്ങിനെ
സന്തോഷ്‌
നല്ല അഭിപ്രായമാണ്‌..ധാരാളം പദങ്ങള്‍ നമ്മള്‍ തമിഴില്‍ നിന്നും എടുത്തിട്ടുണ്ട്‌.അതേപോലെ ഉചിതമായ പദങ്ങള്‍ തെരഞ്ഞെടുക്കാനാകും
അജയ്‌
ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചെന്നേ ഉള്ളൂ..എല്ലാവരുടേയും കൂട്ടമായ ശ്രമത്തില്‍ വേണം ഇത്‌ സാധ്യമാക്കാന്‍
ഗൗരിനാഥന്‍
കഠിനമോന്നുമല്ലന്നേ..എല്ലാവര്‍ക്കും കൂട്ടമായി ഒരു ശ്രമം നടത്തിയാലോ?
കുട്ടേട്ടന്‍
സന്ദര്‍ശ്ശനത്തിനു നന്ദി

കാട്ടിപ്പരുത്തി said...

മൃദുസാമാനം എന്നതില്‍ ഒരു തെറ്റിദ്ധാരണക്കു വകയുണ്ടല്ലോ ഷാരത്ത്

Recent Posts

ജാലകം