Pages

Friday, February 6, 2009

ഇറക്കുമതി ചെയ്യുന്ന രക്ഷാബന്ധനും കയറ്റുമതി ചെയ്യാത്ത ഓണവും

കഴിഞ്ഞ പോസ്റ്റില്‍ പര്‍ദ്ദയെപ്പറ്റി പറഞ്ഞപ്പോള്‍ ഇറക്കുമതിചെയ്യപ്പെടുന്ന ഒരു സംസ്കാരത്തെപ്പറ്റിയാണുപറഞ്ഞത്‌.അതും മതത്തിന്റെപേരില്‍ .ഭാരതത്തിനുവെളിയില്‍ നിന്നുള്ള ഇറക്കുമതിമാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള്ല മതത്തിന്റെപേരില്‍, വര്‍ഗ്ഗീയതയുടെപേരില്‍, ഇറക്കുമതിചെയ്യപ്പെടുന്ന ആചാരങ്ങളേയും ആഘോഷങ്ങളെപ്പറ്റിയും പറയാതെ വയ്യ.


ഇത്തരത്തില്‍ കേരളത്തിലേക്ക്‌ ഇറക്കുമതിചെയ്ത ഒന്നാണ്‌ രക്ഷാബന്ധന്‍.

ഇതുകൂടാതെ രാം ലീലയും കൃഷ്ണജയന്തിയും ശ്രീരാമജയന്തിയും പതുക്കെ നമ്മുടെ ആഘോഷങ്ങളുടെ ഭാഗമാക്കുവാന്‍ ഹൈന്ദവ സംഘടനകള്‍ വളരേബോധപൂര്‍വം ശ്രമിക്കുന്നുണ്ട്‌.രക്ഷാബന്ധന്‍ പത്തിരുപതു വര്‍ഷം വരെ കേരളീയര്‍ക്ക്‌ പരിചയമുള്ള ആഘോഷമായിരുന്നില്ല.ഇന്ന് രക്ഷാബന്ധന്‍ കേരളീയര്‍ക്ക്‌ അപരിചിതമല്ല.പക്ഷേ എന്താണ്‌ രക്ഷാബന്ധനെന്നോ അതിനുപിന്നിലെ പുരാണമെന്തെന്നോ ആര്‍ക്കും അത്ര നിശ്ചയമില്ല.അതിനു മലയാളവുമായോ മലയാളിയുമായോ ഒരു ബന്ധവുമില്ല.

അസുരന്മാരെ(ദസ്യുക്കള്‍)തോല്‍പ്പിച്ച്‌ തിരിച്ചെത്തിയ ഇന്ദ്രനു്‌ വിജയസൂചകമായി ഇന്ദ്രാണി കൈയ്യില്‍ ബന്ധന്‍ കെട്ടിയെന്നാണ്‌ ഞാന്‍ അറിഞ്ഞിട്ടുള്ള പുരാണം.അസുരന്മാരും ദേവന്മാരും തമ്മിലുള്ള യുദ്ധം ആര്യദ്രാവിഡയുദ്ധത്തിന്റ്‌ പകര്‍പ്പാണ്‌.അതുകൊണ്ട്‌ ദ്രാവിഡരുടെ മേലുള്ള ആര്യന്മാരുടെവിജയസൂചകമാണ്‌ രക്ഷാബന്ധന്‍.ദ്രാവിഡസംസ്കാരമുള്ള ദക്ഷിനേന്ത്യക്കാര്‍ രക്ഷാബന്ധന്‍ ആചരിക്കാത്തതിന്റെ കാരണവും ഇതുതന്നെയാകാം.

അതുകൂടാതെ ജന്മിവ്യവസ്ഥയിലെ സമൂഹമാണ്‌ ഇത്തരം ആഘോഷങ്ങളുടെ വിളനിലം.വടക്കേ ഇന്ത്യയില്‍ ഇന്നും നിലകൊള്ളുന്ന നശിക്കാത്ത ജാതിവ്യവസ്ഥയുടേയും ജന്മിത്വത്തിന്റേയും മണ്ണില്‍ നിന്നും ഇത്രയേറേ പരിഷ്കരിക്കപ്പെട്ട കേരളത്തിലേക്ക്‌ രക്ഷാബന്ധന്‍ ഇറക്കുമതിചെയ്യപ്പെടേണ്ടതുണ്ടോ?

നമുക്ക്‌ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കുറവുണ്ടോ?


രക്ഷാബന്ധന്‍ ഇറക്കുമതി ചെയ്യുന്നവര്‍ നമ്മുടെ ഓണത്തെ കയറ്റി അയക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കാത്തതെന്താണ്‌?

.അവിടെയാണ്‌ പൂച്ചപുറത്ത്‌ ചാടുന്നത്‌.ഓണം മലയാളികളായ എല്ലാവരുടേയും ആഘോഷമാണ്‌.ജാതിയും മതവും ഈ ആഘോഷത്തിനു്‌ ബാധകമല്ല.ഈ ആഘോഷതിന്റെ മതപരമായ സൗഹൃദം രക്ഷാബന്ധന്റെ പ്രചാരകര്‍ക്ക്‌ രുചിക്കുന്നതല്ല.കേരളത്തില്‍ പോലും ഓണത്തിനു വേണ്ടത്ര പ്രാധാന്യം രക്ഷാബന്ധന്‍ പ്രചാരകര്‍ നല്‍കുന്നില്ല.സെക്യുലര്‍ ആചാരങ്ങളോടും ആഘോഷങ്ങളോടും അസഹിഷ്ണുത ഇവര്‍ പുലര്‍ത്തുന്നുണ്ട്‌.

ഇതിന്റെ മറുവശമാണ്‌ മതപരമായ ആഘോഷങ്ങള്‍ക്ക്‌ വന്‍ പ്രചാരം നല്‍കുന്നതുവഴി ചെയ്യുന്നത്‌.

ശ്രീകൃഷ്ണജയന്തിയും രാം ലീലയും ഗണേശോല്‍സവവും പ്രചരിപ്പിക്കുന്നതിന്റെ പിന്നില്‍ ഈ ബുദ്ധിയാണ്‌.
മലയാണ്മയില്ലാത്ത ആഘോഷങ്ങളെ നമ്മള്‍ ഉള്‍ക്കൊള്ളുമോ?

ഉള്‍ക്കൊള്ളേണ്ടതുണ്ടോ?

6 അഭിപ്രായങ്ങൾ:

മലമൂട്ടില്‍ മത്തായി said...

സംസ്കാരം എന്ന് പറയുന്നതെ ഒരു കൊള്ള-കൊടുക്ക പരിപാടിയാണ്. അത് കൊണ്ടാണ് ആന്ധ്രയിലെ വേഷമായ സാരി ഇന്ത്യയിലെ മുഴുവന്‍ പെണ്ണുങ്ങളുടെയും വേഷം ആയി മാറിയത്. പിന്നീട് ചുരിദാര്‍ വന്നപ്പോള്‍ സാരി വഴി മാറി. ഇന്നിപോള്‍ ചുരിദാറും വഴിമാറി, ജീന്‍സിന്‌ വേണ്ടി.

ഓണത്തിന് പിന്നിലും ആര്യ-ദ്രാവിഡ ഐതിയ്ഹം ഇല്ലെ? അത് കയറ്റി അയച്ചത് കൊണ്ടു എന്താണ് നേട്ടം? കഥകള്‍ക്കും അപ്പുറത്ത്, ഓണം എന്നത് ഒരു കൊയ്ത്തുല്സവം ആണ്. അത് പോലെ തന്നെ ഉള്ള പല കൊയ്തുല്സവങ്ങളും ഇന്ത്യയില്‍ പലയിടത്തും നടക്കുന്നുണ്ട്. അവ എല്ലാം തന്നെ കയറ്റുമതി ചെയന്നും ഇറക്കുമതി ചെയാന്നും പറ്റിയെന്നു വരില്ല.

Anonymous said...

നമുക്ക് റംസാനും ക്രിസ്തുമസും ബക്രീദും ഈസ്റ്ററും ഒക്കെ മതി.. അതല്ലേ മതേതരത്വം.. വല്ല ഹിന്ദുക്കളും സംഘപരിവാറും ഇവിടെ കിടന്നു മേയുന്ന അവസ്ഥ ആലോചിക്കാന്‍ പോലും വയ്യ..

ഈ പുരാണമെല്ലാം മറന്ന് മതം നോക്കാതെ സ്കൂളുകളിലും കോളേജുകളിലും കുട്ടികള്‍ ഇപ്പൊ രക്ഷാബന്ധന്‍ ആഘോഷിക്കുന്നുണ്ടല്ലോ..തീര്‍ച്ചയായും ഇത് നിരോധിക്കേണ്ടി വരും..

ഫെബ്രുവരി 14ന് വാലന്റെയിന്‍സ് ഡേ.. എന്തു പറയുന്നു.. ആഘോഷിക്കാന്‍ മറക്കരുത്..

ഹരീഷ് തൊടുപുഴ said...

പുതിയ പുതിയ അറിവുകള്‍...

Thaikaden said...

Ingine nokkukayanenkil ozhivaakkenda othiri kaaryangalundu.

the man to walk with said...

എല്ലാ മതത്തില്‍ പെട്ടവരും എല്ലാ ആഘോഷങ്ങളില്ലും പങ്കുചേരട്ടെ..
അപ്പൊ ആര്ക്കും മുതലെടുക്കനവില്ല.
നല്ല പോസ്റ്റ്

ഗൗരിനാഥന്‍ said...

എന്റെ മാഷെ ഓണത്തെ ഏത് ജാതിയുടെ പെട്ടിയില്‍ അടക്കാനാകും..അതു ബുദ്ധിയുള്ളവര്‍ നേരത്തെ മനസ്സിലാക്കി..ജാതിയും മതവും ഉള്ള അഘോഷങ്ങള്‍ക്കെ ഇറക്കു മതിയും കയറ്റ് മതിക്കും അര്‍ഹത ഒള്ളൂ ...നല്ല പോസ്റ്റിനു നന്ദി

Recent Posts

ജാലകം