Pages

Sunday, February 22, 2009

മൊബൈ ല്‍ ഫോണും അവസാനബെസ്സിലെ യാത്രയും

7.15നാണ്‌ തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്കുള്ള അവസാനത്തെ ബസ്സ്‌.

അതുകഴിഞ്ഞാല്‍ നേരിട്ടു ബസ്സില്ല.
ശനിയാഴ്ചയാതുകാരണം 7 മണിക്കെങ്കിലും സ്റ്റാന്റിലെത്തിയാല്‍ സീറ്റുകിട്ടും.അല്ലെങ്കില്‍ ഇറങ്ങേണ്ട സ്ഥലം വരെ നില്‍ക്കണം.7.05 നാണ്‌ സ്റ്റാന്റിലെത്തിയത്‌.സീറ്റുണ്ട്‌.ഓരോസീറ്റിലും ഒരാള്‍ വീതമൊക്കെയേ ഉള്ളൂ.പുറകിലത്തെ വാതിലിനു ചേര്‍ന്നുള്ളസീറ്റിലിരുന്നു.ഇരുട്ടായിട്ടുണ്ട്‌..പക്ഷേ ബസ്സിനകത്തെ ലൈറ്റ്‌ തെളിച്ചിട്ടില്ല.കുറെ ആളുകല്‍ കൂടി കയറി.


ഞാനിരുന്ന സീറ്റിന്റെ മുന്‍ വശത്ത്‌ സീറ്റില്‍ ഒരു പെട്ടിയുമായി തടിച്ച്‌ കുറുകിയ മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ വന്നിരുന്നു.അയാള്‍ പെട്ടി സീറ്റിനടിയിലേക്കുതിരുകി.ഇരുന്നപാടെ മൊബൈ ല്‍ ഫോണ്‍ എടുത്തു.
ഇപ്പോള്‍ മിക്കസീറ്റും നിറഞ്ഞു.ബസ്സിന്റെ മുന്‍ വശത്തുനിന്ന് ആരുടേയോ ഫോണ്‍ അടിക്കുന്നുണ്ട്‌.അതു്‌ കുറേ നേരം ശബ്ദിച്ചുനിന്നു.ഒന്നുകില്‍ അയാള്‍ മനപൂര്‍വ്വം ഓണ്‍ ചെയ്തിട്ടില്ല,അല്ലെങ്കില്‍ അറിഞ്ഞിട്ടില്ല.എന്തോ?

എന്റെ സീറ്റിനുമുന്‍പിലെ മഞ്ഞഷര്‍ട്ടുകാരന്‍ ഫോണ്‍ വിളി ആരംഭിച്ചു.ഹിന്ദിയിലാണ്‌.എനിക്ക്‌ ഹിന്ദി വശമില്ല.പക്ഷേ അയാള്‍ എന്തോ ഗൗരവത്തില്‍ സംഭാഷണം മുറിയാതെ സംസാരിച്ചിരുന്നു...വളരെ ഉച്ചത്തില്‍ തന്നെ.

കണ്ടക്ടര്‍ വന്നു.സമയം 7.15 അടുക്കുന്നു.ഡ്രൈവറും എത്തി.ബസ്സിലെ ലൈറ്റുകള്‍ തെളിഞ്ഞു.ഹിന്ദിക്കാരന്റെ ഉറക്കെയുള്ള സംസാരം കേട്ട്‌ മുന്നിലെ യാത്രക്കാര്‍ തിരിഞ്ഞു നോക്കുന്നുണ്ട്‌.അതൊന്നും അയാളെ അലോസരപ്പെടുത്തിയിട്ടില്ല.അയാള്‍ കൈയെടുത്ത്‌ ആകാശത്തിലെന്തൊക്കെയോ ഉരുട്ടുകയും നീട്ടുകയും ചെയ്യുന്നുണ്ട്‌.

വണ്ടി പുറപ്പെട്ടു.....ഹിന്ദിസംസാരം നിലച്ചിട്ടില്ല.ബസ്സ്‌ പ്രൈവറ്റ്‌ സ്റ്റാന്‍ഡില്‍ എത്തി.കുറെയേറെ ആളുകള്‍കൂടി കയറി.ഹിന്ദിക്കാരന്റെ ചേര്‍ന്ന സീറ്റ്‌ കണ്ടക്ടറുടേതാണ്‌.അതില്‍ നീലഷര്‍ട്ടുധരിച്ച ഒരു കഷണ്ടിക്കാരന്‍ ഗുസ്തിപിടിച്ചാണെങ്കിലും സീറ്റ്‌ തരപ്പെടുത്തി.

ഹിന്ദിക്കാരന്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു.

കഷ്ണ്ടിക്കാരന്‍ ഇരുന്ന പടിയെ ആരോടിന്നില്ലാതെ ചോദിച്ചു

"കോതമംഗലത്തിനുപോകാന്‍ പെരുമ്പാവൂരിറങ്ങണോ?"

ബസ്സില്‍ ഒരുവിധം തിരക്കായി.ബസ്സ്‌ ഠൗണ്‍ വിടുന്നതിന്‌ മുന്‍പ്‌ ഇനിയും രണ്ടുസ്റ്റോപ്പ്‌ കൂടിയുണ്ട്‌.
"ഛേ...മൂവ്വാറ്റുപുഴയിലിറങ്ങിയാല്‍ മതി"
കഷണ്ടിക്കാര്‍ന്റെ ചോദ്യത്തിന്‌ ആരോ മറുപടി പറഞ്ഞു.

കഷണ്ടിക്കാരന്‍ പെട്ടിയെടുത്ത്‌ മടിയില്‍ വച്ചു.വാച്ചില്‍ സമയം നോക്കി.അല്‍പ്പനേരം അനങ്ങാതിരുന്നു.പിന്നെ പോക്കറ്റില്‍ നിന്നും ഫോണെടുത്തു.
ഹിന്ദിക്കാരന്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു.

കഷണ്ടിക്കാരന്‍ നമ്പര്‍ ഡയല്‍ ചെയ്യ്തു.ഫോണ്‍ ചെവിയോടുചേര്‍ത്തുവച്ചു.എന്തോ പിറുപിറുത്തുകൊണ്ട്‌ ഫോണ്‍ തിരികെ പോക്കറ്റിലിട്ടു.വിളിച്ചയാള്‍ തിരക്കിലായിരിക്കും.ഇതിനിടെ ബസ്സില്‍നിന്നും പലതരത്തിലുള്ള റിംഗ്‌ ടോണുകള്‍ കേള്‍ക്കുന്നുണ്ട്‌.

എന്റെ ചേര്‍ന്നിരുന്നത്‌ ഒരു കറുത്ത അല്‍പ്പം പ്രായമുള്ള മനുഷ്യനായിരുന്നു.അയാള്‍ അല്‍പ്പം മദ്യം സേവിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്‌.

ബസ്സ്‌ ഇതിനിടെ രണ്ടു സ്റ്റോപ്പിലും നിര്‍ത്തി ഠൗന്‍ വിട്ടുകഴിഞ്ഞു.ബസ്സ്‌ സ്പീഡായി..നല്ല തിരക്കുമുണ്ട്‌.കണ്ടക്ടര്‍ മുന്നില്‍ നിന്നും ടിക്കേറ്റ്ടുത്ത്‌ വരുന്നുണ്ട്‌.
ഹിന്ദിക്കാരന്‍ സംസാരിച്ചുകൊണ്ടിരുന്നു.

കഷണ്ടിക്കാരന്‍ വീണ്ടും ഫോണെടുത്തു.ഇത്തവണയും ശ്രമം വിഫലമായി.അയാള്‍ക്ക്‌ കണക്കിലധികം ദേഷ്യം വരുന്നതായി മുഖത്ത്‌ സ്പഷ്ടമാണ്‌.

ഹിന്ദിക്കാരന്‍ സംസാരം നിര്‍ത്തി.പിന്നെ ഫോണിലെ പാട്ട്‌ ഓണ്‍ ചെയ്യ്തു.മുകേഷിന്റെ ഹിന്ദിഗാനം അതില്‍ നിന്നും പുറത്തുചാടി.ഇപ്പോള്‍ ബസ്സിന്റെ പുറകില്‍ മുകേഷിന്റെ ഗാനം നിറഞ്ഞുനില്‍ക്കുന്നു;
കഷണ്ടി വീണ്ടും ഫോണെടുത്തു.ഇത്തവണ ശ്രമം വിജയിച്ചു.

"നീ എവിടെയായിരുന്നു...""
അയാളുടെ പറപറാന്നുള്ള ശബ്ദം മുകേഷിനെ കടത്തി വെട്ടി.

"എത്രനേരമായി വിളിക്കുന്നു?നീ ആരെയാണുവിളിച്ചുകൊണ്ടിരിക്കുന്നത്‌?നിനക്ക്‌ വേറെ പണിയൊന്നുമില്ലേ?..ഞാന്‍ കുറെ നേരമായി ഈ കുന്തം കൊണ്ട്‌ പണിയണൂ..""
കഷണ്ടി ചൂടിലാണ്‌.മറുതലയ്ക്കല്‍ ഭാര്യയാണെന്ന് വ്യക്തമാണ്‌.
" ഞാന്‍ അടിമാലിക്ക്‌ പോകുവാണ്‌..അതെങ്ങിനയാ നിനക്കൊ.....
സംസാരം നീണ്ട്‌ നീണ്ട്‌ പോയി.ആദ്യത്തെ ചൂട്‌ കുറഞ്ഞുകുറഞ്ഞു വന്നു.
മുകേഷ്‌ പാടിക്കൊണ്ടിരുന്നു.

ഇതിനിടെ എന്റെ ചേര്‍ന്നിരുന്ന കറുത്തമനുഷ്യന്റെ ഫോണില്‍ നിന്നും നോക്കിയാ റിംഗ്‌ ടോണ്‍ പുറത്തുവന്നു,.അയാള്‍ ഫോണെടുത്തു.
"നിനക്കുവേണമെങ്കില്‍ പോകാന്‍ പാടില്ലേ?""
"അതൊന്നും വേണ്ടാ..അതൊക്കെ ഞാനായിക്കോള്ളാം..';;
"വേണ്ടാ വേണ്ടാ ആവശ്യമില്ലാത്ത കാര്യത്തിനൊന്നും ഇടപെടേണ്ട..ദേ ഞാനെത്തി..ഞാന്‍ പറഞ്ഞോളാം"

കഷണ്ടിക്കാരന്‍ സംസാരം നിര്‍ത്തിയില്ല.ബാങ്കില്‍ നിന്നും പൈസ എടുക്കുന്ന കാര്യവും അടിമാലിയിലെ പോളിസിയുടെ കാര്യവുമൊക്കെയാണ്‌ പറയുന്നത്‌.അയാളൊരു എല്‍.ഐ.സി. ഏജന്റായിരിക്കാം.
മുകേഷ്‌ പാടിക്കൊണ്ടിരുന്നു.


കറുത്തമനുഷ്യന്‍ ഭാര്യയെ ഉപദേശിച്ചുകൊണ്ടിരുന്നു.
കഷണ്ടിക്കാരന്‍ ഭാര്യയെ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.
എല്ലാവരും കഷണ്ടിക്കാരനെ ഈര്‍ഷ്യത്തോടെ നോക്കികൊണ്ടിരുന്നു.


വല്ലാത്ത അസ്വസ്ഥത തോന്നി.കണ്ടക്ടര്‍ വന്നു.കഷണ്ടിക്കാരന്‍ സംസാരം നിര്‍ത്തി.അയാള്‍ മൂവ്വാറ്റുപുഴക്ക്‌ ടിക്കറ്റ്‌ എടുത്തു.
കറുത്ത മനുഷ്യനും സംസാരം നിര്‍ത്തി ടിക്ക്റ്റെടുത്തു.മുകേഷും ടിക്ക്റ്റെടുത്തു.ഞാനുമെടുത്തു.
മുകേഷ്‌ പാടിക്കൊണ്ടിരുന്നു.
അപ്പോള്‍ എന്റെ നേരേ വലത്തുവശത്തുള്ള മൂന്നുപേരിരിക്കുന്ന സീറ്റിലെ മൊബെയില്‍ ശബ്ദിച്ചു.ഒരു ചില്ല് ഉടയുന്ന ശബ്ദമാണുകേട്ടത്‌.
" ഹല്ലോ ഞാനിന്നലെ വന്നു "
"പിന്നേയ്‌...കൂടാം..."
"രാജുവിനേയും രവിയേയും വിളിച്ചിരുന്നു...നിന്റെ നമ്പര്‍ കിട്ടിയില്ല..ഈ നമ്പര്‍ എങ്ങി നെ കിട്ടി?..."
അയാള്‍ ഗള്‍ഫുകാരനാണ്‌.ഇന്നലെ വന്നതേ ഉള്ളു.ഗള്‍ഫിലെ ചൂടും മറ്റുകഥകളും എല്ലാ യാത്രക്കാരും കേട്ടുകൊണ്ടിരുന്നു.

കണ്ടക്ടര്‍ റ്റിക്കറ്റ്‌ കൊടുത്തുകഴിഞ്ഞു.തന്റെ സീറ്റിലിരുന്ന കഷണ്ടിക്കാരനെ എഴുന്നേല്‍പ്പിച്ച്‌ അതിലിരുന്നു.
മുകേഷ്‌ പാടിക്കൊണ്ടിരുന്നു.
ഗള്‍ഫുകാരന്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.
ഇതിനിടെ വിഷ്ണുസഹസ്രനാമത്തോടെ ഒരു ഫോണ്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങി.സംസാരിക്കുന്ന ആളുടെ ശബ്ദം നന്നായി കേള്‍ക്കാം.
"നിനക്ക്‌ ഒരു വാക്ക്‌ എന്നോട്‌ പറയാന്‍ പാടില്ലായിരുന്നോ?"
"പിന്നേ"'എല്ലാം തോന്ന്യവാസമായിക്കൊള്ളട്ടെ....."
പ്രതി ഭാര്യ തന്നെയാണെന്ന് വ്യക്തമായി..
അയാള്‍ ഭാര്യയെ വല്ലാതെ വഴക്കുപറയുന്നുണ്ട്‌.
വണ്ടി മൂവ്വാറ്റുപുഴ എത്താറായി.
മുകേഷ്‌ പാടിക്കൊണ്ടിരുന്നു.
ഗള്‍ഫുകാരന്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.
സഹസ്രനാമം ഭാര്യയെ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.
ബസ്സില്‍ തിരക്കു കാരണം ജനം ശ്വാസം മുട്ടുകയാണ്‌.നല്ല ചൂടും.
ഞാന്‍ ഭയന്നു.എന്റെ പോക്കറ്റിലും മൊബൈ ല്‍ ഫോണുണ്ട്‌.എടുത്ത്‌ ഓഫാക്കിയാലോ? അടിച്ചാല്‍ സെയിലന്റിലാക്കി പോക്കറ്റിലാക്കാം.

മുകേഷിന്റെ ചാര്‍ജ്‌ തീര്‍ന്നു..പാട്ട്‌ നിലച്ചു
ഗള്‍ഫുകാരന്‍ കഥകള്‍ പറഞ്ഞു കഴിഞ്ഞില്ല.
സഹസ്രനാമം ഭാര്യയെ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.


ഇതിനിടെ ബസ്സിന്റെ മധ്യഭാഗത്തുനിന്ന് തമിഴ്‌ അടിപൊളിഗാനം നേര്‍ത്ത്‌ കേള്‍ക്കുന്നുണ്ട്‌.
വണ്ടി മൂവ്വാറ്റുപുഴയെത്തി.കഷണ്ടി ഇറങ്ങി.കറുത്ത മനുഷ്യനും ഇറങ്ങി.കുറെയേറെ ആളുകള്‍ ഇറങ്ങി..അതിലേറേ ആളുകള്‍ കയറി.ഇപ്പോള്‍ നല്ല തിരക്കായി.വണ്ടി വിട്ടു.
ഗള്‍ഫുകാരന്‍ കഥകള്‍ പറഞ്ഞുകോണ്ടിരുന്നു.
സഹസ്രനാമം ഭാര്യയെ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.
തമിഴ്‌ ഗാനം മുറിഞ്ഞ്‌ മുറിഞ്ഞ്‌ കേള്‍ക്കാം

ഇപ്പോള്‍ ഒരു പഴയഫോണിന്റെ റിംഗ്‌ ടോണ്‍ കേള്‍ക്കുന്നു.ആരും എടുക്കുന്നില്ലല്ലൊ?ഓ... ഇതെന്റെ തന്നെയാണല്ലോ?വെപ്രാളപ്പെട്ട്‌ ഓണ്‍ ചെയ്യ്തു..ലൗഡ്‌ സ്പീക്കര്‍ ഓണായാണുകിടന്നിരുന്നത്‌
"എവിടെയെത്തി..?..ഇന്നെന്താ വീട്ടില്‍ വരവില്ലേ?...

എല്ലാവരും കേട്ടിട്ടുണ്ടാകും..നിശ്ചയം...

11 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ said...

മണിച്ചേട്ടോ;
വളരെയധികം നാളായി ബസ്സില്‍ കയറിയിട്ട്..
എന്നു പറഞ്ഞാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് രണ്ടുപ്രാവശ്യം മാത്രം... ഒന്ന് മൂവാറ്റുപുഴ്യ്ക്കും പിന്നൊന്ന് കോട്ടയത്തിനും.
അതുകൊണ്ട് ബസ്സിലെ ഈ ‘സംഭവം’ ഒരു പുതുമയായി തോന്നുന്നു...
ഞാന്‍ എപ്പോഴും ബെല്ല് ഓഫ് ചെയ്ത് സൈലെന്റിലിടാറേ ഉള്ളൂ..
എന്തിനാ വെറുതെ മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകുന്ന്...പിന്നെ നമ്മുടെ സ്വകാര്യങ്ങളൊകെ മറ്റുള്ളവരെ കേല്പിക്കുന്നതും..

ഓഫ്:- നാളെ ശിവരാത്രിയ്ക്ക് അവധിയാണോ? അതോ തൊടുപുഴയ്ക്ക് വരുന്നുണ്ടോ?
പിന്നേയ്, മുകളിലെ ഫോട്ടോ കണ്ടപ്പോള്‍ ചേട്ട്നെ പിടികിട്ടീന്നു തോന്നുന്നു; മണക്കാട് റോഡിലുള്ള പഴേ ഓഫീസില്‍ വന്നിരുന്നപ്പോള്‍ കണ്ട പരിചയം..

siva // ശിവ said...

ഹ ഹ! നല്ല ക്ലൈമാക്സ്....

vahab said...

മനുഷ്യന്റെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ഒരുപകരണം കൂടിയാണ്‌ മൊബൈലെന്നു തോന്നുന്നു. പലരൂപത്തിലായി പലരെയും കാണാം- ഉച്ചത്തിലുള്ള പാട്ട്‌ റിംഗ്‌ ടോണായി വെക്കുന്നവര്‍, തൊണ്ട കാറി സംസാരിക്കുന്നവര്‍, മറ്റുള്ളവര്‍ക്ക്‌ ശല്യമാകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന മാന്യന്മാര്‍.... അങ്ങനെ പലരും....

ELDHO said...

Manichetta

Valare nannayirikkunnu. Enikkithu sarikkum feel cheyyan pattunnu.

Eldho
Ooramana, AbuDhabi

ഗൗരിനാഥന്‍ said...

ഹഹഹഹ...എല്ലാരും കൊള്ളാം...

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പൊ പണ്ടത്തെ പോലെ അല്ലാ ബസ്സ് യാത്ര അല്ലെ..മൊബൈല്‍ വന്നതില്‍ പിന്നെ നല്ല രസമുണ്ട്.. !

Anonymous said...

നല്ല ഒതുക്കമുള്ള രസകരമായ പോസ്റ്റ്‌....ശരിക്കും enjoy ചെയ്തു...

Mr. X said...

ഹ ഹ... സംഗതി കൊള്ളാം.

NEDUVANOOR said...

chetta, valare nannayi vivaranam

sreeraj said...

jeevidathila ooro chalanangalum athinda teevrathayum aazhavum vyaapthium thottariyan kazhiunna oru mahanaanu thaangalannu vishvasikkaathirikkaan vaya............ jeevitham oruvana thaaloolikkukayum thallukaum chayyyunnu anna sathyam thalinju kaanaam thurannu parayatta anda manassila maarivillinda 8aamatha azhakaanu idu annu visvasikkathirikkaan vayya..........virinju nilkkunna ee rosapoovinu oru kooodi mangalam.............1 request idu thudaranam thudarnnukondaaairikkanam

sreeraj said...

jeevidathila ooro chalanangalum athinda teevrathayum aazhavum vyaapthium thottariyan kazhiunna oru mahanaanu thaangalannu vishvasikkaathirikkaan vaya............ jeevitham oruvana thaaloolikkukayum thallukaum chayyyunnu anna sathyam thalinju kaanaam thurannu parayatta anda manassila maarivillinda 8aamatha azhakaanu idu annu visvasikkathirikkaan vayya..........virinju nilkkunna ee rosapoovinu oru kooodi mangalam.............1 request idu thudaranam thudarnnukondaaairikkanam

Recent Posts

ജാലകം